പാർലമെന്റ് പിരിച്ചു വിട്ടതിനെ സംബന്ധിച്ച കോടതി വിധി അനുചിതമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.

by News Desk | September 26, 2019 1:31 am

ലിസ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

ബ്രിട്ടൻ :- പാർലമെന്റ് പിരിച്ചു വിട്ടതിനെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ കോടതി വിധി നൽകിയത് അനുചിതമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. രാഷ്ട്രീയമായ ഒരു വിവാദ വിഷയത്തിൽ കോടതി വിധി നൽകിയത് ശരിയായില്ല. ഒരു അവിശ്വാസ വോട്ടെടുപ്പിനെ നേരിടാൻ തന്റെ ഗവൺമെന്റ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടി നേതാവ് ജെർമി കോർബിന് നേരെയുള്ള വെല്ലുവിളിയായാണ് ബോറിസ് ജോൺസൺ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വന്ന സുപ്രീംകോടതിയുടെ വിധിക്കുശേഷം, പ്രധാനമന്ത്രി സ്ഥാനത്ത് തുടരുവാൻ ജോൺസന് അർഹതയില്ലെന്നും രാജിവെക്കണമെന്നും ജെർമി കോർബിൻ ആവശ്യപ്പെട്ടിരുന്നു.

കോടതിവിധിക്ക് ശേഷം പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ നേരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. കോടതി വിധിയോടുള്ള ജോൺസന്റെ പ്രതികരണം തെറ്റാണെന്ന് ലേബർ പാർട്ടി വക്താവ് ജെസ് ഫിലിപ്സ് രേഖപ്പെടുത്തി. ഒരു സ്വേച്ഛാധിപതി പോലെയാണ് ജോൺസൺ പെരുമാറുന്നതെന്ന് സ്കോട്ടിഷ് നാഷണൽ പാർട്ടി വക്താവും, അഭിഭാഷകനുമായ ജൊഹാൻ ചെറി രേഖപ്പെടുത്തി.

ബ്രിട്ടീഷ് സുപ്രീംകോടതി കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം ശരിയായില്ല എന്ന വിധിന്യായം പുറപ്പെടുവിച്ചത്. ഇതിനെ തുടർന്ന് തന്റെ ന്യൂയോർക്ക് യാത്ര വെട്ടിച്ചുരുക്കി ബോറിസ് ജോൺസൺ ബ്രിട്ടനിലേക്ക് തിരിച്ചുവന്നു. കോടതിവിധിയെ താൻ ബഹുമാനിക്കുന്നുവെന്നും, എന്നാൽ ഇത്തരമൊരു രാഷ്ട്രീയ വിവാദ വിഷയത്തിൽ കോടതി ഇടപെട്ടത് ശരിയായില്ല എന്ന് അദ്ദേഹം രേഖപ്പെടുത്തി. വീണ്ടുമൊരു ഇലക്ഷനെ നേരിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു എന്ന് ലേബർ പാർട്ടി നേതാക്കൾ ആരോപിച്ചു.

മൂന്നിൽ രണ്ട് എംപിമാരുടെ പിന്തുണ ഇല്ലാതെ ഇലക്ഷൻ നടപ്പിലാക്കാൻ പ്രധാനമന്ത്രിക്ക് സാധ്യമല്ല. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പലഭാഗത്തുനിന്നും ഉയർന്നുവന്നിട്ടുണ്ട്. രാഷ്ട്രീയമായ ഒരു പ്രതിസന്ധിയിലാണ് ബ്രിട്ടൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

Endnotes:
  1. സുപ്രീം കോടതിയുടെ ചരിത്ര വിധി. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് സുപ്രീം കോടതി അനുമതി. വിധി അംഗീകരിക്കുമെന്ന് തന്ത്രി കുടുംബം.: https://malayalamuk.com/court-to-decide-today-on-elgaar-parishad-sabarimala-temple/
  2. പാർലമെന്റ് പിരിച്ചുവിടുന്നതിനുള്ള ഉത്തരവിനായി രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ: https://malayalamuk.com/boris-johnson-has-said-queen-was-not-mistaken-for-an-order-to-dissolve-parliament/
  3. ബ്രെക്സിറ്റിനോടനുബന്ധിച്ചു പാർലമെന്റ് പിരിച്ചുവിടൽ നിയമവിരുദ്ധമെന്ന് സ്കോട്ടിഷ് കോടതിയുടെ കണ്ടെത്തൽ: https://malayalamuk.com/the-scottish-court-found-that-the-dissolution-of-parliament-was-unlawful-in-connection-with-brexit/
  4. പാർലമെന്റ് സസ് പെൻഷൻ : പ്രധാനമന്ത്രിയുടെ നീക്കം തടയാൻ അടിയന്തര ഉത്തരവ് തേടിയ പ്രതിപക്ഷ എംപിമാർക്ക് തിരിച്ചടി, ആവശ്യം ജഡ്‌ജി നിരസിച്ചു: https://malayalamuk.com/parliament-judge-suspended-judge-dismisses-opposition-mps-seeking-urgent-order/
  5. പ്രധാനമന്ത്രിയുടെ ആ ചരിത്ര തീരുമാനം തെറ്റ് ; പാർലമെന്റ് നിർത്തിവെക്കാനുള്ള ജോൺസന്റെ തീരുമാനം നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. ബ്രെക്സിറ്റ്‌ വിഷയത്തിൽ ജോൺസന് വൻ തിരിച്ചടി: https://malayalamuk.com/supreme-court-suspending-parliament-was-unlawful-judges-rule/
  6. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടികള്‍ തുടങ്ങി; ഇറങ്ങേണ്ടി വരുന്നത് 350 ഫ്ലാറ്റുകളിലെ താമസക്കാര്‍…: https://malayalamuk.com/maradu-after-supreme-court-intervention/

Source URL: https://malayalamuk.com/boris-johnson-says-supreme-court-wrong-to-rule-on-parliament-suspension/