Cuisine

ബേസില്‍ ജോസഫ്

ചേരുവകള്‍

വാനില ഐസ് ക്രീം -5 സ്‌കൂപ്
ഡെസിക്കേറ്റഡ് കോക്കനട്ട് -100 ഗ്രാം
ബ്രഡ് ക്രംബ്‌സ് -100 ഗ്രാം
മുട്ട -2 എണ്ണം
ഓയില്‍ -വറക്കുവാനാവശ്യത്തിന്
ചോക്ലേറ്റ് സോസ് -ഗാര്‍ണിഷിന്

പാചകം ചെയ്യുന്ന വിധം

ഐസ്‌ക്രീം സ്‌കൂപ് ചെയ്തു സെപ്പറേറ്റ് ആയി വച്ച് വീണ്ടും ഫ്രീസറില്‍ വച്ച് നന്നായി തണുപ്പിച്ചു ഹാര്‍ഡ് റോക്ക് പരുവത്തിലാക്കിയെടുക്കുക. ഒരു മുട്ട നന്നായി അടിച്ചു പതപ്പിച്ചെടുത്തു വയ്ക്കുക. ഒരു പരന്ന പ്ലേറ്റില്‍ ഡെസിക്കേറ്റഡ് കോക്കനട്ടും ബ്രഡ് ക്രംബ്സും നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഐസ്‌ക്രീം ഓരോന്നായി എടുത്തു അടിച്ചു വച്ച മുട്ടയില്‍ മുക്കി ഡെസിക്കേറ്റഡ് കോക്കനട്ട് ബ്രഡ് ക്രംബ്‌സില്‍ റോള്‍ ചെയ്‌തെടുക്കുക. അപ്പോള്‍ ഐസ്‌ക്രീം ഡ്രൈ ആയിട്ടു വരും. വീണ്ടും മുട്ടയില്‍ മുക്കി 2 തവണ കൂടി ഡെസിക്കേറ്റഡ് കോക്കനട്ട് ബ്രഡ് ക്രംബ്‌സില്‍ റോള്‍ ചെയ്‌തെടുക്കുക. ഇപ്പോള്‍ ഐസ്‌ക്രീം ഈ മിക്‌സില്‍ നന്നായി പൊതിഞ്ഞു ഒരു കോട്ടിങ് ആയി വരും. വീണ്ടും ഫ്രീസറില്‍ വച്ച് 10 മിനിട്ടു കൂടി ഒന്ന് കൂടി സെറ്റ് ചെയ്യുക. ഈ സമയത്തു ഓയില്‍ നല്ലതുപോലെ ചൂടാക്കി എടുക്കണം. (സ്മോക്കിങ് പോയിന്റ് വരെ). ഐസ്‌ക്രീം ഓരോന്നായി എടുത്തു 15 സെക്കന്‍ഡ് മാത്രം വറക്കുക. അപ്പോള്‍ ഗോള്‍ഡന്‍ കളര്‍ ആകും. തയ്യാറാക്കി വച്ചിരിക്കുന്ന ചോക്ലേറ്റ് സോസ് കൊണ്ട് ഗാര്‍ണിഷ് ചെയ്ത് പെട്ടെന്ന് തന്നെ സെര്‍വ് ചെയ്യുക. ടൈമിംഗ് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഡിഷ് ആണ്. ഐസ്‌ക്രീം വറുത്തെടുത്തു കഴിഞ്ഞാല്‍ നേരെ തന്നെ സെര്‍വ് ചെയ്യണം.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

ചിക്കന്‍-1 കിലോ
തേങ്ങ ചിരകിയത്- 1 കപ്പ്
ചെറിയ ഉള്ളി -15 എണ്ണം
പച്ചമുളക്- 10 എണ്ണം
വെളുത്തുള്ളി-15 അല്ലി
ഇഞ്ചി-1 കഷണം
കറിവേപ്പില- 2 തണ്ട്
വറ്റല്‍ മുളക്-10 എണ്ണം
കടുക്- ആവശ്യത്തിന്
പെരുംജീരകം-1 ടീസ്പൂണ്‍
ഓയില്‍- പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ ഓയില്‍ ചൂടാക്കിയ ശേഷം തേങ്ങ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി, പെരും ജീരകം എന്നിവ ചേര്‍ത്തു നന്നായി ചുവക്കുന്നതു വരെ വഴറ്റുക. ചുവന്നതിനു ശേഷം അരച്ചെടുക്കണം. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഇതിലേക്ക് കഷണമാക്കി വെച്ച ചിക്കന്‍ യോജിപ്പിക്കുക. ശേഷം വറ്റല്‍മുളകും ചേര്‍ത്ത് അരച്ചു വെച്ചിരിക്കുന്ന തേങ്ങയും ആവശ്യത്തിന് വെള്ളവും ചേര്‍ക്കുക. പിന്നീട് ഉപ്പ് ചേര്‍ത്ത് നന്നായി കുക്ക് ചെയ്യുക. ചെറു തീയില്‍ വെള്ളം വറ്റിച്ചെടുക്കുക. മലബാര്‍ സ്‌പെഷ്യല്‍ ചിക്കന്‍ കറി റെഡി. ചൂടോടെ വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

പ്രോണ്‍സ് – 250 ഗ്രാം
കാശ്മീരി ചില്ലി പൗഡര്‍ – 2 ടീസ്പൂണ്‍
ജീരകപ്പൊടി – 1 ടീ സ്പൂണ്‍
കുരുമുളകുപൊടി – 1 ടീ സ്പൂണ്‍
ഗരം മസാല – 1 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി – 1 ടീ സ്പൂണ്‍
സബോള –2 എണ്ണം (വളരെ ചെറുതായി അരിഞ്ഞത് )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
കറിവേപ്പില -1 തണ്ട്
ടൊമാറ്റോ കെച്ചപ്പ് (സ്വീറ്റ് & സൗര്‍ )2 ടീ സ്പൂണ്‍
വിനാഗിരി -50 എംല്‍
ഓയില്‍ -100 എംല്‍
ഷുഗര്‍ -1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

പ്രോണ്‍സ് നന്നായി വൃത്തിയാക്കി അര ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ വയ്ക്കുക. ഒരു ചെറിയ ബൗളില്‍ കാശ്മീരി ചില്ലി പൗഡര്‍, ജീരകപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, മഞ്ഞള്‍പൊടി, വിനാഗിരി എന്നിവ മിക്‌സ് ചെയ്ത് ഒരു പേസ്റ്റ് ആക്കി എടുക്കുക. ഒരു പാനില്‍ അല്പം ഓയില്‍ ചൂടാക്കി പ്രോണ്‍സ് ചെറുതീയില്‍ ചെറിയ ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ ആവുന്നതുവരെ വറത്തെടുക്കുക. മറ്റൊരു പാനില്‍ ബാക്കിയുള്ള ഓയില്‍ ചൂടാക്കി കറിവേപ്പില മൂപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് സബോള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് പച്ച മണം മാറുന്നതുവരെ നന്നായി വഴറ്റി എടുക്കുക. ഇതിലേയ്ക്ക് മിക്‌സ് ചെയ്ത് വച്ചിരിക്കുന്ന പേസ്റ്റ് ചേര്‍ത്ത് ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ പ്രോണ്‍സ്, ഷുഗര്‍ അല്പം ചൂട് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി വറ്റിച്ചെടുക്കുക. അവസാനമായി ടൊമാറ്റോ കെച്ചപ്പ് കൂടി ചേര്‍ത്തിളക്കി ചൂടോടെ വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

മഷ്റൂം- 200 ഗ്രാം
തൈര്- 100 എംല്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂണ്‍
ജീരകപ്പൊടി- 1 ടീസ്പൂണ്‍
കാശ്മീരി ചില്ലി പൗഡര്‍- 2 ടീസ്പൂണ്‍
മല്ലിപ്പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി- 1/ 2 ടീസ്പൂണ്‍
ഗരം മസാല- 1 ടീസ്പൂണ്‍
കറിവേപ്പില- 10 ഇല (വളരെ ചെറുതായി അരിഞ്ഞത് )
കോണ്‍ ഫ്‌ലോര്‍- 2 ടേബിള്‍സ്പൂണ്‍
അരിപ്പൊടി- 1 ടേബിള്‍സ്പൂണ്‍
നാരങ്ങാ നീര്- 1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ഓയില്‍- വറക്കുവാനാവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഒരു മിക്‌സിങ് ബൗളില്‍ തൈര് ഒരു വിസ്‌കര്‍ കൊണ്ട് നന്നായി വിസ്‌ക് ചെയ്ത് ക്രീമി പരുവത്തിലാക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ജീരകപ്പൊടി, കാശ്മീരി ചില്ലി പൗഡര്‍, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ഗരം മസാല, കറിവേപ്പില, കോണ്‍ ഫ്‌ലോര്‍, അരിപ്പൊടി, നാരങ്ങാ നീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു കട്ടിയുള്ള ബാറ്റര്‍ ആക്കി എടുക്കുക. ഒരു പാനില്‍ ഓയില്‍ നന്നായി ചൂടാക്കി മഷ്റൂം ഈ ബാറ്ററില്‍ മുക്കി ചെറു തീയില്‍ നന്നായി വറത്തെടുക്കുക. മഷ്റൂം 65 റെഡി.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

ക്യാരറ്റ് – 100 ഗ്രാം
ബീന്‍സ് – 100 ഗ്രാം
കോളിഫ്‌ളവര്‍ – 100 ഗ്രാം
ഗ്രീന്‍പീസ് – 100 ഗ്രാം
ക്യാപ്സിക്കം- 100 ഗ്രാം
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
ജീരകപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
ഗരം മസാല – 1 ടീ സ്പൂണ്‍
ചുവന്ന മുളക്- 5 എണ്ണം
വെളുത്തുള്ളി- 1 കുടം
ഇഞ്ചി – 1 പീസ്
സവാള- 2 എണ്ണം
തക്കാളി- 1 എണ്ണം
കുരുമുളക് – 5 എണ്ണം
ഗരം മസാല, ഉപ്പ് ആവശ്യത്തിന്
ഓയില്‍ – 30 എംഎല്‍

പാകം ചെയ്യേണ്ട വിധം

ഒരു പാനില്‍ ഓയില്‍ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചുവന്ന മുളക്, കരുമുളക്, സബോള എന്നിവ വഴറ്റുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തക്കാളി കൂടി ചേര്‍ത്തിളക്കി ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍മല്ലിപ്പൊടി, ജീരകപ്പൊടി, മഞ്ഞള്‍പൊടി, എന്നിവ ചേര്‍ത്തിളക്കി മൂപ്പിച്ചെടുത്തു തണുക്കാന്‍ വയ്ക്കുക. തണുത്തു കഴിയുമ്പോള്‍ ഒരു മിക്‌സിയില്‍ അല്പം വെള്ളവും ചേര്‍ത്ത് അരച്ച് പേസ്റ്റ് ആക്കി എടുക്കുക. എല്ലാ പച്ചക്കറികളും ബോയില്‍ ചെയ്‌തെടുക്കുക. വീണ്ടും ഇതേ പാനില്‍ ഈ അരച്ച മസാല ചൂടാക്കി വേവിച്ച പച്ചക്കറികളും അല്പം വെള്ളവും കൂട്ടി തിളപ്പിച്ചു കുറുക്കി എടുക്കുക. എല്ലാ ഇന്ത്യന്‍ ബ്രെഡുകള്‍ക്കും നല്ല ഒരു കോമ്പിനേഷന്‍ ആണ് വെജിറ്റബിള്‍ കോലാപ്പൂരി.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

ഡൈജസ്റ്റീവ് ബിസ്‌കറ്റ് -200 ഗ്രാം
ബട്ടര്‍ -50 എംഎല്‍
കാസ്റ്റര്‍ ഷുഗര്‍ -100 ഗ്രാം
ക്രീം ചീസ് -200 ഗ്രാം
വാനില എസ്സെന്‍സ് -5 എംഎല്‍
ഗ്ളൈസെഡ് ചെറി -250 ഗ്രാം

പാചകം ചെയ്യുന്ന വിധം

ഡൈജസ്റ്റീവ് ബിസ്‌കറ്റ് നന്നായി കട്ടകളില്ലാതെ പൊടിച്ചെടുത്തു ഉരുക്കിയ ബട്ടറും പകുതി കാസ്റ്റര്‍ ഷുഗറും കൂടി നന്നായി മിക്‌സ് ചെയ്യുക. റൗണ്ട് ഷേപ്പിലുള്ള ഒരു കേക്ക് ബേക്കിംഗ് ട്രേയില്‍ ഈ മിശ്രിതം നന്നായി പരത്തി ഓവനില്‍ വച്ച് 180 ഡിഗ്രിയില്‍ 10 മിനിറ്റ് ബേക്ക് ചെയ്യുക. ഈ ക്രസ്ട് തണുക്കാന്‍ വയ്ക്കുക. ഒരു മിക്‌സിങ് ബൗളില്‍ ക്രീം ചീസ്, ബാക്കിയുള്ള കാസ്റ്റര്‍ ഷുഗര്‍, വാനില എസ്സെന്‍സ് എന്നിവ ഒരു ബീറ്റര്‍ കൊണ്ട് അടിച്ചു നല്ല മാര്‍ദ്ദവമുള്ളതാക്കി ആക്കി എടുക്കുക. ഇത് തണുപ്പിച്ചു വച്ചിരിക്കുന്ന ബിസ്‌ക്കറ് ക്രസ്റ്റിലേയ്ക്ക് 2 ഇഞ്ച് കനത്തില്‍ സ്‌പ്രെഡ് ചെയ്യൂക. ഒരു പാനില്‍ ഗ്ളൈസെഡ് ചെറി ചൂടാക്കി അല്പം വെള്ളവും കൂടി ചേര്‍ത്ത് ഉടച്ചു എടുത്ത് ചീസിനു മുകളില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചു സെറ്റ് ആക്കുക. നന്നായി സെറ്റ് ആയിക്കഴിയുമ്പോള്‍ ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ചു സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസിൽ ജോസഫ്

ചേരുവകൾ

ബീഫ് -1/2 കിലോ
സബോള -2 എണ്ണം
ഇഞ്ചി -1 കഷണം
വെളുത്തുള്ളി -1 -കുടം
മല്ലിപ്പൊടി -2 ടേബിൾസ്പൂൺ
കുരുമുളകുപൊടി -2 ടീസ്പൂൺ
മഞ്ഞൾപൊടി -1 ടീസ്പൂൺ
പെരുംജീരകപ്പൊടി -1 ടീസ്പൂൺ
പച്ചമുളക് -3 എണ്ണം
തേങ്ങക്കൊത്ത്‌ -1/2 തേങ്ങയുടെ
ഓയിൽ – 0 എംൽ
കറിവേപ്പില -2 തണ്ട്
ഉപ്പ് -ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ബീഫ് ചെറിയ കഷണങ്ങൾ ആക്കി ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഉപ്പ്, മഞ്ഞൾപൊടി എന്നിവ പുരട്ടി 1 മണിക്കൂർ വയ്ക്കുക. ഒരു പാനിൽ ഓയിൽ ചൂടാക്കി കറിവേപ്പില തേങ്ങാക്കൊത്ത്‌, പച്ചമുളക് എന്നിവയിട്ട് മൂപ്പിക്കുക. തേങ്ങാ ഇളം ബ്രൗൺ നിറമാകുമ്പോൾ വെളുത്തുള്ളി ഇഞ്ചി എന്നിവ ചതച്ചത് ചേർക്കുക. നന്നായി മൂത്തു കഴിയുമ്പോൾ സബോള ചേർത്ത് വഴറ്റുക. സബോള ഗോൾഡൻ ബ്രൗൺ ആയിക്കഴിയുമ്പോൾ മല്ലിപ്പൊടി, പെരുംജീരകപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്തിളക്കുക. ഇതിലേക്കു ബീഫ് ചേർത്തിളക്കി നന്നായി മിക്സ് ചെയ്ത് വേവിക്കുക. ഇടയ്ക്കിടയ്ക്ക് നന്നായി ഇളക്കി നല്ലതുപോലെ വെള്ളം വറ്റിച്ചു എടുക്കുക. കുട്ടനാടൻ ബീഫ് വരട്ടിയത് തയ്യാർ

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍.

മുട്ട – 4 എണ്ണം
കോണ്‍ഫ്‌ളോര്‍ – 4 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഉണക്കമുളക് – 2 എണ്ണം
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – 5 അല്ലി
സ്പ്രിംഗ് ഒനിയന്‍ – 5 തണ്ട്
ചില്ലി സോസ് – 2 ടേബിള്‍ സ്പൂണ്‍
സോയാസോസ് – അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര് – 1 ടേബിള്‍ സ്പൂണ്‍
തേന്‍ – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

മുട്ട പുഴുങ്ങി നാലാക്കുക. കോണ്‍ഫ്ളോറും കുരുമുളകുപൊടിയും വെള്ളവും അല്‍പം ഉപ്പും ചേര്‍ത്തിളക്കി ഒരു ബാറ്റര്‍ ഉണ്ടാക്കുക. മുട്ട ഈ ബാറ്ററില്‍ മുക്കി വറുത്തെടുക്കണം. മറ്റൊരു പാനില്‍ എണ്ണ തിളപ്പിച്ച് മുളക് മൂപ്പിയ്ക്കുക. പിന്നീട് അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. ഇതിലേയ്ക്ക് സപ്രിംഗ് ഒണിയന്‍, ചില്ലി സോസ്, സോയാസോസ്, തേന്‍, ചെറുനാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. അല്‍പം കഴിഞ്ഞ് മുട്ട ഇതിലേയ്ക്കു ചേര്‍ത്ത് ടോസ് ചെയ്‌തെടുക്കുക. ഒരു ടീസ്പൂണ്‍ കോണ്‍ഫ്‌ലോര്‍ വെള്ളത്തില്‍ കലക്കി ഇതിനോട് ചേര്‍ത്ത് ഗ്ളൈസ് ചെയ്‌തെടുക്കുക. അല്പം സ്പ്രിങ് ഒനിയന്‍ കൊണ്ട് ഗാര്‍ണിഷ് ചെയ്തു വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

മൈദാ – 500 ഗ്രാം
മുട്ട വെള്ള – 1 മുട്ടയുടെ
സോഡാപ്പൊടി – 1 നുള്ള്
ഓയില്‍ – 200 എംല്‍
ഉപ്പ്/വെള്ളം – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

മൈദാ, മുട്ട വെള്ള, സോഡാപ്പൊടി, വെള്ളം, ഉപ്പു എല്ലാം കൂടി ചേര്‍ത്ത് ഏകദേശം 20 മിനിട്ട് നന്നായി കുഴയ്ക്കുക. നല്ല സോഫ്റ്റ് ആയിരിക്കണം അതാണ് പരുവം. ഈ മാവ് വലിയൊരു ഉരുളയാക്കി വെക്കുക. ഇതിന്റെ മുകളില്‍ നല്ല പോലെ എണ്ണ പുരട്ടിയിട്ട് ഒരു നനഞ്ഞ തുണി ഇട്ടു മൂടി ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂര്‍ വെയ്ക്കുക. കൂടുതല്‍ സമയം വെച്ചാല്‍ പൊറോട്ട കൂടുതല്‍ സോഫ്റ്റ് ആയിക്കിട്ടും. ഒരുമണിക്കൂറിനു ശേഷം കയ്യില്‍ എണ്ണ പുരട്ടി ഈ മാവ് എടുത്തു ഏകദേശം ഒരു നാരങ്ങയുടെ വലുപ്പത്തില്‍ ഉരുട്ടുക. എന്നിട്ട് ഓരോന്നായി മാറ്റി വയ്ക്കുക.

ഇനി 20 മിനിട്ടു നേരം ഈ ബോള്‍സ് നനഞ്ഞ തുണി വെച്ച് മൂടി വെയ്ക്കുക. ഇരുപതു മിനിട്ടിനു ശേഷം ഒരു ടേബിളിലോ കിച്ചന്‍ സ്ലാബിലോ നല്ലത് പോലെ എണ്ണ പുരട്ടിയിട്ട് ഒരു ബോള്‍ അതില്‍ വെച്ച് കയ്യിലും എണ്ണാ പുരട്ടിയിട്ട് കൈ കൊണ്ട് ഒന്ന് പരത്തിയിട്ടു ഒരു സൈഡില്‍നിന്നും പൊക്കി വീശിയടിക്കണം. കൈയില്‍ നന്നായി ഓയില്‍ പുരട്ടി ഇടതു കൈ കൊണ്ട് എടുത്തു എന്നിട്ട് ടേബിള്‍/സ്ലാബിലേക്ക് അടിക്കുക. ഇടതു കൈ കൊണ്ട് മാവ് എടുത്തു വലതു കൈ കൊണ്ട് മാവിന്റെ മുകളില്‍ സപ്പോര്‍ട്ട്‌കൊടുത്തു വേണം അടിച്ചു നീട്ടാന്‍.

മാവ് അടിക്കുന്തോറും അതിന്റെ നീളം കൂടും. കട്ടി കുറഞ്ഞു വരികയും ചെയ്യും. ഇനി അടിച്ചു നീട്ടി കട്ടി കുറച്ച ഈ മാവ് ടേബിള്‍/സ്ലാബില്‍ വെച്ച് കൈ കൊണ്ട് കുറച്ചു കൂടി വശങ്ങളിലേക്ക് പരത്തി നീളം കൂട്ടുക. മുകളില്‍ എണ്ണ ഒഴിച്ച് കൊടുക്കുക. എന്നിട്ട് ഒരു സൈഡില്‍ നിന്നും നേരെ മടക്കുക. ഇനി മറ്റേ സൈഡില്‍ നിന്നും നേരെ മടക്കുക. അങ്ങനെ പ്ലീറ്റ്‌സ് ഉണ്ടാക്കുക. എന്നിട്ട് ഒരു അറ്റത്തു പിടിച്ചു വട്ടത്തില്‍ ചുറ്റുക. മാറ്റി വയ്ക്കുക. ബാക്കി ഉള്ള ബോള്‍സ് ഇതേ പോലെ ചെയ്യുക.ഇനി കയ്യുടെ ഉള്ളം ഭാഗം ഉപയോഗിച്ച് ചുറ്റി വെച്ചിരിക്കുന്നത് അമര്‍ത്തി നടുക്ക് പരത്തുക.

വീണ്ടും കയ്യില്‍ എണ്ണ പുരട്ടി ആണ് ഇത് പരത്തുന്നത്.ഇനി ഒരു തവ/ ഫ്രൈയിംഗ് പാന്‍ ചൂടാക്കി എണ്ണ തടവി ഈ പൊറോട്ട അതിലേക്ക് ഇട്ട് രണ്ടു വശവും മൊരിച്ച് എടുക്കുക. ഇതേ പോലെ നാലഞ്ച് എണ്ണം ചെയ്തു കഴിഞ്ഞു ആ ടേബിള്‍/സ്ലാബിലോട്ടു ഈ ചൂട് പൊറോട്ട ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വെച്ചതിനു ശേഷം കയ്യ് ഉപയോഗിച്ച് രണ്ടു വശങ്ങളില്‍ നിന്നും അടിച്ചു സോഫ്റ്റ് ആക്കുക. നല്ല നാടന്‍ കേരള പൊറോട്ട റെഡി.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

വൃത്തിയാക്കിയ കരിമീന്‍ – 4 എണ്ണം
മുളക് പൊടി – 2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
ഗരം മസാല- 1 ടീസ്പൂണ്‍
ജീരകപ്പൊടി- 1 ടീസ്പൂണ്‍
ചെറിയ ഉള്ളി – 15 എണ്ണം
വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി – 1 ചെറിയ കഷ്ണം
പച്ചമുളക് – 3 എണ്ണം
കരിവേപ്പില -2 തണ്ട്
വറ്റല്‍ മുളക് – 5 എണ്ണം
തേങ്ങാപ്പാല്‍ – 50എംഎല്‍
ഓയില്‍ – 200എംഎല്‍
വാഴയില 4 എണ്ണം
ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

കരിമീന്‍ ചെറുതായി വരഞ്ഞു വയ്ക്കുക. ഒരു ഒരു പാത്രത്തില്‍ പകുതി മുളകുപൊടി, ജീരകപ്പൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവ അല്‍പം വെള്ളം ഒഴിച്ച് ഒരു പേസ്റ്റ് ആക്കി എടുക്കുക ഈ പേസ്റ്റ് വരഞ്ഞുവച്ച കരിമീനില്‍ തേച്ചു പിടിപ്പിച്ചു ഫ്രിഡ്ജില്‍ 2 മണിക്കൂര്‍ വയ്ക്കുക. കുഞ്ഞുള്ളി ചെറുതായി അരിഞ്ഞു എടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും മിക്‌സിയില്‍ അരച്ച് നല്ല പേസ്റ്റ് ആക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അരച്ചു പേസ്റ്റ് ആക്കി വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ കടുക് പൊട്ടിച്ചു കറിവേപ്പിലയും വറ്റല്‍ മുളകും മൂപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുഞ്ഞുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്തു് നന്നായി വഴറ്റുക. ഇതിലേക്കു തക്കാളി ചേര്‍ത്തിളക്കി ഓയില്‍ വലിയുന്നതു വരെ കുക്ക് ചെയ്യുക. ബാക്കി മുളകുപൊടി, ജീരകപ്പൊടി,ഗരം മസാല ,കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ കുക്ക് ചെയ്യുക.

ഈ മിശ്രിതത്തിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കി നല്ല കട്ടിയുള്ള ഒരു ഗ്രേവി ആക്കിയെടുക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി മസാല ചേര്‍ത്ത് വച്ചിരിക്കുന്ന മീന്‍ ചെറു തീയില്‍ പകുതി വറത്തെടുക്കുക. കഴുകിയെടുത്ത വാഴയില ചെറുതായി വാട്ടി കരിമീന്‍ നന്നായിട്ടു പൊതിയാനുള്ള പാകത്തിനു മുറിച്ചു വെയ്ക്കുക. കരിമീന്‍ വറുത്തതിന്റെ രണ്ടു വശത്തും ഗ്രേവി നന്നായിട്ടു കനത്തില്‍ പൊതിഞ്ഞെടുത്തു വാഴയിലയില്‍ വയ്ക്കുക. അതിനുശേഷം വാഴയില നാലുവശവും മടക്കി വാഴ നാരുകൊണ്ടോ കട്ടിയുള്ള നൂലുകൊണ്ട് കെട്ടുക. ചുവടു വിസ്താരമുള്ള പാനോ തവയോ ചൂടാക്കി അല്പം ഓയില്‍ ഒഴിച്ച് കരിമീന്‍ വറുത്തെടുക്കുക. തീ കുറച്ചുവെച്ച് പാത്രം അടച്ചുവെച്ച് സമയമെടുത്തുവേണം വറുക്കാന്‍. എന്നാലെ ഗ്രേവിയുടെ ഫ്‌ളേവര്‍ മീനില്‍ നന്നായിട്ട് പിടിക്കൂ. കരിമീന്‍ പൊള്ളിച്ചത് റെഡി. റെസിപ്പി വായിച്ചു ഞെട്ടണ്ട കാര്യമില്ല. ഉണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ വളരെ എളുപ്പമാണെന്നു മനസ്സിലാവും. (വാഴയില കിട്ടാനില്ലെങ്കില്‍ പകരം സില്‍വര്‍ ഫോയില്‍ ഉപയോഗിക്കാവുന്നതാണ്)

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

RECENT POSTS
Copyright © . All rights reserved