സ്പിരിച്ച്വല്‍ ഡെസ്‌ക്ക്. മലയാളം യുകെ
ഇന്ന് ദുക്‌റാന തിരുന്നാള്‍. കോവിഡ് 19 ന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഭാരത ക്രൈസ്തവര്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷിച്ചു.
സാമൂഹിക അകലം പാലിച്ചുകൊണ്ട് കേരളത്തിലെ മിക്ക ദേവാലയങ്ങളിലും ആഘോഷമായ റാസ നടന്നു. കൂടാതെ വിശ്വാസികള്‍ക്ക് ഓണ്‍ലൈനിലും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനുള്ള അവസരം കേരളത്തിലെ പല ഇടവകകളും ഒരുക്കിയിരുന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ കത്തീഡ്രല്‍ ദേവാലായത്തിലും ദുക്‌റാന തിരുന്നാളിന്റെ ശുശ്രൂഷകള്‍ ഓണ്‍ലൈനില്‍ നടന്നു. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി. സമൂഹങ്ങളാണ് തോമ്മാ സ്ഥാപിച്ചത്. തൊമ്മാശ്ലീഹായുടെ മക്കളായി നമ്മള്‍ തീരണം. കരുത്തും തന്റേടവും ഉണ്ടെങ്കിലും സഭയുടെ ഞായറാഴ്ച ആചരണത്തില്‍ നിന്നും മാറാതിരിക്കുവാനുള്ള താഴ്മയും ദൈവഭയവും നമുക്കുണ്ടാവണം. വിശ്വാസികളെ തന്റെ സന്ദേശത്തിലൂടെ അഭിവന്ദ്യ പിതാവ് ഓര്‍മ്മിപ്പിച്ചു.

അഭിവന്ദ്യ പിതാവിന്റെ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കേള്‍ക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.