ലോക്ഡൗൺ കഴിഞ്ഞാൽ വിനോദ യാത്രകൾ തുടങ്ങാനാവുമോ? ആഡംബരയാനങ്ങളുടെ മുതലാളിമാർ ക്വാറന്റൈൻ കാലം ചെലവിട്ടത് കപ്പലിൽ തന്നെ.

by News Desk | April 18, 2020 4:25 am

സ്വന്തം ലേഖകൻ

അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഗവൺമെന്റുകളെല്ലാം ഉത്തരവിട്ടിരിക്കുന്ന ഈ സമയത്ത്, ആഭ്യന്തര അന്താരാഷ്ട്ര വിനോദ യാത്രകൾ എന്ന് തുടങ്ങാനാവും എന്ന ചോദ്യം ഉയരുന്നുണ്ട്. പ്രതീക്ഷിക്കാത്ത സമയത്ത് ലോക് ഡൗൺ പിൻവലിക്കാമെന്നും ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്താമെന്നും ടൂറിസം രംഗത്തെ വിദഗ്ധർ പറയുന്നു. ഏപ്രിൽ മെയ് മാസങ്ങളിലെ മുഴുവൻ വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്, മരുന്നുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ തുടങ്ങിയ അത്യാവശ്യ സർവീസുകൾ മാത്രമേ നടക്കുന്നുള്ളൂ. ജൂലൈ പകുതിയോടെ എയർലൈൻ സർവ്വീസുകൾ സാധാരണ നിലയിലാകും എന്ന് പ്രതീക്ഷിക്കുന്നു.

വരാനുള്ള 3 മാസങ്ങളിലെ വിനോദസഞ്ചാരത്തെക്കുറിച്ച് എന്തെങ്കിലും ഉറപ്പിച്ചു പറയുക സാധ്യമല്ലെങ്കിലും, ഈ കാലയളവിനുള്ളിൽ ലോകം മുഴുവൻ വൈറസ് മുക്തമായി സാധാരണനിലയിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷ. ഓരോ രാജ്യങ്ങളും ലോക ഡൗണിന് വ്യത്യസ്തമായ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. പ്രവാസികളുൾപ്പെടെയുള്ള യുകെക്കാർ ലോക്ഡൗൺ പിൻവലിച്ചാൽ ആദ്യം സന്ദർശിക്കുന്നത് രാജ്യത്തിനുള്ളിലെ ടൂറിസ്റ്റ് സ്പോട്ടുകൾ ആവും. ജനങ്ങൾ സെർച്ച് ചെയ്യുന്ന ലിസ്റ്റുകളിൽ ഇപ്പോഴും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ട് എന്നത് ആശാവഹമാണെന്ന് വക്താക്കൾ പറഞ്ഞു.

അതേസമയം വിനോദയാത്രായാനങ്ങൾ സ്വന്തമായുള്ള ശതകോടീശ്വരന്മാർ തങ്ങളുടെ ഏകാന്തവാസം ചെലവിടുന്നത് കപ്പലിനുള്ളിൽ തന്നെയാണെന്ന വാർത്തകൾക്കൊപ്പം വിമർശനങ്ങളും പുറത്തുവന്നിരുന്നു. 590 കോടി രൂപയുടെ കപ്പലിനുള്ളിൽ അടച്ചിട്ടിരിക്കുന്നത് സുഖമുള്ള കാര്യമാണെന്ന് ഒരാൾ ട്വീറ്റ് ചെയ്തിരുന്നു, എന്നാൽ കടുത്ത വിമർശനങ്ങളെ തുടർന്ന് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും എല്ലാവരും സുഖമായിരിക്കാൻ ആശംസിക്കുന്നു എന്ന് തിരുത്തുകയും ചെയ്തു. കപ്പലിനുള്ളിൽ ആവശ്യ സാധനങ്ങളുടെ സ്റ്റോക്ക് ഉണ്ടെങ്കിൽ തന്നെ എല്ലാവരും വീട്ടിൽ ഇരിക്കാൻ പറയുന്ന സമയത്ത് ഈ കപ്പലുകളിലെ തൊഴിലാളികൾ എവിടെയായിരുന്നു എന്ന ചോദ്യം ഉയർന്നു വന്നിട്ടുണ്ട്.

Endnotes:
  1. കൊറോണ രോഗബാധയെ തുടർന്നുണ്ടാക്കിയ നിബന്ധനകളിൽ ഇളവുകൾ നൽകി സ്പെയിൻ : ബ്രിട്ടണിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് സ്പെയിനിൽ ഇനി ക്വാറന്റൈൻ നിർബന്ധമില്ല: https://malayalamuk.com/spain-with-concessions-on-the-terms-following-the-corona-outbreak/
  2. ലക്ഷ്വറി കപ്പലിൽ ക്രിയേറ്റ് യാർമോത്തിലേക്ക് പുറപ്പെട്ട ടൂറിസ്റ്റുകൾ കപ്പലിൽനിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചു. ചിലവഴിച്ച പണത്തിനും സമയത്തിനും അനുസരിച്ചുള്ള സർവീസുകൾ നൽകിയില്ലെന്ന് പരാതി .സന്ദർശിച്ചത് അപ്രധാന സ്ഥലങ്ങൾ: https://malayalamuk.com/cruise-ship-passengers-stage-mutiny-after-luxury-tour-goes-to-great-yarmouth/
  3. ക്വാറന്റൈൻ കൂടാതെ ജൂലൈ പകുതി മുതൽ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം ; പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിൽ പ്രധാനമന്ത്രി. യുകെയിൽ പുതിയ ക്വാറന്റൈൻ നിയമങ്ങൾ നിലവിൽ വന്നു: https://malayalamuk.com/new-quarantine-rules-have-been-introduced-in-the-uk/
  4. സ്പെയിനിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റൈൻ ഏർപ്പെടുത്തിയത് ശരിയായ തീരുമാനമെന്ന് വിദേശകാര്യ സെക്രട്ടറി. പുതിയ നിയമ മാറ്റത്തെ തുടർന്ന് സ്പെയിനിൽ പെട്ടുപോയവരിൽ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സും. അവധിക്കാല യാത്രികരെ വലച്ച് പുതിയ നിയമം. ഇനിയെന്ത്?: https://malayalamuk.com/the-foreign-secretary-said-the-two-week-quarantine-for-those-returning-from-spain-was-the-right-decision/
  5. ദൂരയാത്രകൾക്കിടയിൽ വില്ലനായി ‘ഛർദ്ദി’ ഉണ്ടോ ? എങ്ങനെ ഒഴിവാക്കാം………..: https://malayalamuk.com/vomiting-while-traveling/
  6. സ്പെയിനിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് ഇനി രണ്ടാഴ്ച ക്വാറന്റൈൻ ; സ്പെയിനിൽ കേസുകൾ വർധിക്കുന്നതിനെത്തുടർന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ ഈ നീക്കം: https://malayalamuk.com/two-weeks-quarantine-for-returnees-from-spain/

Source URL: https://malayalamuk.com/can-you-start-a-tour-after-the-lockdown/