India

തിരുവനന്തപുരം: നെടുമങ്ങാട് സ്‌കൂളില്‍ പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ 16കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തും അറസ്റ്റിലായി.

പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നയാളാണ് 16കാരന്‍. ഇയാളും പെണ്‍കുട്ടിയും നേരത്തെ പരിചയക്കാരാണ്. സുഹൃത്ത് അന്വേഷിച്ചെന്നും വീട്ടില്‍ കാത്തിരിക്കുകയാണെന്നും വന്നു കാണണമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ 16കാരന്റെ അമ്മയുടെ സുഹൃത്തായ സന്തോഷ് പെണ്‍കുട്ടിയെ സമീപിച്ചു. കാറില്‍ പോയി തിരിച്ചുവരാമെന്ന് പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു.

വീട്ടിലെത്തിയ പെണ്‍കുട്ടിയെ 16കാരന്‍ ബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് ഉച്ചയോടെ പെണ്‍കുട്ടിയെ വീടിനു സമീപം ഇറക്കിവിടുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലെത്തി വിവരം അറിയിക്കുകയും പരാതിപ്പെടുകയുമായിരുന്നു.

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിവിധ വകുപ്പുകളിലേക്കുള്ള അധ്യാപക നിയമനത്തിന് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രൊഫസർ (18 ഒഴിവ്), അസിസ്റ്റന്റ് പ്രൊഫസർ (16 ഒഴിവ്), അസോസിയേറ്റ് പ്രൊഫസർ (24 ഒഴിവ്) എന്നീ തസ്തികകളിലേക്കാണ് നിയമനം. അപ്ലൈഡ് ഇക്കണോമിക്സ്, ബയോ ടെക്‌നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എൻവയോൺമെന്റൽ സ്റ്റഡീസ്, ഇൻസ്ട്രുമെന്റേഷൻ, മാത്തമാറ്റിക്സ്, പോളിമർ സയൻസ് ആൻഡ്‌ റബ്ബർ ടെക്‌നോളജി, ഷിപ്പ് ടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്സ്, സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസ് എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ.

വിശദ വിവരങ്ങളും ഓൺലൈൻ അപേക്ഷാ ഫോമും സർവകലാശാല വെബ്‌സൈറ്റായ recruit.cusat.ac.in-ൽ ലഭിക്കും.

സാനിട്ടറി പാഡ് കൈയില്‍ കരുതുന്നത് പോലെ ഇനി മുതല്‍ കോണ്ടവും പെണ്‍കുട്ടികള്‍ ബാഗില്‍ കരുതണമെന്ന് ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ച. ഇത് കൊണ്ടുള്ള ആവശ്യം എപ്പോഴാണ് വരുന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നും നുഷ്രത്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം നടിയുടെ വിവാദ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ ‘ജന്‍ഹിത് മേ ജാരി’യുടെ പ്രൊമോഷന്‍ അഭിമുഖത്തിലായിരുന്നു നുഷ്രത്ത് വിവാദപരമായ പരാമര്‍ശം നടത്തിയത്. ഒരു തവണ കോണ്ടം ഉപയോഗിച്ചില്ലെന്ന് വെച്ച് പുരുഷന്മാര്‍ക്ക് പ്രത്യേകിച്ച് ദോഷമൊന്നും വരാന്‍ പോകുന്നില്ലെന്നും എന്നാല്‍, സ്ത്രീകളുടെ കാര്യം അങ്ങനെയല്ലെന്നും നുഷ്രത്ത് പറഞ്ഞു.

പെണ്‍കുട്ടി ഗര്‍ഭിണിയായാല്‍ അവളുടെ ശരീരത്തില്‍ വലിയ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുമെന്നും ഗര്‍ഭച്ഛിദ്രം ഒരു പ്രതിവിധിയാണെങ്കിലും അത് ആരോഗ്യകരമാണോ എന്നാലോചിക്കണമെന്നും താരം വ്യക്തമാക്കി.

‘പുരുഷന്മാര്‍ക്ക് കോണ്ടം വാങ്ങാന്‍ താത്പര്യമില്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഒരെണ്ണം കൈയില്‍ കരുതണം. ഒരു സാനിട്ടറി പാഡ് കൈയില്‍ സൂക്ഷിക്കുന്നത് പോലെ മാത്രം കരുതിയാല്‍ മതി. ഇത് പെണ്‍കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്. അതിനാലാണ് ് പറയുന്നത്. ഗര്‍ഭച്ഛിദ്രം ചെയ്ത പെണ്‍കുട്ടികള്‍ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും മറ്റും കണക്കിലെടുക്കണം,’ നുഷ്രത്ത് കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി സിറോ മലബാർ സഭ മുൻ വക്താവ് ഫാദർ പോൾ തേലക്കാട്. രാഷ്ട്രീയ പാർട്ടികൾ മതത്തിൽ നിന്ന് അകലം പാലിക്കണം. സിപിഎമ്മിനും ബിജെപിക്കും തൃക്കാക്കരയിൽ വീഴ്ച പറ്റി. വർഗീയ കാർഡ് ഇറക്കിയവർക്കുള്ള മറുപടിയാണ് തെരെഞ്ഞെടുപ്പ് ഫലമെന്നും തൃക്കാക്കര ഫലം ജനാധിപത്യത്തിന്റെ നല്ല മാതൃകയാണെന്നും ഫാദർ തേലക്കാട് പറഞ്ഞു.

വർഗീയ വാദങ്ങളോട് തൃക്കാക്കരയിലെ ജനങ്ങൾ മുഖത്തിരിച്ചതിന്റെ നേർചിത്രമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളികളിലേക്ക് രാഷ്ട്രീയം കയറരുതായിരുന്നു. ഈ കാര്യം സർക്കാരും പാർട്ടിയും ശ്രദ്ധിക്കണമായിരുന്നു. പാർട്ടികൾ സ്ഥാനാർഥിയെ നിർണയിക്കുമ്പോൾ വിവേകപരമായി പ്രവർത്തിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മനസ്സിലാക്കണമെന്നും പോൾ തേലക്കാട് വ്യക്തമാക്കി.

എൽഡിഎഫ് സ്ഥാനാർഥിയായി ജോ ജോസഫിനെ തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി ഫാ. പോൾ തേലക്കാട് രംഗത്തെത്തിയിരുന്നു. സ്വന്തം കാര്യം നേടിയെടുക്കാൻ മാർക്‌സിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടാക്കുന്ന നേതാക്കൾ സീറോ മലബാർ സഭയിലുണ്ടെന്നായിരുന്നു സത്യദീപം എഡിറ്ററും സീറോ മലബാർ സഭ മുൻ വക്താവുമായ ഫാ.പോൾ തേലക്കാട് പറഞ്ഞത്.

ജോ ജോസഫ് സഭയുടെ നോമിനിയാണെന്ന ആരോപണം വരാതിരിക്കാൻ കർദിനാൾ ജോർജ് ആലഞ്ചേരി ശ്രദ്ധിക്കണമായിരുന്നു. ഞങ്ങളിടപെട്ടില്ലെന്ന് പറഞ്ഞ് ജോർജ് ആലഞ്ചേരി വാർത്താക്കുറിപ്പിറക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പോൾ തേലക്കാട് പറഞ്ഞു.

‘പ്രിയപ്പെട്ട കള്ളാ, ആ സൈക്കിള്‍ തിരികെ തരൂ…’. രണ്ട് പതിറ്റാണ്ടുകാലമായി തന്റെ സാരഥിയായി കൂടെയുണ്ടായിരുന്ന സൈക്കിള്‍ മോഷ്ടിച്ച കള്ളനോട് കണ്ണീരോടെ അഭ്യര്‍ഥിക്കുകയാണ് പീതാംബരന്‍ (71).

വര്‍ഷങ്ങളായി ജീവിതത്തിന്റെ ഭാഗം തന്നെയായ സൈക്കിള്‍ പെട്ടെന്നൊരു ദിവസം ആരോ മോഷ്ടിച്ചു കൊണ്ടുപോയതോടെ ജീവിതം തന്നെ തകര്‍ന്ന നിലയിലാണ് പീതാംബരന്‍. സൈക്കിള്‍ പോയതോടെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നതുപോലെ തോന്നുന്നുവെന്നാണ് പീതാംബരന്‍ പറയുന്നത്.

ഇടപ്പള്ളി പോണേക്കര മനക്കപ്പറമ്പ് സ്വദേശിയായ പീതാംബരന്‍ കഴിഞ്ഞ ദിവസം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് കാണാന്‍ പാലാരിവട്ടത്ത് പോയപ്പോഴാണ് സൈക്കിള്‍ നഷ്ടപ്പെട്ടത്. അവിടെ പോലീസ് സ്റ്റേഷന്റെ അടുത്താണ് സൈക്കിള്‍ പൂട്ടിവെച്ചത്. തിരിച്ചുവന്നപ്പോള്‍ സൈക്കിളില്ല. ആരെങ്കിലും തിരക്കിനിടെ മാറ്റിവെച്ചതാണെന്ന് സംശയിച്ച് ആ പ്രദേശം മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

20ാം വയസ്സില്‍ പാല്‍ക്കച്ചവടം തുടങ്ങിയപ്പോള്‍ മുതല്‍ സൈക്കിളിലാണ് പീതാംബരന്റെ ജീവിതം. അതുകഴിഞ്ഞ് കാറ്ററിങ് ജോലിയും അമ്പലത്തിലെ ജോലിയുമൊക്കെ ചെയ്തപ്പോഴും യാത്രകളൊക്കെ സൈക്കിളില്‍ തന്നെയായിരുന്നു. കഴിഞ്ഞ 50ലേറെ വര്‍ഷത്തിനിടയില്‍ കാലില്‍ നീരുവന്നു ചികിത്സയിലായിരുന്ന കുറച്ചു ദിവസമൊഴിച്ച് ബാക്കിയെല്ലാ ദിവസവും സൈക്കിള്‍ ചവിട്ടിയിട്ടുണ്ടെന്നാണ് പീതാംബരന്‍ പറയുന്നത്. ഇപ്പോള്‍ 71ാം വയസ്സില്‍ മരുമകനെ സഹായിച്ചുകൊണ്ട് കട നോക്കിനടത്തുമ്പോഴും സൈക്കിളില്‍ തന്നെയാണ് സഞ്ചാരം.

‘സൈക്കിള്‍ ചവിട്ടാതെ എനിക്കു ജീവിക്കാനാകില്ല. ജീവനെപ്പോലെ ഞാന്‍ കൊണ്ടുനടന്നിരുന്ന സൈക്കിള്‍ എടുത്തുകൊണ്ടു പോയത് ആരാണെങ്കിലും അവര്‍ അതു തിരിച്ചു നല്‍കുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. കാരണം സൈക്കിള്‍ എന്റെ ജീവിതം തന്നെയാണല്ലോ’ കടയില്‍നിന്നു സങ്കടത്തോടെ പീതാംബരന്‍ പറയുന്നു.

മോഷണം പോയ സൈക്കിള്‍ ഇരുപതിലേറെ കൊല്ലം മുമ്പാണ് സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങിയത്. അന്ന് പത്തു വര്‍ഷം പഴക്കമുണ്ടായിരുന്നു അതിന്. പീതാംബരന് സൈക്കിളിനോടുള്ള ആത്മബന്ധം മനസ്സിലാക്കിയ പോലീസും കേസ് ഗൗരവമായാണ് അന്വേഷിക്കുന്നത്.

ഷാർജയിലുണ്ടായ കാറപകടത്തിൽ കോട്ടയം സ്വദേശിനിയായ നഴ്​സ്​ മരിച്ചു. നെടുംകുന്നം വാർഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകൾ ചിഞ്ചു ജോസഫാണ്​ (29) മരിച്ചത്​. ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ നഴ്​സായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ്​ താമസ സ്​ഥലത്തേക്ക്​ മടങ്ങുന്നതിനിടെ റോഡ്​ മുറിച്ച്​ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. അൽ നഹ്​ദയിലാണ്​ സംഭവം. ഉടൻ അൽ ഖാസിമിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവും നാല്​ വയസ്സുള്ള മകളും നാട്ടിലാണ്​. മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലെത്തിച്ച്​ സംസ്കരിക്കും. യു.എ.ഇയിലുള്ള സഹോദരി അഞ്ജു ജോസഫ്​ മൃതദേഹത്തെ അനുഗമിക്കും.

രണ്ട് ദിവസമായി സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയമായ ഗോപി സുന്ദറും അമൃതയിൽ മാറി കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം അഭയ ഹിരൺമയിയേ കുറിച്ചാണ്. അഭയ ഹിരണ്മയി സോഷ്യൽ മീഡിയയിൽ സജീവമായ ഒരു വ്യക്തിയാണ്. ഇപ്പോൾ ഗോപിസുന്ദറിന്റെ പിറന്നാൾ ദിവസം അഭയ ഹിരണ്മയി ഒരു പോസ്റ്റുമായി എത്തിയിട്ടുണ്ട്. ആ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പ്രണയത്തിൽ ചാലിച്ച വാക്കുകളായിരുന്നു ഗോപി സുന്ദറിന് ആശംസകൾ പങ്കുവെച്ചുകൊണ്ട് ആണ് അമൃത സുരേഷ് എത്തിയത്.

ഒരായിരം ജന്മദിനാശംസകൾ എന്റെതുമാത്രം എന്നായിരുന്നു അമൃത പറഞ്ഞത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ തന്റെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷം കടന്നതിന്റെ സന്തോഷമാണ് അഭയ പങ്കുവെച്ചത്. ശോ… എനിക്ക് വയ്യ എന്ന അടിക്കുറിപ്പോടെയാണ് അഭയ ചിത്രം പങ്കുവച്ചത്. അതോടൊപ്പം തന്നെ അഭയയും ഗോപീസുന്ദറും പരസ്പരം അക്കൗണ്ട് ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചിരിക്കുന്നു എന്നും അറിയാൻ സാധിക്കുന്നുണ്ട്.

ഗോപിസുന്ദർ ഗായിക അമൃത സുരേഷുമായി അടുപ്പത്തിലാണ് എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇത്തരത്തിലുള്ള ഒരു വാർത്ത അറിയാൻ സാധിക്കുന്നത്. പത്ത് വർഷക്കാലമായി അഭയ ഹിരണ്മയിയും ഗോപി സുന്ദറും തമ്മിൽ ലിവിങ് ടുഗദറിലായിരുന്നു നിരവധി ആളുകളാണ് ഇവർക്ക് വിമർശനങ്ങളുമായി എത്തിയിരുന്നത്. എന്നാൽ പലരും ഇവരെ വിമർശിച്ചു എങ്കിലും ഇവർ തന്നെ മറുപടികളും നൽകിയിരുന്നു. ഗോപീസുന്ദറും താനും തമ്മിലുള്ള ബന്ധത്തെ എന്ത് പേരിട്ട് വിളിച്ചാലും തനിക്ക് കുഴപ്പമില്ലെന്നും അയാളാണ് തനിക്ക് ഏറ്റവും വലുത് എന്നുമായിരുന്നു ഗോപി സുന്ദറിനെക്കുറിച്ച് അഭയ ഹിരണ്മയി പ്രതികരിച്ചിരുന്നത്.

ഒമ്പത് വർഷമായി ഒരു വ്യക്തിയുടെ കൂടെ ജീവിക്കുന്നതിന് നിങ്ങളുടെ നാട്ടിൽ എന്താണ് പറയുന്നത് അത് വിവാഹം തന്നെയല്ലേ എന്നായിരുന്നു ഒരു മോശം കമന്റ് ചെയ്ത് ആരാധകനോട് ഗോപിസുന്ദർ ചോദിച്ചത്.ഓരോ ദിവസവും ഇവരുടെ പ്രണയം വർദ്ധിക്കുകയായിരുന്നു ചെയ്തത്. ഈ പ്രണയത്തിനിടയിൽ എന്താണ് ഇരുവർക്കും സംഭവിച്ചതെന്ന് വ്യക്തമല്ല. ഒരു വേർപിരിയലിലേക്ക് എത്താൻ ഉള്ള കാരണം എന്തായിരുന്നു എന്നതും ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല.. അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ച് ജീവിതമാരംഭിച്ചു എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.ഗോപി സുന്ദറിനോട് ചേർന്നിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചു കൊണ്ട് അമൃതസുരേഷ് കുറിച്ചത്.

തന്നെ വിമർശിക്കുന്നവർക്കുള്ള മറുപടിയാണ് ഇത് എന്നാണ്. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ വിമർശനങ്ങളാണ് കൂടുതലായും ലഭിക്കാറുള്ളത്. ഇപ്പോൾ അഭയ ഹിരണ്മയിയുടെ ചിത്രങ്ങൾ രസകരമായ രീതിയിൽ ഉള്ള ചില കമന്റുകളുമായി ആളുകൾ എത്താറുണ്ട്. മികച്ച മറുപടിയുമായാണ് താരം നൽകാറുള്ളത്. അതുകൊണ്ടുതന്നെ അഭയയുടെ ചിത്രത്തിൽ ചൊറിയൻ കമന്റുകൾ ഇടുന്നവർ വളരെ കുറവാണ്. കുറിക്കുകൊള്ളുന്ന മറുപടി തന്നെയാണ് താരം നൽകാറുള്ളത്.

കൊച്ചി: തൃക്കാകരയിലെ പുതുചരിത്രം രചിച്ച് യുഡിഎഫ്. ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഉമ തോമസ് വിജയിച്ചു. 25,016 വോട്ടിനാണ് വിജയം. പോള്‍ ചെയ്ത വോട്ടില്‍ 72,767 വോട്ട് ഉമ തോമസും 47752 വോട്ട് ജോ ജോസഫും എ.എന്‍ രാധാകൃഷ്ണന്‍ 12,955 വോട്ടും നേടി. ആകെയുള്ള വോട്ടില്‍ 54 ശതമാനവും സ്വന്തം പെട്ടിയിലാക്കാന്‍ ഉമയ്ക്ക് കഴിഞ്ഞു.

ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലൂടെ പ്രതിപക്ഷ വനിത അംഗങ്ങളുടെ എണ്ണം രണ്ടായി. ഇതുവരെ കെ.കെ രമ മാത്രമായിരുന്നു പ്രതിപക്ഷ നിരയിലുണ്ടായിരുന്നത്.

വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതല്‍ തുടങ്ങിയ ലീഡ് അവസാനം വരെ നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞു. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞു. എല്‍.ഡി.എഫിന് സ്വാധീനമുളള ബൂത്തുകളില്‍ പോലും യുഡിഎഫ് ലീഡ് നേടി.

യുഡിഎഫിന്റെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയായിരുന്നു ഇത്. കെ.വി തോമസ് അടക്കം ചിലകേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പിന് ഒരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അവരെ ജനങ്ങള്‍ തന്നെ തള്ളിക്കളയുന്നതായിരുന്നു ഫലം.

തിരഞ്ഞെടുപ്പിനെ നേരിടാന്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് ഒരുക്കം തുടങ്ങിയിരുന്നു. വോട്ടര്‍ പട്ടികയില്‍ കൂടുതല്‍ ആളുകളെ ചേര്‍ത്തും നാട്ടിലില്ലാത്തവരുടേയും മരിച്ചുപോയവരുടെയും എണ്ണം കൃത്യമായി എടുത്ത് കള്ളവോട്ട് തടയാനും ശ്രമം നടത്തി.

ആദ്യം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനും പ്രചാരണത്തില്‍ മുന്നിലെത്താനും യുഡിഎഫിന് കഴിഞ്ഞു. ആ മുന്നേറ്റം അവസാനം വരെ കൊണ്ടുപോകാനുമായി. വിവാദങ്ങളുടെ പിന്നാലെയുള്ള പ്രചാരണത്തില്‍ നിന്ന് അപകടം മണത്ത് പെട്ടെന്ന് തന്നെ പിന്മാറാനും അവര്‍ക്ക് കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്ത്, സ്വന്തം ജില്ലയില്‍ അഭിമാന വിജയം നേടാന്‍ പ്രവര്‍ത്തിച്ചു.

പി.ടി തോമസിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടുമെന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോഴും ഇത്രയും വലിയ ഭൂരിപക്ഷം നേടുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നതാണ് സത്യം.

വോട്ടര്‍ പട്ടികയില്‍ 6700 വോട്ട് എന്റോള്‍ ചെയ്തിട്ട് 3700 വോട്ട് ചേര്‍ക്കാന്‍ അധികൃതര്‍ സമ്മതിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ അവര്‍ ഇവിടെയുണ്ടായിരുന്ന കുറച്ചു നാള്‍ കൊണ്ട് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കാണിച്ചു. അത് തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ പരാതി നല്‍കി സ്ഥലംമാറ്റിയെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.

ന്യൂഡല്‍ഹി: യുവഗായകന്‍ ഷെയില്‍ സാഗര്‍ (22) അന്തരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഗായകന്റെ സുഹൃത്തുക്കളാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ഡല്‍ഹിയിലെ സംഗീത കൂട്ടായ്മ രംഗത്ത് പ്രശസ്തനായിരുന്നു ഷെയില്‍ സാഗര്‍. ആലാപനത്തിന് പുറമെ ഗാനരചനയിലും, സാക്‌സോഫോണ്‍, പിയാനോ, ഗിത്താര്‍ തുടങ്ങിയ സംഗീതോപകരണങ്ങളിലും മികവ് നേടിയിരുന്നു ഈഫ് ഐ ട്രെയ്ഡ് എന്ന ആല്‍ബത്തിലൂടെയാണ് ശ്രദ്ധനേടിയത്. കഴിഞ്ഞ വര്‍ഷം ബിഫോര്‍ ഇറ്റ് ഗോസ്, സ്റ്റില്‍ തുടങ്ങിയ ആല്‍ബങ്ങള്‍ ഷെയില്‍ സാഗറിന്റേതായി പുറത്തിറങ്ങിയിരുന്നു.

 

തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ ജയില്‍ മേധാവി ഡി.ജി.പി: സുധേഷ് കുമാറിന്റെ മകള്‍ കുറ്റക്കാരിയെന്നു റിപ്പോര്‍ട്ട്. ഐ.പി.സി. 294 (ബി), 324, 322 വകുപ്പുകള്‍ ചുമത്തിയുള്ള പ്രഥമവിവര റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

കാലില്‍ കാര്‍ കയറ്റിയിറക്കിയെന്നും സ്ത്രീത്വത്തെ അപമാനിച്ച് കൈയില്‍ കയറിപ്പിടിച്ചെന്നുമുള്ള പരാതിയില്‍ കഴമ്പില്ലെന്നു കണ്ടെത്തി തള്ളിക്കളയാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. കുറ്റപത്രം തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും. കേസില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനലറില്‍നിന്നു ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു.

2018 ജൂണ്‍ 13-ന് തിരുവനന്തപുരം കനകക്കുന്നിനു സമീപം പോലീസ് ഡ്രൈവര്‍ക്കു മര്‍ദനമേറ്റെന്നാണു കേസ്. സംഭവത്തിനു ദൃക്‌സാക്ഷികളില്ല. റോഡിലെ സി.സി. ടിവി ക്യാമറ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുണ്ടായി. അന്വേഷണ റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടെന്നും കോടതിയില്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി കുറ്റപത്രസമര്‍പ്പണം വലിച്ചുനീട്ടി.

അന്വേഷണസംഘത്തിലെ പ്രധാനിയെ വിളിച്ചുവരുത്തി സ്വാധീനിക്കാനും ശ്രമം നടന്നു. എന്നാല്‍, ഉദ്യോഗസ്ഥന്‍ ഉറച്ചുനിന്നതോടെ ഈ നീക്കം പാളി. എതിര്‍പ്പുകളും പ്രലോഭനങ്ങളും അതിജീവിച്ചാണ് അനേ്വഷണസംഘം റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രഭാതസവാരിക്ക് ഔദ്യോഗികവാഹനത്തില്‍ സുേധഷ്‌കുമാറിന്റെ മകളും ഭാര്യയുമായി കനകക്കുന്നിലെത്തിയപ്പോള്‍ പോലീസ് ഡ്രൈവര്‍ക്കു മര്‍ദനമേെറ്റന്നാണു പരാതി.

RECENT POSTS
Copyright © . All rights reserved