Kerala

ഇടുക്കിയുടെ പ്രഥമ മെത്രാനും കുടിയേറ്റ കർഷകരുടെ പ്രിയങ്കരനുമായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻെറ നിര്യാണത്തെ തുടർന്ന് ഫാദർ ജോസഫ് പൗവത്തിൽ എഴുതിയ ഹൃദയസ്പർശിയായ അനുഭവക്കുറിപ്പ് വളരെയധികം ശ്രദ്ധേയമാണ്. മരണശേഷവും പിതാവിനെ അധിക്ഷേപിച്ചവർക്കുള്ള രൂക്ഷ വിമർശനങ്ങളാണ് ഫാദറിൻെറ ഫെയ്സ്ബുക്ക് കുറിപ്പിലുള്ളത്.

ഫാദർ ജോസഫ് പൗവ്വത്തിലിൻെറ ഫേസ്ബുക്ക് കുറുപ്പിൻറെ പൂർണരൂപം

അഭിവന്ദ്യപിതാവേ വിട….

ആത്മീയതയുടെ ആൽമരച്ചില്ലയിൽ ചേക്കേറിയ വെള്ളരിപ്രാവിന്റെ
സ്വർണതൂവൽ കുടഞ്ഞെറിഞ്ഞ് നിത്യതയുടെ
കാനാൻദേശത്തേക്ക് യാത്രയായ അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിന് യാത്രാമൊഴി.

അശാന്തിയുടെ പോർക്കളത്തിന് നടുവിൽ
തളരാതെ തന്റെ ചിന്തയിൽ വിരുന്നെത്തിയ നിർമ്മലമായ ചിന്തകളെ
ഈ സമൂഹത്തിന് പകർന്നു നൽകി ഇപ്പോൾ ……
തനിയെ യാത്രയാവുന്നു.

ഹൈറേഞ്ചിന്റെ മലമടക്കുകളിൽ വളർച്ചയുടെയും ഉയർച്ചയുടെയും പൊൻകിരണങ്ങൾ തൂകിയ വൈദികശ്രേഷ്ഠൻ.

സ്നേഹത്തിന്റെയും , ത്യാഗത്തിന്റെയും , പങ്കുവയ്ക്കലിന്റെയും ,
പുത്തൻശീലുകൾ പകർന്നു നൽകി
ഉയർച്ചയുടെ പടവുകൾ താണ്ടുവാൻ
നമുക്ക് വഴികൾ പറഞ്ഞു തന്ന് പച്ചമണ്ണിന്റെ ഗന്ധം വമിപ്പിക്കുന്ന കഥകളിലൂടെ
ഈ പുതുതലമുറക്ക്
നന്മയുടെ ജീവിതശൈലികൾ കാട്ടിത്തന്ന നമ്മുടെ പിതാവ് വേർപാടിന്റെ
മരണരഥത്തിൽ
ഇപ്പോൾ തനിച്ച് യാത്രയാവുന്നു.

1997ൽ കോതമംഗലം മൈനർ സെമിനാരിയിൽ ലിറ്റർജി ക്ലാസ്സിൽ ആരംഭിച്ച സ്നേഹ ബന്ധം.
2003 ൽ മെത്രാനായി പിതാവ് അഭിഷിക്തനായപ്പോൾ
സഹായി ആയി
എന്നെ നിയോഗിച്ചു.
അഭിവന്ദ്യ പിതാവിന്റെ
ആദ്യത്തെ റീജൻസിക്കാരൻ
എന്ന നിലയിൽ
എന്നോട് പ്രത്യേകപരിഗണന കാട്ടി.

ഈശോമിശിഹായ്ക്കുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ (ഫിലിപ്പി 2,5) എന്ന വചനത്തിൽ അധിഷ്ഠിതമായ
പിതാവിന്റെ പ്രസംഗങ്ങളും പ്രവർത്തനങ്ങളും
എന്നെ ഏറെ സ്വാധീനിച്ചു.
2007 ൽ തിരുപ്പട്ടം നൽകി എന്നെ അഭിഷേകം ചെയ്തു.
3 വർഷം KCYM രൂപത ഡയറക്ടറായി സേവനം ചെയ്തപ്പോഴും
തുടർന്നും പിതാവിന്റെ
സ്നേഹവും പരിലാളനയും ആവോളം അനുഭവിച്ചു.
ആരോടും പകയില്ലാതെ
ഉള്ള കാര്യങ്ങൾ
വിളിച്ചു പറയുമ്പോഴും കർഷകർക്കു വേണ്ടി നിലകൊള്ളുമ്പോഴും അനുഭവിച്ചറിഞ്ഞ വിശ്വാസത്തെ അദ്ദേഹം മുറുകെ പിടിച്ചു.

തന്റെ ബോധ്യങ്ങളോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തിയ നിഷ്കളങ്കനായ ഇടുക്കിക്കാരനാണ്
ദൈവത്തിന്റെ പക്കലേക്ക് യാത്രയാവുന്നത്.

അഭിവന്ദ്യ പിതാവേ അങ്ങ്
ദൈവത്തിന്റെ ഭവനത്തിലേക്ക് യാത്രയാവുമ്പോൾ ഒരിക്കലും മരിക്കാത്ത നല്ല ഓർമ്മകൾ ജനഹൃദയങ്ങളിൽ വർഷിച്ചു.
അങ്ങയുടെ വാക്കുകൾ
രാഷ്ട്രീയകോമരങ്ങൾക്ക് പലപ്പോഴും സഹിക്കാൻ പറ്റിയില്ല. അന്ധമായ രാഷ്ട്രീയമല്ല ,
നാടിന്റെനന്മയാണ്
ആവശ്യമെന്ന്
അങ്ങ് ലോകത്തെ ബോധ്യപ്പെടുത്തി.

രാഷ്ട്രീയത്തിനും
മതത്തിനും
സമുദായത്തിനും
അപ്പുറത്ത്
മനുഷ്യനെമനുഷ്യനായി കാണാൻ,
സഹോദരനെ സഹോദരനായി കാണാൻ
അങ്ങ് പഠിപ്പിച്ചു.
പിതാവേ മാപ്പ്……

അങ്ങയെ മനസ്സിലാക്കാനും ഉൾക്കൊള്ളുവാനും സാധിക്കാതെ പോയ
രാഷ്ട്രീയതിമിരം
ബാധിച്ച അന്ധകാരശക്തികൾക്കു വേണ്ടി……
ബോധ്യം വന്ന നിലപാടുകളിൽ അങ്ങ് ഉറച്ച് നിന്നപ്പോൾ
ധാരാളം ചീത്തവിളികളും പഴിചാരലുകളും കേട്ടു.

മരണശേഷവും
രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ അങ്ങയെ ഉപയോഗിക്കുന്നു. അതാണ് അങ്ങയുടെ മഹത്വം.

കർഷകർക്കു വേണ്ടി
അങ്ങ് നിലപാട് എടുത്തതിന്റെ പേരിൽ
അങ്ങയെ പ്രതികൂട്ടിലാക്കിയ രാഷ്ട്രീയ പാർട്ടികൾ ഒരുവശത്ത്.
* മൃഗീയ ഭൂരിപക്ഷം കിട്ടിയതിന്റെ പേരിൽ അഹങ്കരിക്കുന്നവർ.
ഒരു കാര്യം സത്യമാണ്.
ഈ കിട്ടിയ മൃഗീയ
* ഭൂരിപക്ഷത്തെക്കാൾ
കൂടുതൽ *ആളുകൾ
അങ്ങയുടെ *കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കുന്ന
ഒരുകാലം സമീപത്തുണ്ട്.

*അധികാരത്തിന്റെ ഹുങ്ക് മുതലാക്കി രാഷ്ട്രീയകളികൾക്ക് നേതൃത്വം നൽകുന്ന
ഭരണപക്ഷംമറുവശത്ത്. ധിക്കാരത്തിന്റെ വാക്കുകളിലൂടെ ഉത്തരവ് പുറപ്പെടുവിച്ച് പിതാവിനെ ആക്ഷേപിക്കുന്നു. ശവസംസ്കാരത്തിൽ 20 പേർക്ക് പങ്കെടുക്കാം എന്ന് പറയുമ്പോഴും അങ്ങേക്ക്
ആ അവകാശം നിഷേധിക്കപ്പെട്ടു.
ശവമഞ്ചം കുഴിയിലേക്ക് ഇറക്കാൻ 6 പേരെങ്കിലും വേണമെന്ന് സമാന്യ ബോധം പോലും ഇല്ലാതെ ഇറക്കിയ ഉത്തരവ്.
മരിച്ചവരെ കാണരുത് എന്ന്
ഒരു ഉത്തരവിലും പറഞ്ഞിട്ടില്ല. അങ്ങേക്ക് അതും നിഷേധിച്ച ഭരണാധികാരികൾ.

അങ്ങയുടെ ഈ പാവപ്പെട്ട ജനങ്ങൾക്ക് അങ്ങയെ ഒരുനോക്ക് കാണാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു.

ഇതിനെതിരെ ശബ്ദമുയർത്താൻ തിരഞ്ഞെടുപ്പ് കാലത്ത് *അരമനകയറിനിരങ്ങിയ
ഒരു ജനപ്രതിനിധിക്കും
നാവ് ഇല്ലാതെ പോയല്ലോ എന്നോർത്ത് ലജ്ജിക്കുന്നു.

*അവസാനം അങ്ങയുടെ ശവമഞ്ചം ചുമക്കാൻ

*ജനപ്രതിനിധികൾ
ഇടിച്ചുകയറുമ്പോൾ
അവരുടെ ആത്മാർത്ഥത ഞങ്ങൾക്ക് മനസ്സിലാകും.

പിതാവേ…. കാലചക്രം എത്ര ഓടിയാലും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.
അങ്ങ് കാണിച്ച് തന്ന സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും തുറവിയുടെയും മാർഗ്ഗം ഞങ്ങൾ ഉൾക്കൊള്ളുന്നു.

അങ്ങ് സമാധാനത്തോടെ പോവുക.

അങ്ങേക്ക് അഭിമാനിക്കാം. അങ്ങയെ ആക്ഷേപിച്ച
ഒരു രാഷ്ട്രീയ നേതാക്കൻമാരും
അങ്ങയുടെ വിടവാങ്ങൽ യാത്രയിൽ
*മുതലക്കണ്ണീർ പൊഴിക്കാൻ വന്നില്ല എന്നതിൽ…
വൈരാഗ്യം പുലർത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൻമാർക്കും വേണ്ടി അങ്ങയോട് ചേർന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു. …………

പിതാവേ ഇവരോട് ക്ഷമിക്കണമേ. ഇവർ ചെയ്യുന്നത് എന്താണന്ന് ഇവർ അറിയുന്നില്ല…..

കാസര്‍കോട് രണ്ടുപേര്‍ കൂടി രോഗമുക്തി നേടിയതോടെ ജില്ലയില്‍ ചികില്‍സയിലുളളത് ഇനി ഒരാള്‍ മാത്രം. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ 177 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ജില്ലയിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം രണ്ടായി.

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയടക്കം പ്രശംസയേറ്റുവാങ്ങിയ കാസര്‍കോട് ഇനി ചികില്‍സയിലുളളത് ഒരാള്‍ മാത്രം. വിദേശത്തുനിന്നെത്തി ഏപ്രില്‍ 14ന് കോവിഡ് പൊസിറ്റീവായ വ്യക്തിയാണ് ചികില്‍സയിലുളളത്. മാര്‍ച്ച് 17നുശേഷം സംസ്ഥാനത്തുണ്ടായ കോവിഡ് വ്യാപനത്തില്‍ 178പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 177പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

നിരീക്ഷണത്തിലുളളവരുടെയും എണ്ണത്തിലും ഗണ്യമായ കുറവ് വന്നു. നേരത്തെ പതിനായിരത്തിന് മുകളിലായിരുന്നു നിരീക്ഷണത്തിലുളളവരുടെ എണ്ണമെങ്കില്‍ ഇപ്പോഴത് ആയിരത്തില്‍ താഴയെത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയതിന്റെ ഫലമാണ് കാസര്‍കോട് ജില്ലയില്‍ ഇപ്പോഴുളളത്. ഹോട്ട്സ്പോട്ടായ എട്ട് പ്രദേശങ്ങളിലും പൊലീസ് ട്രിപ്പിള്‍ ലോക്ക്ഡൗണടക്കം നടപ്പിലാക്കി. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനൊപ്പം കോവിഡ് ചികില്‍സയിലും ജില്ല മുന്നിട്ട് നിന്നു.

പരിമിതമായ സൗകര്യത്തില്‍ 89പേരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സിച്ചത്. നാല് ദിവസം കൊണ്ട് കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കി. ഏകദേശം മുന്നൂറ് പേരെ ചികില്‍സിക്കാനുളള സൗകര്യമാണ് ഇവിടെയുളളത്.

ലോക്ക് ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് ഉള്‍പ്പടെ 5പേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ എരുമപ്പെട്ടിക്ക് സമീപമാണ് സംഭവം.

ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രന്‍ ഉള്‍പ്പടെ നാലുപേരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹ മൂര്‍ത്തിക്ഷേത്രത്തിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയത്. ചടങ്ങില്‍ 100ഓളം പേരാണ് പങ്കെടുത്തതെന്ന് പോലീസ് പറയുന്നു.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം. വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിയതോടെ ആളുകള്‍ ചിതറിയോടുകയും ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് ആളുകള്‍ കൂടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും നാലുപേരെ അറസ്റ്റ്ചെയ്യുകയുമായിരുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ശേഷം ക്ഷേത്രം അടച്ചിരുന്നില്ല. ക്ഷേത്രത്തില്‍ നിത്യവും പൂജ നടത്തിയിരുന്നു. ഇവിടെയാണ് ഭാഗവത പാരായണം നടത്തിയത്.

കൊവിഡ് ബാധിച്ച് ആഗ്രയില്‍ മുതിര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പത്രപ്രവര്‍ത്തകനായ പങ്കജ് കുല്‍ശ്രേഷ്ഠയാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. എസ്എന്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്.

ബുധനാഴ്ച മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. വൈറസ് ബാധയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. രണ്ട് പേര്‍ കൂടി ആഗ്രയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ മരണപ്പെട്ടിട്ടുണ്ട്.

ഇതോടെ ആഗ്രയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 20 ആയി ഉയരുകയും ചെയ്തു. 678 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 52000 പിന്നിട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഓരോ ദിവസവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

സഭയ്ക്കുനേരെ ആരോപണമുന്നയിച്ച് വീണ്ടും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. കഴിഞ്ഞദിവസം തിരുവല്ല ബസേലിയന്‍ സിസ്റ്റേഴ്സ് കോണ്‍വെന്റിലെ ദിവ്യ കിണറ്റില്‍ വീണ് മരിച്ച സംഭവത്തിനെതിരെയാണ് ലൂസിയുടെ ആരോപണം. സംഭവത്തില്‍ മഠത്തിനെതിരെ ഗുരുതര ആരോപണവുമായിട്ടാണ് സിസ്റ്റര്‍ എത്തിയത്. ദിവ്യ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ലൂസി കളപ്പുരയ്ക്കല്‍ പറയുന്നു.

ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പറയുന്നത്. വളരെ വേദനയോടെ ആണ് ഈ വരികള്‍ എഴുതുന്നതെന്ന് ലൂസി പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സന്ന്യാസിനി വിദ്യാര്‍ത്ഥിനിയായി കന്യാമഠത്തിനുള്ളില്‍ കഴിഞ്ഞുവന്ന ദിവ്യ പി ജോണി എന്ന പെണ്‍കുട്ടിയുടെ ജീവിതം അതേ മഠത്തിലെ കിണറിന്റെ ആഴങ്ങളില്‍ പ്രാണവായു കിട്ടാതെ പിടഞ്ഞു തീര്‍ന്ന വാര്‍ത്തയാണ് ഇന്ന്(7/5/2020) കേള്‍ക്കേണ്ടി വന്നത്. വെറും 21 വയസു മാത്രമാണ് മരിക്കുമ്പോള്‍ ആ പാവം പെണ്‍കുരുന്നിന്റെ പ്രായം.

ജീവിതം മുഴുവന്‍ ബാക്കി കിടക്കുന്നു. എന്താണാ പാവത്തിന് സംഭവിച്ചത്? അവളുടെ മരണത്തിന് ഉത്തരവാദി ആരാണ്? ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ? ദിവ്യയുടെ മാതാപിതാക്കന്മാര്‍ ജീവിതകാലം മുഴുവന്‍ നീതി കിട്ടാതെ അലയുന്ന കാഴ്ച്ച കൂടി നാമെല്ലാം കാണേണ്ടി വരുമോ? ഇത്തവണയെങ്കിലും പോലീസ് പഴുതുകള്‍ അടച്ചു അന്വേഷിക്കും എന്ന് കരുതാമോ?

പ്രതീക്ഷ വളരെ കുറവാണെനിക്ക്. കന്യാസ്ത്രീ മരണങ്ങളൊന്നും വാര്‍ത്തയല്ലാതെയായി കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. കന്യാസ്ത്രീ മഠങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ബധിര കര്‍ണ്ണങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പതിച്ചുകൊണ്ടേയിരിക്കുകയല്ലേ. കരഞ്ഞു കലങ്ങിയ കണ്ണുകളും വിങ്ങുന്ന ഹൃദയവും കന്യാമഠങ്ങളിലെ ഏതൊരു അന്തേവാസിക്കും അന്യമായിരിക്കില്ല. അടിമത്തവും വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും ഭയപ്പാടുകളും കടിച്ചമര്‍ത്തുന്ന വേദനകളുമൊക്കെത്തന്നെയാണ് ഓരോ കന്യാസ്ത്രീയുടേയും ജീവിത കഥ. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷത്തിലേറെയായി ഒരു സന്ന്യാസിനിയായി ജീവിക്കുന്നതിനിടയില്‍ എനിക്ക് നേരിട്ട് കാണാനും കേള്‍ക്കാനും ഇടയായ സംഭവങ്ങളുടെ എണ്ണം പോലും എത്രയധികമാണ്. ജീവനറ്റ നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീകളുടെ ലിസ്റ്റ് പോലും എത്ര വലുതാണ് എന്നു കാണുമ്പോള്‍ ഹൃദയത്തിലെവിടെയോ ഒരു വെള്ളിടി വീഴും.

1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിന്‍ഡ

1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്‌ദേല

1992: പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അഭയ

1993: കൊട്ടിയത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്സി

1994: പുല്‍പള്ളി മരകാവ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ്

1998: പാലാ കോണ്‍വെന്റില്‍ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി

1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്

2000: പാലാ സ്‌നേഹഗിരി മഠത്തില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി

2006: റാന്നിയിലെ മഠത്തില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്

2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിസ

2008: കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ

2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി

2015 സപ്തംബര്‍: പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല

2015 ഡിസംബര്‍: വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ

2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്‍ മാത്യു.

ഇപ്പോഴിതാ ഈ നിരയിലേക്ക് തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവ്യ എന്ന ഇരുപത്തൊന്നു കാരിയും കൂടി…

ഈ കേസുകളില്‍ തെളിയിക്കപ്പെട്ടവ എത്രയെണ്ണമുണ്ട്? എത്രയെണ്ണത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? തെളിവുകള്‍ അപ്രത്യക്ഷമാകുന്നതും, സാക്ഷികള്‍ കൂറ് മാറുന്നതും, കൊല്ലപ്പെട്ട പാവം സ്ത്രീയുടെ മേല്‍ സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്നതും, അതും പോരെങ്കില്‍ മനോരോഗാശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകള്‍ ഹാജരാക്കപ്പെടുന്നതുമൊക്കെയുള്ള നാടകങ്ങള്‍ എത്ര തവണ കണ്ടു കഴിഞ്ഞതാണ് നമ്മളൊക്കെ.

ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങള്‍ കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാന്‍? ഈ കന്യാസ്ത്രീ വസ്ത്രങ്ങള്‍ക്കുള്ളിലുള്ളതും നിങ്ങളെയൊക്കെപ്പോലെ തന്നെയുള്ള സാധാരണ മനുഷ്യര്‍ തന്നെയാണ്. കുഞ്ഞുകുഞ്ഞു മോഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും വേദനകളും കണ്ണീരുമൊക്കെയുള്ള ഒരു കൂട്ടം പാവം സ്ത്രീകള്‍. പുലര്‍ച്ച മുതല്‍ പാതിരാ വരെ അടിമകളെപ്പോലെ പണിചെയ്യിച്ചാലും, അധിക്ഷേപിച്ചും അടിച്ചമര്‍ത്തിയും മനസു തകര്‍ത്താലും, പാതിരാത്രിയില്‍ ഏതെങ്കിലും നരാധമന്റെ കിടപ്പു മുറിയിലേക്ക് തള്ളിവിട്ടാലും, ഒടുവില്‍ പച്ചജീവനോടെ കിണറ്റില്‍ മുക്കിക്കൊന്നാലുമൊന്നും ആരും ചോദിക്കാനില്ല ഞങ്ങള്‍ക്ക്. എന്നെപ്പോലെ ആരെങ്കിലും എവിടെയെങ്കിലും ഈ സത്യങ്ങളൊക്കെ വിളിച്ചു പറയാന്‍ തയ്യാറായാല്‍ അവരെ ജീവനോടെ കത്തിക്കാന്‍ പോലും മടിക്കില്ല ഈ കൂട്ടം എന്നെനിക്കറിയാം.

പക്ഷേ ഇനിയുമിത് കണ്ടുനില്‍ക്കാന്‍ കഴിയില്ല. ലോകത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറായിത്തന്നെയാണ് നിത്യവ്രതമെടുത്ത് ഒരു സന്ന്യാസിനിയായത്. സത്യങ്ങള്‍ വിളിച്ചു പറയുന്നു എന്ന ഒറ്റകാരണം കൊണ്ട് ഈ ജീവന്‍ കൂടിയങ്ങ് പോയാല്‍ അതാണ് എന്റെ നിയോഗം എന്ന് കരുതും ഞാന്‍. പക്ഷേ ഇനിയുമിതെല്ലാം കണ്ടും കേട്ടും ഒരു മൃതശരീരം പോലെ ജീവിക്കാന്‍ സാധ്യമല്ല.

കാമുകന്റെ കൈകളാൽ അതി ക്രൂരമായി കൊല്ലപ്പെട്ട  സുചിത്രയുടെ പ്രേതമോ ? അവിഹിത ഗർഭം പുറം ലോകം അറിയാതിരിക്കാൻ പ്രശാന്ത് തിരഞ്ഞെടുത്ത വഴിയായിരുന്നു ആ ക്രൂര കൊലപാതകത്തിൽ കലാശിച്ചത്. എന്നാലിപ്പോൾ പുറത്ത് വരുന്നത് നാട്ടുകാരെ ഞെട്ടിക്കുന്ന വാർത്തകളാണ്. അതിക്രൂരമായി സുചിത്രയെ കൊന്നു കുഴിച്ച് മൂടിയ സ്ഥലമാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്.

രാത്രി കാലങ്ങളിൽ അട്ടഹാസങ്ങളും പൊട്ടിച്ചിരികളും അസാധാരണമായ ശബ്ദങ്ങളും കേൾക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇതിന് പിന്നിൽ പലരും പല കാരണങ്ങളാണ് പറയുന്നത്. അതി ക്രൂരമായ കൊലപാതകം നടന്നതുകൊണ്ട് ആളുകളുടെ ഉള്ളിലുള്ള ഭയമാകാം അങ്ങനെ തോന്നിപ്പിക്കുന്നതെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ജനിച്ച് വീഴുന്നതിന് മുൻപ് തന്നെ സുചിത്രയ്‌ക്കൊപ്പം ഇല്ലാതായത് ആ കുരുന്നുകൂടിയാണ് അതുകൊണ്ട് തന്നെ അത് സുചിത്രയുടെ പ്രേതമാണെന്നും മറ്റൊരു കൂട്ടർ വാദിക്കുകയാണ്. എന്തായാലും ഇങ്ങനെയൊരു സംഭവത്തോടെ ആശങ്കയോടെയാണ് നാട്ടുകാർ.

അതേസമയം കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി പേ​രാ​​മ്പ്ര ച​ങ്ങ​രോ​ത്ത്​ സ്വ​ദേ​ശി പ്ര​ശാ​ന്തി​നെ കഴിഞ്ഞ ദിവസം കൊ​ല്ല​ത്തെ ക്രൈം​ബ്രാ​ഞ്ച് സം​ഘം പാ​ല​ക്കാ​ട്​ മ​ണ​ലി​യിലെ വീ​ട്ടി​ൽ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ചു. സു​ചി​ത്ര​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും ശ്രീ​റാം കോ​ള​നി​യി​ലെ അം​ഗ​ൻ​വാ​ടി​ക്ക് പി​ന്നി​ലെ പൊ​ന്ത​ക്കാ​ട്ടി​ൽ​നി​ന്ന് കു​ഴി​യെ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച മ​ൺ​വെ​ട്ടി​യും ക​ണ്ടെ​ത്തി. മൃ​ത​േ​ദ​ഹം ക​ത്തി​ക്കാ​ൻ പെ​ട്രോ​ൾ വാ​ങ്ങി​യെ​ന്ന് ക​രു​തു​ന്ന ക​ന്നാ​സ്​ രാ​മാ​നാ​ഥ​പു​രം തോ​ട്ടു​പാ​ല​ത്തി​ന് സ​മീ​പ​ത്തും ക​ണ്ടെ​ത്തി.

വീ​ടി​നു മു​ൻ​വ​ശ​ത്തെ മ​തി​ലി​​െൻറ വി​ട​വി​ൽ പ്ലാ​സ്​​റ്റി​ക് ക​വ​റി​ലാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു ആ​ഭ​ര​ണ​ങ്ങ​ൾ. സു​ചി​ത്ര​യു​ടെ കാ​ലു​ക​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി​ക്കാ​യി മെ​റ്റ​ൽ ഡി​റ്റ​ക്‍ട​ർ അ​ട​ക്ക​മു​ള്ള​വ ഉ​പ​യോ​ഗി​ച്ച്​ തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം വൈ​കീ​ട്ടോ​ടെ പ്ര​ശാ​ന്തു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം കൊ​ല്ല​ത്തേ​ക്ക് തി​രി​ച്ചു.

ഏ​പ്രി​ൽ 29നാ​ണ് കൊ​ല്ലം, മു​ഖ​ത്ത​ല സ്വ​ദേ​ശി​നി സു​ചി​ത്ര​പി​ള്ള​യു​ടെ മൃ​ത​ദേ​ഹം മ​ണ​ലി ശ്രീ​റാം ന​ഗ​റി​ലെ വീ​ടി​ന് സ​മീ​പ​ത്തെ ച​തു​പ്പി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം വെ​ട്ടാ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​രു​തു​ന്ന ക​ത്തി ക​ണ്ടെ​ത്താ​നും കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നാ​യും പ്ര​തി​യു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം വ​രും​ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും പാ​ല​ക്കാ​​ട്ടെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ച പ്രധാന കാരണം. ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെയാണ് അടുപ്പം സ്ഥാപിച്ചത്. സുചിത്ര രണ്ടുതവണ വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ പ്രശാന്ത് പാലക്കാട്ടെ വാടക വീട്ടില്‍ നിന്നു ഭാര്യയെ കൊല്ലത്തെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. പാലക്കാട്ടെ വീട്ടില്‍ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബ വീട്ടിലേക്കും പറഞ്ഞു വിട്ടു. ഇതിനു ശേഷമാണ് സുചിത്രയെ പാലക്കാട്ടെ വീട്ടിലേക്കു കൊണ്ടുവന്നത്.

ആദ്യ ദിവസം സുചിത്രയോട് സ്നേഹത്തോടെ പെരുമാറിയ പ്രതി മഹാരാഷ്ട്രയിലെ സുചിത്രയുടെ പരിചയക്കാരെ വിളിച്ച് അങ്ങോട്ട് വരുകയാണെന്ന് പറയാന്‍ ആവശ്യപ്പെട്ടു. അത് കൃത്യമായി പ്രതി പോലീസിനോട് പറയുന്നുമുണ്ട് അതായത് സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാള്‍ക്കൊപ്പം പോയിക്കാണുമെന്നുമാണു പ്രതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇതു കള്ളമാണെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി.

എന്തായാലും ഇത്തരത്തില്‍ സുചിത്ര മഹാരാഷ്ട്രയിലേക്ക് ഫോണ്‍ ചെയ്തശേഷമാണ് വിഷം നല്‍കി കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്. ഫോണ്‍ രേഖകളില്‍ മഹാരാഷ്ട്ര നമ്പര്‍ വന്നാല്‍ അന്വേഷണം അങ്ങോട്ടു നീങ്ങുമെന്ന് പ്രതി കണക്കുകൂട്ടി. അന്വേഷണം ഉണ്ടായാല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാകാന്‍ സുചിത്രയുടെ ഫോണ്‍ ഏതോ വണ്ടിയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഫോണിനായുള്ള അന്വേഷണം തുടരുന്നു.

ഫോണ്‍ ലഭിച്ചാല്‍ മാത്രമേ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ശേഖരിക്കാന്‍ കഴിയൂ. രണ്ടേ മുക്കാല്‍ ലക്ഷംരൂപ സുചിത്ര പ്രശാന്തിന് കൈമാറിയതിന്റെ രേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. പിറ്റേന്ന് വീടിനടുത്തുള്ള പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങി കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കാലുകള്‍ അറുത്ത് മാറ്റി സമീപത്തെ ചതുപ്പു നിലത്തില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. വീട്ടിനുള്ളില്‍ ചുവരുകള്‍ ഉണ്ടായിരുന്ന രക്തക്കറ മായ്ക്കാന്‍ പെയിന്റ് അടിച്ചു. സുചിത്ര മാര്‍ച്ച് 17നു നാട്ടില്‍ നിന്നു പോയതാണെന്നും 20നു ശേഷം വിവരങ്ങളൊന്നുമില്ലെന്നും അമ്മ നല്‍കിയ പരാതിയില്‍ കൊട്ടിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാള്‍ക്കൊപ്പം പോയിക്കാണുമെന്നുമാണു പ്രതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇതു കള്ളമാണെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാളുടെ മൊഴിയില്‍ വൈരുധ്യം കണ്ടു തുടങ്ങിയതോടെയാണു പ്രതിയുടെ വാടക വീടു കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.

Also read.. കാനഡയിൽ തൊടുപുഴ സ്വദേശിയായ അബിന്റെ മരണത്തിൽ കലാശിച്ചത് മറന്നു വച്ച മൊബൈലും പേഴ്‌സും എടുക്കാനുള്ള ശ്രമത്തിനിടയിൽ… സംഭവം ഇങ്ങനെ 

വിമാനത്തിൽ നിന്ന് ഇറങ്ങിയ യാത്രക്കാരെ ആറു ഗ്രൂപ്പുകളായി തിരിച്ചു. 30 പേർ വീതമുള്ള ഓരോ ഗ്രൂപ്പും ഇമിഗ്രേഷൻ ക്ലിയറൻസും ആരോഗ്യപരിശോധനയും കഴിഞ്ഞാണ് പുറത്തിറങ്ങിയത്. വിമാനത്തിൽ 49 ഗർഭിണികൾ ഉണ്ടായിരുന്നു. ഇവരെയും ഹൃദ് രോഗമുള്ളവരെയും 10 വയസിൽ താഴെയുമുള്ള കുട്ടികൾ ഉള്ളവരെയും വീടുകളിൽ ക്വാറന്റിനിൽ വിട്ടു.

പരിശോധനയിൽ രോഗലക്ഷണം പ്രകടിപ്പിച്ചവരെ പ്രത്യേക കവാടത്തിലൂടെ പുറത്തിറക്കി ആംബുലനസിൽ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 7 ആംബുലൻസുകളാണ് വിമാനതാവളത്തിൽ നിന്ന് യാത്ര തിരിച്ചത്. മറ്റ് യാത്രക്കാരെ അവരവരുടെ ജില്ലകളിലെ ക്വാറൻന്റിൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. ടാക്സികളിലും കെഎസ്ആർടിസി ബസുകളിലുമാണ് ഇവർ യാത്ര തിരിച്ചത്. ആദ്യം വിമാനതാവളത്തിൽ നിന്ന് പുറത്തിറങ്ങിയത് ടാക്സികളായിരുന്നു.

പിന്നാലെ കെഎസ്ആർടിസി ബസുകളും യാത്ര തിരിച്ചു. എറണാകുളം ജില്ലക്കാരെയും ഒരു കാസർകോട് കാരനെയും ക്വാറന്റിൻ സൗകര്യം ഒരുക്കിയ കളമശേരി എസ് സി എം എസ് കോളജ് ഹോസ്റ്റലിലേക്ക് മാറ്റി. ഇന്ന് ബഹറിനിൽ നിന്നുള്ള പ്രവാസികൾ കൊച്ചിയിൽ എത്തും. വരും ദിവസങ്ങളിലും വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ കൊച്ചിയിൽ വന്നിറങ്ങും

കരിപ്പൂരില്‍ വിമാനമിറങ്ങിയ പ്രവാസികളുടെ ആദ്യസംഘം ക്വാറന്റീനില്‍ പ്രവേശിച്ചു. 5 കൈക്കുഞ്ഞുങ്ങളടക്കം 182 പേരാണ് ആദ്യവിമാനത്തില്‍ എത്തിയത്. 3 പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. റിയാദില്‍ നിന്നുളള വിമാനം ഇന്നു രാത്രി എട്ടരക്ക് കരിപ്പൂരിലെത്തും. പുലര്‍ച്ചെ രണ്ടരയോടാണ് നാട്ടിലെത്തിയവരുടെ ക്വാറന്റീന്‍ നടപടികള്‍ പൂര്‍ത്തിയായത്

അല്‍പം ആശങ്കയോടെയാണെങ്കിലും സ്വന്തം നാടണഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും. കൃത്യസമയം പാലിച്ച് രാത്രി 10.32ന് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ IX 344വിമാനം കരിപ്പൂരിന്റെ റണ്‍വേയില്‍ സ്പര്‍ശിച്ചു. പരിശോധനയുടെ സൗകര്യാര്‍ഥം 15 പേരെ വീതമാണ് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്.

വീട്ടിലും കോവിഡ് കെയര്‍ സെന്ററിലും ക്വാറിന്റീനില്‍ പോവുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാന്‍ പരിശോധനക്കൊപ്പം പരിശീലനവും നല്‍കിയിരുന്നു. ചുമയും ജലദോഷവുമുളള ഒരാളേയും പൊളളലേറ്റ മറ്റൊരാളേയും മഞ്ചേരി മെഡിക്കല്‍ കോളജിലും വൃക്കരോഗം ബാധിച്ചാളെ കോഴിക്കോട് മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

യാത്രക്കാരില്‍ 19 പേര്‍ ഗര്‍ഭിണികളും 51 പേര്‍ അടിയന്തിര ചികില്‍സ ആവശ്യമുളളവരും 7 പേര്‍ 10 വയസില്‍ താഴെ പ്രായമുളളവരുമാണ്. വീട്ടിലും സ്വകാര്യ ഹോട്ടലുകളിലും ക്വാറന്റീനില്‍ കഴിയാന്‍ സൗകര്യം ലഭിച്ചവര്‍ക്ക് ടാക്സി സൗകര്യവും ലഭ്യമാക്കിയിരുന്നു. മലപ്പുറം ജില്ലക്കാരായ 53 പേര്‍ക്ക് കാളികാവ് അല്‍സഫ ആശുപത്രിയിലാണ് ക്വാറന്റീന്‍ സൗകര്യം ഒരുക്കിയത്. ഒാരോ ജില്ലയിലേയും സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലേക്ക് പോവുന്നതിനായി സുരക്ഷ അകലം പാലിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളാണ് സജ്ജമാക്കിയിരുന്നത്.

പ്രവാസികളുമായുള്ള രണ്ടാം വിമാനം കരിപ്പൂർ വിമാനത്താവളത്തിലെത്തി. ദുബായിൽ നിന്നുള്ള വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അഞ്ച് കൈകുഞ്ഞുങ്ങളും 19 ഗർഭിണികളും ഉൾപ്പെടെയാണ് ഇത്. മറ്റ് അസുഖബാധിതരായ 51 പേരും വീൽച്ചെയറിൽ ആറ് പേരും ഉണ്ട്.

കോഴിക്കോട് എത്തുന്ന പ്രവാസികളെ എൻഐടി എംബിഎ ഹോസ്റ്റലിലാണ് ക്വാറന്റീനിൽ താമസിപ്പിക്കുന്നത്. ഇവിടെ 100 പേർക്ക് ഉള്ള സമ്പൂർണ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി കെഎസ്ആർടിസി ബസിൽ വിമാനത്താവളത്തിൽ നിന്നു നേരിട്ടെത്തിക്കും. കലക്ടർ ഉച്ചയോടെ ഹോസ്റ്റൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു

പ്രവാസികളുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തിയിരുന്നു. അബുദാബിയിൽ നിന്നുള്ള വിമാനം രാത്രി 10.08നാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. 181 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ കോവിഡ് 19 പിസിആർ പരിശോധനകൾക്ക് ശേഷം വിവിധ ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു മാറ്റും.

ഇന്നു ഉച്ചയ്ക്കാണ് രണ്ടു വിമാനങ്ങൾ യുഎഇയിലേക്ക് യാത്രതിരിച്ചത്. നെടുമ്പാശേരിയില്‍നിന്ന്‌ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടത്. 181 പേരാണ് ഈ വിമാനത്തിൽ എത്തുക. ഉച്ചയ്ക്ക് 1.40നാണ് കേരളത്തില്‍നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്.

വിമാനം അണുവിമുക്തമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ബുധനാഴ്ച പൂർത്തിയായിരുന്നു. യാത്രക്കാർ പൂരിപ്പിച്ചുനൽകേണ്ട സത്യവാങ്മൂലം ഉൾപ്പെടെ ഫോറങ്ങൾ ഈ വിമാനത്തിൽ കൊടുത്തുവിട്ടു. വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇരിക്കാൻ രണ്ടായിരത്തോളം പ്ലാസ്റ്റിക് കസേരകൾ ഒരുക്കിയിട്ടുണ്ട്. അനാവശ്യമായി തൊടാതിരിക്കാനായി ഹാൻഡ് റെയിലുകൾ, ക്യൂ മാനേജർ, കൗണ്ടറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ‘ടച്ച് മീ നോട്ട്’ അറിയിപ്പുകളും വച്ചിട്ടുണ്ട്..

കൊച്ചി ബ്യൂറോ. മലയാളം യുകെ.

കൊവിഡ് ബാധയെ തുടർന്ന് അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഈ വിമാനത്തിൽ നാട്ടിലേക്കെത്തി.

വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ സ്വദേശികളാണ്. ഇവർക്ക് പോകാനായി മൂന്ന് കെഎസ്ആർടിസി ബസുകളാണ് ഒരുക്കിയത്. ആകെ എട്ട് കെഎസ്ആർടിസി ബസുകളും 40 ഓളം ടാക്സികളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

വിമാനത്തിലെ യാത്രക്കാരെ 30 പേരെ വീതം ആറ് ബാച്ചുകളായാണ് ഇറക്കുക. ഇവരെ ആദ്യം തെർമൽ സ്കാനറിലൂടെ കയറ്റും. ആർക്കെങ്കിലും രോഗ ലക്ഷണം കാണിച്ചാൽ ഇവരെ ഉടൻ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും.

എമിഗ്രേഷൻ നടപടികൾക്കായി അഞ്ച് കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. പത്ത് ജീവനക്കാരാണ് ഇവിടെയുള്ളത്. പരമാവധി ഒന്നര മിനുട്ടിൽ നടപടികൾ പൂർത്തിയാക്കും. തുടർന്ന് ക്വാറന്റീനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യാത്രക്കാർക്ക് ക്ലാസ് നൽകും. അഞ്ച് മിനുട്ടാണ് ഈ ക്ലാസിന്റെ ദൈർഘ്യം. ജില്ലാ ഭരണകൂടമാണ് ക്ലാസെടുക്കുന്നത്. പിന്നീട് ക്വാറന്റീൻ ലംഘിക്കില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങും. നോർക്കയുമായി ബന്ധപ്പെട്ട് പാസ്പോർട്ട് സ്കാൻ ചെയ്ത ശേഷം വീണ്ടും തെർമൽ സ്കാൻ നടത്തും. പിന്നീട് ജില്ല തിരിച്ച് യാത്രക്കാരെ ഇരുത്തും. അതിന് ശേഷം ഇവരെ ക്വാറന്റീനിലേക്ക് മാറ്റും.

ലോക ഡൗൺ പ്രമാണിച്ച് കേരളത്തിലെ മദ്യവിപണനകേന്ദ്രങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാന സർക്കാരിന് വരുത്തി വച്ചിരിക്കുന്നത്. കാരണം 212 ശതമാനത്തോളം നികുതി ആണ് മദ്യവിൽപനയിൽ നിന്ന് സംസ്ഥാന ഗവൺമെന്റിന് കിട്ടിക്കൊണ്ടിരിക്കുന്നത്. മദ്യപന്മാരുടെ പോക്കറ്റിൽ നിന്നുള്ള പൈസ എടുത്താണ് സർക്കാർ ശമ്പളം ഉൾപ്പെടെയുള്ള ചിലവുകൾക്ക് പണം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.

എംസി ബ്രാൻഡി സർക്കാർ മദ്യക്കമ്പനികളിൽ നിന്നു വാങ്ങുന്ന വില 53 രൂപ. വിൽക്കുന്ന വില 560 രൂപയാണ്. ലാഭം 507 രൂപ. ബെക്കാർഡി ക്ലാസിക് സർക്കാർ വാങ്ങുന്നത് 168 രൂപയ്ക്ക്. വിൽക്കുന്നത് 1240 രൂപയ്ക്ക്. ലാഭം 1072 രൂപ. എക്സൈസ് ഡ്യൂട്ടിയും നികുതിയുമെല്ലാം ചേരുമ്പോഴാണ് മദ്യത്തിന് സംസ്ഥാനത്ത് വില കുത്തനെ കൂടുന്നത്. കോവിഡ് ബാധയെത്തുടർന്ന് നികുതിഘടനയിൽ ഇനിയും വർധനവുണ്ടായേക്കാം.

ബവ്റിജസ് കോർപ്പറേഷൻ മദ്യക്കമ്പനികളിൽനിന്ന് വാങ്ങുന്ന വിലയ്ക്കുമേൽ നികുതി, എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്സൈസ് ഈടാക്കുന്നത്), ലാഭം, പ്രവർത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയശേഷമാണ് മദ്യം വിൽപ്പനയ്ക്കെത്തുന്നത്. നികുതി കൂട്ടിയാലും വിൽപ്പനയില്‍ കുറവില്ല.

2018–19 ബജറ്റിൽ സർചാർജ്, സാമൂഹ്യസുരക്ഷാ സെസ്, മെഡിക്കൽ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളഞ്ഞ് വിൽപ്പന നികുതി നിരക്ക് പരിഷ്ക്കരിച്ചിരുന്നു. 400 രൂപവരെയുള്ള മദ്യത്തിന്റെ നികുതി 200 ശതമാനമായും 400ന് മുകളില്‍ വിലയുള്ള മദ്യത്തിന്റെ നികുതി 210 ശതമാനമായും ബിയറിന്റെ നികുതി 100 ശതമാനമായും പരിഷ്ക്കരിച്ചു. 2019–20ലെ ബജറ്റിൽ ഈ നികുതി 2 ശതമാനം വർധിപ്പിച്ചു.

Copyright © . All rights reserved