ജെഗി ജോസഫ്

സര്‍ഗ്ഗോത്സവ പ്രതിഭകളുടെ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ബ്രിസ്‌ക സര്‍ഗ്ഗോത്സവത്തിന്റെ കലാമാമാങ്കത്തിന് നാളെ (ശനിയാഴ്ച്ച) അരങ്ങുണരുമ്പോള്‍ അരങ്ങേറുന്നത് യുകെയിലെ സര്‍ഗ്ഗപ്രതിഭകളുടെ ആവേശപ്പോരാട്ടം. ബ്രിസ്‌ക സര്‍ഗ്ഗോത്സത്തിനായുള്ള രജിസ്ട്രേഷന്‍ ഇന്ന് വൈകിട്ട് 8 മണിക്ക് അവസാനിക്കും. നാളെ രാവിലെ 10 മണിക്ക് ബ്രിസ്‌ക സര്‍ഗ്ഗോത്സവത്തിന്റെ ശംഖൊലി മുഴങ്ങും. പിന്നീട് രാത്രി എട്ട് വരെ വിവിധ ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും. സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളാണ് മത്സരവേദി.

വ്യത്യസ്തമായ പരിപാടികളാണ് ബ്രിസ്‌ക ഇക്കുറിയും അണിയിച്ചൊരുക്കുന്നത്. വിവാഹത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ബ്രിസ്‌ക വേദിയില്‍ ആദരിക്കും. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരുപിടി നിമിഷങ്ങളാണ് ബ്രിസ്‌ക സര്‍ഗ്ഗോത്സവം സമ്മാനിക്കാറുള്ളത്. ഇക്കുറിയും കപ്പിള്‍ ഡാന്‍സ് ഉള്‍പ്പെടെയുള്ള മത്സര ഇനങ്ങള്‍ വേദിയില്‍ അരങ്ങേറും. ബ്രിസ്‌ക കപ്പിള്‍ 2018 ആരാകുമെന്ന ആകാംക്ഷയിലാണ് ഏവരും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ ഇപ്പോള്‍ തന്നെ പേരു രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വന്‍ പങ്കാളിത്തമാണ് പരിപാടിയിലുണ്ടാകുക. മത്സരം കടുക്കുമ്പോള്‍ അത് ആസ്വാദകര്‍ക്ക് മികച്ചൊരു വിരുന്നായിരിക്കും.

രസകരമായ നിമിഷങ്ങളും മത്സരങ്ങളുടെ ആവേശവും ബ്രിസ്‌കയ്ക്ക് ഇക്കുറിയും മുതല്‍കൂട്ടാകും. വന്‍തോതിലുള്ള ഒരുക്കങ്ങളാണ് ബ്രിസ്‌ക എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനായി നടത്തിയിരിക്കുന്നത്. ഒരാള്‍ക്ക് അഞ്ച് വ്യക്തിഗത മത്സരങ്ങളില്‍ പങ്കെടുക്കാം. 5 പൗണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരു ടീമിന് 5 പൗണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്. പ്രായം കണക്കാക്കി അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.

കളറിംഗ്, പെയ്ന്റിംഗ്, പുഞ്ചിരി മത്സരം, ഉപന്യാസം, മെമ്മറി ടെസ്റ്റ്, ഫാന്‍സി ഡ്രസ്, സിംഗിള്‍ ഡാന്‍സ്, സെമി ക്ലാസിക്കല്‍, ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ രസകരമായ ഒട്ടേറെ മത്സരങ്ങള്‍ നടത്തുന്നുണ്ട്. ഇക്കുറി മുതിര്‍ന്നവര്‍ക്കായി ബെസ്റ്റ് കപ്പിള്‍സ് എന്ന മത്സരയിനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആവേശത്തോടെ മത്സരങ്ങളുടെ ഭാഗമാകാന്‍ ഏവരേയും ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു, സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി എന്നിവര്‍ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ഗ്ഗോത്സവത്തിന്റെ ചുമതല വഹിക്കുന്ന ബ്രിസ്‌ക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആര്‍ട്ട്സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്‍, റെജി തോമസ്, സന്ദീപ് കുമാര്‍ എന്നിവരെ ബന്ധപ്പെടുക.

ബ്രിസ്‌ക സര്‍ഗ്ഗോത്സവ വേദി:
സൗത്ത്മീഡ് കമ്യൂണിറ്റി ഹാള്‍,
248 ഗ്രെ സ്റ്റോക്ക് അവന്യൂ,
BS10 6BQ