MAIN NEWS
UK
സ്റ്റോക്ക് ഓണ്‍ ട്രെന്ഡ്:  സ്റ്റോക്ക് ഓൺ ട്രെന്റിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ചിരകാല അഭിലാഷത്തിന് സാക്ഷാൽക്കാരം. യുകെയിലേക്കുള്ള പ്രവാസജീവിത നാളുകലും വർഷങ്ങളും കടന്നു പോയിട്ടും തങ്ങളുടെ വിശ്വാസ ജീവിത സാഹചര്യങ്ങൾക്ക് ഒരു പള്ളി വേണം എന്ന ചിന്തയും അതിനുള്ള ശ്രമങ്ങളുമാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. യുകെ - അയർലൻഡ് ഇടവകകളുടെ പാത്രിയാർക്കൽ വികാരി അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയാണ് ഇതിനുള്ള അനുമതി കൊടുത്തിരിക്കുന്നത്. 'സെന്റ് കുര്യയാക്കോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് കോൺഗ്രിഗേഷൻ' എന്നാണ് സ്റ്റോക്ക് ഓൺ ട്രെന്റ് ഇടവകയെ നാമകരണം ചെയ്‌തിരിക്കുന്നത്‌. ഇരുപതോളം കുടുംബങ്ങൾ ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ ഇപ്പോൾ ഉള്ളത്. ഇടവക ഇൻചാർജ് ആയി ഫാദർ ഗീവർഗ്ഗീസ് തണ്ടായതിനാണ് ഇപ്പോഴുള്ള താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിലെ വിശ്വാസികളുടെ  നടത്തിയ നിരന്തരമായ ശ്രമങ്ങളുടെ ആകെതുകയാണ് സ്റ്റോക്ക് വിശ്വാസ സമൂഹത്തിന് ഉണ്ടായ ഇപ്പോഴത്തെ ആഗ്രഹ സഫലീകരണം. മാസത്തിലെ എല്ലാ മൂന്നാം ഞായറാഴ്ച്ചയും സ്റ്റോക്ക് ഓൺ ട്രെന്റിൽ കുർബാന ഉണ്ടാകുന്നതാണ്. വിശ്വാസികൾ ആയിരിക്കുന്ന സ്ഥലത്തു തന്നെ ഒരു പള്ളി ലഭിച്ചപ്പോൾ അതിയായ സന്തോഷം ഇടവക അംഗങ്ങൾ പങ്കുവെക്കുന്നു. കേരളത്തിലെ സാമൂഹിക ചുറ്റുപാടുകളിൽ നിന്നും പ്രവാസികളായി യുകെയിലേക്കു പറിച്ചു നടപ്പെട്ട ആദ്യകാലങ്ങളിൽ ആര്ക്കും ഇല്ലാതിരുന്ന ആശങ്കകൾക്ക് തുടക്കം കുറിച്ചത് കുട്ടികൾ ഉണ്ടാകുകയും, അവരുടെ വളർച്ചയിൽ മാതാപിതാക്കൾ പിന്തുടർന്ന് വളർന്ന ജീവിത സാഹചര്യങ്ങളും മൂല്യങ്ങളും എങ്ങനെ പകർന്നു നൽകും എന്ന ചിന്ത ഉടലെടുത്തതോടെയാണ്. കുട്ടികളുടെ ജീവിതത്തിൽ സ്വാധീനിക്കുന്നത് അവർ കാണുന്നതും ജീവിക്കുന്നതുമായ സമൂഹത്തിലെ സാമൂഹിക ചുറ്റുപാടുകൾ ആണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും നല്ലതേത് ചീത്തയേത് എന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കാൻ ഒരു പരിധിവരെ വിശ്വാസങ്ങൾക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ട വസ്തതുതയാണ്. പള്ളിയുടെ ട്രസ്റ്റിയായി ബിനോയി കുര്യനും (07525013428) സെക്രട്ടറി ആയി റെയ്‌നു തോമസും (07916292493) സേവനം ചെയ്യുന്നു. എല്ലാ ശിശ്രുഷകൾക്കും സ്റ്റാഫോർഡ് ഷെയറിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ  വിശ്വാസികളെയും അംഗങ്ങളെയും  പ്രാർത്ഥനാപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായും പള്ളി കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
നീരവ് മോദിക്ക് ആത്മഹത്യാപ്രവണത ഉണ്ടെന്നും ഇന്ത്യയിലേക്ക് അയച്ചാല്‍ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ അത് ബാധിക്കുമെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മുംബൈ ആര്‍തര്‍ ജയിലിലെ മോശം സാഹചര്യങ്ങളും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നീതിയുക്തമായ വിചാരണ ആയിരിക്കില്ല നടക്കുകയെന്നും അഭിഭാഷകര്‍ എഡ്വേര്‍ഡ് ഫിറ്റ്സ്ജെറാള്‍ഡ് വാദിച്ചു. കോവിഡ് രോഗികളുള്ള ജയിലില്‍ എത്തിക്കുന്നത് തന്നെ മോശം കാര്യമാണ്. ജയിലില്‍ എങ്ങനെയുള്ള പരിഗണനയാണ് ലഭിക്കുന്നതെന്ന് അറിയില്ല. ഇന്ത്യയ്ക്ക് കൈമാറുന്നത് അടിച്ചമര്‍ത്തലാവുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ലണ്ടനിലെ വാന്റ്‌സ്വര്‍ത്ത് ജയിലില്‍ വിചാരണ തടവുകാരനാണ് ഇപ്പോൾ നീരവ് മോദി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
LATEST NEWS
INDIA / KERALA
വ്യവസായി അനിൽ അംബാനി, മുൻ സിബിഐ മേധാവി അലോക് വർമ തുടങ്ങിയവരുടെ നമ്പറുകളും പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ചോർത്തിയതായി റിപ്പോർട്ട്. അലോക് വർമ്മയെ രാത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമാണ് ഫോൺ നിരീക്ഷണത്തിലായതെന്നാണ് റിപ്പോർട്ട്. സിബിഐ മുൻ സെപ്ഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ ഫോണും പെഗാസസ് പട്ടികയിലുണ്ട്. അലോക് വർമയുടെ കുടുംബാംഗങ്ങളുടെ നമ്പരും പട്ടികയിലുണ്ട്. കേന്ദ്ര സർക്കാരുമായുള്ള ഭിന്നതയെ തുടർന്നു 2018 ഒക്ടോബര്‍ 23നാണ് അലോക് വർമയെ സിബിഐ മേധാവി സ്ഥാനത്തുനിന്നു നീക്കിയത്. റഫാൽ ഇടപാട് വിവാദമായ സമയത്താണ് അനിൽ അംബാനിയുടേയും റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്റെ ഇന്ത്യയിലെ പ്രതിനിധി വെങ്കട്ട റാവു പോസിനയുടെ ഫോണും ചോര്‍ത്തിയത്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്പനിയിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ടോണി യേശുദാസന്റെയും ഭാര്യയുടെയും നമ്പരുകളും പെഗസസ് പട്ടികയിലുണ്ടെന്നും ‘ദ് വയർ’ റിപ്പോർട്ടു ചെയ്യുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി എംപി, മുൻ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ, തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മുൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർ അശോക് ലവാസ തുടങ്ങിയ പ്രമുഖരുടെ ഫോണും ചോർത്തിയതായി നേരത്തെ റിപ്പോർട്ടു പുറത്തുവന്നിരുന്നു. ‘വാഷിങ്ടൺ പോസ്റ്റ്’, ‘ദ് ഗാർ‌ഡിയൻ’, ഇന്ത്യയിലെ ഓൺലൈൻ മാധ്യമമായ ‘ദ് വയർ’ തുടങ്ങി 17 മാധ്യമങ്ങൾ ചേർന്നാണു ഫോൺ ചോർത്തൽ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നത്. ഇവരുടെ നമ്പരുകൾ പെഗസസ് ഡേറ്റാബേസിലുള്ളത് ഫോൺ ചോർത്തപ്പെട്ടെന്നതിനു സ്ഥിരീകരണമല്ലെന്ന് അന്വേഷണസംഘം പറയുന്നു. എന്നാൽ ഇവരെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടെന്നാണു ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇസ്രയേൽ സൈബർ ഇന്റലിജൻസ് സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പിന്റേതാണു പെഗസസ് ചാര സോഫ്റ്റ്‍വെയർ.
VIDEO GALLERY
Travel
ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : കടുത്ത ശൈത്യകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഗതാഗതം സ്തംഭിച്ചിരിക്കുന്നു. പാതകളിൽ മഞ്ഞുമൂടി കിടക്കുന്നു. എന്നാൽ ഇതിനുശേഷമുള്ള വസന്തകാലത്തിൽ ഡ്രൈവിംഗ് സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. ടയർ പ്രഷർ പരിശോധിക്കുക എന്നതാണ് ആദ്യത്തെ മാർഗം. ശൈത്യകാലത്ത് ടയറിൽ സമ്മർദ്ദം കൂടിയിരിക്കും. ഒപ്പം ഐസിലൂടെയാണ് വണ്ടി നീങ്ങുന്നതും. എന്നാൽ വസന്തകാലത്തിലേക്ക് കടക്കുമ്പോൾ ടയർ പ്രഷർ മാറേണ്ടതുണ്ട്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ടയർ പ്രഷർ പരിശോധിക്കാൻ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ടയർ ഇൻഫ്ലേറ്റർ വീട്ടിൽ സൂക്ഷിക്കാവുന്നതാണ്. വസന്തകാലം എത്തുന്നതുവരെ മോശം കാലാവസ്ഥയിലൂടെയാണ് വാഹനം ഓടിക്കേണ്ടത്. അതുകൊണ്ട് തന്നെ വൈപ്പർ ബ്ലേഡുകളിൽ സമ്മർദ്ദം ഏറും. ദൃശ്യപരത അത്യാവശ്യമായതിനാൽ നിങ്ങളുടെ വൈപ്പർ ബ്ലേഡുകൾ 'ഫ്രീ 5-പോയിന്റ് വിന്റർ കാർ ചെക്ക്' ഉപയോഗിച്ച് പരിശോധിക്കുക. ടെക്നീഷ്യൻ നിങ്ങളുടെ ഹെഡ്ലൈറ്റുകളും ബ്രേക്ക് ലൈറ്റുകളും ബാറ്ററിലൈഫ്, വിൻഡ്‌സ്ക്രീൻ എന്നിവയും പരിശോധിക്കും. കൂടാതെ എംഒടി കാലാവധിയും. ശൈത്യകാലത്തെ തണുപ്പ് വിൻഡ്സ്‌ക്രീനിൽ വിള്ളലുകൾ ഉണ്ടാവുന്നതിന് കാരണമാകും. ഇത് നിങ്ങളുടെ കാഴ്ചയെ മറയ്‌ക്കുകയും ഡ്രൈവിംഗ് അപകടകരമാക്കുകയും ചെയ്യും. ഈ ബുദ്ധിമുട്ട് മാറ്റാൻ ഹാൻഡി വിൻഡ്‌സ്ക്രീൻ ചിപ്പ് റിപ്പയർ സർവീസ് ഉപകാരപ്രദമാകും. വർഷത്തിലെ ഏത് സമയമായാലും, നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട് പുതിയതോ പഴയതോ ആയ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാം. ഒരു വിദഗ്‌ധ കാർ സുരക്ഷാ പരിശോധന ഉപയോഗിച്ച് പൂർണ്ണ മനസമാധാനത്തോടെ വസന്ത കാലത്തിലേക്ക് വാഹനമോടിക്കുക. ഹോൺ മുതൽ നമ്പർപ്ലേറ്റ്, കൂളന്റ്, ബാറ്ററി വരെയുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചുകൊണ്ട് നിങ്ങളും കുടുംബവും റോഡിൽ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുള്ള സമഗ്രമായ മാർഗമാണിത്. വസന്ത കാലത്തിന് മുൻപ് പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് ബ്രേക്കുകൾ, സസ്‌പെൻഷൻ, ടയറുകൾ, വീൽ ബെയറിംഗുകൾ എന്നിവയും മറ്റ് പ്രധാന ഘടകങ്ങളും പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
BUSINESS / TECHNOLOGY
വർഷങ്ങളായി യുഎന്നിന്റെ ആഗോള സന്തോഷ നിലവാരപ്പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഫിൻലൻഡ്. ജീവിതനിലവാരം, വ്യക്തി സ്വാതന്ത്ര്യം, ലിംഗനീതി തുടങ്ങി രാജ്യാന്തര സന്തോഷ നിലവാര മാനദണ്ഡങ്ങളിലെല്ലാം ഏറെ മുൻപിലാണ് രാജ്യം. അഴിമതിയും കുറ്റകൃത്യങ്ങളും മലിനീകരണ പ്രശ്‌നങ്ങളുമെല്ലാം വളരെ കുറവ്. അതൊക്കെത്തന്നെയാണ് ഫിൻലൻഡിനെ ഏറ്റവും സന്തോഷമുള്ള രാജ്യമാക്കുന്നതും. എന്നാൽ, ഒരു കാര്യത്തിൽ ഫിൻലൻഡുകാർ ഇപ്പോൾ സന്തുഷ്ടരല്ല; പ്രത്യേകിച്ചും ഫിൻലൻഡിലെ തൊഴിൽരംഗം. മന്ദഗതിയിലുള്ള ജനസംഖ്യാ വളർച്ചയും വലിയ തോതിലുള്ള വൃദ്ധതലമുറയുമാണ് ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പല യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായി കുടിയേറ്റക്കാർക്ക് വാതിൽതുറന്നു കാത്തിരിക്കുകയാണ് ഫിൻലൻഡ്. രൂക്ഷമായ തൊഴിലാളിക്ഷാമമാണ് ഫിൻലൻഡ് ഇപ്പോൾ നേരിടുന്നത്. ജനസംഖ്യയുടെ വലിയൊരു ഭാഗം വരുന്ന വൃദ്ധതലമുറയുടെ ചെലവ് കണ്ടെത്താൻ വലിയ തോതിലുള്ള വിദേശ തൊഴിലാളികൾ ഫിൻലൻഡിന് ആവശ്യമുണ്ട്. ജനസംഖ്യാ വളർച്ചയിലെ ഈ മന്ദഗതി കാരണമുള്ള പ്രശ്‌നങ്ങൾ നേരിടുന്ന നിരവധി യൂറോപ്യൻ രാജ്യങ്ങളുണ്ട്. ഇക്കൂട്ടത്തിൽ മുന്നിലാണ് ഫിൻലൻഡ്. 55.2 ലക്ഷമാണ് ഫിൻലൻഡിന്റെ ജനസംഖ്യ. എന്നാൽ, 0.1 ശതമാനമാണ് രാജ്യത്തെ ജനസംഖ്യാ വളർച്ചാ നിരക്ക്. ഇതു തന്നെയാണ് ഫിൻലൻഡ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും. 43.1 ആണ് ഇവിടത്തെ ഇടത്തരം പ്രായം. ജനസംഖ്യാ വളർച്ചയിൽ വളരെ പിറകിലാണ് രാജ്യം. 39.2 ആണ് നിലവിലെ വാർധക്യ ആശ്രിത അനുപാതം. ഇത് 2030 ആകുമ്പോഴേക്കും 47.5 ആയി ഉയരുമെന്ന് ഫിന്നിഷ് ഭരണകൂടം ഭയക്കുന്നു. യുഎൻ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ വയോധിക ജനസംഖ്യയുടെ രാജ്യങ്ങളുടെ പട്ടികയിൽ ജപ്പാനു പിറകെ രണ്ടാം സ്ഥാനത്താണ് ഫിൻലൻഡ്. കുടിയേറ്റക്കാർക്ക് സ്വാഗതം, പക്ഷെ അവർ നേരിടേണ്ടിവരിക  കുടിയേറ്റ ജനസംഖ്യ കൂട്ടി രാജ്യത്തെ ജനസംഖ്യാ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഫിൻലൻഡ് ഭരണകൂടം ലക്ഷ്യമിടുന്നത്. പ്രതിവർഷം 20,000-30,000 എന്ന തോതിൽ കുടിയേറ്റ നില ഉയർത്തിക്കൊണ്ട് വന്ന് പൊതു-സ്വകാര്യ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു. അതുവഴി പെൻഷൻ ബാധ്യത കുറയ്ക്കാനാകുമെന്നും കരുതുന്നു. വിദഗ്ധരായ കുടിയേറ്റക്കാരെ ആകർഷിക്കാനായി നേരത്തെ തന്നെ സർക്കാർ ടാലന്റ് ബൂസ്റ്റ് എന്ന പേരിലുള്ള റിക്രൂട്ടിങ് പരിപാടികളും തുടങ്ങിയിട്ടുണ്ട്. നാലു വർഷത്തോളമായി ഇതു നടന്നുവരുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമല്ലെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. സ്‌പെയിനിൽനിന്നുള്ള ആരോഗ്യ പ്രവർത്തകർ, സ്ലോവാക്യയിൽനിന്നുള്ള മെറ്റൽ തൊഴിലാളികൾ, റഷ്യയിൽനിന്നും ഇന്ത്യയിൽനിന്നും മറ്റ് തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള ഐടി, സമുദ്ര തൊഴിൽ വിദഗ്ധരെയുമാണ് ഫിൻലൻഡ് കമ്പനികളും സർക്കാരും ലക്ഷ്യമിടുന്നത്. ഫിൻലൻഡിലെ നിത്യോപയോഗ വസ്തുക്കൾക്കടക്കമുള്ള അമിതവില കുടിയേറ്റക്കാരെ ഇങ്ങോട്ട് ആകർഷിക്കുന്നതിൽനിന്നു തടയുന്ന പ്രധാന പ്രശ്‌നമാണ്. ഇതോടൊപ്പം കടുത്ത തണുപ്പുള്ള കാലാവസ്ഥയും പലർക്കും സഹിക്കാനാകുന്നതല്ല. ഒരു കണക്കു പ്രകാരം ഫിൻലൻഡിലെ പടിഞ്ഞാറൻ നഗരമായ വാസയിൽ ജോലിക്കെത്തിയ എട്ട് സ്പാനിഷ് നഴ്‌സുമാരിൽ അഞ്ചുപേരും ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങിയിരുന്നു. ഇവിടത്തെ പ്രതികൂലാവസ്ഥകൾ തന്നെയാണ് ഇതിനു കാരണം. സങ്കീർണമായ ഫിന്നിഷ് ഭാഷ മറ്റൊരു പ്രതിബന്ധമാണ്. യൂറോപിൽ പഠിച്ചെടുക്കാൻ പ്രയാസമുള്ള ഏറ്റവും സങ്കീർണ ഭാഷകളിലൊന്നാണ് ഫിന്നിഷ്. പല സ്വദേശ കമ്പനികളിലും ഫിന്നിഷ് ഭാഷ കർക്കശമാണ്. ഭാഷ വെറുതെ അറിഞ്ഞാൽ പോര, വിദഗ്ധനുമായിരിക്കണമെന്നാണ് പല കമ്പനികളും മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ. മറ്റ് യൂറോപ്യൻ രാജ്യങ്ങളെപ്പോലെ തന്നെ കുടിയേറ്റ വിരുദ്ധ മനോഭാവം ഇവിടത്തുകാർക്കിടയിലും നിലനിൽക്കുന്നുണ്ട്. വിദേശികളെ തങ്ങളുടെ സ്ഥാപനങ്ങളിൽ നിയമിക്കാൻ പലർക്കും മടിയുണ്ട്. പ്രതിപക്ഷത്തുള്ള തീവ്രവലതുപക്ഷ, കുടിയേറ്റ വിരുദ്ധ കക്ഷിയായ ഫിൻസ് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ വലിയ തോതിലുള്ള ജനകീയ പിന്തുണയും ലഭിക്കാറുണ്ട്. മുസ്ലിം കുടിയേറ്റക്കാരോട് പ്രത്യേക വിവേചനം ഇവിടത്തുകാർക്കിടയിൽ നിലനിൽക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ എഎഫ്പിയുടെ ഒരു റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തി ഏഷ്യയിൽനിന്നടക്കം കൂടുതൽ പ്രതിഭകളെ ആകർഷിക്കാനാണ് ഫിൻലൻഡ് ഭരണകൂടം പദ്ധതിയിടുന്നത്. നാടിന്റെ പ്രതിച്ഛായ കൂട്ടാനായി അന്താരാഷ്ട്ര പിആർ കമ്പനികളുടെ സഹായവും ഭരണകൂടം തേടിയിട്ടുണ്ട്.
SPECIALS
MOVIES / CHANNELS
Read more >>
WORLD
ചങ്ങനാശേരി മാമ്മൂട് സ്വദേശി ടോമി ജോസഫ് (സിബി കുഞ്ഞ് - 59 ) കാനഡായിൽ നിര്യാതനായി. പരേതരായ തോയക്കുളം ഔതച്ചന്റേയും മറിയാമ്മയുടെയും മകനാണ്. മാമ്മൂട് ലൂർദ് മാതാ ഇടവകാംഗവും, നാലാം വാർഡ് കുടുംബ കൂട്ടായ്മയിലെ അംഗവുമാണ്. മൃതസംസ്കാരം പിന്നീട് . ടോമി ജോസഫിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
LITERATURE
ഡോ. ഐഷ വി വിളഞ്ഞു പഴുത്ത കർപ്പൂര മാങ്ങ പോലെ മധുരമുള്ളതാണ് ഇന്ദിരാമ്മയെ കുറിച്ചുള്ള ഓർമ്മകളും. ഇന്ദിരാമ്മയെ ആദ്യം കണ്ട ദിവസം അവർ തങ്ങളെ സ്വീകരിച്ചത് ഒരു പാത്രം നിറയെ മാമ്പഴ കഷണങ്ങളുമായിട്ടായിരുന്നു. ചിരാവാത്തോട്ടത്തു നിന്നും വയൽ വഴി കുഴുപ്പിലച്ചാമ്മയുടെ വീട്ടിലേയ്ക്ക് പോകുമ്പോൾ ആയിരുന്നു ആദ്യമായി ഇന്ദിരാമ്മയെ കാണുന്നത്. അപരിചിതയായ ഒരു സ്ത്രീ തോട്ടു വരമ്പിലൂടെ മൂന്ന് കൂട്ടികളുമായി വരുന്നത് നോക്കി നിൽക്കുകയായിരുന്നു ഇന്ദിരാമ്മ. അങ്ങനെ ഞങ്ങൾ അടുത്തെത്തിയപ്പോൾ തോടിന്റെ അക്കരെ ഇക്കരെ നിന്നുകൊണ്ട് ഇന്ദിരാമ്മയും അമ്മയും പരിചയപ്പെട്ടു. പറഞ്ഞു വന്നപ്പോൾ വല്യമാമനെ അവർക്കറിയാം. വല്യമാമന്റെയടുത്താണ് അവർ മരുന്ന് വാങ്ങാൻ പോകുന്നത്. മാത്രമല്ല, അമ്മയും ഇന്ദിരാമ്മയും ഒരേ കുടുംബക്കാർ ആണത്രേ. ഒല്ലാൽ കുടുംബം. അങ്ങനെ ഇന്ദിരാമ്മ ഞങ്ങളെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. ഞങ്ങൾ തോട് മുറിച്ച് കടന്ന് ഇന്ദിരാമ്മയുടെ വീട് നിൽക്കുന്ന പറമ്പിലേയ്ക്ക് കയറി. അവർ ഞങ്ങളെ അകത്തേയ്ക്ക് ആനയിച്ചു. മക്കളെയും ഭർത്താവിനേയും പരിചയപ്പെടുത്തി. മൂന്നാമത്തെ മകളോട് മാമ്പഴം കൊണ്ടുവരാൻ പറഞ്ഞു. ആ ചേച്ചി മാമ്പഴം ചെത്തി വൃത്തിയാക്കി കഷണങ്ങളാക്കി കൊണ്ടുവന്നു. മാമ്പഴമൊക്കെ കഴിച്ച് ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. പിന്നീട് ഞങ്ങൾ ചിറക്കരത്താഴത്ത് താമസമായപ്പോഴാണ്‌ ഇന്ദിരാമ്മയെ വീണ്ടും കാണുന്നത്. ഗിരിജ ചേച്ചിയുടെ വിവാഹ നിശ്ചയത്തിന്റെ അന്ന്. രാവിലെ തന്നെ ഇന്ദിരാമ്മയെത്തി പച്ചക്കറികൾ അരിയാൻ മറ്റു സ്ത്രീകളെ സഹായിച്ചു. അവർ തമ്മിൽ കുശലാന്വേഷണം നടത്തുന്നതും വിശേഷങ്ങൾ പങ്കു വയ്ക്കുന്നതും ഞാൻ കേട്ടിരുന്നു. ഇന്ദിരാമ്മയുടെ ഒരു മകളെ വിവാഹം കഴിച്ചത് രാജസ്ഥാനിൽ ജോലിയുള്ള റയിൽവേ ജീവനക്കാരനായിരുന്നു. ആ മകളുടെ പ്രസവത്തിന് ഇന്ദിരാമ്മയ്ക്ക് അങ്ങോട്ട് പോകാൻ സാധിച്ചില്ല. പക്ഷേ അവിടത്തെ ആൾക്കാർ അവരുടെ ആചാരമനുസരിച്ച് വേണ്ടതെല്ലാം ചെയ്യുകയും അമ്മയേയും കുഞ്ഞിനേയും അണിയിച്ചൊരുക്കി ആഘോഷങ്ങൾ നടത്തുകയും ചെയ്തു. അതിനാൽ ഇന്ദിരാമ്മയ്ക്ക് ആ കാര്യത്തിൽ ആശ്വാസമായിരുന്നു. അന്ന് ഇന്ദിരാമ്മ പറഞ്ഞ മറ്റൊരു കാര്യം ഗൾഫുകാരായ ആങ്ങളമാരെ കുറിച്ചായിരുന്നു. ആങ്ങളമാർ ഇന്ദിരാമ്മയെ സാമ്പത്തികമായി സഹായിക്കാൻ എപ്പോഴും സന്നദ്ധരായിരുന്നു. എന്നാൽ അവരുടെ ഭാര്യമാർ കൂടി അറിഞ്ഞ് സമ്മതിച്ച് നൽകുന്ന തുക മാത്രമേ ഇന്ദിരാമ്മ സ്വീകരിച്ചിരുന്നുള്ളൂ. നാത്തൂന്മാർ കൂടി ഇക്കാര്യമറിയണമെന്നായിരുന്നു ഇന്ദിരാമ്മയുടെ നിലപാട്. ഇന്ദിരാമ്മയുടെ ഈ നിലപാട് എനിക്കിഷ്ടപ്പെട്ടു. ചിറക്കരത്താഴത്തേയ്ക്ക് ബസ് സർവ്വീസ് തുടങ്ങി കുറച്ചു നാൾ കഴിഞ്ഞ് കാപ്പിൽ ഇടവ ഭാഗത്തു നിന്നും വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ ഒരു പെൺകുട്ടി പരവൂരിൽ നിന്നും ഞങ്ങളുടെ നാട്ടിലേയ്ക്കുള്ള ബസിൽ കയറി ലാസ്റ്റ് പോയിന്റായ ചിറക്കര താഴത്തെത്തി. ഇന്ദിരാമ്മയും ആ ബസ്സിലുണ്ടായിരുന്നു. ബസ്സുകാർ അവിടെ ഇറക്കിവിട്ട പെൺകുട്ടി എങ്ങോട്ടും പോകാനിടമില്ലാതെ നിന്നപ്പോൾ ഇന്ദിരാമ്മ ആ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി. അന്ന് ആറേഴ് മക്കളുള്ള വീട്ടിലേയ്ക്ക് ഒന്നിനെ കൂടി സ്വീകരിക്കാൻ അവർക്ക് പ്രശ്നമില്ലായിരുന്നു. അന്ന് ഇന്നത്തെപ്പോലെ ഫോണില്ലാതിരുന്ന കാലമായതുകൊണ്ട് നാട്ടിൽ നിന്നും ഒരാളെ കുട്ടിയുടെ വീട്ടിലേയ്ക്കയച്ചു. കുട്ടിയുടെ വീട്ടിൽ നിന്നും ആളെത്തി കുട്ടിയെ അനുനയിപ്പിച്ച് തിരികെ കൂട്ടിക്കൊണ്ടുപോയി. ഇന്ദിരാമ്മയുടെ ഒരു മകൾ സുനില എന്റെ കൂട്ടുകാരിയും മറ്റൊരു മകൾ അനില എന്റെ അനുജത്തിയുടെ കൂട്ടുകാരിയുമായിരുന്നു. ചിറക്കര ക്ഷേത്രത്തിൽ പോയി വരുന്ന വഴി ഇന്ദിരാമ്മ ഞങ്ങളുടെ വീട്ടുമുറ്റത്തു കൂടെയും അപ്പുറത്തെ വീട്ടുമുറ്റത്തു കൂടെയും കയറി ഇറങ്ങി കുശലം പറഞ്ഞു സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു പതിവ്. പിന്നീട് അവർ കടുത്ത പ്രമേഹ ബാധിതയായിതീർന്നു. അങ്ങനെ ഒരു ദിവസം ക്ഷേത്രത്തിൽ പോയിട്ട് തിരികെ വരും വഴി ഞങ്ങളുടെ വീട്ടിൽ കയറി കഞ്ഞി വെള്ളം ചോദിച്ചു. അന്ന് കുത്തരിയുടെ കഞ്ഞി വെള്ളമായിരുന്നു ഉണ്ടായിരുന്നത്. ഞാനതെടുത്ത് കൊടുത്തു. പ്രമേഹ ബാധിതർക്ക് കുത്തരിയുടെ കഞ്ഞി വെള്ളം കുടിച്ചു കൂടെന്ന് പറഞ്ഞ് അവർ കുടിച്ചില്ല. ഞാൻ കോഴിക്കോട് ആർ ഇ സി യിൽ പഠിക്കുന്ന കാലത്തായിരുന്നു ഇന്ദിരാമ്മയുടെ മരണം. ഞാൻ കോഴിക്കോട് നിന്ന് എത്തിയ ദിവസം ഞാനും ശ്രീദേവി അപ്പച്ചിയുടെ മകൾ ലീനയും കൂടിയായിരുന്നു ഇന്ദിരാമ്മയുടെ മരണത്തിന് പോയത്. ഞങ്ങൾ ചെന്നപ്പോൾ അവർക്കായി ഒരു കല്ലറ അവിടെ തയ്യാറാകുന്നുണ്ടായിരുന്നു. ഇന്ദിരാമ്മയുടെ ആഗ്രഹപ്രകാരമാണ് കല്ലറയിൽ അടക്കുന്നതെന്ന് ലീന പറഞ്ഞു. ഞങ്ങളുടെ നാട്ടിൽ പതിവില്ലാത്ത ഒരു രീതിയാണ് കല്ലറയിൽ അടക്കം ചെയ്യുന്നത്. അതിനാൽത്തന്നെ എനിയ്ക്കതിൽ പുതുമ തോന്നി. അങ്ങനെ ഇന്ദിരാമ്മ സുമംഗലിയായി ഈ ലോകത്തോട് യാത്ര പറഞ്ഞു. ഇന്ദിരാമ്മയുടെ മരണശേഷം വീടും പറമ്പും ഒരു മകനാണ് ലഭിച്ചത് . മകൻ അത് പണയം വച്ച് ജപ്തി നടപടികൾ നേരിടേണ്ടി വന്നതു മൂലം ഇന്ദിരാമ്മയുടെ ഭർത്താവിന് താമസിക്കാൻ ഇടമില്ലാതായി. അങ്ങനെ ചിറക്കര ത്താഴം ജങ്ഷനിൻ അദ്ദേഹം പണി കഴിപ്പിച്ച കടമുറിയിലേയ്ക്ക് താമസം മാറി. സുനിലയുടെ ഭർത്താവിന്റെ വീടും ആ കടമുറിയ്ക്ക് സമീപമായിരുന്നു. കശുവണ്ടി ഫാക്ടറിയുടെ കെട്ടിട നിർമ്മാണവും പുകക്കുഴൽ നിർമ്മാണവും നല്ല വശമുള്ള മേസ്തിരിയായിരുന്നു അദ്ദേഹം. പിന്നീടദ്ദേഹം ജ്യോത്സ്യവും പഠിച്ചു. ഞാൻ ഡിഗ്രി കഴിഞ്ഞ് കുറച്ചു നാൾ ടൈപ്റ്റെറ്റിംഗ് പഠിക്കാൻ പോയപ്പോൾ വഴിയിൽ വച്ച് അദ്ദേഹം എന്നെ കണ്ടപ്പോൾ എന്റെ നക്ഷത്രവും മറ്റും ചോദിച്ച് മനസ്സിലാക്കി. എന്നിട്ട് പറഞ്ഞു. "നീ ടൈപ് റൈറ്റിംഗ് പഠിക്കേണ്ടവളല്ല. വേറെ കോഴ്സുകൾ ചെയ്യുക. നല്ല നിലയിലെത്തും". പിന്നീട് ഞാൻ കംപ്യൂട്ടർ സയൻസ് എടുത്ത് പഠിച്ചപ്പോൾ അന്ന് പഠിച്ച ടൈപ് റൈറ്റിംഗ് കംപ്യൂട്ടർ കീ ബോർഡുമായി താദാത്മ്യം പ്രാപിക്കൽ എളുപ്പമാക്കി. വർഷങ്ങൾ കഴിഞ്ഞ് 2008 ഏപ്രിൽ 23 ന് ഞങ്ങളുടെ വീടിന് തറക്കല്ലിടുന്ന സമയത്ത് ഞാൻ ഇന്ദിരാമ്മയുടെ ഭർത്താവിനെ ക്ഷണിച്ചു. അദ്ദേഹം രാവിലെ തന്നെ സ്ഥലത്ത് എത്തി ചേർന്നു. ഞാൻ ദക്ഷിണ കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന് വളരെ സന്തോഷമായി. സ്വന്തം നാട്ടിൽ ലഭിച്ച ഒരംഗീകാരമായാണ് അദ്ദേഹം അതിനെ വിലയിരുത്തിയത്. കൊല്ലം ജില്ലയിലെ വിവിധ കശുവണ്ടി ഫാക്ടറികൾ നന്നായി പൂർത്തിയാക്കിയെങ്കിലും സ്വന്തം നാട്ടിൽ ഒരംഗീകാരവും ലഭിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ചിലപ്പോൾ അങ്ങനെയാണ്. ഒരാളുടെ കഴിവുകൾ ആ നാട്ടിലെ പലരും അറിയുന്നുണ്ടാവില്ല. അന്ന് ചടങ്ങ് കഴിഞ്ഞ് പോകുന്നതിന് മുമ്പായി കട്ടിളവയ്ക്കൽ ചടങ്ങ് നടക്കുമ്പോൾ കട്ടിളയുടെ അടിയിൽ ഒരു സ്വർണ്ണത്തരി കൂടി വയ്ക്കണമെന്ന് എന്നെ പറഞ്ഞേൽപ്പിച്ചു. എന്നിട്ട് പറഞ്ഞ കാര്യം "അന്ന് ഞാനുണ്ടാവില്ല" എന്നായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ആ ഓണക്കാലത്തിന് മുമ്പ് , കട്ടിളവയ്ക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്ദിരാമ്മയുടെ ലോകത്തേയ്ക്ക് യാത്രയായിരുന്നു. (തുടരും.)   ഡോ.ഐഷ . വി. പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.  
Copyright © . All rights reserved