ബ്രിസ്റ്റോൾ മലയാളി അസ്സോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയ്ക്കു നവ നേതൃത്വം

by News Desk | February 9, 2021 6:31 am

ബ്രിസ്റ്റോൾ മലയാളികളുടെ പൊതു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകനായി രൂപം കൊണ്ട ബ്രിസ്ക 2021-22 വർഷത്തിലേക്കുള്ള നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ടോം ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന കമ്മറ്റി യോഗത്തിൽ വെച്ചാണ് പുതിയ ഭാരവഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.

ബ്രിസ്റ്റേളിലെ വിവിധ പ്രാദേശിക അസോസിയേഷനുകളിൽ നിന്നും പ്രതിനിധികൾ ഉൾക്കൊള്ളുന്ന 16 അംഗ കമ്മററിയിൽ നിന്നുംപ്രസിഡന്റായി ജാക്സൺ ജോസഫ്, ജനറൽ സെക്രട്ടറിയായി നൈസെന്റ് ജേക്കബ്, ട്രഷററായി ബിജു രാമൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ജെയിംസ് ഫിലിപ്പ്(വൈസ് പ്രസിഡൻറ്),ബിജു പോൾ(ജോയിന്റ് സെക്രട്ടറി),രാജൻ ഉലഹന്നാൻ(ജോയിന്റ് ട്രഷറർ), ജാനീസ് ജെയിൻ, ബിനോയി മാണി, അബ്രഹാം മാത്യു (ആർട്സ് കോടിനേറേറഴ്സ്), നൈജിൽ കുര്യൻ, മനോഷ് ജോൺ, ഷിജു ജോർജ്(സ്പോർട്സ് കോർഡിനെറ്റേഴ്സ്) ജോബിച്ചൻ ജോർജ്(പി ആർ ഓ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

തിരഞ്ഞെടുപ്പിനു ശേഷം പ്രസിഡന്റ് ജാക്സൺ ജോസഫും, സെക്രട്ടറി നൈസന്റ് ജേക്കബും കമ്മറ്റിയെ അഭിസംബോധന ചെയ്തു സംസരിക്കുകയും മുൻ ഭരണസമിതിക്കു നന്ദി അറിയിക്കുകയും പുതിയ ഭാരവാഹികളുടെയും കമ്മറ്റിയംഗങ്ങളുടെയും എല്ലാവിധസഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു. അതോടെപ്പം ബ്രിസ്ക്കയുടെ എല്ലാ അംഗ അസോസിയേഷനുകളുടെയും മുൻവർഷങ്ങളിലേതുപോലെയുള്ള സഹായ സഹകരണങ്ങൾ തുടർന്നും അഭ്യർത്ഥിക്കുകയും ചെയ്തു.

ലോക് ഡൗണിന്റെ സഹര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുന്നതിനനുസരിച്ച് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുവാനും യോഗം തീരുമാനിച്ചു.

Endnotes:
  1. വയലിന്‍ തന്ത്രികളില്‍ ബാലഭാസ്‌കറിന് പ്രണാമം; അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായി ബ്രിസ്‌ക വിന്റര്‍ ഗാതറിംഗ്; കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ബ്രിസ്‌ക ഒരുമിച്ചപ്പോള്‍ മികച്ച പ്രതികരണം; 5000 പൗണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്: https://malayalamuk.com/uk-malayelee-association-news-updates/
  2. ബോളിവുഡ് ഡാന്‍സടക്കം കണ്ണിനും കാതിനും ഇമ്പമാകുന്ന വന്‍ പരിപാടികളോടെ ബ്രിസ്‌കയുടെ ‘വിന്റര്‍ ഗാതറിങ്’ ഡിസംബര്‍ 1ന്: https://malayalamuk.com/uk-malayalee-association-news-update-latest/
  3. ബ്രിസ്റ്റോളിലെ ‘ബെസ്റ്റ് കപ്പിള്‍സ്’ ആര്? ബ്രിസ്‌ക സര്‍ഗ്ഗോത്സവത്തിനുള്ള രജിസ്ട്രേഷന്‍ ഇന്ന് അവസാനിക്കും; ആവേശപ്പോരാട്ടത്തിനായി ഇനി മണിക്കൂറുകള്‍ മാത്രം: https://malayalamuk.com/briska-programme/
  4. നവ താരങ്ങളുടെ ഉദയം പ്രഖ്യാപിച്ച് കൊണ്ട് ബ്രിസ്ക സര്‍ഗ്ഗോത്സവത്തിന് തിരശ്ശീല വീണു: https://malayalamuk.com/briska-sargothsavam-2018/
  5. കേരളത്തിലെ പ്രളയ ദുരിതത്തിന്റെ കണ്ണീരൊപ്പാന്‍ ബ്രിസ്‌ക വിന്റര്‍ ഗാതറിംഗ്, ചാരിറ്റി ഈവനിംഗ് നാളെ സൗത്ത്മീഡ് കമ്മ്യൂണിറ്റി സെന്ററില്‍: https://malayalamuk.com/malayalee-associations-news-update-uk/
  6. യു.കെയില്‍ ചരിത്രം കുറിച്ച് ബ്രിസ്‌റ്റോള്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബ് ലീഗ് ചാമ്പ്യന്മാരായി: https://malayalamuk.com/bristol-aces-cricket-club-champions-in-bristol-league-1st-malayali-cricket-club-in-uk/

Source URL: https://malayalamuk.com/briska-news-bristol-uk/