ഇടുക്കി ജില്ലാ സംഗമത്തിന്റ വാർഷിക ചാരിറ്റിക്കായി യുകെയിലെ സ്നേഹ മനസുകൾ നൽകിയത് 8000 പൗണ്ട്

by News Desk | February 7, 2021 1:24 pm

ജസ്റ്റിൻ അബ്രഹാം

പ്രിയ സ്നേഹിതരേ, കോവിഡ് പ്രതിസന്ധിയിലും ഇടുക്കി ജില്ലാ സംഗമത്തിൻ്റെ വാർഷിക ചാരിറ്റിയായ രാജാക്കാട് ഉള്ള ബിജുവിനും, അടിമാലിയിലുള്ള പൗലോസിനും ഒരു ഭവനത്തിനായും, കുഞ്ചിതണ്ണിയിൽ താമസിക്കുന്ന അമ്മിണി ചേച്ചിക്ക് ചികിത്സാ സഹായത്തിനുമായി യുകെയിലെ സ്നേഹ മനസുകൾ നൽകിയത് 8000 പൗണ്ട്.

മൂന്ന് കുടുംബങ്ങൾക്കായി ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ചാരിറ്റികളിൽ സഹായിച്ച എല്ലാ മനുഷ്യ സ്നേഹികൾക്കും പ്രത്യകമായി ഈ കോവിഡ് പ്രതിസന്ധിയിലും ജന്മനാടിനോടുള്ള സ്നേഹം നിലനിർത്തി ഈ ചാരിറ്റി വിജയകരമാക്കിയ യുകെയിലുള്ള മുഴുവൻ ഇടുക്കിജില്ലക്കാരോടും, നല്ലവരായ എല്ലാ മനുഷ്യ സ്നേഹികൾക്കും. ഈ ചാരിറ്റിയിൽ പങ്ക് ചേർന്ന മറ്റുള്ള ജില്ലക്കാരെയും, ഈ ചാരിറ്റി പ്രവർത്തനങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ച മുഴുവൻ സംഗമം കമ്മറ്റിക്കാരെയും, എല്ലാ പ്രവർത്തകരെയും, മാധ്യമ സുഹ്രുത്തുക്കളെയും ഇടുക്കി ജില്ലാ സംഗമം ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നൂ. ഇടുക്കി ജില്ലാ സംഗമം ഇതു വരെ ഒരു കോടി 10 ലക്ഷം രുപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ യുകെയിലും, നാട്ടിലുമായി നൽകി കഴിഞ്ഞു. ഈ രണ്ട് ഭവനങ്ങളുടെ നിർമ്മാണം ഇടുക്കി ജില്ലാ സംഗമത്തിൻ്റെ നേത്യത്തിൽ ഉടൻ ആരംഭിക്കുന്നതാണ്.

നിങ്ങൾ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ വിജയവും, ശക്തിയും. ഈ ചാരിറ്റി കളക്ഷനികളിൽ പങ്കാളികളായ മുഴുവൻ വ്യക്തികളെയും ഒരിക്കൽ കൂടി ഇടുക്കി ജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓർക്കുന്നു..ഇനിയും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങളിൽ നിങ്ങൾ ഒരോരുത്തരുടെയും അത്മാർത്ഥമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

ഇടുക്കി ജില്ലാ സംഗമം
കമ്മറ്റിക്കു വേണ്ടി കൺവീനർ,
ജിമ്മി ജേക്കബ്

Endnotes:
  1. ഇടുക്കി ജില്ലാ സംഗമം യുകെയുടെ ക്രിസ്മസ്, ന്യൂഇയർ ചാരിറ്റി തുടങ്ങി, ജോയി ചേട്ടനും, ലീലക്കും വീട് നിർമ്മിച്ച് നല്കാൻ ഇടുക്കി ജില്ലാ സംഗമം:: https://malayalamuk.com/idukki-district-meet/
  2. ഇടുക്കി ജില്ലാ സംഗമത്തിന്റ ചാരിറ്റിയില്‍ ലഭിച്ചത് 8255 പൗണ്ട്: https://malayalamuk.com/idukki-jilla-sangamam-charity-collection/
  3. ഇടുക്കി ജില്ലാ സംഗമത്തിന്റെ രണ്ടാമത്തെ സ്നേഹ വീട് പൂർത്തിയാക്കി കീ കൈമാറി.: https://malayalamuk.com/the-second-love-home-of-the-idukki-district-meet-was-handed-over-to-the-key/
  4. മൂന്ന് കുടുംബങ്ങൾക്ക് തണലായി ഇടുക്കി ജില്ലാ സംഗമം യുകെയുടെ ക്രിസ്മസ് ന്യൂ ഇയർ ചാരിറ്റിക്ക് തുടക്കമായി: https://malayalamuk.com/the-idukki-district-reunion-as-a-shade-for-three-families/
  5. മെയ് നാല് (ശനിയാഴ്ച) ബര്‍മിംഗ്ഹാമില്‍ വെച്ചു നടത്തപ്പെടുന്ന എട്ടാമത് ഇടുക്കി ജില്ലാ സംഗമത്തിന് എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി: https://malayalamuk.com/idukki-jilla-sangamam-18/
  6. കരുണയുടെ കരങ്ങൾ സഹായിച്ചപ്പോൾ ഇടുക്കി ജില്ലാ സംഗമത്തിന്റ വാർഷിക ചാരിറ്റിയിൽ ലഭിച്ചത് 6055 പൗണ്ട്.: https://malayalamuk.com/with-the-help-of-the-charity-the-idukki-district-associations-annual-charity-received-6055/

Source URL: https://malayalamuk.com/annual-charity-of-idukki-district-sangam/