അ​​ടി​​യൊ​​ഴു​​ക്കു​​ക​​ളും അ​​ട്ടി​​മ​​റി​​ക​​ളും ഉ​​ള്ളി​​ലൊ​​ളി​​പ്പി​​ച്ച് ഇ​​ട​​തി​​നെ​യും വ​​ല​​തി​​നെ​​യും നെ​​ഞ്ചി​​ലേ​​റ്റു​​ന്ന​​താ​​ണ് ആ​​ല​​പ്പു​​ഴ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ലം. വ​​ന്പ​ന്മാ​രെ വീ​​ഴ്ത്തു​​ക​​യും വാ​​ഴ്ത്തു​​ക​​യും ചെ​​യ്ത പാ​​ര​​ന്പ​​ര്യം. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​ കെ​​പി​​സി​​സി രാ​​ഷ്‌ട്രീയ​​കാ​​ര്യ സ​​മി​​തി​​യം​​ഗം ഷാ​​നി​​മോ​​ൾ ഉ​​സ്മാ​​നും, എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യ അ​​രൂ​​ർ എം​​എ​​ൽ​​എ എ.​​എം. ആ​​രി​​ഫു​മാ​ണ് പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ. പി​​എ​​സ്‌​സി മു​​ൻ ചെ​​യ​​ർ​​മാ​​നും സം​സ്കൃ​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല മു​​ൻ വൈ​​സ്ചാ​​ൻ​​സ​​ല​​റു​​മാ​​യ ഡോ. ​​കെ.​​എ​​സ്. രാ​​ധാ​​കൃ​​ഷ്ണന്‌ എന്‌ഡിഎ സ്ഥാനാർഥിയാണ്.  15 ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ എ​ട്ടു ​തവണ ജ​​ന​​വി​​ധി വ​​ല​​തു​​പ​​ക്ഷ​​ത്തി​​ന​​നു​​കൂ​​ല​​മാ​​യി. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ ​​വി​​ജ​​യിച്ചതു മു​​ൻ കെ​​പി​​സി​​സി​ പ്ര​​സി​​ഡ​​ന്‍റ് വി.​​എം. സു​​ധീ​​ര​​നാണ്.

മ​​ണ്ഡ​​ല​​ത്തി​​നു പു​​റ​​ത്തുനിന്നു​​ള്ള പി.​​ടി. പു​​ന്നൂ​​സ്, പി.​​കെ.​ വാ​സു​ദേ​വ​ൻ​നാ​യ​ർ, കെ.​​ ബാ​​ല​​കൃ​​ഷ്ണ​​ൻ, വി.​​എം. സു​​ധീ​​ര​​ൻ, വ​​ക്കം പു​​രു​​ഷോ​​ത്ത​​മ​​ൻ, കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എ​​ന്നി​​വ​​ർ ആ​​ല​​പ്പു​​ഴ​​യി​​ൽ​നി​​ന്നു വി​​ജ​​യി​​ച്ചു ക​​യ​​റി. ആ​​ല​​പ്പു​​ഴക്കാരാ​​യ വി​​ജ​​യി​​ക​​ൾ മൂ​​ന്നു​​പേ​​ർ പേ​​ർ മാ​​ത്ര​​മാ​​ണ്. സു​​ശീ​​ല ഗോ​​പാ​​ല​​ൻ, ടി.​​ജെ. ആ​​ഞ്ച​​ലോ​​സ്, കെ.​​എ​​സ്. മ​​നോ​​ജ് എ​​ന്നി​​വ​​രാ​​ണ​​വ​​ർ. ഇ​​ത്ത​​വ​​ണ ഇ​​ട​​തു-​​വ​​ല​​തു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി​​ക​​ളാ​​ണ്. എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​ര​നാ​ണ്. ആ​​ല​​പ്പു​​ഴ ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ രാ​​ഷ്‌ട്രീ​​യജീ​​വി​​തം ആ​​രം​​ഭി​​ച്ച​​വ​​രാ​​ണ് ആ​​രി​​ഫും ഷാ​​നി​​മോ​​ളും. ആ​​ല​​പ്പു​​ഴ ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​പേ​​ഴ്സ​​ണു​​മാ​​യി​​രു​​ന്നു ഷാ​​നി​​മോ​​ൾ.

കെ​​പി​​സി​​സി രാ​​ഷ്‌ട്രീ​യ​​കാ​​ര്യ സ​​മി​​തി​​യം​​ഗ​​മായ ഷാനിമോൾ ഉസ്മാൻ മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം എന്നീ പ​​ദ​​വി​​കളും വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. ആ​​ല​​പ്പു​​ഴ​​യി​​ൽ ത​​ന്നെ വി​​ദ്യാ​​ർ​​ഥിരാഷ്‌ട്രീയ ജീ​​വി​​തം ആ​​രം​​ഭി​​ക്കു​​ക​​യും പി​​ന്നീ​​ട് അ​​രൂ​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നും നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്ത ആ​​ളാ​​ണ് ആ​​രി​​ഫ്.   ആ​​ല​​പ്പു​​ഴ​​യി​​ലെ വോ​​ട്ട​​ർ​​മാ​​രി​​ൽ ഒ​​രു പ്ര​​ധാ​​ന വി​​ഭാ​​ഗമാ​​ണ് ധീ​​വ​​ര സ​​മു​​ദാ​​യം. ആ ​​സ​​മു​​ദാ​​യ​​ത്തി​​ൽ നി​​ന്നു​​മാ​​ണ് എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി കെ.​​എ​​സ.് രാ​​ധാ​​കൃ​​ഷ്ണ​​ൻ വ​​രു​​ന്ന​​ത്. ഏ​​റ്റ​​വു​​മ​​ധി​​കം ഈ​​ഴ​​വ വോ​​ട്ട​​ർ​​മാ‌രു​​ള്ള മ​​ണ്ഡ​​ല​​വു​​മാ​​ണ് ആ​​ല​​പ്പു​​ഴ.

2014ൽ ​​രാ​​ജ്യ​​ത്തെ​​ന്പാ​​ടും മോ​​ദിത​​രം​​ഗം ഉ​​ണ്ടാ​​യപ്പോൾ ബി​​ജെ​​പി ഇവിടെ 43,000ൽപ്പ​​രം വോ​​ട്ടു​​ക​​ളാ​​ണ് നേടിയത്. പ​​ക്ഷേ 2016ലെ ​​വോ​​ട്ടിം​​ഗ് പാ​​റ്റേ​​ണ്‍ ഒ​​രു കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി. ബി​​ഡിജെഎ​​സ് വ​​ന്ന​​തോ​​ടു​​കൂ​​ടി ഏ​​താ​​ണ്ട് ഒ​​രു ല​​ക്ഷ​​ത്തോ​​ളം വോ​​ട്ടു​​ക​​ൾ ആ ​​മു​​ന്ന​​ണി അ​​ധി​​കം നേ​​ടി. ആ ​​വോ​​ട്ടു​​ക​​ളി​​ൽ സിം​​ഹ​​ഭാ​​ഗ​​വും ന​​ഷ്ട​​പ്പെ​​ട്ട​​ത് കോ​​ണ്‍​ഗ്ര​​സി​​ന്‍റെ വോ​​ട്ടു​​ബാ​​ങ്കി​​ൽനി​​ന്നാ​​ണ്. എ​​ൻ​​എ​​സ്എ​​സി​​ന്‍റെ മാ​​ന​​സി​​ക പി​​ന്തു​​ണ യു​​ഡി​​എ​​ഫി​​നൊ​​പ്പം ആ​​കാ​​നാ​​ണ് സാ​​ധ്യ​​ത.

ഡോ.കെ.എസ് രാധാകൃഷ്ണൻ എൻ.ഡി.എ സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയതോടെ ആലപ്പുഴയിൽ തിരഞ്ഞെടുപ്പിന്റെ തിരയിളക്കം കൂടി. സ്ഥാനാർഥി പര്യടനങ്ങളിലേക്ക് കടന്ന എൽഡിഎഫും നിയോജക മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കി വരുന്ന യുഡിഎഫും പ്രാഥമിക ഒരുക്കങ്ങൾക്ക് വേഗം കൂട്ടിയ എൻ.ഡി.എയും ചിട്ടയായാണ് മുന്നോട്ട് പോകുന്നത്.

അന്തരീക്ഷ ഊഷ്മാവിനൊപ്പം ഉയരുകയാണ് പ്രചാരണ ചൂടും. മന്ത്രി ജി സുധാകരൻ ആണ് ഇടതു സ്ഥാനാർഥി എ എം ആരിഫിന്റെ തേരാളി. ആത്മവിശ്വാസം ആവോളമുണ്ട്.

ചിട്ടയും ഒതുക്കവും ഉണ്ട് ഇത്തവണ യു ഡി എഫ് പ്രചാരണത്തിന്. ഷാനിമോൾക്കായി മുന്നണിയിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ്. ആലപ്പുഴയുടെ എം പി ഷാനിമോൾ തന്നെയെന്ന് പറയുന്നു ജില്ലയിലെ ഏക യുഡിഎഫ് എംഎൽഎ.

ഇരുമുന്നണികളേയും വിറപ്പിക്കാൻ വാക്കുകളിൽ അഗ്നി ജ്വലിപ്പിച്ചാണ് പഴയ വൈസ് ചാൻസലറുടെ വോട്ടുപിടുത്തം. വിശ്വാസങ്ങൾക്കേറ്റ മുറിവിലേക്കാണ് ചൂണ്ടുവിരൽ. വീറും വാശിയും തിരഞ്ഞെടുപ്പിനുള്ള കാറും കോളുമായി ആലപ്പുഴയുടെ അന്തരീക്ഷത്തിൽ തെളിഞ്ഞു കഴിഞ്ഞു.