ബാഹുബലി പോലെയല്ല മരക്കാർ, മോഹൻലാൽ; ഒരാഴ്ച ആ സിനിമയുടെ ഷൂട്ടിങ്ങിനായി ചെലവഴിച്ച കാശുകൊണ്ട് മലയാളത്തിൽ ഒരു സിനിമയെടുക്കാം, ആന്റണി പെരുമ്പാവൂർ

by News Desk 6 | March 12, 2020 1:26 pm

മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ, മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന സിനിമ ഇന്ന് ഇന്ത്യൻ സിനിമാ ലോകം തന്നെ ഏറെ കാത്തിരിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ്. ഈ മാസം ഇരുപത്തിയാറിനാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത് എങ്കിലും ലോകം മുഴുവൻ കൊറോണ പടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്. മാർച്ച് ആറാം തീയതി മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോഴും ഇന്ത്യ മുഴുവൻ ട്രെൻഡിങ്ങാണ്. ഈ അഞ്ചു ഭാഷകളിലുമായി ഏകദേശം ഒരു കോടി ഇരുപതു ലക്ഷത്തിനടുത്തു കാഴ്ചക്കാരാണ് കേവലമഞ്ചു ദിവസം കൊണ്ടീ ചിത്രത്തിന്റെ ട്രൈലെർ കണ്ടത്. മലയാള സിനിമയിലിത് സർവകാല റെക്കോർഡാണ്. ഇപ്പോഴിതാ ചിത്രത്തിലെ നായകൻ മോഹൻലാൽ മരക്കാരിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. മലയാളത്തിന്റെ ബാഹുബലി എന്ന് മരക്കാരിനെ പറയരുത് എന്നും, കാരണം ബാഹുബലി ഭാവന മാത്രമുപയോഗിച്ചു അമർ ചിത്ര കഥ പോലെ ഒരുക്കിയ ഒരു ചിത്രമാണെന്നും മോഹൻലാൽ പറയുന്നു.

എന്നാൽ മരക്കാർ എന്നത് ഒരു ചരിത്ര കഥാപാത്രത്തെ കുറിച്ച് ലഭ്യമായ വിവരങ്ങളും അതോടൊപ്പം കുറച്ചു സിനിമാറ്റിക്കായ കാര്യങ്ങളും ചേർത്ത്, വളരെ റിയലിസ്റ്റിക്കായി ഒരുക്കിയ ഒരു ഇമോഷണൽ പാട്രിയോട്ടിക് ചിത്രമാണെന്നും മോഹൻലാൽ പറയുന്നു. ഈ വരുന്ന മാർച്ച് 19 നു മരക്കാരിന്റെ ഒരു സ്പെഷ്യൽ സ്ക്രീനിംഗ് ഇന്ത്യൻ നേവി ഒഫീഷ്യൽസിനു മുന്നിൽ നടത്തുമെന്നും ഈ ചിത്രം അവർക്കു ഇഷ്ട്ടപ്പെട്ടാൽ ഇന്ത്യൻ നേവിക്കുള്ള സമർപ്പണമായി അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ നാവിക തലവനായിരുന്ന ആളാണ് കുഞ്ഞാലി മരക്കാർ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രങ്ങൾ സിനിമ പ്രേമികൾക്ക് എന്നും ഒരു മിനിമം ഗാരന്റീ നൽകാറുണ്ട്. നരസിംഹം എന്ന ചിത്രത്തിലൂടെയാണ് ആശിർവാദ് എന്ന നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. 20 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുന്ന കാര്യത്തിൽ ഇവർ മുൻപന്തിയിൽ തന്നെയുണ്ട്. ആശിർവാദ് സിനിമാസിന്റെ 25 മത്തെ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഇന്ത്യയിലെ തന്നെ മുൻനിര താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഒരു ദൃശ്യ വിരുന്ന് തന്നെയാണ് ആരാധകരും സിനിമ പ്രേമികളും പ്രതീക്ഷിക്കുന്നത്.

മലയാള സിനിമ പ്രേക്ഷകർ ലാൽസാറിനും പ്രിയൻചേട്ടനും ആശിർവാദ് സിനിമാസിനും സമ്മാനിച്ച സ്നേഹത്തിന്റെ പ്രതിഫലമാണ് മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന് ആന്റണി പെരുമ്പാവൂർ അടുത്തിടെ ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. മോഹൻലാൽ ചിത്രങ്ങൾ മാത്രം ചെയുന്ന കമ്പിനി എന്ന നിലയിൽ ഒരു പ്രത്യേക സ്നേഹം പ്രേക്ഷകർക്ക് തങ്ങളോട് ഉണ്ടെന്ന് ആന്റണി വ്യക്തമാക്കി. നിർമ്മിച്ച ഭൂരിഭാഗം ചിത്രങ്ങൾ വിജയത്തിലേക്ക് എത്തിക്കാൻ പ്രേക്ഷകരാണ് സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 20 വർഷം കഴിഞ്ഞെങ്കിലും ഓരോ ചിത്രവും നിർമ്മിക്കുമ്പോൾ ഒരുപാട് ടെൻഷൻ ഉണ്ടെന്നും എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റ് ആകാൻ ആഗ്രഹിക്കുന്നുമില്ല എന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. മലയാള സിനിമയ്ക്ക് സ്വപ്നം കാണാൻ പറ്റാത്ത ബഡ്ജറ്റിൽ മരക്കാർ ഒരുക്കിയതിനെ കുറിച്ചു ചോദിച്ചപ്പോൾ ചിത്രത്തിന്റെ ഒരാഴ്ച ഷൂട്ടിങ്ങിന് ചിലവഴിച്ച കാശ് കൊണ്ട് മലയാളത്തിൽ ഒരു സിനിമ എടുക്കാൻ സാധിക്കും എന്ന മറുപടിയാണ് ആന്റണി നൽകിയത്. ഈ ചിത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളുടെയും ടെക്‌നീഷ്യൻന്മാരുടെ സ്വപ്നങ്ങൾക്ക് ഒപ്പമാണ് താൻ ചേരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Endnotes:
  1. മലയാളത്തിന്റെ നടനവിസമയ്ത്തിന് 60 .മലയാളം യുകെയുടെ പ്രണാമം . മഹാനടന്റെ അഭിനയ ജീവിതത്തെ കുറിച്ച് ജിബിൻ ആഞ്ഞിലിമൂട്ടിൽ എഴുതുന്നു: https://malayalamuk.com/the-life-of-mohanlal/
  2. അറബിക്കടലിന്റെ സിംഹം, ട്രൈലെർ പുറത്ത്; അഭിന്ദനവുമായി ഇന്ത്യൻ സിനിമ ഒന്നടങ്കം: https://malayalamuk.com/marakkar-arabikadalinte-simham-official-trailer-mohanlal-priyadarshan-manju-warrier/
  3. ആന്റണി വരുന്നിടത്തുവച്ചു കാണാം, എല്ലാം മറക്കുക ലാലിൻറെ വാക്കുകൾ; താനൊരു വലിയ കോർപ്പറേറ്റ് കമ്പനിയൊന്നുമല്ല, ആന്റണി പെരുമ്പാവൂർ: https://malayalamuk.com/antony-perumbavoor-jeethu-joseph-about-ott-release-of-mohanlal-drishyam2/
  4. ‘എന്നെ കൊല്ലാമായിരുന്നില്ലേ…’ നെഞ്ചുപൊട്ടി നിമിഷയുടെ മുത്തശ്ശി; അരും കൊലപാതകത്തിൽ നടുങ്ങി നാട്ടുകാർ, പെരുമ്പാവൂർ ക്രൂരതയുടെ നാട് ആയി മാറുമ്പോൾ സംഭവിക്കുന്നത് എന്ത് ?: https://malayalamuk.com/nimisha-murder-perumbavoor/
  5. ‘ഡ്യൂപ്പിന്റെ വിയർപ്പിൽ കുതിർന്ന ഷർട്ട് ഒട്ടും മടിക്കാതെ മോഹൻലാല്‍ ധരിച്ചു….”അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ ” ഇന്നും എന്റെ കാതിൽ മുഴങ്ങുന്നു; ആലപ്പി അഷ്റഫിന്റെ കുറിപ്പ്….: https://malayalamuk.com/alleppey-ashraf-about-mohanlal-and-pranav/
  6. ലാൽ ഇനി പ്രിയപ്പെട്ടവനൊപ്പം ! പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ ഐതിഹാസിക ചിത്രം ‘മരക്കാറി’ന്റെ വിശേഷങ്ങളും, ലൊക്കേഷന്‍ ചിത്രങ്ങളും…: https://malayalamuk.com/kunjali-marakkar-priyadarshan-mohanlal-film-location-treet/

Source URL: https://malayalamuk.com/antony-perumbavoor-opens-up-above-the-budget-of-the-film/