ബ്ലാക്ക് ഫ്രൈഡേ പടിവാതിൽക്കൽ ; മികച്ച ഓഫറുകളുമായി വിമാന കമ്പനികൾ!

by News Desk | November 28, 2019 12:36 am

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ബ്ലാക്ക് ഫ്രൈഡേ എത്തിയിട്ടില്ല. എന്നാൽ അതിനുമുമ്പേ ആ ദിനത്തെപ്പറ്റിയുള്ള ആകാംഷകൾ വാനോളം ഉയർന്നിരിക്കുകയാണ്. ഈ വർഷം നവംബർ 29നാണ് ബ്ലാക്ക് ഫ്രൈഡേ. ഒരു ദിനം കൂടി ശേഷിക്കെ ബ്ലാക്ക് ഫ്രൈഡേ വില്പനകളും വിലകുറവുകളും ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. പ്രധാനമായും വിമാന കമ്പനികൾ തന്നെ ‘ഡിസ്‌കൗണ്ടുകൾ’ നൽകാൻ തുടങ്ങിക്കഴിഞ്ഞു. വിലകുറഞ്ഞ യാത്രയാണ് ഇതിലൂടെ സാധ്യമാകുന്നത്. 2020 ൽ യൂറോപ്പിലേക്ക് ഒരു യാത്ര നടത്താമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എമിറേറ്റ്സ്, ഖത്തർ എയർവേസ്, അയർലണ്ടിലെ എയർ ലിംഗസ്, സ്കാൻഡിനേവിയൻ എയർലൈൻസ് എന്നീ ഭൂഖണ്ഡത്തിലുടനീളമുള്ള സ്ഥലങ്ങളിലേക്ക് വളരെ കുറഞ്ഞ നിരക്കിൽ യാത്രകൾ വാഗ്ദാനം ചെയ്യുന്നു.

എമിറേറ്റ്സിന്റെ ഏറ്റവും വിലകുറഞ്ഞ ഡീലുകൾ തുടങ്ങുന്നത് 499 ഡോളർ മുതലാണ്. നവംബർ 27 മുതൽ നവംബർ 30 വരെയാണ് ഈ ഓഫർ. ബോസ്റ്റൺ, ഹ്യൂസ്റ്റൺ, ലോസ്റ്റ്‌ ആഞ്ചലസ്‌, ന്യൂയോർക്, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ, വാഷിംഗ്ടൺ ഡുള്ളസ് തുടങ്ങി പല ഹബ്ബുകളിൽ നിന്നും വിമാനങ്ങൾ ലഭ്യമാണ്.


ഖത്തർ എയർവേസ്‌ അതിന്റെ 10 യുഎസ് ഹബ്ബുകളിൽ നിന്നും അഡ്‌ലെയ്ഡ്, ഡാ നാങ് , ബാലി , നെയ്‌റോബി, പെർത്ത് , ടിബിലിസി എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര യാത്രകളിൽ 150 ഡോളർ വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ ബിസിനസ് ക്ലാസ്സ്‌ സ്യൂട്ടുകളിൽ മികച്ച സൗകര്യങ്ങളോടൊപ്പം ബ്ലാക്ക് ഫ്രൈഡേ വിൽപ്പന സമയത്ത് അവിടെ 300 ഡോളർ വരെ കിഴിവും നൽകുന്നു. കൂടാതെ ബാങ്കോക്ക് , ജോഹന്നാസ്ബർഗ്, മെൽബൺ , കെയ്‌റോബി എന്നിവിടങ്ങളിലേക്കുള്ള യാത്രയിലും ഈ ഓഫർ ലഭ്യമാണ്. ഡിസംബർ 1 വരെ വില്പന ഉണ്ട്. qatarairways.com ൽ കയറി നിങ്ങൾക്ക് ബുക്ക്‌ ചെയ്യാവുന്നതാണ്.

സ്കാൻഡിനേവിയൻ എയർവേസ് ആണ് വ്യത്യസ്ത ഡീലുകൾ മുന്നോട്ട് വയ്ക്കുന്നത്. പൊതുവെ വിലക്കുറവ് നൽകുന്ന കമ്പനിയാണിത്. എല്ലാ യുഎസ് ഹബ്ബുകളിൽ നിന്നും ലണ്ടൻ, പാരീസ്, ഏതെൻസ്, ബാർസിലോണ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ 449 ഡോളറിനു താഴെ ലഭ്യമാണ്. നവംബർ 26 മുതൽ ഡിസംബർ 5 വരെയാണ് ഈ ഓഫർ. ജനുവരി 8 മുതൽ മെയ്‌ 14 വരെ എയർലൈൻസിന്റെ ഗോ ലൈറ്റ് ഫെയർ ക്ലാസ്സിൽ സഞ്ചരിക്കുന്നതാണ് ഉചിതം.

എയർ ലിംഗസിന്റെ ഓഫർ നവംബർ 26 മുതൽ ഡിസംബർ 3 വരെയാണ്. 100 ഡോളർ വരെ യാത്ര നിരക്കിൽ ഇളവുണ്ട്. യൂറോപ്പ്, ഡബ്ലിൻ, റോം, ലിസ്ബൺ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ ഈ ഓഫർ വർധിക്കും.

Endnotes:
  1. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: https://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  2. യുകെ മാര്‍ഷല്‍ ആര്‍ട്‌സിനു പ്രഥമ ചീഫ് ഇന്‍സ്ട്രക്ടര്‍ ആയി ആലപ്പുഴ സ്വദേശി; പുളിംങ്കുന്നുകരുടെയും പ്രിയങ്കരനായ ടോം മാഷ് എന്ന ടോം ജേക്കബ്: https://malayalamuk.com/tom-jacob-pulinkunnus-first-chief-instructor-for-uk-martial-arts/
  3. ‘വെളുത്ത സുന്ദര നായകൻ’ മതി… എന്നിട്ടു സിനിമ കാണാൻ നമ്മുടെ നാട്ടിന്റെ പുറത്തെ കറുത്തവന്മാരും !!! കാസ്റ്റിംഗ് കോള്‍ വിവാദം മറുപടിയുമായി വിജയ് ബാബു….: https://malayalamuk.com/vijay-babu-casting-call/
  4. വളരും തോറും പിളരും…! ഒ​രു കേ​ര​ള കോ​ൺ​ഗ്ര​സ് കൂ​ടി രണ്ടുവഴിക്ക്; അ​നൂ​പും ജോ​ണി​യും രണ്ടാകുന്നു: https://malayalamuk.com/anoop-jacob-johnny-nellore-jacob-group-split/
  5. ഈ ദശാബ്ദത്തിലെ മികച്ച മലയാളം ചിത്രങ്ങൾ : ഷെറിൻ പി യോഹന്നാൻ: https://malayalamuk.com/the-best-malayalam-films-of-the-decade-by-sherin/
  6. നഷ്ടത്തിലായ മറ്റു ടെലികോം കമ്പനികളെ സഹായിക്കരുത്…! കേന്ദ്രസർക്കാരിന് കത്തയച്ചു മുകേഷ് അംബാനിയുടെ ജിയോ: https://malayalamuk.com/jio-to-telecom-minister-reject-the-telcos-financial-relief-demand/

Source URL: https://malayalamuk.com/black-friday-flight-deals-have-already-started-heres-what-to-book/