കോഴിക്കോട് ബാലുശേരി നര്‍മ്മലൂരിലാണ് നാടിനെ നടുക്കിയസംഭവത്തിന്റെ ബാക്കി പത്രം. ഉള്ളേരി സ്വദേശിയായ പ്രജീഷിന്റെ ഭാര്യയാണ് റിന്‍ഷ. ദാമ്പത്യബന്ധത്തിലെ അസ്വാരസ്യതകള്‍ മൂലം റിന്‍ഷ വിവാഹശേഷം രണ്ടര വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കി വരികയായിരുന്നു . സംഭവത്തില്‍ അമ്മ റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നാല് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ബാലുശ്ശേരി നിർമ്മല്ലൂർ സ്വദേശിനിയായ റിൻഷ വീട്ടിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയ ഉടൻ കുഞ്ഞിനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുമ്പോൾ ചോര വാർന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടത്.

പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു നാട്ടുകാര്‍ ആ അസാധാരണ ശബ്ദങ്ങള്‍ കേട്ടത്. ആദ്യം അമ്മയുടെ നിലവിളി അതിനൊടുവില്‍ കുഞ്ഞിന്റെ കരച്ചില്‍. പിറന്ന ഉടനെ നവജാതശിശുവിന്റെ കഴൂത്ത് ബ്‌ളേഡിന് മുറിച്ച നിര്‍മല്ലൂര്‍ പാറമുക്ക് വലിയമലക്കുഴി കോളനിയിലെ റിന്‍ഷയുടെ അരുംകൊല നാട്ടുകാര്‍ അറിയാനും പിടിക്കപ്പെടാനും കാരണമായത് അമ്മയുടെയും കുഞ്ഞിന്റെയും കരച്ചിലില്‍ നിന്നുമായിരുന്നു. രണ്ടു വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി പ്രസവിച്ചത് നാട്ടുകാര്‍ അറിഞ്ഞാല്‍ ഉണ്ടാകാവുന്ന മാനഹാനി ഭയന്ന് ജനിച്ച ഉടനെ കുഞ്ഞിനെ ജീവനോടെ സംസ്‌ക്കരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയത് എല്ലാം തകിടം മറിഞ്ഞു. അയല്‍ക്കാര്‍ വിവരം അറിഞ്ഞില്ലായിരുന്നെങ്കില്‍ റിന്‍ഷ തീരുമാനിച്ചപോലെ എല്ലാം നടപ്പാക്കുമായിരുന്നു. റിന്‍ഷ ഗര്‍ഭിണിയാണെന്ന വിവരം സ്വന്തം മാതാവിനും ഏതാനും ചിലര്‍ക്കുമല്ലാതെ ആര്‍ക്കുമറിയില്ലായിരുന്നു.

രണ്ടുമണിയോടെ കരച്ചില്‍ കേട്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മൂന്ന് മണിയോടെ പോലീസ് എത്തുമ്പോള്‍ റിന്‍ഷ തളംകെട്ടിയ രക്തത്തിന് നടുവില്‍ അവശയായി കിടക്കുകയായിരുന്നു. തൊട്ടടുത്ത് പ്‌ളാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ജീവന്‍ പോയ കുഞ്ഞും. പ്രസവ സമയത്ത് ഒപ്പമുണ്ടായിരുന്ന റിന്‍ഷയുടെ അമ്മ റീനയേയും സഹോദരന്‍ റിന്‍ഷാദിനെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. കുഞ്ഞിന്റെ പിതാവ് ആരെന്ന ചോദ്യത്തിന് റിന്‍ഷയ്ക്കു മൗനമായിരുന്നു മറുപടി. റിന്‍ഷയുടെ സഹോദരനെത്തേടി പതിവായി വീട്ടിലെത്തിയിരുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ പലരും വീട്ടിലെത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. വരവിനെ ചോദ്യം ചെയ്താല്‍ ഭീഷണിയും അസഭ്യവര്‍ഷവും പതിവായിരുന്നു. ഇതെത്തുടര്‍ന്ന് നാട്ടുകാര്‍ പിന്‍വാങ്ങി. വീട്ടുകാര്‍ അധികം ആരോടും ഇടപെടുന്ന ശീലവുമില്ലായിരുന്നു. റിന്‍ഷ ഗര്‍ഭിണിയാണെന്ന സംശയം ആറ് മാസം മുന്‍പ് നാട്ടുകാരില്‍ ചിലര്‍ മാതാവ് റീനയോട് പറഞ്ഞിരുന്നു.

എന്നാല്‍ സംശയം ഉന്നയിച്ചവരെ കുടുംബം വഴക്കുപിടിച്ച് അകറ്റുമായിരുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിനെ പ്രസവിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് റിന്‍ഷ അതിന്റെ കഴുത്തില്‍ ബ്‌ളേഡിന് വരഞ്ഞത്. വനിതാ പൊലീസിനെ കണ്ടപ്പോള്‍ത്തന്നെ തനിക്കുണ്ടായ അബദ്ധത്തെക്കുറിച്ച് റിന്‍ഷ തുറന്നുപറഞ്ഞു. വിവിധയിടങ്ങളില്‍ ജോലിചെയ്തു. വീട്ടുജോലിയും കടകളില്‍ സഹായിയായും പ്രവര്‍ത്തിച്ചു. ഒറ്റയ്ക്കാണ് സാറെ കുടുംബം നോക്കിയിരുന്നത്. ഒരിടത്തും പിടിച്ചുനില്‍ക്കാനായില്ല. അതിനിടയില്‍ പറ്റിപ്പോയതാണ്. കുഞ്ഞിനെ കൊല്ലണമെന്നുണ്ടായിരുന്നില്ല. എന്നാല്‍ കുഞ്ഞിന് ചിലപ്പോള്‍ ഒരുനേരത്തെ ആഹാരം പോലും തനിക്ക് നല്‍കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ളതു കൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നായിരുന്നു റിന്‍ഷ പറഞ്ഞത്. സഹോദരൻ റിനീഷിനെയും ചോദ്യം ചെയ്യലിനായി താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത റിൻഷയെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പിന്നീട് ചോദ്യം ചെയ്യും.പൊലീസും ഫൊറൻസിക് സംഘവുമെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.