ജീവകാരുണ്യത്തിന് ഒന്നാമൻ…..! അസിം പ്രേംജി ഒരു ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്നത് 22 കോടി രൂപ

by News Desk 6 | November 11, 2020 9:43 am

വിപ്രോ സ്ഥാപകനും ചെയർമാനുമായ അസിംപ്രേംജി ഒരു ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്നത് 22 കോടി രൂപയെന്ന് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവുമധികം തുക മറ്റുള്ളവരെ സഹായിക്കാനായി ചിലവഴിക്കുന്നതും അസിംപ്രേംജിയാണെന്ന് 2020 ലെ വാർഷിക കണക്കുകൾ പറയുന്നു. വിപ്രോയിൽ 13.6 ശതമാനം ഓഹരിയാണ് അംസിംപ്രേംജി എൻഡോവ്മെന്റ് ഫണ്ടിനുള്ളത്. കോവിഡ് ദുരിതമനുഭവിക്കുന്നവർക്കായി ഇതിനകം 1,125 കോടി രൂപയാണ് ഫൗണ്ടേഷൻ നൽകിയത്.

രാജ്യത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അസിംപ്രേംജിയൊരു മികച്ച മാതൃകയാണെന്ന് ലിസ്റ്റ് പുറത്ത് വിട്ട ഈഡൽഗിവ് ഹുറൺ മേധാവികൾ പറയുന്നു. 2020 ൽ ഇതുവരെ എണ്ണായിരം കോടിയോളം രൂപ പ്രേംജി ചിലവഴിച്ചു.

എച്ച്സിഎൽ മേധാവി ശിവ് നാഡാർ ആണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 30000ത്തിലേറെ കുട്ടികള്‍ക്ക് നേരിട്ട് അദ്ദേഹത്തിന്റെ പഠന സഹായം എത്തുന്നു.
മുകേഷ് അംബാനി, കുമാർ മംഗളം ബിർല, വേദാന്ത ചെയർമാൻ അനിൽ അഗർവാൾ തുടങ്ങിയവരാണ് മറ്റു സ്ഥാനങ്ങളിലുള്ളത്.

Endnotes:
  1. എണ്ണം പറഞ്ഞ കേസുകൾക്ക് തുമ്പുണ്ടാക്കിയ പോലീസ് നായ സെല്‍മ വിടപറഞ്ഞു; കോട്ടയം കോടിമതയിലെ വെറ്ററിനറി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു, സെൽമയുടെ ചില സുപ്രധാന കേസ് വഴികളിലൂടെ……: https://malayalamuk.com/kerala-police-dog-selma-passed-away/
  2. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റായി സി എ ജോസഫിനെ നിയമിച്ചു. സെക്രട്ടറി ഏബ്രഹാം കുര്യനും മറ്റ് ഭാരവാഹികൾക്കും മാറ്റമില്ല; പ്രഗത്ഭരെ അണിനിരത്തി വിദഗ്ധസമിതിയും ഉപദേശകസമിതിയുമുൾപ്പെടെ വിപുലീകൃതമായ കമ്മിറ്റി നിലവിൽ വന്നു. മലയാളം ഡ്രൈവിന്റെ ഭാഗമായി ശനിയാഴ്ച 4 പി എം ന് എസ് മൃദുല ദേവി…: https://malayalamuk.com/news-regarding-restructure-of-malayalam-mission-uk-chapter/
  3. ട്വന്റി – ട്വന്റിയും സാബു ജേക്കബും , സി എസ് ആർ ഫണ്ട് ഉപയോഗിക്കുന്നത് നിയമപരമായി തെറ്റാണോ ? ഇന്ത്യയിലെ നല്ല ബിസ്സിനസ്സുകാരായ രത്തൻ ടാറ്റയും , വിപ്രോയുടെ അസിൻ പ്രേംജിയും തെറ്റുകാരാണോ?: https://malayalamuk.com/2020-sabu-jacob-c-s-r/
  4. വയനാട്ടിലെ പത്താം ക്ലാസുകാരൻ ദ്രുപത് ഗൗതം മുതൽ ടാഗോർ വരെ…! കണക്കുകൾക്കൊപ്പം ഉദ്ധരിച്ചത് പുതിയ തലമുറയുടെ വരികളും നിലപാടുകളും; പിണറായി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിച്ചു തോമസ് ഐസക്………: https://malayalamuk.com/highlights-of-kerala-budget-2020/
  5. പ്രവാസികൾക്കുള്ള കരുതലും തലോടലും ആയി കേരള ബഡ്ജറ്റ്. പ്രവാസി ക്ഷേമത്തിന് 90 കോടി.: https://malayalamuk.com/non-resident-keralites-kerala-budget/
  6. യുക്മ നാഷണൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നാളെ ബെർമ്മിങ്ങാമിൽ. പ്രസിഡന്റ് പദവിയ്ക്കായി റോജിമോൻ വർഗീസും മനോജ് പിള്ളയും നേർക്കുനേർ. അങ്കത്തട്ടിലെ സ്ഥാനാർത്ഥികൾ ഇവർ.: https://malayalamuk.com/uukma-national-election-2019-candidates/

Source URL: https://malayalamuk.com/azim-premji-has-topped-the-list-of-indias-philanthropists/