ലോകത്ത് ഏറ്റവും കൂടുതല്‍ മക്കള്‍ക്കു ജനനം നല്‍കിയ വനിതകളുടെ കൂട്ടത്തിലാണ് ഉഗാണ്ട സ്വദേശിനിയായ മറിയം നബാറ്റന്‍സി എന്ന വനിതയുടെ സ്ഥാനം. 37 വയസ്സിനുള്ളില്‍ 38 കുഞ്ഞുങ്ങളെയാണ് മറിയം പ്രസവിച്ചത്. ഇതിൽ പത്തുപേർ പെൺകുട്ടികളും 28 പേർ ആൺകുട്ടികളുമാണ്. മൂത്തയാളുടെ പ്രായം 23  എങ്കിൽ ഏറ്റവും ഇളയതിന്  നാല് മാസം മാത്രം. ആറ് പ്രസവം കഴിഞ്ഞപ്പോൾ കുട്ടികളുടെ എണ്ണം പതിനെട്ടായി. ആദ്യത്തെ പ്രസവം നടന്നത് പതിമൂന്നാമത്തെ വയസ്സിൽ ഇരട്ട കുട്ടികളുമായാണ്. ഹൈപ്പര്‍ ഓവുലേഷന്‍ എന്ന പ്രത്യേക ശാരീരിക അവസ്ഥയുടെ ഭാഗമായാണ് മറിയം 38 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതിന്റെ ഫലമായി ആറു ജോഡി ഇരട്ടക്കുട്ടികളും നാലു സെറ്റ് ട്രിപ്‌ലെറ്റുകളും (ഒറ്റ പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ ) മൂന്നു മൂന്നുസെറ്റ് ക്വാട്രിപ്പിളുകളും (ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ ) രണ്ട് ഒറ്റ കുഞ്ഞുങ്ങളുമാണ് മറിയയ്ക്ക് ജനിച്ചത്.

പലവിധത്തിലുള്ള ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ നോക്കിയെങ്കിലും അതൊന്നും തന്നെ ഫലപ്രദമായില്ല എന്നാണ് മറിയം പറയുന്നത്. 38 കുഞ്ഞുങ്ങള്‍ ഉള്ളത് ഒരു അനുഗ്രഹമായാണ് താന്‍ കാണുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. 12 വയസുള്ളപ്പോഴായിരുന്നു മറിയത്തിന്റെ വിവാഹം. കൂട്ടുകുടുംബത്തെ ഓർമ്മപ്പെടുത്തുന്ന ‘കൂടുമ്പോൾ ഇമ്പമുള്ള കുടുംബം’ തന്നെ…