Association

സേവനം യു കെയുടെ യുണിറ്റുകളുടെ സുഗമമായ പ്രവർത്തനത്തിനും, പുതിയ യൂണിറ്റുകളുടെ കോർഡിനേഷനുമായി സേവനം യു കെ യുടെ ജനുവരി 22 -ന് നടന്ന ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ സേവനം ഡയറക്ടർ ബോർഡ് മെമ്പറും, സൗത്ത് ഈസ്റ്റ് യൂണിറ്റ് അംഗവുമായ ശ്രീ ഗണേശ് ശിവനെ സേവനത്തിന്റെ കുടുംബ യൂണിറ്റ് കോഡിനേറ്ററായി നിയമിച്ചു..ഏറ്റെടുക്കുന്ന ദൗത്യം എന്തുതന്നെയായാലും അത് പൂർണ്ണതയേകുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞാണ് കുടുംബ യൂണിറ്റ് കോഡിനേറ്റർ സ്ഥാനത്തേക്ക് നിയമിച്ചത്. നാഷണൽ ഹെൽത്ത് സർവീസ് മനുഷ്യവിഭവശേഷി വിഭാഗത്തിൽ ജോലി ചെയ്യുന്ന കോട്ടയം മുണ്ടക്കയം സ്വദേശിയായ ശ്രീ ഗണേഷ് കഴിഞ്ഞ 4 വർഷമായി ഭാര്യ മഹിമ മക്കൾ അക്ഷയ് ,അക്ഷരക്കും ഒപ്പം കെന്റിലെ ഓർപിങ്ടണിൽ താമസിക്കുന്നു. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സേവനം യൂ കെ എല്ലാവിധ ആശംസകളും നേർന്നു.

ടോം ജോസ് തടിയംപാട്

നേഴ്സിംഗ് അവസാന വർഷ ഫീസടക്കാൻ വിഷമിക്കുന്ന ഒരു പെൺകുട്ടിയുടെ വാർത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പെൺകുട്ടിക്ക് ഫീസ് അടക്കാൻ വേണ്ടിയിരുന്നത് 65000 രൂപ ആയിരുന്നു എന്നാൽ നല്ലവരായ മലയാളികൾ വളരെ ചെറിയ സമയം കൊണ്ട് നൽകിയത് 910000 (തൊണ്ണൂറ്റോരായിരം രൂപയാണ്) സഹായിച്ചവരുടെ നല്ലമനസിനു മുൻപിൽ സ്രഷ്ടാംഗം പ്രണമിക്കുന്നു . ഞങ്ങൾ സഹായിക്കാൻ തയാറായി വന്നവർക്കു പെൺകുട്ടിയുടെ ഫോൺ നമ്പറും ബാങ്ക് ഡീറ്റേയിൽസും കൊടുക്കുകയാണ് ചെയ്തത് കാരണം അവരുടെ ഒരു ഐഡന്റിറ്റിയും പുറത്തുപോകാതെ വേണം സഹായിക്കാൻ എന്ന് ഞങ്ങളുടെ കമ്മിറ്റി തീരുമാനിച്ചിരുന്നു .എങ്കിലും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടിൽ £170 ലഭിക്കുകയുണ്ടായി അത് 20000 രൂപയാക്കി പെൺകുട്ടിക്ക് കൈമാറി എന്നറിയിക്കുന്നു. പെൺകുട്ടി ഞങ്ങൾക്ക് അയച്ച കത്ത് താഴെ പ്രസിദ്ധികരിക്കുന്നു .അതോടൊപ്പം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ട് സമ്മറി സ്റ്റേറ്റ്മെന്റ് പ്രസിദ്ധീകരിക്കുന്നു .

അപ്പനും അമ്മയും മൂന്നുമക്കളും അടങ്ങുന്ന കുടുംബമാണ് പെൺകുട്ടിയുടേത്. പിതാവ് കൂലിപ്പണി ചെയ്താണ് മകളെ പഠിപ്പിച്ചിരുന്നത്. എന്നാൽ പിതാവിനെ ബാധിച്ച രോഗവും കൂലിപ്പണി ചെയ്തിരുന്ന അമ്മയെ ബാധിച്ച രോഗവും ആ കുടുംബത്തെ തകർത്തുകളഞ്ഞു. നേഴ്സിംഗ് പഠിക്കുന്ന മൂത്തമകളിലാണ് ആ കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും മറ്റുകുട്ടികളും വിദ്യാർത്ഥികളാണ് .ഈ പ്രതിസന്ധി ഘട്ടത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പുമായി ബന്ധപ്പെടാൻ കഴിഞ്ഞത് എന്റെ പ്രാർത്ഥനയുടെ ഫലമാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് പെൺകുട്ടി ലെറ്ററിൽ പറഞ്ഞിട്ടുണ്ട് .

പെൺകുട്ടിയുടെ സഹായം അഭ്യത്ഥിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചപ്പോൾ ഞങ്ങൾ ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ടും പത്തനംതിട്ട സ്വദേശിയുമായ ഹരികുമാർ ഗോപാലനുമായി ബന്ധപ്പെട്ടു പെൺകുട്ടിയെ പറ്റി അന്വേഷിച്ചു പെൺകുട്ടി പൂർണ്ണമായും സഹായം അർഹിക്കുന്നുവെന്നു അദ്ദേഹം അന്വേഷിച്ചു ഞങ്ങളെ അറിയിച്ചു ഹരിയേയും ഞങ്ങളുടെ നന്ദി അറിയിക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.

ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേദമന്യേ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,13 ,50000 (ഒരുകോടി പതിമൂന്നു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ഞങ്ങൾക്കു ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ്.

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ജാനുവരി 26 ന് 74 -മത് റിപ്പബ്ലിക്ക് ദിനവും, ന്യൂ ഇയറും സൂം പ്‌ളാറ്റ് ഫോമിലൂടെ വിവിധ കലാപരിപാടികളോടെ വിപുലമായി അഘോഷിച്ചു.

ഇരുപത്തിആറാം തീയതി ഉച്ചകഴിഞ്ഞു നാലു മണിക്ക് എ ഐ സി സി സെക്രട്ടറിയും, അങ്കമാലി എം എൽ എ യുമായ ശ്രീ. റോജി എം ജോൺ ഉൽഘാടനം ചെയ്ത ആഘോഷത്തിൽ യു കെ മലയാളികളുടെ പ്രിയങ്കരനായ ബ്രിസ്റ്റോൾ മുൻ മേയർ ശ്രീ ടോം ആദിത്യ, പ്രശസ്ഥ മോട്ടിവേഷൻ സ്പീക്കറും, അബ്സൊല്യൂട്ട് ഐ എ സ് അക്കാദമി ഡയറക്ടറുമായ ഡോ . ജോബിൻ എസ് കൊട്ടാരം തുടങ്ങിയ പ്രമുഖ വ്യക്തികൾ ആശംസകൾ നേർന്നു സംസാരിച്ചു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ്‌ ജോളി എം പടയാട്ടിൽ യോഗത്തെ സ്വാഗതം ചെയ്തു.

യൂറോപ്പിലെ പ്രസിദ്ധ ഗായകനായ ശ്രീ സിറിയക് ചെറുകാടിന്റെ ദേശീയ ഗാനലാപത്തോടെ തുടങ്ങിയ യോഗത്തിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ അദ്ധ്യക്ഷ വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ശ്രീ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ്‌ ശ്രീ ജോൺ മത്തായി, ഗ്ലോബൽ ട്രെഷറർ സാം ഡേവിഡ് മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ശ്രീ ഗ്രിഗറി മേടയിൽ, ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ മേഴ്‌സി തടത്തിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ തോമസ് അറബൻകുടി, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ്‌ പ്രെഫസർ ഡോ . ലളിത മാത്യു, ഗ്ലോബൽ മെഡിക്കൽ ഫോറം പ്രസിഡന്റ്‌ ഡോ . ജിമ്മി ലോനപ്പൻ മൊയ്‌ലൻ, ഗ്ലോബൽ ടൂറിസം ഫോറം പ്രസിഡന്റ്‌ തോമസ് കണ്ണങ്ങേരിൽ, ഗ്ലോബൽ ബിസിനസ് ഫോറം പ്രസിഡന്റ്‌ ഡോ . ചെറിയാൻ ടി കിക്കാട്, പ്രമുഖ മാധ്യമ പ്രവർത്തകനും ജർമൻ പ്രൊവിൻസ് പ്രസിഡന്റുമായ ജോസ് കുബുളുവേലിൽ, ഫ്രാങ്ക്ഫെർട്ട് പ്രൊവിസ് പ്രസിഡന്റ്‌ പ്രൊഫ. ഡോ . ബിനീഷ് ജോസഫ്, യു കെ പ്രൊവിൻസ് പ്രസിഡന്റ്‌ സൈബിൻ പാലാട്ടി, യൂറോപ്പ് റീജിയൻ വൈസ് പ്രസിഡന്റ്‌ ബിജു ജോസഫ്, യു കെ നോർത്ത് വെസ്റ്റ് റീജിയൻ ചെയർമാൻ ലിതീഷ് രാജ് പി തോമസ് എന്നിവർ ആശംസകൾ നേർന്നു.

ശ്രീമതി ജിഷ സത്യനാരായണന്റെ നേതൃത്വംത്തിലുള്ള നടനം ഡാൻസ് സ്കൂളും, അയർലണ്ട് പ്രൊവിൻസെന്റ ചെണ്ട മേളവും, യൂറോപ്പിലെ അനുഗ്രഹിത ഗായകരായ സോബിച്ചൻ ചേന്നങ്കര, സിറിയക്ക് ചെറുകാടു, ലിതിഷ് പി രാജ് തോമസ് എന്നിവരുടെ ഗാനങ്ങളും, രാജു കുന്നക്കാട്ടിന്റെ കവിതയും, ശ്രീ അറാഫെത്തിന്റെ നേതൃത്വത്തിലുള്ള മാജിക്‌ ഫ്രെയിം ഗ്രൂപ്പിന്റെ ഗാനമേളയും, ഈ കലാസംസ്കാരിക സമ്മേളനത്തിൽ കൊഴുപ്പേകി.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുടെ കൃതജ്ഞതയോടെ ഏകദേശം മൂന്നു മണിക്കൂർ നീണ്ടനിന്ന അഘോഷങ്ങൾക്ക് വിരാമമിട്ടു. യൂറോപ്പിലെ കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനുമായ ഗ്രിഗറി മേടയിലാണ് ഈ കലാസംസ്കാരിക സമ്മേളനം മോഡറേറ്റ് ചെയ്തത്.

ഈ കലാസാംസ്‌കാരിക സമ്മേളനത്തിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിച്ചതു ജോസഫ് ജോൺ, ജെൻസ് കുബുളുവേലിൽ, വിഷ്ണു എന്നിവർ ആയിരുന്നു.

 

2023 ജൂൺ 4-ാം തീയതി “സമ്മർ ക്ലബ് കിങ്സ് ലീൻ” സംഘടിപ്പിക്കുന്ന ഒന്നാമത് ഓൾ യുകെ വടം വലി മത്സരത്തിലേക്ക് എല്ലാ കായിക പ്രേമികളെയും & ചങ്കും ചങ്കിടിപ്പും ആയ എല്ലാ വടം വലി ടീമുകളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

മലയാളികൾക്ക് എന്നും ഹരം പകരുന്ന വടംവലി മഹോത്സവം കിങ്‌സ്‌ലിനിലും (ഇംഗ്ലണ്ട്) കമ്പക്കയറിൽ വമ്പൻമാർ കൊമ്പുകോർക്കുന്ന ആ അതിമനോഹര കാഴ്ച്ച ജൂൺ 4 ഞായറാഴ്ച്ച എലൈവ് ലിൻസ്പോർട്ട് അങ്കണത്തിൽ ഒന്നാമത് അഖില യുകെ വടംവലി അണിയിച്ചൊരുക്കുന്നു സമ്മർ ക്ലബ് കിംഗ്സ് ലിൻ.
വടംവലി മഹോത്സവത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

സൗത്താംപ്ടൺ: സൗത്താംപ്ടണിലെ മലയാളി സമൂഹത്തിനു വിസ്മയകരമായ കലാവിരുന്ന് സമ്മാനിച്ച് കൈരളി യുകെ. കൈരളി യുകെയുടെ ഒന്നാം വാർഷിക ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വർണ്ണശബളമായ നൃത്തസന്ധ്യ ഹാളിൽ തിങ്ങിനിറഞ്ഞ കലാപ്രേമികൾക്കു അവിസ്മരണീയ അനുഭവമായി. സൗത്താംപ്ടൺ പോർടസ്‌മൗത്ത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ഏതാണ്ട് അൻപതോളം കലാപ്രതിഭകളാണ് സ്റ്റേജിൽ ദൃശ്യവിസ്മയം തീർത്തത്.

കൈരളി യുകെ സൗത്താംപ്ടൺ & പോർടസ്‌മൗത്ത് യൂണിറ്റ് ഒന്നാം വാർഷികാഘോഷങ്ങൾ ഇക്കഴിഞ്ഞ ശനിയാഴ്ച സൗത്താംപ്ടൺ നഴ്സലിങ് വില്ലേജ് ഹാളിലാണ് അരങ്ങേറിയത്. യൂണിറ്റ് പ്രസിഡന്റ് ബിനു ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷപരിപാടികൾ ലോക കേരളസഭ അംഗം ആഷിക് മുഹമ്മദ് നാസർ ഉദ്ഘാടനം ചെയ്തു. കൈരളി യുകെ ദേശിയ പ്രസിഡന്റ് പ്രിയ രാജൻ ചടങ്ങിൽ മുഖ്യാതിഥിയായി . യൂണിറ്റ് സെക്രട്ടറി ജോസഫ്‌ റ്റി ജോസഫ്‌ കലാപ്രതിഭകളെയും അതിഥികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. എ ഐ സി സെക്രട്ടറിയറ്റ് അംഗം രാജേഷ് ചെറിയാൻ , എം എ എസ് പ്രസിഡന്റ് ജെയ്‌സൺ അബ്രഹാം, സുനു ജോർജ് ( ഫ്രൻഡ്‌സ് സൗത്താംപ്ടൺ ) , നോബിൾ തെക്കേമുറി (സെക്രട്ടറി , കൈരളി യുകെ ബോൺമൗത്ത് ) , കൈരളി യൂണിറ്റ് ജോ: സെക്രട്ടറി അബി കുര്യൻ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു.

ചടങ്ങിന്റെ അവതാരകരായ സുമി സിനാഷ് , അഷിത ആനന്ദ് എന്നിവർ കലാപ്രതിഭകൾക്കും കാണികൾക്കും ആവേശം പകർന്നു. വേദിയിൽ മാസ്മരിക പ്രകടനവുമായി അണിനിരന്ന കലാപ്രതിഭകൾ അക്ഷരാർത്ഥത്തിൽ വേദിയിലും കാണികളിലും ആവേശത്തിരമാലകൾ തീർത്തു . പാട്ടുപാടിയും നൃത്തം ചവിട്ടിയും കാണികൾ കലാപ്രതിഭകൾക്കു മികച്ച പ്രോത്സാഹനം നൽകി. കലാസന്ധ്യക്കു കൂടുതൽ മിഴിവേകി ട്രിയോസ്‌ മ്യൂസിക്ക്‌ & മീഡിയയുടെ ഗാനമേള പരിപാടിയുടെ മുഖ്യ ആകർഷണമായി മേഘ വോയിസ് സൗത്താംപ്ടൺ ശബ്ദവും വെളിച്ചവും കളർ മീഡിയ ഡിജിറ്റൽ വർണ്ണമഴയും തീർത്തു കലാപ്രതിഭകൾക്കു സ്റ്റേജിൽ നിറഞ്ഞാടാനുള്ള വേദിയൊരുക്കി.

ആഘോഷപരിപാടികൾ വൻ വിജയമാക്കുവാൻ പ്രയത്നിച്ച കൈരളി യുകെ പ്രവർത്തകർക്കും വേദിയിൽ വിസ്മയം തീർത്ത കലാ പ്രതിഭകൾക്കും അതിഥികളായി എത്തിച്ചേർന്ന കലാപ്രേമികൾക്കും പ്രസാദ് ഒഴാക്കൽ നന്ദി പ്രകാശിപ്പിച്ചു.

പരിപാടിയെപറ്റിയുള്ള കൂടുതൽ വിവരങ്ങളും ഫോട്ടോകളും കൈരളി ഫേസ്‌ബുക്ക് പേജിൽ ലഭ്യമാണ് – https://facebook.com/story.php?story_fbid=pfbid027RPPSFLRhMsT9Q6xsa2M8DMUpAWQ7AMfdP1K6xFpEL5tEBRphW2EwbzipHA5yinyl&id=100080222307909  

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യു കെ യുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ദേശീയ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി പ്രാദേശിക തല മത്സരങ്ങൾ ഫെബ്രുവരി മാസത്തോടെ പൂർത്തിയാകും.

യുകെ യിലുടനീളം 15 ഓളം മത്സരവേദികളിലായി 300 ലധികം ടീമുകളാണ് പ്രാഥമിക മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

പ്രാഥമിക മത്സരത്തൽ ഒന്നും,രണ്ടും സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ മാർച്ച് 25 ന് മാഞ്ചസ്റ്ററിൽ വച്ചു നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടും.

ദേശീയതല മത്സരത്തിൽ വിജയികളാകുന്നവർക്ക് സമീക്ഷ യു.കെ എവർ റോളിംഗ് ട്രോഫിക്ക് പുറമെ താഴെ പറയും പ്രകാരം ക്യാഷ് പ്രൈസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഒന്നാം സമ്മാനം ഗുഡീസ് നൽകുന്ന 1001 പൗണ്ടും സമീക്ഷ യുകെ യുടെ എവർ റോളിങ് ട്രോഫിയും

രണ്ടാം സമ്മാനം ഇൻഫിനിറ്റി മോർട്ഗേജ് നൽകുന്ന 501 പൗണ്ടും ട്രോഫിയും

മൂന്നാം സമ്മാനം കിയാൻ നൽകുന്ന 251 പൗണ്ടും ട്രോഫിയും

നാലാം സമ്മാനം ടാലി അക്കൗണ്ടിങ് നൽകുന്ന 101 പൗണ്ടും ട്രോഫിയും

മത്സരത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ കോ-ഓർഡിനേഷൻ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.

ആകർഷകമായ സമ്മാനങ്ങൾ, യു.കെയിലുടനീളമുള്ള കായിക പ്രതിഭകളുടെ മത്സര പ്രകടനം, വിപുലമായ ജനപങ്കാളിത്തം എന്നിവ കൊണ്ട് ഈ മത്സരം ഒരു ചരിത്രസംഭവമായി മാറുമെന്നതിൽ സംശയമില്ല.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :- sameekshauk.org/badminton-tournament

രജിസ്ട്രേഷന് സന്ദർശിക്കുക:- https://shorturl.at/msw35

(രജിസ്ട്രേഷൻ ഫീസ് £25)

മത്സരത്തിൻ്റെ വിശദാംശങ്ങൾക്ക്

താഴെപ്പറയുന്നവരുമായി ബന്ധപ്പെടുത്തുക.

ദിനേശ് വെള്ളാപ്പള്ളി

07828 659608 (സമീക്ഷ യു.കെ നാഷണൽ സെക്രട്ടറി).

ശ്രീകുമാർ ഉള്ളപ്പിള്ളിൽ

07400 839396 ( സമീക്ഷ യു.കെ നാഷണൽ പ്രസിഡൻ്റ്)

ജിജു സൈമൺ

07886 410604

( സമീക്ഷ യു-കെ

നാഷണൽ കമ്മറ്റി മെമ്പർ ,ബാഡ്മിൻറൺ

കോ-ഓർഡിനേഷൻ കമ്മറ്റി )

ജോമിൻ ജോസ്

07459 729609

 

യുക്മയുടെ പ്രമുഖ റീജിയനുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ നേതൃത്വത്തിൽ നടത്തുന്ന ലെജന്റ്സ് 2023 ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 25 നു രാവിലെ 9 മണിമുതൽ ല്യൂട്ടൻ പുറ്ററിഡ്ജ് ഹൈസ്കൂളിൽ വച്ച് നടക്കും …

കോവിഡ് മൂലം ഏറെ നാളായി മുടങ്ങി കിടന്നിരുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയൻ ബാഡ്മിന്റൺ ടൂർണമെന്റ് യുകെയിലെ മലയാളികൾ പ്രതീഷയോടെ കാത്തിരുന്നതാണ് . യൂ കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾക്കായി നടത്തപ്പെടുന്ന ടൂർണമെന്റിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 40ടീമുകൾക്കാണ് അവസരമുള്ളത് . ഒരു ടീമിന് 40 പൗണ്ട് രജിസ്ട്രേഷൻ ഫീ ഈടാക്കുന്ന ടൂർണമെന്റിൽ ഒന്നാം സമ്മാനമായി SM 24 ഹെൽത്ത് കെയർ ലിമിറ്റഡ് സ്‌പോൺസർ ചെയ്യുന്ന 501 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനമായി LGR അക്കാദമി ഹണ്ടിങ്ടൺ സ്പോൺസർ ചെയ്യുന്ന 301 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനമായി ഡിലൈറ്റ് കെയർ സ്പോൺസർ ചെയ്യുന്ന 201 പൗണ്ടും ട്രോഫിയും നാലാം സമ്മാനമായി ഗൂഡിസ് കഫേ ബോക്സ് ല്യൂട്ടൻ സ്പോൺസർ ചെയ്യുന്ന 101 പൗണ്ടും ട്രോഫിയും നൽകുന്നതാണ് ..

ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയകരമാക്കി തീർക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും ഈസ്റ്റ് ആംഗ്ലിയ റീജിയൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു …ബാഡ്മിന്റൺ ടൂർണമെന്റ് വിജയത്തിനായി സണ്ണിമോൻ മത്തായി ,സാജൻ പടിക്കമാലിൽ .ജോസ് അഗസ്റ്റിൻ , നിഷ കുര്യൻ , ബിബിരാജ് രവീന്ദ്രൻ , സന്ധ്യ സുധി , ഐസക് കുരുവിള , ജിജി മാത്യു എന്നിവരടങ്ങിയ കമ്മിറ്റി രൂപികരിച്ചു . കൂടാതെ ഭുവനേഷ് പീതാംബരൻ , പ്രവീൺ ലോനപ്പൻ , ജെയ്സൺ തുടങ്ങിയവരെ ഇവന്റ് കോഡിനേറ്റർമാരായും നിയമിച്ചു …

ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്ട്രേഷൻ നടത്താവുന്നതാണ്.

https://forms.gle/RKcMENEsZKvhxWWF6

കൂടുതൽ വിവരങ്ങൾക്ക് റീജിയണൽ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ (07403 957439) സെക്രട്ടറി ജോബിൻ ജോർജ് (07574674480). സ്പോർട്സ് കോഡിനേറ്റർ ഭുവനേഷ് പീതാംബരൻ .(07862273000) ഇവന്റ് കോഡിനേറ്റർമാരായ പ്രവീൺ . (07703463495) ജെയ്സൺ (07404796982) തുടങ്ങിയവരെ ബന്ധപ്പെടേണ്ടതാണ്.

Venue:Putteridge High School
Putteridge Rd, Luton LU2 8HJ

 

കെന്റിലെ പ്രമുഖ മലയാളി കൂട്ടായ്മയായ എംഎംഎയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി മാസം 7 ആം തീയതി ക്രിസ്മസ് – പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗമാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

പ്രസിഡണ്ടായി ശ്രീ . ബൈജു ഡാനിയേലും സെക്രട്ടറിയായി ശ്രീ . ബൈജു തങ്കച്ചനും ട്രെഷററായി ശ്രീ. വർഗീസ് സ്‌കറിയയും തെരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റിഅംഗങ്ങളായി സർവ്വശ്രീ . ഷൈജൻ തോമസ്, ജോഷി ജോസഫ്, ബിജു ബഹനാൻ, ലാലിച്ചൻ ജോസഫ്, ശ്രീമതി ലിബി ഫിലിപ്പ് , ജിസ് ന മൈക്കിൾ,
ശാലിനി ജോണി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പ്രൗഢമായ ചടങ്ങിൽ മെയ് ഡ്സ്റ്റൺ മേയർ മുഖ്യാതിഥിയായിരുന്നു. അരങ്ങിൽ വിസ്മയം തീർത്ത നിരവധി കലാപരിപാടികളും അവതരിക്കപ്പെട്ടു.

സംഘടനാ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച അനുഭവസമ്പന്നരും ബഹുമുഖ പ്രതിഭകളായ നവാഗതരും ഒരുമിക്കുന്ന മികച്ച കമ്മിറ്റിയാണ് നിലവിൽ വന്നതെന്നും പുതിയ സാരഥികൾക്കു ഭാവുകങ്ങൾ നേരുന്നതായും സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോ വർഗ്ഗീസ്, സെക്രട്ടറി പ്രവീൺ രാമകൃഷ്ണൻ,ട്രെഷറർ പ്രീജിത്ത് എന്നിവർ അറിയിച്ചു.

പുതിയ കമ്മിറ്റി ആദ്യ യോഗം ചേരുകയും വിവിധ സബ്കമ്മറ്റികൾക്കു രൂപം നൽകുകയും ചെയ്തു. അവയ്ക്ക് നേതൃത്വം നൽകാൻ യനതൃതവം നല്ൊൻ യൊർഡിയനറ്റർമാരായികോർഡിനേറ്റർമാരായി വിവിധ കമ്മിറ്റി അംഗങ്ങളും ചുമതലയേറ്റു.

വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വിവിധ രപരിപാടികൾക്ക് രൂപരേഖ തയ്യാറാക്കി വരുന്നതായും വൻ സ്പോർട്സ്, ആർട്സസ് മേളകളും ജീവകാരുണ്യ പ്രവർത്തനങ്ങളും മാതൃകാപരമായി സംഘടിപ്പിച്ച് പ്രശംസ നേടിയിട്ടുള്ള യുകെയിലെ പ്രശസ്‌തമായ എം എം എയുടെ പുതിയ ഭാരവാഹികൾ അറിയിച്ചു.

ലണ്ടൻ പാന്തേഴ്സ്സ് സ്പോർട്സ് ക്ലബിൻ്റെ 5-ാo വാർഷികം 22-ാം തിയതി ഞായറാഴ്ച്ച വെംബ്ലിയിൽ വെച്ച് നടത്തപ്പെട്ടു. മാജിക്കാ ഇവൻസിന്റെ ലൈവ് മ്യൂസിക് ഷോയും എ ബി എസ് നടത്തിയ ഡി ജെയും ഒപ്പം ഒട്ടനവധി കലാപരിപാടികളും നടത്തപ്പെട്ടു. മീഡിയ സഹകാരികളായ എൽ എം ആർ റേഡിയോയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ക്ലബ് സ്പോൺസർ ആയ മത്‌ബക് അൽ ഖലീജിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ. ഷറഫുദ്ദീൻ ക്ലബ് അംഗങ്ങൾക്കുള്ള അവാർഡ് ദാനം നിർവഹിച്ചു.

2017-ൽ 15 അംഗങ്ങളുമായി പ്രവർത്തനം ആരംഭിച്ച പാന്തേഴ്സ് ഇന്ന് 100 ൽ അധികം അംഗങ്ങളുമായി ക്രിക്കറ്റ് , ഫുട്ബോൾ ,ബാഡ്മിന്റൺ ,ഇൻഡോർ ക്രിക്കറ്റ് ,വോളിബാൾ എന്നീ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ വിവിധ സാമൂഹിക പരിപാടികളുടെയും കലാപരിപാടികളുടെയും ഭാഗവുമാകുന്നു.
5 വർഷങ്ങൾക്കുള്ളിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ പാന്തേഴ്‌സിന് കേരളത്തിലും ലണ്ടനിലുമായി ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

മുൻകാലങ്ങളിൽ ലണ്ടൻ സ്പോർട്സ് ലീഗിൽ അനേകം നേട്ടങ്ങൾ കൈവരിച്ച പാന്തേഴ്സ്, നിലവിൽ യുകെയിലെ 72 ഓളം ടീമുകൾ കളിക്കുന്ന നാഷണൽ ക്രിക്കറ്റ് ലീഗിൽ സഫയർ ഡിവിഷൻ റണ്ണർ അപ്പ് ജേതാക്കളാണ്. മികച്ച ഫുട്ബോൾ, ബാഡ്‌മിൻ്റൺ ടീമുകൾ ഉള്ള പാന്തേഴ്സ് യുകെ യിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
നിലവിൽ 100 ൽ അധികം യുവാക്കളെ വിവിധ ഇനം കലാകായിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ആക്കി പ്രവർത്തിക്കുന്ന പാന്തേഴ്സ് ഐക്യമത്യമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാൻ അക്ഷീണം പ്രവർത്തിക്കുന്നു.

ടിക്കറ്റ് ബുക്കിങ്ങിൽ യുകെയിൽ സർവ്വകാല റെക്കോർഡ്. രണ്ട് ദിവസം കൊണ്ട് (800+) എണ്ണൂറിൽപരം ടിക്കറ്റുകൾ വിറ്റ് ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ടിക്കറ്റ് വിൽപ്പന അവസാനിപ്പിച്ചിരിക്കുന്നു.

സീറ്റുകൾ ബുക്ക് ചെയ്തു ഞങ്ങളുമായി സഹകരിച്ച എല്ലാവർക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി അറിയിച്ചുകൊള്ളുന്നു

സംഗീതവും നൃത്തവും സമ്മേളിക്കുന്ന ഈ മനോഹര സുദിനത്തിലേക്ക് ഐഡിയാ സ്റ്റാർ സിംഗർ താരം വില്യം ഐസക്കും പ്രശസ്ത സിനിമാ പിന്നണി ഗായിക ഡെൽസി നൈനാൻ,യുകെയിലെ സോനു നിഗം എന്ന് അറിയപ്പെടുന്ന ഷാജു ഉതുപ്പ്, കൂടാതെ ലിവർപൂളിന്റെ സ്വന്തം വാനമ്പാടി ഇസബെൽ ഫ്രാൻസിസ്.കൂടാതെ യുകെയിലെ പ്രമുഖ ബോളിവുഡ് ഡാൻസ് ഗ്രൂപ്പ് ആയ റോസെറ്റാസ് എന്റർടൈൻമെന്റ് ,സരിഗമ ഡാൻസ് സ്റ്റുഡിയോ, എലൈറ്റ് ലിവർപൂൾ, പ്രണവം ഡാൻസ് അക്കാദമി കൂടാതെ യു കെ യിലെ സകലകലാവല്ലഭൻ ജോയി അഗസ്തിയും ചേരുന്നു.

മിതമായ നിരക്കിൽ ഇന്ത്യൻ ഭക്ഷണസ്റ്റാളുകൾ ഉണ്ടായിരിക്കുന്നതാണ്.

Venue – Knowsley Leisure and Culture Park,Longview Dr, Huyton, Liverpool L36 6EGk

Gate Open – 4:30 PM
Program Start – 4:45 PM

Please have your Tickets ready for check in…

https://m.facebook.com/story.php?story_fbid=pfbid02DQTQZ6F6DXXuFQtcZ9c36vVNRFJQD6jqZxGVbotDBam96Gm8E4MieELdX66VMaYNl&id=100002267401814

 

Copyright © . All rights reserved