പ്രതീക്ഷകൾ വിഫലമായി. പ്രിസ്റ്റൺ മലയാളികളുടെ പ്രിയപ്പെട്ട അന്നമ്മ അമ്മ യാത്രയായി. കോവിഡിൻെറ താണ്ഡവം യുകെ മലയാളികളുടെ ഇടയിൽ തുടരുന്നു

by News Desk | November 15, 2020 11:34 pm

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി പ്രിസ്റ്റണിലെ ഷീബാ ഫിലിപ്പിൻെറ വത്സല മാതാവ് അന്നമ്മ ജോർജ് (71) കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. കൊട്ടാരക്കര കരിക്കം മേടയിൽ പരേതനായ ചാക്കോയുടെ ഭാര്യയാണ്. കോവിഡ് ബാധിച്ച് കുറച്ച് ദിവസങ്ങളായി റോയൽ പ്രെസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

  ഇറ്റാലിയൻ നാവികർക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കുമെന്ന് സുപ്രീം കോടതി; ഉത്തരവ് ചൊവ്വാഴ്ച

മക്കൾ: ഷീജാ തോമസ് (ദുബായ്), ഷീബാ ഫിലിപ്പ് (യു.കെ), ഷിജി സജിത്ത് (കുവൈറ്റ്)
മരുമക്കൾ: തോമസ്, പാസ്റ്റർ ജോൺലി ഫിലിപ്പ് (യുകെ), സജിത്ത്.

സംസ്കാരം പിന്നീട് യുകെയിൽ നടത്താനാണ് തീരുമാനം.

അന്നമ്മ അമ്മയുടെ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Source URL: https://malayalamuk.com/annamma-george-passed-away/