തിരികെ വീട്ടിലേക്ക് പോകുന്നവർ സൂക്ഷിക്കുക ? കാരണം ഇതാണ് !!!

by News Desk 6 | August 19, 2018 3:16 pm

യാതൊരു കാ​ര​ണ​വ​ശാ​ലും രാ​ത്രി​യി​ൽ വീ​ട്ടി​ലേ​ക്ക് ചെ​ല്ല​രു​ത്.​വീ​ടി​ന​ക​ത്ത് പാ​മ്പ് മു​ത​ൽ ഗ്യാ​സ് ലീ​ക്കേ​ജ് വ​രെ ഉ​ണ്ടാ​കാം. വീ​ടി​ന​ക​ത്തും പു​റ​ത്തും ഇ​ഴ​ജ​ന്തു​ക്ക​ളെ പ്ര​തീ​ക്ഷി​ക്ക​ണം.

വീ​ട്ടി​ലേ​ക്ക് ഒ​റ്റ​യ്ക്ക് മ​ട​ങ്ങ​രു​ത്. മു​തി​ർ​ന്ന​വ​ർ ര​ണ്ടോ അ​തി​ല​ധി​ക​മോ പേ​ർ ഒ​രു​മി​ച്ച് പോ​ക​ണം.

ആ​ദ്യ​മാ​യി വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു ചെ​ല്ലു​മ്പോ​ൾ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​ക​രു​ത്. എ​ന്താ​ണ് അ​വി​ടെ കാ​ണാ​ൻ പോ​കു​ന്ന​തെ​ന്നോ എ​ന്തൊ​ക്കെ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നോ പ​റ​യാ​ൻ പ​റ്റി​ല്ല. കു​ട്ടി​ക​ൾ​ക്ക് അ​പ​ക​ട​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും മാ​ന​സി​ക ആ​ഘാ​തം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

വ​ഴി​യി​ലും മു​റ്റ​ത്തു​മെ​ല്ലാം ക​ന​ത്തി​ൽ ചെ​ളി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഗേ​റ്റ് തു​റ​ക്കാ​നും വാ​തി​ൽ തു​റ​ക്കാ​നും പ്ര​യാ​സ​പ്പെ​ടും. മ​തി​ലി​നും വീ​ടി​ന്‍റെ ഭി​ത്തി​ക്കും ബ​ല​മി​ല്ലെ​ങ്കി​ൽ ഇ​വ ത​ക​ർ​ന്നു വീ​ഴു​വാ​നും അ​പ​ക​ട​മു​ണ്ടാ​കു​വാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. അ​തി​നാ​ൽ ത​ള്ളി തു​റ​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്.

  മഴവിൽ പതാകകൾ വാനിലുയരുന്ന മാസമാണിത്. ശരീരത്തിന്റെ വൈവിധ്യങ്ങളെ ഉൾക്കൊള്ളേണ്ട സമയം. കിരണിനെയും ലൈലയെയും പരിചയപ്പെടാം; ലെസ്ബിയൻ ബന്ധത്തിന്റെ പോരാട്ടങ്ങളും സൗന്ദര്യവും പകർത്തിയ 'സഞ്ചാരം' എന്ന സിനിമയെക്കുറിച്ചുള്ള പഠനം

വി​ഷ​വാ​ത​ക​ങ്ങ​ളും രോ​ഗാ​ണു​ക്ക​ളും ധാ​രാ​ളം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മാ​സ്കോ തോ​ർ​ത്തോ ഉ​പ​യോ​ഗി​ച്ച് മൂ​ക്ക് മ​റ​യ്ക്കു​ക. കൈ​യു​റയും ഷൂവും ധ​രി​ക്കു​ന്ന​തും ന​ല്ല​താ​ണ്.

വീ​ടി​ന​ക​ത്ത് ക​യ​റു​ന്ന​തി​ന് മു​ൻ​പ് മെ​യി​ൻ സ്വി​ച്ച് ഓ​ഫ് ചെ​യ്യ​ണം. വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചാ​ൽ ഉ​ട​നെ ലൈ​റ്റ​ർ, സി​ഗ​റ​റ്റ്, മെ​ഴു​കു​തി​രി, എ​ന്നി​വ​യൊ​ന്നും ക​ത്തി​ക്ക​രു​ത്.

എ​ല്ലാ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടേ​യും പ്ല​ഗ്ഗ് ഊ​രി​യി​ടു​ക.

പ​രി​സ​ര​ത്ത് മ​നു​ഷ്യ​രു​ടേ​യോ മൃ​ഗ​ങ്ങ​ളു​ടേ​യോ മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത പ്ര​തീ​ക്ഷി​ക്ക​ണം. മ​നു​ഷ്യ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടാ​ൽ പോ​ലീ​സി​നെ അ​റി​യി​ക്കു​ക. മൃ​ത​ദേ​ഹ​ത്തി​ൽ തൊ​ട​രു​ത്.

Source URL: https://malayalamuk.com/be-careful-after-flood-back-in-home/