Cuisine

ചേരുവകള്‍

പോര്‍ക്ക് – 1 കിലോ

പോര്‍ക്ക് ലിവര്‍ -250 ഗ്രാം (ഓപ്ഷണല്‍)

സബോള – 3 എണ്ണം (ഫൈന്‍ ചോപ്)

ഇഞ്ചി- 1 കുടം

വെളുത്തുള്ളി- 1 പീസ്

മഞ്ഞള്‍ പൊടി -1 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

ഓയില്‍ – 50 എംല്‍

മസാലക്ക് ആവശ്യമുള്ള സാധനങ്ങള്‍

കാശ്മീരി ചില്ലി -10 എണ്ണം (അരി കളഞ്ഞത് )

ഏലക്ക 5 എണ്ണം

ഗ്രാമ്പു 5 എണ്ണം

കുരുമുളക് -10 ഗ്രാം

കറുവ പട്ട – 1 ചെറിയ കഷണം

ജീരകം -10 ഗ്രാം

വാളന്‍ പുളി വെള്ളം – 2 ടീസ്പൂണ്‍

വിനിഗര്‍ -25 എംല്‍

പാചകം ചെയ്യുന്ന വിധം

പോര്‍ക്കും, ലിവറും (ലിവര്‍ ഉപയോഗിക്കുണ്ടെങ്കില്‍) ചെറിയ ക്യൂബ്‌സ് ആയി മുറിച്ചു അല്‍പം മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പകുതി കുക്ക് ചെയ്ത് വെയ്ക്കുക. ബോയില്‍ ചെയ്യുമ്പോള്‍ കിട്ടുന്ന സ്റ്റോക്ക് എടുത്തു വെയ്ക്കുക. ഒരു പാനില്‍ 25 എംല്‍ ഓയില്‍ ഒഴിച്ച് പോര്‍ക്കും ലിവറും ചെറുതീയില്‍ 5 മിനിറ്റ് ഫ്രൈ ചെയ്തെടുത്തു വെയ്ക്കുക. ഇതേ പാനില്‍ ബാക്കി ഓയിലും ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന സബോളയും, ഇഞ്ചിയും വെളുത്തുള്ളിയും ഗോള്‍ഡന്‍ നിറമാകുന്നതുവരെ വഴറ്റിയെടുക്കുക. കാശ്മീരി ചില്ലി, ഗ്രാമ്പു, ഏലക്ക, പട്ട, ജീരകം, കുരുമുളക് എന്നിവ ഒരു ഫ്രയിങ് പാനില്‍ ചൂടാക്കി തണുപ്പിച്ചു ഒരു മിക്‌സിയിലോട്ടു മാറ്റി അതിലേയ്ക്ക് വിനാഗിരി, പുളിവെള്ളം എന്നിവ ചേര്‍ത്ത് നന്നായി അരച്ച് പേസ്റ്റ് ആക്കി എടുക്കുക. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ അരച്ചു വെച്ചിരിക്കുന്ന മസാല പേസ്റ്റ് ചേര്‍ത്തിളക്കി കൂടെ പോര്‍ക്കും ലിവറും ചേര്‍ത്ത് അല്പം സ്റ്റോക്കും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഗ്രേവി കുറുകി നന്നായി പിടിക്കുന്നതിനായി ചെറുതീയില്‍ 5 മിനുട്ട് കൂടി കുക്ക് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്‌

ചേരുവകള്‍

സോസേജ് – 5 എണ്ണം

സബോള -2 എണ്ണം

ഇഞ്ചി -1 പീസ്

വെളുത്തുള്ളി -5 അല്ലി

പച്ചമുളക് – 4 എണ്ണം

മുളകുപൊടി -1ടീസ്പൂണ്‍

മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍

ഗരം മസാല 1/2 ടീസ്പൂണ്‍

പെപ്പെര്‍ പൗഡര്‍ 1 ടീസ്പൂണ്‍

ചില്ലി പൗഡര്‍ 1 ടീസ്പൂണ്‍

കറിവേപ്പില 1 തണ്ട്

ഓയില്‍ – 50 എം.എല്‍

ഉപ്പ്- ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

സോസേജ് ഗ്രില്ലില്‍ വച്ച് പകുതി കുക്ക് ചെയ്യുക ശേഷം വട്ടത്തില്‍ കനം കുറച്ചു മുറിച്ചു വെക്കുക ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി സബോള എന്നിവ വഴറ്റിയെടുക്കുക ഓയില്‍ തെളിഞ്ഞു തുടങ്ങുമ്പോള്‍ പച്ചമുളക്, മുളക് പൊടി, മഞ്ഞള്‍പൊടി ഗരം മസാല, പെപ്പര്‍ പൗഡര്‍ എന്നിവ ചേര്‍ത്തു നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് മുറിച്ചു വെച്ച സോസേജ് ചേര്‍ത്തിളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മൊരിയിച്ചെടുക്കുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചേരുവകള്‍

മഷ്റൂം- 250 ഗ്രാം

തേങ്ങ ചിരകിയത്-അര മുറി

ഉണക്കമുളക്-2

വെളുത്തുള്ളി-2 അല്ലി

ചെറിയുള്ളി-2

മുളകുപൊടി-1 ടീസ്പൂണ്‍

മല്ലിപ്പൊടി-1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

കടുക്- 20 ഗ്രാം

ഓയില്‍- 50 എംല്‍

കറിവേപ്പില- 1 തണ്ട്

പാചകം ചെയ്യുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു മൂപ്പിക്കുക. വൃത്തിയാക്കി മഷ്റൂം കഷ്ണങ്ങളാക്കിയ ഇതിലേക്കിട്ട് ഇളക്കുക. മറ്റൊരു പാനില്‍ തേങ്ങ, കറിവേപ്പില, വെളുത്തുള്ളി, ഉള്ളി, ഉണക്കമുളക് എന്നിവ ചേര്‍ത്ത് ചുവക്കനെ വറുക്കണം. ഇത് ചൂടാറുമ്പോള്‍ വെള്ളം ചേര്‍ത്ത് മയത്തില്‍ അരയ്ക്കണം. ഈ അരപ്പ് കൂണില്‍ ചേര്‍ത്തിളക്കുക. പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കാം.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചേരുവകള്‍

മട്ടണ്‍:500ഗ്രാം (ഇടത്തരം കഷ്ണം എല്ലോടു കൂടിയത്)

സബോള: 3 എണ്ണം

വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്: 2 ടീ സ്പൂണ്‍

ഫ്രഷ് തക്കാളി പേസ്റ്റ് ആക്കിയത്: 4 എണ്ണം

ബദാം ചൂടുവെള്ളത്തില്‍ കുതിര്‍ത് പേസ്റ്റ് ആക്കിയത്

ഈന്ത പഴം കുരു കളഞ്ഞത്: 100 ഗ്രാം

ഗരം മസാല: 1 ടീസ്പൂണ്‍

മഞ്ഞ പൊടി: 1 ടീസ്പൂണ്‍

മല്ലി പൊടി: 1 ടീസ്പൂണ്‍

മല്ലിയില അരിഞ്ഞത്: അര കപ്പ്

കാരറ്റ് ചതുരത്തില്‍ അരിഞ്ഞത്: 2 എണ്ണം

കിഴങ്ങ് ചതുരത്തില്‍ അരിഞ്ഞത്: 2 എണ്ണം

കറുവപ്പട്ട: ഒരു ചെറിയ പീസ്

ഏലക്ക: 4 എണ്ണം

ബേ ലീവ്‌സ്: 2 തണ്ട്

ഉണക്കനാരങ്ങ: 2 എണ്ണം

ബട്ടര്‍: 50 ഗ്രാം

ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

പാനില്‍ ബട്ടര്‍ ഉരുക്കി കറുവപ്പട്ട, ഏലക്ക, ബേ ലീവ്‌സ് എന്നീ ചേരുവകള്‍ ഇടുക. ഇതിലേക്ക് അരിഞ്ഞു വെച്ച ഉള്ളി ഇടുക നന്നായി ഇളക്കി ഗോള്‍ഡന്‍ബ്രൗണ്‍ നിറം ആകുമ്പോള്‍ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേര്‍ത്ത് അടിയില്‍ പിടിക്കാതെ ഇളക്കുക. ഇതിലേക്ക് ഗരം മസാല, മഞ്ഞപ്പൊടി, മല്ലിപ്പൊടി എന്നീ ചേരുവകള്‍ ചേര്‍ത്തു ഇളക്കുക. തീ നന്നായി കുറയ്ക്കുക. അതിനു ശേഷം കഴുകി വെച്ച മട്ടണ്‍ ഇതിലേക്കിട്ട് ഇളക്കുക ഫ്രഷ് തക്കാളി പേസ്റ്റ് ചേര്‍ത്ത്10 മിനിട്ട് മൂടിവെക്കുക. അതിനു ശേഷം ചതുരത്തില്‍ അരിഞ്ഞ ക്യാരറ്റും കിഴങ്ങും ഇട്ട് ഡ്രൈ ലെമണും കൂടെ ചേര്‍ക്കുക ഉപ്പ് വെള്ളം എന്നിവ അവശ്യത്തിനു ചേര്‍ക്കുക. മട്ടണ്‍ പകുതി വേവായതിനു ശേഷം അരച്ചുവെച്ച ബദാം പേസ്റ്റ് ചേര്‍ക്കുക മട്ടണ്‍ വെന്ത് പരുവം ആകുമ്പോള്‍ ഈന്തപ്പഴം ചേര്‍ത്തു കറി ഇറക്കിവെക്കാം, മല്ലിയില ചേര്‍ത്തു വൈറ്റ് റൈസ്‌നൊപ്പമോ ചപ്പാത്തിക്കൊപ്പൊമോ വിളമ്പാം.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

ചിക്കന്‍ ബോണ്‍ ലെസ്സ് -250 ഗ്രാം
ഇഞ്ചി -1 പീസ്
വെളുത്തുള്ളി -5 അല്ലി
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഗരംമസാല – 1/2 ടീസ്പൂണ്‍
മല്ലിയില – 2 ടേബിള്‍ സ്പൂണ്‍
പുതിനയില – 2 ടേബിള്‍ സ്പൂണ്‍
ചെറിയുള്ളി – 4-5
നാരങ്ങാ നീര് – 1 ടീസ്പൂണ്‍
മൈദ – 100 ഗ്രാം
ഓയില്‍ – വറക്കുവാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കന്‍ നന്നായി കഴുകി ഒരു പാനില്‍ ഇട്ട് കുരുമുളകുപൊടി, ഗരം മസാല എന്നിവ കൂടി ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. നന്നായി തണുത്ത് കഴിയുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, മല്ലിയില പൊതിനയില, ചെറിയുള്ളി നാരങ്ങാനീര് എന്നിവകൂടി വേവിച്ച ചിക്കനൊപ്പം ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഈ അരപ്പ് വളരെ ചെറിയ ഉരുളകളാക്കി നീളത്തില്‍ ചെറിയ കബാബിന്റെ ഷെയ്പ്പില്‍ ഉരുട്ടി വയ്ക്കുക. മൈദ ആവശ്യത്തിന് ഉപ്പ്, വെള്ളം, ഓയില്‍ ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക. ഈ മാവ് ചപ്പാത്തി വലുപ്പത്തില്‍ പരത്തി നീളത്തില്‍ കത്തി കൊണ്ട് മുറിച്ച് ഉരുട്ടി വെച്ച ഉരുളകളുടെ മുകളില്‍ ചുറ്റി വെയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഈ ഉരുളകള്‍ ചെറു തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ ഫ്രൈ ചെയ്‌തെടുക്കുക ഹണി ബീ ചിക്കന്‍. ചൂടോടെ ടൊമാറ്റോ സോസിനൊപ്പം സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

പൊറോട്ട- അഞ്ചെണ്ണം
സവാള- 2 എണ്ണം
പച്ചമുളക്- 5 എണ്ണം
തക്കാളി- 2 എണ്ണം
കുരുമുളക് പൊടി- രണ്ട് ടേബിള്‍സ്പൂണ്‍
മുട്ട- 3 എണ്ണം
ചിക്കന്‍ – 250 ഗ്രാം (ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചുടച്ചത്)
ഉപ്പ്- പാകത്തിന്
ഓയില്‍ -60എംല്‍
കറിവേപ്പില- 1തണ്ട്
മല്ലിയില- ഒരു പിടി

പാകം ചെയ്യേണ്ട വിധം

പൊറോട്ട ചെറുതായി മുറിച്ചെടുക്കണം. പിന്നീട് ഒരു പാനില്‍ പകുതി ഓയില്‍ ഒഴിച്ച് മുറിച്ച് വെച്ച പൊറോട്ട മൊരിയിച്ചെടുക്കണം. മൊരിയിച്ചെടുത്ത പൊറോട്ട വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. അതേ പാനില്‍ ബാക്കിയുള്ള ഓയില്‍ ഒഴിച്ച് ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ ചേര്‍ത്ത് നല്ലതു പോലെ വഴറ്റുക. നന്നായി വഴറ്റിക്കഴിയുമ്പോള്‍ ഇതിലേക്ക് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കാം. ശേഷം മുട്ടയും തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കനും ചേര്‍ക്കാം. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്സായി വരുമ്പോള്‍ ഇതിലേക്ക് മൊരിയിച്ച് വെച്ചിരിക്കുന്ന പൊറോട്ട കൂടി ചേര്‍ക്കാം. സ്വാദിനായി അല്‍പ്പം മല്ലിയില കൂടി ചേര്‍ക്കാം. ചൂടോട് കൂടി തന്നെ ചിക്കന്‍ കൊത്തു പൊറോട്ട സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

ചിക്കന്‍- 1 ബ്രെസ്റ്റ്
ചെറി തക്കാളി-2 എണ്ണം
ലെറ്റൂസ്-4 ഇല
ബ്രഡ് ക്രൂടോണ്‍സ്- 10 എണ്ണം
ചീസ് -50 ഗ്രാം (ഗ്രേറ്റ് ചെയ്തത് )
ഉപ്പ്- ആവശ്യത്തിന്

മസാലയ്ക്ക്

ഗരം മസാല- കാല്‍ ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി- കാല്‍ ടേബിള്‍ സ്പൂണ്‍
മുളകുപൊടി- കാല്‍ ടേബിള്‍ സ്പൂണ്‍
ഉലുവപ്പൊടി-ഒരു നുള്ള്
മഞ്ഞള്‍പ്പൊടി-ഒരു നുള്ള്

പാചകം ചെയ്യുന്ന വിധം

മസാലകള്‍ എല്ലാം കൂടി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഒരു പേസ്റ്റ് ആക്കി എടുത്ത് ചിക്കന്‍ ബ്രെസ്റ്റില്‍ മാരിനേറ്റ് ചെയ്തു വയ്ക്കുക. ഒരു പാനില്‍ അല്‍പം ഓയില്‍ ചൂടാക്കി ചിക്കന്‍ ബ്രെസ്റ്റ് ചെറുതീയില്‍ നന്നായി കുക്ക് ചെയ്‌തെടുക്കുക (ഓവനില്‍ വച്ച് ഗ്രില്‍ ചെയ്താലും മതി). ലെറ്റൂസ്, ചെറി തക്കാളി എന്നിവ നന്നായി കഴുകി എടുത്തു വയ്ക്കുക. ചെറി തക്കാളി പകുതിയായി മുറിച്ചു ലെറ്റിയൂസിന്റെ ഇലകളൂം ബ്രഡ് ക്രൂടോണ്‍സും ആയി ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഒരു സാലഡ് പ്ലേറ്റിലേയ്ക്കു മാറ്റി ഇതിലേയ്ക്കു ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ചീസ് ചേര്‍ക്കുക. കുക്ക് ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ ബ്രെസ്റ്റ് സ്ലൈസ് ചെയ്ത് നിരത്തിയിരിക്കുന്ന സാലഡിനു മുകളില്‍ വച്ച് സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫ്

ചേരുവകള്‍

കോളിഫ്‌ളവര്‍ -കഷ്ണങ്ങളാക്കി മുറിച്ചത്
തൈര്-100എംഎല്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
കോണ്‍ ഫ്‌ളോര്‍ -2 ടേബിള്‍ സ്പൂണ്‍
ഗരം മസാല പൗഡര്‍ -1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
കറിവേപ്പില – 1 തണ്ട്
ഓയില്‍ – വറക്കുവാനാവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

കോളിഫ്‌ളവര്‍ വെള്ളത്തിലിട്ടു പകുതി വേവിയ്ക്കുക. കോണ്‍ഫ്‌ളോര്‍, തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഗരം മസാല പൗഡര്‍, കുരുമുളകുപൊടി എന്നിവ മിക്‌സ് ചെയ്ത് പാകത്തിനു വെള്ളമൊഴിച്ചു മിശ്രിതമാക്കണം. ഒരു പാനില്‍ ഓയില്‍ ചൂടാക്കി കോളിഫ്‌ളോര്‍ ഇതില്‍ മുക്കി വറുത്തെടുക്കുക. കറിവേപ്പില ഓയിലില്‍ വറത്തെടുത്തു ഗാര്‍ണിഷ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫ്

ചേരുവകള്‍

മാങ്ങാ – 2 എണ്ണം (നന്നായി പഴുത്തത്)
മില്‍ക്ക് -200 എംഎല്‍
വാനില ഐസ്‌ക്രീം -3 സ്‌കൂപ്
തേന്‍ -50 എംഎല്‍
കശുവണ്ടി -6 എണ്ണം
ആല്‍മന്‍ഡ്‌സ് – 6 എണ്ണം
ചെറി -ഗാര്‍ണിഷിന് (optional)

തയ്യാറാക്കുന്ന വിധം

രണ്ട് സ്റ്റെപ്പ് ആയിട്ടാണ് മാന്‍ഗോ മസ്താനി തയാറാക്കുന്നത്. ആദ്യ ഘട്ടം ഷേക്ക് ഉണ്ടാക്കുക എന്നതാണ്. അതിനായി മാന്‍ഗോ നന്നായി ക്ലീന്‍ ചെയ്ത് ചെറിയ കഷണങ്ങള്‍ ആക്കുക. അല്പം മാന്‍ഗോ എടുത്തു മാറ്റി വയ്ക്കുക. പിന്നീട് സെറ്റ് ചെയ്യുമ്പോള്‍ ഉപയോഗിക്കാനാണ്. ഒരു ബ്ലെന്‍ഡര്‍ എടുത്തു അതിലേക്ക് മാന്‍ഗോ, തണുപ്പിച്ച പാല്‍ (പാല്‍ തണുത്തത് അല്ലാ എങ്കില്‍ 2 ഐസ് ക്യൂബ് ചേര്‍ത്താല്‍ മതി) 2 സ്‌കൂപ് ഐസ് ക്രീം, തേന്‍ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. അല്പം കട്ടിയുള്ള ഒരു മിശ്രിതം ആയിരിക്കും. കട്ടി കുറക്കണം എങ്കില്‍ അല്പം കൂടി പാല്‍ ചേര്‍ക്കുക. ഒരു വലിയ ഗ്ലാസ് എടുത്ത് (ഫലൂദ ഗ്ലാസ്സോ, ബിയര്‍ മഗ്ഗ് etc) അതിലേയ്ക്ക് മാറ്റി വച്ച മാങ്ങ ഇടുക. ഇതിനു മുകളിലേയ്ക്ക് തയാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഗ്ലാസിന്റെ മുക്കാല്‍ വരെഒഴിക്കുക. ഇതിന്റെ മുകളിലേയ്ക്ക് ബാക്കിയുള്ള ഒരു സ്‌കൂപ് ഐസ് ക്രീം ചേര്‍ക്കുക. ഐസ്‌ക്രീമിന്റെ മുകളില്‍ ചെറുതായി നുറുക്കി വച്ചിരിക്കുന്ന കശുവണ്ടിയും ആല്‍മന്‍ഡ്‌സും ചെറിയും കൊണ്ട് അലങ്കരിച്ചു സെര്‍വ് ചെയ്യുക. ചൂട് കാലത്തു വളരെ റിഫ്രഷിങ് ആയിട്ടുള്ള ഒരു ഡ്രിങ്ക് ആണ് മാന്‍ഗോ മസ്താനി.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫ്

ചേരുവകള്‍

മട്ടണ്‍ -1 കിലോ
നെയ്യ് – 4 ടേബിള്‍സ്പൂണ്‍
കശ്മീരി മുളക് -8 എണ്ണം
മല്ലി -1ടേബിള്‍സ്പൂണ്‍
പെപ്പര്‍ -1ടേബിള്‍സ്പൂണ്‍
ജീരകം -1ടേബിള്‍സ്പൂണ്‍
പട്ട, ഗ്രാമ്പൂ -2 പീസ്
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില -1 തണ്ട്
തൈര് -1 ടേബിള്‍സ്പൂണ്‍
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് -1 ടീ സ്പൂണ്‍
ഇഞ്ചി -1 പീസ്
വെളുത്തുളളി -1 കുടം
നാരങ്ങാ നീര് -1 നാരങ്ങയുടെ

പാചകം ചെയ്യുന്ന വിധം

ഒരു ഒരു പാനില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ച് അതിലേക്ക് ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് ഇട്ട് വഴറ്റി, മഞ്ഞള്‍ പൊടി ചേര്‍ത്ത് മട്ടണ്‍ കൂടി അതിലേക്കിട്ട് ഉപ്പും ചേര്‍ത്തു വേവിക്കുക. വേണമെങ്കില്‍ ഒരു കപ്പ് വെള്ളം ചേര്‍ക്കുക. മറ്റൊരു പാനിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ നെയ്യിട്ട് അതിലേക്ക് മല്ലി, പെപ്പര്‍, ജീരകം, പട്ട, ഗ്രാമ്പൂ, മുളക് എന്നിവ ഇട്ട് വറുത്തെടുക്കുക. വറുത്തു വെച്ച മസാലകളെല്ലാം മിക്‌സിയിലേക്കിട്ട് അതിലേക്ക് ഒരു കഷ്ണം ഇഞ്ചി, രണ്ടല്ലി വെളുത്തുള്ളി, ഒരു സ്പൂണ്‍ ലെമണ്‍ ജ്യൂസ് ഇവ ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പാനിലേക്ക് ബാക്കിയുള്ള നെയ്യൊഴിച്ച് അതിലേക്ക് അരച്ചെടുത്ത മസാലയിട്ട് നന്നായി വഴറ്റി അതിലേക്ക് ഒരുസ്പൂണ്‍ തൈര് ചേര്‍ക്കുക. വേവിച്ച മട്ടണ്‍ ചേര്‍ത്തു വഴറ്റിയെടുക്കുക. മട്ടണ്‍ വേവിച്ച വെള്ളം അല്‍പം അവസാനം ഒഴിച്ചു കൊടുക്കുക. കറിവേപ്പില ചേര്‍ത്തിളക്കി തീ ഓഫ് ചെയുക. മട്ടണ്‍ ഗീ റോസ്റ്റ് റെഡി

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved