പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തെ അവധി. കോട്ടയം ജില്ലയ്ക്ക് ഇന്ന് അവധി .

by News Desk | March 9, 2020 12:44 am

പത്തനംതിട്ട ജില്ലയിലെ അംഗൻവാടി, പോളിടെക്നിക് കോളേജ്, പ്രൊഫഷണൽ കോളേജ്, എയ് ഡഡ് അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (
09-03-2020 മുതൽ 11-03-2020 അവധി ആയിരിക്കും.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പ്ലസ് ടു പരിക്ഷകൾക്ക് മാറ്റമില്ല. എന്നാൽ രോഗബാധിതരുമായി അടുത്തിടപഴുക്കി രോഗ ലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടുള്ളതല്ല. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്കൂളിൽ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.

പരീക്ഷ സെൻ്ററുകളിൽ മാസ്കും സാനിറ്റൈസറും ലഭ്യമാക്കും. സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ മാസ്കും സാനിട്ടൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബസമായും മാസ്കും സാനിട്ടൈസറും ലഭ്യമാക്കണം.

 

കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (മാര്‍ച്ച്9 തിങ്കള്‍) അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

 

 

Endnotes:
  1. സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം നാളെ മുതല്‍ :കേരള കോവിഡ് വാർത്തകൾ ഒറ്റനോട്ടത്തിൽ: https://malayalamuk.com/keralakovid-news-7/
  2. കേരള കോവിഡ് വാർത്തകൾ ഒറ്റനോട്ടത്തിൽ : സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.: https://malayalamuk.com/kerala-kovid-news-a-glance-kovid-19-has-been-confirmed-for-794-people-in-the-state-today/
  3. സംസ്ഥാനത്ത് ഇന്ന് 927 കോവിഡ് രോഗികൾ കൂടി; ഉറവിടമറിയാതെ 67 പേർ: https://malayalamuk.com/kerala-covid-updates-july-26/
  4. സംസ്ഥാനത്ത് ഇന്ന് 435 കോവിഡ് രോഗികൾ കൂടി; 2 മരണം, രോഗികളുടെ എണ്ണം നാലായിരത്തിലേക്ക്….: https://malayalamuk.com/covid-updates-1207-from-kerala/
  5. ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1049 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 9420 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 8613. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. കാസർകോഡ് വിവാഹ ചടങ്ങിൽ…: https://malayalamuk.com/kerala-kovid-news-6/
  6. കനത്ത പേമാരി, റോഡ് ഏത് പുഴയേത് : ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: https://malayalamuk.com/heavy-rain-lashes-kerala-holiday-declared-in-7-districts/

Source URL: https://malayalamuk.com/all-educational-institutions-in-pathanamthitta-district-will-get-three-days-leave/