ബീഫ് പാലക്ക് കുറുമ തയ്യാറാക്കുന്ന വിധം

by admin | May 17, 2015 2:03 am

ബേസില്‍ ജോസഫ് 

ചേരുവകള്‍ 

1)ബീഫ് 1 കിലോ
2)നെയ്യ് 100 ഗ്രാം
3)കറുവാപട്ട 1 കഷണം
ഗ്രാമ്പു 5 എണ്ണം
ഏലയ്ക്ക 5 എണ്ണം
4)സബോള 2 എണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് 2 എണ്ണം
5)വെളുത്തുള്ളി 1 കുടം
ഇഞ്ചി 1 പീസ്
പെരുംജീരകം ഒരു ടീസ്പൂണ്‍
കുരുമുളുക് ഒരു ടീസ്പൂണ്‍
മല്ലിപൊടി ഒരു ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
6)ഇറച്ചി മസാലപൊടി ടീസ്പൂണ്‍
7)തക്കാളി പൊടിയായി അരിഞ്ഞത് 1 എണ്ണം
8) കശുവണ്ടി 100 ഗ്രാം
കസ്‌കസ് 50 ഗ്രാം
തേങ്ങ ചുരണ്ടിയത് 100 ഗ്രാം

പാകം ചെയ്യുന്ന വിധം

1)ഇറച്ചി കഴുകി ഇറച്ചി മസാലപൊടി ഇട്ടു marinate ചെയ്തു വയ്ക്കുക
2)പാനില്‍ നെയ്യ് ഒഴിച്ചു ചൂടാകുമ്പോള്‍ മൂന്നാമത്തെ ചേരുവ പൊട്ടിക്കുക
3)ഇതിലേക്ക് സബോളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക
4)സബോള ബ്രൌണ്‍ നിറമാകുമ്പോള്‍ അഞ്ചാമത്തെ ചേരുവ മയത്തില്‍ അരച്ചത് ചേര്‍ത്ത് നന്നായി വഴറ്റണം
5)എണ്ണ തെളിയുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക
6) ഇതില്‍ എട്ടാമത്തെ ചേരുവ അരച്ചുത് ചേര്‍ത്തിളക്കി തിളക്കുമ്പോള്‍ വാങ്ങുക
7)സ്പിനാച് ആവി കയറ്റിയശേഷം മിക്‌സിയില്‍ അടിച്ചോ കൈയി കൊണ്ട് ഉടച്ചു എടുത്തു ഇറച്ചി കറിയില്‍ ചേര്‍ത്ത് വീണ്ടും അടുപ്പത്തു വച്ച് തിളക്കുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പുക

basil

 

ന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദ ധാരിയാണ്

Endnotes:
  1. യുകെയിലെ ഒരു മലയാളി ലോകത്തിന് പരിചയപ്പെടുത്തിയത് ഇരുന്നൂറോളം റെസിപികള്‍. ബി.ജെ.പി ബീഫില്‍ പിടിമുറുക്കിയപ്പോള്‍ ‘അച്ചായന്‍സ് ബീഫ് കറി’ മുന്നില്‍ തന്നെ.: https://malayalamuk.com/basil-joseph-200-recipes/
  2. കോവിഡ് കാലത്തെ ജീവിത പാഠങ്ങളുമായി 11 വയസ്സുകാരി ഹെലൻ. ബീഫ് വരട്ടിയത് ഉണ്ടാക്കാൻ ഹെലൻ ജോസിൻറെ വീഡിയോ നമുക്ക് ഒരു പാഠപുസ്തകം.: https://malayalamuk.com/11-year-old-helen-with-life-lessons-from-kovid/
  3. ഈസ്റ്റര്‍ സ്പെഷ്യൽ വീക്ക് ഏൻഡ് കുക്കിംഗ്- അച്ചായന്‍സ് ബീഫ് സ്റ്റു: https://malayalamuk.com/achayans-beef-stew/
  4. “ഇത് നിങ്ങളുടെ രാജ്യമല്ല” ബീഫ് കറി വിളമ്പിയത് തടഞ്ഞ ഉത്തരേന്ത്യക്കാരെ ഓടിച്ചുവിട്ട് പൊലീസ്; സംഭവം ജർമനിയിലെ കേരള സമാജം നടത്തിയ ഭക്ഷ്യമേളയിൽ….: https://malayalamuk.com/germany-kerala-samajam-beef-issue/
  5. ബീഫ് ഫ്രൈയില്‍ നിന്നും കിട്ടിയ എല്ല് പോത്തിന്റെതല്ല, സ്ഥിതീകരിച്ചു ഡോക്ടര്‍മാര്‍; കാണാതാവുന്ന തെരുവ് പട്ടികൾ….? പരിശോധിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെ ഇരുട്ടില്‍ തപ്പി ഭക്ഷ്യ സുരക്ഷാ വകുപ്പ്: https://malayalamuk.com/beef-fry-bone-issues-in-hotel/
  6. മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്ന ‘വീക്കെന്‍ഡ് കുക്കിംഗ്’ പുസ്തകരൂപത്തില്‍ ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്നു: https://malayalamuk.com/weekend-cooking-re-publishing-as-book-by-dc/

Source URL: https://malayalamuk.com/beef-palakk-kuruma/