ബിഗ് ബോസിൽ നാടകീയ രംഗങ്ങൾ !!! ശ്രീശാന്ത് തല തല്ലി പൊട്ടിച്ചു ആശുപത്രിയിൽ; കാരണം സൽമാൻ ഖാൻ

by News Desk 6 | December 4, 2018 1:45 pm

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ തലയ്ക്ക് പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിന്ദി റിയാലിറ്റി ഷോ‌യായ ബിഗ് ബോസിനിടെയിലാണ് താരത്തിന് പരുക്കേറ്റത്. കുളിമുറിയുടെ ചുമരില്‍ ശ്രീശാന്ത് സ്വയം തലയടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഷോയുടെ സംഘാടകര്‍ നൽകുന്ന വിവരം. ഷോയിലെ മറ്റൊരു മൽസരാര്‍ഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സല്‍മാന്‍ ഖാന്‍ ശാസിച്ചിരുന്നു. പിന്നാലെ കുളിമുറിയില്‍ കയറിയ ശ്രീശാന്ത് കരയുകയും ദേഷ്യം നിയന്ത്രിക്കാനാവാതെ തല കുളിമുറിയുടെ ചുമരിലിടിക്കുകയായിരുന്നു.

‘ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞപ്പോള്‍ ഭയമായിരുന്നു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാല്‍ പരിശോധിക്കാനും എക്‌സ് റേ എടുക്കാനുമായി ആശുപത്രിയില്‍ കൊണ്ടുപോയി. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തി. പേടിക്കാന്‍ ഒന്നുമില്ല. നിങ്ങളുടെ സ്‌നേഹത്തിനും അന്വേഷണത്തിനും നന്ദി’. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ട്വിറ്ററിൽ കുറിച്ചു. ഇതിന് മുൻപും ബിഗ് ബോസിൽ ശ്രീശാന്തിന്റെ പെരുമാറ്റം വിവാദമായിട്ടുണ്ട്. ഷോയിലെ യഥാര്‍ഥ വില്ലന്‍ എന്നാണ് ഒരിക്കല്‍ സല്‍മാന്‍ ശ്രീശാന്തിനെ വിശേഷിപ്പിച്ചത്. സോഷ്യൽ ലോകവും പുതിയ വിവാദം ഏറ്റെടുക്കുകയാണ്.

Endnotes:
  1. നിങ്ങൾ നേരിട്ടത് ഒരു മാസത്തെ ലോക്ക് ഡൗൺ; ഞാൻ കഴിഞ്ഞ ആറര വര്‍ഷമായി ഞാന്‍ ലോക്ഡൗണില്‍: ശ്രീശാന്ത്: https://malayalamuk.com/i-have-been-in-lockdown-professionally-for-six-and-a-half-years-says-sreesanth/
  2. വാതുവെപ്പിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുന്നതിനും 24 മണിക്കൂര്‍ മുന്‍പ് ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കി; ശ്രീശാന്ത് ദ്രാവിഡിനെ പരസ്യമായി അപമാനിച്ചിരുന്നു, വെളിപ്പെടുത്തലുമായി പാഡി അപ്റ്റണ്‍: https://malayalamuk.com/sreesanth-abused-rahul-dravid-in-public-says-paddy-upton/
  3. ആ അടി ഞാൻ ചോദിച്ചു വാങ്ങിയത്; ഗ്രൗണ്ടില്‍ ഹർഭജൻ തല്ലിയതിന് പിന്നിൽ? ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ: https://malayalamuk.com/bigg-boss-12-sreesanth-opens-up-about-the-famous-slap-gate-controversy-with-harbhajan/
  4. ഇനി ബിജെപി ബന്ധം ഇല്ല, ശ്രദ്ധ ക്രിക്കറ്റിൽ മാത്രം…! തരൂരിനോട് നന്ദി പറഞ്ഞു ശ്രീശാന്ത്; ഷാള്‍ അണിയിച്ച് സ്വീകരിച്ച് തരൂര്‍: https://malayalamuk.com/s-sreesanth-meets-shashi-tharoor-mp/
  5. മാറ്റത്തിന് കാരണം നാടോടുമ്പോള്‍ നടുവെ ഓടണം എന്ന പ്രമാണം…! ‘ബിഗ്ബ്രദര്‍’ മോഹൻലാൽ ചിത്രത്തിന്റെ വിശേഷങ്ങളുമായി സിദ്ദിക്ക്: https://malayalamuk.com/mohanlal-and-siddique-team-up-for-big-brother-interview/
  6. ‘ബിഗ് ബി ഈസ് ബാക്ക് ‘ ബിലാൽ ജോൺ കുരിശിങ്കൽ രണ്ടാം ഭാഗം വരുന്നു ! അമൽനീരദ് പറയുന്നു; ആരാധകരോടൊപ്പം ആവേശത്തിരയിൽ മലയാള സിനിമ താരങ്ങളും: https://malayalamuk.com/big-b-2-mammootty-amal-neerad-movie/

Source URL: https://malayalamuk.com/big-boss-contestant-sreesanth-rushed-to-hospital-after-he-banged-his-head-read-here/