Cuisine

ബേസില്‍ ജോസഫ്

ചേരുവകള്‍

ബട്ടര്‍ -200 ഗ്രാം (സോഫ്റ്റ് ആക്കി എടുത്തത് )
വാനില എസ്സെന്‍സ് -1/2 ടീസ്പൂണ്‍
ഷുഗര്‍ -100 ഗ്രാം
മൈദാ -200 ഗ്രാം
കശുവണ്ടി -50 ഗ്രാം (ചെറുതായി നുറുക്കിയത് )
ഉപ്പ് -ആവശ്യത്തിന്
കാസ്റ്റര്‍ ഷുഗര്‍ -150 ഗ്രാം (കുക്കീസ് റോള്‍ ചെയ്യാന്‍)

പാചകം ചെയ്യുന്ന വിധം

ഒരു മിക്‌സിങ് ബൗളില്‍ സോഫ്റ്റ് ആയ ബട്ടറും ഷുഗറും നന്നായി ക്രീം ചെയ്‌തെടുക്കുക. ഇതിലേയ്ക്ക് വാനില എസ്സെന്‍സ്, മൈദാ, ഒരു നുള്ള് ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതില്‍ നിന്നും കുറച്ചു വീതം എടുത്തു ചെറിയ ഉരുളകളാക്കി ഉരുട്ടി ബട്ടര്‍ പേപ്പര്‍ നിരത്തിയ ഒരു ബേക്കിംഗ് ട്രെയില്‍ നിരത്തി പ്രീ ഹീറ്റ് ചെയ്ത ഓവനില്‍(170 ഡിഗ്രി) 15 മിനിറ്റ് ബേക്ക് ചെയ്യുക. ട്രേ ഓവനില്‍ നിന്നും എടുത്തു കുക്കീസ് തണുത്തു കഴിയുമ്പോള്‍ കാസ്റ്റര്‍ ഷുഗറില്‍ റോള്‍ ചെയ്‌തെടുക്കുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

സവാള – 1 ഇടത്തരം നുറുക്കിയത്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
വയനയില – 2
ചിക്കന്‍ – 1 kg(ഡ്രം സ്റ്റിക്സ്)
പച്ചമുളക് – 4
തേങ്ങ ചിരകിയത് – 1/4 കപ്പ് (1/2 കപ്പ് ചൂട് വെള്ളത്തില്‍ കുതിര്‍ത്ത്)
മല്ലിയില – 1 കെട്ട്
തൈര് – 4 ടേബിള്‍സ്പൂണ്‍
ക്രീം – 1/4 ടേബിള്‍സ്പൂണ്‍
കുങ്കുമപ്പൂ-1/ 4 ടീസ്പൂണ്‍
ചൂട് പാല്‍ – 1 ടേബിള്‍സ്പൂണ്‍
എണ്ണ -100 ml
അരയ്ക്കാന്‍ ആവശ്യമായത്
കറുവപ്പട്ട – 1 കഷ്ണം
കടുക് – 1 ടീസ്പൂണ്‍
കസ്‌കസ് -1 ടീസ്പൂണ്‍
ഏലക്ക – 3
ഗ്രാമ്പൂ – 4
ഉണക്ക മുളക് – 10
മഞ്ഞപൊടി -1/4 ടീസ്പൂണ്‍
ഡെസിക്കേറ്റഡ് കോക്കനട്ട് -2 ടേബിള്‍സ്പൂണ്‍

പാചകം ചെയ്യുന്ന വിധം

പാനില്‍ എണ്ണ ചൂടാക്കിയ ശേഷം സവാള ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഇതിലേക്ക് അരച്ച മസാലയും വയനയിലയും ചേര്‍ക്കുക. തീ കുറച്ച് 5 മിനിറ്റ് വെയ്ക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് 10 മിനിറ്റ് പാകം ചെയ്യുക. തേങ്ങാപാല്‍ പിഴിഞ്ഞ് വെയ്ക്കുക. കുങ്കുമപ്പൂ 2 മിനിറ്റ് ചൂടാക്കിയ ശേഷം പൊടിച്ചു ചൂട് പാലില്‍ ചേര്‍ത്ത് വയ്ക്കുക. ചിക്കന്‍ ഏകദേശം വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് തേങ്ങാപാല്‍, പച്ചമുളക്, മല്ലിയില, തൈര് എന്നിവ ചേര്‍ക്കുക. ചിക്കന്‍ നന്നായി വേവുന്നത് വരെ പാകം ചെയ്യുക. ഇതിലേക്ക് ക്രീമും കുങ്കുമപ്പൂവു മിശ്രിതവും ചേര്‍ത്ത് 2 മിനിറ്റ് കഴിഞ്ഞു വാങ്ങുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

വട്ടയപ്പം

ചേരുവകള്‍

പച്ചരി 1 1/2 കപ്പ്
തേങ്ങാ ചിരകിയത് 1/2 മുറി
ചോറ് 1/2 കപ്പ്
യീസ്റ്റ് 1/2 ടീസ്പൂണ്‍
പഞ്ചസാര മധുരത്തിന്
3 ഏലക്കായ പൊടിച്ചത്
ഉപ്പ് 1 നുള്ള്
കിസ്മിസ് കുറച്ച് അലങ്കരിക്കാന്‍

പാചകം ചെയ്യുന്ന വിധം

പച്ചരി, തേങ്ങാ ചിരകിയത് ചോറ് യീസ്റ്റ് എന്നിവ നന്നായി അരച്ച് എടുക്കുക. ഇത് പുളിക്കാനായി 2 മണിക്കൂര്‍ വയ്ക്കുക. പാകത്തിന് പുളിക്കുമ്പോള്‍ പഞ്ചസാരയും, ഉപ്പും, ഏലക്കായ പൊടിയും ചേര്‍ത്ത് കിസ്മിസും മുകളില്‍ വിതറിയ ശേഷം നെയ്യ് തടവിയ പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ പുഴുങ്ങി എടുക്കുക.

സൗത്ത് ഇന്ത്യന്‍ സ്പൈസി ചിക്കന്‍ ഫ്രൈ

ചേരുവകള്‍

ചിക്കന്‍ ഡ്രം സ്റ്റിക്സ് 1 kg
ഉപ്പ് -1/ 2 tsp
മഞ്ഞള്‍പ്പൊടി -5 tbsp
കടുക് -1/2 tsp
ഉഴുന്ന് 1/ 2 tsp
പെരുംജീരകം 1tsp
ഉണക്ക മുളക് 5
സവാള 2 നുറുക്കിയത്

പാചകം ചെയ്യുന്ന വിധം

ചിക്കനില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി 30 മിനിറ്റ് മാറ്റി വെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കിയ ശേഷം കടുക്, ഉഴുന്ന് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ഉണക്ക മുളകും, പെരുംജീരകവും ചേര്‍ക്കുക. സവാള ചേര്‍ക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. 15 മിനിറ്റ് തീ കൂട്ടി വെച്ച് പാകം ചെയ്യുക. കരിയാതെ ഇരിക്കാന്‍ ഇടക്ക് വെള്ളം തളിച്ചു കൊടുക്കുക. ചിക്കന്‍ വെന്ത ശേഷം ചൂടോടെ വിളമ്പുക.

ചില്ലി ഗാര്‍ലിക് മസാല ബീഫ്

ചേരുവകള്‍

ബീഫ് 1/2 കിലോ
സബോള – 2 എണ്ണം
വെളുത്തുള്ളി – 1 കുടം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – 1 പീസ്
ടൊമാറ്റോ – 2 എണ്ണം അരച്ചത്
നാരങ്ങാ നീര് – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
മല്ലിപൊടി 1/2 ടീസ്പൂണ്‍
മുളകുപൊടി 1 ടീസ്പൂണ്‍
പെരുംജീരകം 1 /2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഓയില്‍ – 50 എംല്‍
കറുവപ്പട്ട – 1 കഷണം
മല്ലിയില – 1/2 കെട്ട്

പാചകം ചെയ്യുന്ന വിധം

ബീഫ് ചെറിയ കഷണങ്ങളാക്കി മഞ്ഞള്‍പൊടി, നാരങ്ങാ നീര് അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി സബോള വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ ജീരകം, പച്ചമുളക് ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, മല്ലിപ്പൊടി, കറുവപ്പട്ട എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. മസാലയുടെ മണം മാറിക്കഴിയുമ്പോള്‍ അരച്ച് വച്ചിരിക്കുന്ന തക്കാളി ചേര്‍ത്തിളക്കി മൂപ്പിക്കുക. പിന്നീട് ബീഫ് കുക്ക് ചെയ്യുക. ബീഫ് വെന്ത് മസാല നന്നായി പിടിച്ചു കഴിയുമ്പോള്‍ വെള്ളം വറ്റിച്ചെടുത്ത് മല്ലിയില ചേര്‍ത്ത് ചൂടോടെ വിളമ്പുക.

പ്രോണ്‍സ് ഫ്രൈഡ് റൈസ്

ചേരുവകള്‍

ബസ്മതി റൈസ്- 200 ഗ്രാം
പ്രോണ്‍സ്- 200 ഗ്രാം
മുട്ട- 2 എണ്ണം
സവാള- 2 എണ്ണം
ക്യാപ്സിക്കം- 1 എണ്ണം
ക്യാരറ്റ്- 2 എണ്ണം
പച്ചമുളക്- 3 എണ്ണം
സോയാസോസ്- 2 ടീസ്പൂണ്‍
ചില്ലി സോസ്-1 ടീസ്പൂണ്‍
കുരുമുളകുപൊടി- അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ഓയില്‍ – 50എംല്‍
സ്പ്രിംഗ് ഒണിയന്‍- 1

പാചകം ചെയ്യുന്ന വിധം

വെള്ളം പാകത്തിനു ചേര്‍ത്ത് അരി വേവിയ്ക്കുക. കൂടുതല്‍ വേവരുത്. ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ ഇളക്കണം. ഒരു ഫ്രയിങ് പാനില്‍ ഓയില്‍ ചൂടാക്കി മുട്ട നന്നായി ചിക്കിയെടുത്തു വയ്ക്കുക.. ഇതേ പാനില്‍ ബാക്കിയുള്ള ഓയില്‍ ചൂടാക്കി പച്ചക്കറികള്‍ മുറിച്ച് ഫ്രൈ ചെയ്യുക. ഇതിലേയ്ക്ക് ഉപ്പ്, കുരുമുളകു പൊടി, പച്ചമുളക്, സോയാസോസ്, ചില്ലി സോസ് എന്നിവ ചേര്‍ത്തിളക്കണം. ഈ കൂട്ടിലേക്ക് അല്‍പം കഴിയുമ്പോള്‍ വേവിച്ചു വച്ച ചോറ് ചേര്‍ത്തിളക്കുക. ചോറിന് അനുസരിച്ച് സോസുകളുടെ അളവില്‍ വ്യത്യാസം വരുത്താം. സ്പ്രിംഗ് ഒണിയന്‍ തണ്ട് അരിഞ്ഞ് അലങ്കരിയ്ക്കാം.

ബട്ടര്‍ സ്‌കോച്ച് പുഡ്ഡിംഗ്

ചേരുവകള്‍

മുട്ട -4 എണ്ണം
ബട്ടര്‍ -3 ടേബിള്‍സ്പൂണ്‍
പഞ്ചസാര പൊടിച്ചത് -100 ഗ്രാം
പാല്‍ – 400 എംല്‍
വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
കോണ്‍ഫ്‌ലവര്‍ -3 ടേബിള്‍സ്പൂണ്‍
പഞ്ചസാര -50 ഗ്രാം
വെള്ളം -100 എംല്‍

പാകം ചെയ്യുന്ന വിധം

ബട്ടര്‍ ഉരുക്കി വെയ്ക്കുക.പഞ്ചസാര വെള്ളമൊഴിച്ച് ചൂടാക്കി ഉരുക്കി
കരാമലാക്കുക. പൊടിച്ച പഞ്ചസാര 300 എംല്‍ പാലില്‍ ചേര്‍ക്കുക. കൂടെ കരാമലും ചേര്‍ത്ത് സാവധാനം ഇളക്കണം. മുട്ടയുടെ മഞ്ഞ, കോണ്‍ഫ്‌ളവര്‍, ബാക്കിയുള്ള പാല്‍, ഉരുകിയ ബട്ടര്‍ ഇവയും മിശ്രിതത്തില്‍ ചേര്‍ക്കണം. മിശ്രിതം ചെറുരീതിയില്‍ ഇളക്കി കൊണ്ടിരിയ്ക്കണം. കുറുകിവരുമ്പോള്‍ എസ്സന്‍സും ചേര്‍ത്ത് വാങ്ങി വെയ്ക്കുക. ഈ കൂട്ട് ഒരു ബേക്കിംഗ് ഡിഷിലൊഴിച്ചു 180 ഡിഗ്രി സെന്റിഗ്രേഡില്‍ ബേക്ക് ചെയ്യണം. മുട്ടയുടെ വെള്ളയും അല്പം പഞ്ചസാരയും ചേര്‍ത്ത് അടിച്ച് മുകളില്‍ സ്പ്രെഡ് ചെയ്ത് ചോക്കലേറ്റ് ഷേവിങ്സ് കൊണ്ട് ഗാര്‍ണിഷ് ചെയ്ത് 2 മണിക്കൂര്‍ തണുപ്പിച്ച ശേഷം സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

പനീര്‍ -250 ഗ്രാം(ക്യൂബ്സ് ആയി മുറിച്ചത്)
സവാള-2 എണ്ണം
തക്കാളി-2 എണ്ണം
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല-അര ടീസ്പൂണ്‍
പച്ചമുളക്-3 എണ്ണം
ടൊമാറ്റോ സോസ്-1 ടീസ്പൂണ്‍
വഴനയില -1
ജീരകം-അര ടീസ്പൂണ്‍
എണ്ണ-വറക്കുവാനാവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില- ഗാര്‍ണിഷിന്

പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ ഓയില്‍ ചൂടാക്കി മുറിച്ചു വച്ചിരിക്കുന്ന പനീര്‍ ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറത്തു കോരുക. സബോളയും പച്ചമുളകും വഴറ്റി തണുപ്പിച്ച ശേഷം ഒരു മിക്‌സിയില്‍ നല്ല പേസ്റ്റ് ആയി അരച്ചെടുക്കുക.ടോമാറ്റോയും ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ചു അരച്ചെടുക്കുക. വേറൊരു പാനില്‍ ഓയില്‍ ചൂടാക്കി ജീരകം പൊട്ടിച്ചെടുക്കുക. ഇതിലേയ്ക്ക് വഴനയില ചേര്‍ത്തിളക്കി ചൂടാകുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന സബോള പച്ചമുളക് പേസ്റ്റ് ചേര്‍ത്ത് ഓയില്‍ വലിയുന്നതു വരെ കുക്ക് ചെയ്യുക. ഇതിലേയ്ക്ക് അരച്ച് വച്ചിരിക്കുന്ന ടൊമാറ്റോ പേസ്റ്റ് ചേര്‍ത്ത് കുക്ക് ചെയ്യുക. മഞ്ഞള്‍ പൊടി, മുളകുപൊടി,ഗരം മസാല, ടൊമാറ്റോ സോസ് എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി കുക്ക് ചെയ്യുക. മസാലയുടെ പച്ച മണം മാറിക്കഴിയുമ്പോള്‍ വറത്തു വച്ചിരിക്കുന്നപനീര്‍ ചേര്‍ത്തിളക്കി മൂന്ന്- നാലു മിനിട്ടു കുക്ക് ചെയ്തു മല്ലിയില കൊണ്ട് ഗാര്‍ണിഷ് ചെയ്തു ചൂടോടെ വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

മൈദ മാവ്- ഒന്നരക്കപ്പ്
തൈര് – 1 കപ്പ്
പഞ്ചസാര- 1 കപ്പ്
ബേക്കിംഗ് സോഡ- അര ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍- ഒന്നര ടീസ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍ – അരക്കപ്പ്
വാനില എസ്സന്‍സ്- 1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഓവന്‍ ആദ്യം തയ്യാറാക്കി വെയ്ക്കണം. 200 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി വെയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യം ഒരു പാനില്‍ എണ്ണ തേച്ച് അതിനു മുകളില്‍ മൈദാമാവ് അല്‍പം വിതറുക. പഞ്ചസാരയും തൈരും നല്ലതു പോലെ മിക്സ് ചെയ്യാം. ഇതിലേക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും മിക്സ് ചെയ്യാം. അത് മാറ്റി വെയ്ക്കാം. അല്‍പസമയത്തിനു ശേഷം വേറൊരു പാത്രത്തില്‍ വെജിറ്റബിള്‍ ഓയില്‍ വനില എസ്സന്‍സും ചേര്‍ത്തിളക്കാം. ഇതിലേക്ക് മൈദാമാവ് അല്‍പാല്‍പം ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിയ്ക്കാം. അതിനു ശേഷം പഞ്ചസാര മുഴുവനായി അലിയിച്ചു ചേര്‍ത്ത തൈര് ചേര്‍ക്കാം. ഇത് ബേക്കിംഗ് പാത്രത്തിലേക്ക് മാറ്റാം. ഓവനിലേക്ക് വച്ചതിനു ശേഷം 20-25 മിനിട്ട് സമയം കൊടുത്ത് ഉള്ളില്‍ പാകമായി എന്ന് തോന്നിയാല്‍ പാത്രത്തിലേക്ക് മാറ്റാം. കേക്ക് നല്ലതു പോലെ തണുത്ത ശേഷം പ്ലേറ്റിലേക്ക് മാറ്റാം.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

മട്ടന്‍ – അരക്കിലോ
സവാള – 1
തക്കാളി അരച്ചത് – അരക്കപ്പ്
ഇഞ്ച, വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
ഗ്രാമ്പൂ – 5
കറുവാപ്പട്ട – ഒരു കഷ്ണം
വയനയില – 1
കുരുമുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
ബദാം പേസ്റ്റ് – അര കപ്പ്
ചെറുനാരങ്ങ
ഉപ്പ്
മല്ലിയില

പാകം ചെയ്യുന്ന വിധം

ഓയില്‍ ചുവട്ടു കട്ടിയുള്ള ഒരു പാനില്‍ ഓയില്‍ തിളപ്പിയ്ക്കുക. ഇതില്‍ ഗ്രാമ്പൂ, കറുവാപ്പട്ട, വയനയില എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക. ഇതിലേയ്ക്കു സവാള ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ വഴന്നു കഴിയുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു മട്ടന്‍ ചേര്‍ത്തിളക്കുക. മട്ടനിലെ വെള്ളം മുഴുവനും നീങ്ങി ഓയില്‍ പൊന്തി വരുമ്പോള്‍ തക്കാളി അരച്ചതും ബാക്കിയെല്ലാ മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കണം. ഇതില്‍ മൂന്നു കപ്പ് വെള്ളം ചേര്‍ത്തു നല്ലപോലെ വേവിച്ചെടുക്കുക. ഇതിലേയ്ക്കു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചതും മല്ലിയിലയും ചേര്‍ത്തിളക്കുക. മട്ടന്‍ ഷോര്‍ബ തയ്യാര്‍.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

ചിക്കന്‍ വിങ്സ് -8 എണ്ണം
സോയാസോസ് -2 ടേബിള്‍ സ്പൂണ്‍
നാരങ്ങാ നീര് -1 ടേബിള്‍ സ്പൂണ്‍
വെള്ളം -2 ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ സോസ് -1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി -5 അല്ലി (പൊടിയായി അരിഞ്ഞത്)
ഇഞ്ചി -1 ടീസ്പൂണ്‍ (പൊടിയായി അരിഞ്ഞത്)
കാശ്മീരി ചില്ലി പൗഡര്‍ -1 ടീസ്പൂണ്‍
കുരുമുളകുപൊടി -1 / 2 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
സെസെമി സീഡ് -10 ഗ്രാം

പാചകം ചെയ്യുന്ന വിധം

ചിക്കന്‍ വിങ്സ് നന്നായി കഴുകി വൃത്തിയാക്കി വെള്ളം മുഴുവന്‍ തോരാനായി മാറ്റി വയ്ക്കുക. ഒരുമിക്‌സിങ് ബൗളില്‍ സോയാസോസ്, നാരങ്ങാ നീര്, ടൊമാറ്റോ സോസ്, വെളുത്തുള്ളി, ഇഞ്ചി, കാശ്മീരി ചില്ലി പൗഡര്‍, കുരുമുളകുപൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് ചിക്കന്‍ വിങ്സ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഫ്രിഡ്ജില്‍ 2 മണിക്കൂര്‍ തണുപ്പിക്കുക. ഓവന്‍ 180 ഡിഗ്രിയില്‍ ചൂടാക്കുക. ഒരു ബേക്കിംഗ് ഷീറ്റില്‍ അലുമിനിയം ഫോയില്‍ വിരിച്ചു വിങ്സ് ഒരേ നിരപ്പില്‍ നിരത്തി ചൂടാക്കി കിടക്കുന്ന ഓവനില്‍ വച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക. ഓവന്‍ തുറന്നു വിങ്സ് തിരിച്ചിട്ട് വീണ്ടും 15 മിനിറ്റ് കൂടി ബേക്ക് ചെയ്‌തെടുത്ത് അല്‍പ്പം സെസെമി സീഡ് കൂടി വിതറി ചൂടോടെ വിളമ്പുക

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

പാല്‍-രണ്ടര കപ്പ്
കസ്റ്റാര്‍ഡ് പൗഡര്‍ -3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര-കാല്‍ കപ്പ്
വാനില എസന്‍സ്-അര ടീ സ്പൂണ്‍
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍ (കരാമലൈസിംഗ് ചെയ്യാന്‍)

പാചകം ചെയ്യുന്ന വിധം

ഒരു പുഡിംഗ് ബൗളില്‍ 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ വെള്ളം ചേര്‍ക്കണം. ഇത് നല്ലപോലെ അടുപ്പില്‍ വച്ചിളക്കുക. ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കണം. ഇത് പാത്രം വട്ടത്തില്‍ കറക്കി പാത്രത്തിനടിയില്‍ പരത്തുക. അര കപ്പ് തണുത്ത പാല്‍ എടുക്കുക. ഇതില്‍ കസ്റ്റാര്‍ഡ് പൗഡര്‍ ചേര്‍ത്തിളക്കുക. ബാക്കി പാലില്‍ കാല്‍ കപ്പ് പഞ്ചസാര ചേര്‍ത്തിളക്കി തിളപ്പിയ്ക്കുക. ഇത് തിളച്ചു വരുമ്പോള്‍ കസ്റ്റാര്‍ഡ് പൗഡര്‍ ചേര്‍ത്തിളക്കുക. ഇത് കട്ടിയാകാതെ ഇളക്കിക്കൊണ്ടിരിയ്ക്കണം. ഇതിലേയ്ക്ക് വാനില എസന്‍സ് ചേര്‍ക്കണം. ഇത് കരാമലൈസ് ചെയ്ത ബൗളിനു മുകളില്‍ ഒഴിയ്ക്കുക. ഇത് റെഫ്രിജറേറ്ററില്‍ വച്ചു തണുപ്പിയ്ക്കണം. എടുക്കുന്നതിനു മുന്‍പ് കത്തി കൊണ്ട് ബൗളിന്റെ വശങ്ങളില്‍ നിന്നും കസ്റ്റാര്‍ഡ് വേര്‍പെടുത്തുക. എന്നിട്ട് സെര്‍വിങ് പ്ലേറ്റിലേയ്ക്ക് കമഴ്ത്തുക. അപ്പോള്‍ കാരമല്‍ മുകളിലായി വരും. കാരമല്‍ കസ്റ്റാര്‍ഡ് റെഡി

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

ചിക്കന്‍ -500 ഗ്രാം (ബോണ്‍ലെസ്സ്)
കോണ്‍ഫ്‌ലോര്‍ -2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി -2 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്
ഇഞ്ചി -2 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്
സബോള -1 എണ്ണം (ചെറുതായി അരിഞ്ഞത്)
സ്പ്രിങ് ഒനിയന്‍ -5 തണ്ട് (ചെറുതായി മുറിച്ചത്)
വറ്റല്‍മുളക് -6 എണ്ണം (പകുതിയായി മുറിച്ചത് )
വിനാഗിരി -1 ടേബിള്‍സ്പൂണ്‍
സോയാസോസ് -2 ടേബിള്‍സ്പൂണ്‍
പഞ്ചസാര -1 ടേബിള്‍സ്പൂണ്‍
കപ്പലണ്ടി വറുത്ത് -50 ഗ്രാം
ഉപ്പ് -ആവശ്യത്തിന്
ഓയില്‍ -50 എംല്‍

പാചകം ചെയുന്ന വിധം

ചിക്കനില്‍ കോണ്‍ഫ്‌ലോര്‍ ഉപ്പ് അല്പം സോയാസോസ് എന്നിവ ചേര്‍ത്ത് 10 വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ചിക്കന്‍ ഇതിലേക്കിട്ടു നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, സബോള, സ്പ്രിങ് ഒനിയന്‍, വറ്റല്‍ മുളക് എന്നിവചേര്‍ത്തു വഴറ്റുക. നന്നായി വഴന്നു ചിക്കന്‍ കുക്ക് ആയിക്കഴിയുമ്പോള്‍ വിനാഗിരി, സോയാസോസ് പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഏകദേശം 10 മിനിറ്റ് നേരം ചെറു തീയില്‍ വേവിക്കുക. നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ വറുത്ത കപ്പലണ്ടി സ്പ്രിങ് ഒണിയന്‍ എന്നിവ വിതറി ചൂടോടെ വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

ഉപ്പില്ലാത്ത ഉരുക്കിയ ബട്ടര്‍ – 50 ഗ്രാം
പൊടിച്ച പഞ്ചസാര – 25 ഗ്രാം
പൊടിച്ച ബിസ്‌ക്കറ്റ് – 15
ഉപ്പ് – 10 ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക്ക് – 125 എംല്‍
ഉണങ്ങിയ തേങ്ങ – 50 ഗ്രാം
ചോക്കലേറ്റ് ചിപ്‌സ് – 125 ഗ്രാം
നട്ട്‌സ് അറിഞ്ഞത് – 50 ഗ്രാം ചെറുതായി നുറുക്കിയത്

പാചകം ചെയ്യുന്ന വിധം

ബര്‍ഫി ഉണ്ടാക്കുന്നതിനു മുന്‍പ് ഒരു ബൗളില്‍ പൊടിച്ച ബിസ്‌ക്കറ്റും പഞ്ചസാരയും ഉപ്പുമായി ചേര്‍ത്ത് വയ്ക്കുക. ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യത്തില്‍ ചൂടാക്കി വയ്ക്കുക. ഒരു ബൗളില്‍ ഉരുകിയ ബട്ടര്‍ എടുക്കുക. ഇതിലേക്ക് ബിസ്‌ക്കറ്റ് മിശ്രിതം ഇട്ടു ബട്ടറില്‍ നന്നായി ഇളക്കുക. ബേക്കിങ് ട്രേയിലേക്ക് ഇത് ഒഴിക്കുക. അതിനെ നന്നായി പരത്തുക. ഇതിനു മുകളിലേക്ക് തേങ്ങ വിതറുക. തേങ്ങയുടെ ഒരു പാളി തീര്‍ക്കുക. ഇതിനു മുകളിലേക്ക് ചോക്കലേറ്റ് ചിപ്‌സ് വിതറുക. അതിനും മുകളില്‍ കണ്ടെന്‍സ്ഡ് മില്‍ക്ക് ഒഴിക്കുക. അവസാനമായി നട്ട്‌സ് വിതറുക. 20-30 മിനിറ്റ് ബേക്ക് ചെയ്ത ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിക്കുക. നിങ്ങളുടെ ചോക്കലേറ്റ് ബര്‍ഫി തയ്യാറായിക്കഴിഞ്ഞു.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

RECENT POSTS
Copyright © . All rights reserved