വെയിൽസിൽ താമസിക്കുന്ന ഉഴവൂർ സ്വദേശി ബൈജു സ്റ്റീഫൻ നിര്യാതനായി; മരണം രോഗം തിരിച്ചറിഞ്ഞ് ആറ് മാസത്തിനുള്ളിൽ…

by News Desk | March 7, 2021 9:55 am

യു കെ യിലെ വെയിൽസിൽ താമസിക്കുന്ന ഉഴവൂർ സ്വദേശി ബൈജു സ്റ്റീഫൻ കുളക്കാട്ട് (49) നിര്യാതനായി. ഉഴവൂർ പയസ്‌ മൗണ്ട് കുളക്കാട്ട് സ്റ്റീഫൻ (എസ്തപ്പാൻ) &  ത്രേസ്യാമ്മ ദമ്പതികളുടെ പുത്രനാണ് ബൈജു സ്റ്റീഫൻ.

വളരെ ആരോഗ്യവാനായിരുന്ന ബൈജു സ്റ്റീഫന് ശ്വാസകോശ കാൻസർ തിരിച്ചറിഞ്ഞത് ഈ അടുത്തകാലത്താണ്. യുകെയിലെ മലയാളി സംഘടനാ പ്രവർത്തനനത്തിൽ സജീവ അംഗമായിരുന്ന വെയിൽസ്‌ മലയാളികളുടെ വടംവലി ടീമിലെ അംഗവുമാണ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്‌.

വളരെ അപ്രതീക്ഷിതമായിട്ടാണ് കഴിഞ്ഞ ഒക്ടോബറിൽ രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് ചികിത്സയിൽ ആയിരുന്ന സ്റ്റീഫന്റെ ആരോഗ്യ നില പെട്ടെന്ന് വഷളാവുകയും ഇന്ന് 1.00am ന് അബർഡോണി ആശുപത്രിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.

നഴ്‌സായ ഭാര്യ മിനി ബൈജു രാജപുരം ഇടവക ഉള്ളാട്ടിൽ കുടുംബാംഗമാണ്. ഏക മകൾ ലൈന, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി റേഡിയോഗ്രാഫർ വിദ്യാർത്ഥിനിയാണ്. വിൻസന്റ് സ്റ്റീഫൻ (യു കെ), ബിനു സ്റ്റീഫൻ ( ഹാമിൽട്ടൺ, ക്യാനഡ) എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട് നാട്ടിൽ വച്ച്.

ബൈജു സ്റ്റീഫൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Endnotes:
  1. അപ്പച്ചനും പണിക്കാരും രാവേറെ പണിയെടുക്കും. ഉച്ചയ്ക്ക് മോരും പോത്തുകറിയും നിർബന്ധം. ഒരു കാലഘട്ടത്തിലെ ജീവിതചര്യകളുടെ നേർ കാഴ്ചയുമായി എഴുപത്തിയഞ്ചാം വിവാഹവാർഷികത്തിലേ പേരകിടാവിൻെറ സോഷ്യൽ മീഡിയാ പോസ്റ്റ് വൈറലാകുന്നു: https://malayalamuk.com/seventy-fifth-wedding-anniversary-grandsons-social-media-post-is-viral/
  2. ഉഴവൂർ സംഗമം കെറ്ററിങ്ങിൽ 2020 ജൂലൈ 10, 11 തീയതികളിൽ. അന്താരാഷ്ട്ര സംഗമം ആക്കാൻ സംഘാടകസമിതി ഒരുങ്ങുന്നു.: https://malayalamuk.com/on-july-10th-and-11th-2020-at-uzhavoor-sangam-kettering/
  3. ഗ്ലാസ്ഗോയിലെ കലാകായിക സാംസ്കാരിക മേഖലകളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന രാജു സ്റ്റീഫൻ നിര്യാതനായി. ആദരാഞ്ജലികളുമായി യുകെ മലയാളികൾ: https://malayalamuk.com/raju-stephen-passed-away/
  4. കോവിഡ് കാലത്തും പിൻമാറാതെ യുകെയിലെ ഉഴവൂർക്കാർ ഒന്നിക്കുന്നു. സമ്മാനങ്ങളുമായി അലൈഡ് ഫൈനാൻഷ്യൽ സർവീസസും: https://malayalamuk.com/uk-uzavoor-sangamam-2020/
  5. യുകെ മലയാളികൾക്ക് നന്ദി പറഞ്ഞ് ബൈജു തിട്ടാല. അടിയന്തിര സഹായം നല്കണമെന്ന് അഭ്യർത്ഥിച്ച് ഗവൺമെൻറിന് കേംബ്രിഡ്ജ് എം.പിയുടെ കത്ത്. ആൻറിക് ലേലത്തിലൂടെ പണം നല്കാനൊരുങ്ങി ഇംഗ്ലീഷുകാരി ബാർബര. നിങ്ങൾക്കും മലയാളം യുകെ ന്യൂസിനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാം.: https://malayalamuk.com/uk-keralites-extend-their-support-to-flood-victims/
  6. “ആര്‍ത്തവ പെണ്ണിനാ ദേവനെ ഒരു നോക്കുകാണാന്‍..” അടിമ വ്യാപാരത്തിന് അന്ത്യം കുറിപ്പിച്ച വിൽബർ ഫോഴ്സിന്റെ നാട്ടിൽ നിന്നും അനാചാരങ്ങൾക്കെതിരെ യുകെ മലയാളികളുടെ ശബ്ദം ഉയരുന്നു… സ്റ്റീഫൻ കല്ലടയിലും സാൻ മമ്പലവും “അശുദ്ധ ആർത്തവം” കവിതയിലൂടെ ചോദ്യങ്ങൾ…: https://malayalamuk.com/a-great-poetry-for-social-reformation-by-uk-malayalees/

Source URL: https://malayalamuk.com/baiju-stephen-passed-away/