Latest News

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം ഇറങ്ങാൻ കഴിയാതെ കരിപ്പൂരിലേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കരിപ്പൂരിൽ തിരിച്ചെത്തിയത്. ദുബായിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടർന്ന് വിമാനത്താവളത്തിൽ വെള്ളം കയറിയതാണ് പ്രശ്നമായത്.

കരിപ്പൂരിൽനിന്ന് വ്യാഴാഴ്ച രാത്രി എട്ടിനാണ് വിമാനം പുറപ്പെട്ടത്. ദുബായിൽ ഇറക്കുക അസാധ്യമായതിനാൽ മസ്കറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. അവിടെനിന്ന് ഇന്ധനം നിറച്ച് തിരിച്ചുപറത്തിയ വിമാനം വെള്ളിയാഴ്ച പുലർച്ചെ 4.45-ന് കരിപ്പൂരിലെത്തി. 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ പിന്നീട് വീടുകളിലേക്കുതന്നെ മടങ്ങി.

യാത്രക്കാരെ റാസൽഖൈമയിലെത്തിക്കാൻ സൗകര്യമൊരുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചെങ്കിലും ഇപ്പോഴും യാത്ര അനിശ്ചിതത്വത്തിലാണ്. ടിക്കറ്റ് റീഫണ്ട് നൽകാൻ തയ്യാറാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ അത്യാവശ്യമായി യു.എ.ഇ.യിൽ എത്തേണ്ടവർ പ്രതിസന്ധിയിലാണ്.

കനത്ത മഴയെത്തുടർന്ന് റൺവേയിൽ വെള്ളംകയറി ദുബായ് വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 1244 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. 41 വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടു.

കഴക്കൂട്ടത്ത് ജന്മദിനാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നിലഗുരുതരമാണ്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ദേശീയപാതയിൽ ടെക്നോ പാർക്കിന് എതിർവശത്ത് ബി. സിക്സ് ബിയർ പാർലറിൽ കഴിഞ്ഞ ദിവസം 11.30ഓടെയായിരുന്നു സംഘർഷം ഉണ്ടായത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു.

ഒരു സംഘം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ബി. സിക്സ് പാർലറിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ സമയത്ത് മറ്റൊരു സംഘം ഇവിടെ എത്തിച്ചേരുകയും ഇരുസംഘങ്ങളും തമ്മിൽ പരസ്പരം തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. അഞ്ചുപേരിൽ ഒരാളുടെ പരിക്ക് അത്ര സാരമുള്ളതല്ല. രണ്ടു പേരുടെ നില ഗുരുതരമാണ്. കുത്തേറ്റ രണ്ടുപേരെ മെഡിക്കൽ കോളേജിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വിഷയത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ചെറിയ വാക്കുതർക്കത്തിൽ രൂപപ്പെട്ട സംഘർഷം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് പോലീസ് എത്തുന്നതിന് മുമ്പേ അക്രമി സംഘം ഇവിടെ നിന്ന് ഓടിപ്പോയിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ആയിരങ്ങൾ പങ്കെടുത്ത ഈ വർഷത്തെ ലണ്ടൻ മിനി മാരത്തോണിലെ മലയാളികളായ മിന്നും താരങ്ങളാണ് ഈ സഹോദരിമാർ. സ്പോർട്സിൽ തല്പരരായ ഇവരുടെ തുടർച്ചയായ മൂന്നാമത്തെ മാരത്തോൺ ആണിത്. ലണ്ടണിലെ മെയിൻ ലാൻഡ് മാർക്കായ ലണ്ടൻ ഐ, ബിങ്കു ബെൻ, പാർലിമെന്റ്, ബക്കിങ്ഹാം പാലസ് എന്നിവ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിനിസ്റ്ററിലാണ് എല്ലവർഷവും ഈ മാരത്തോൺ നടക്കുന്നത്.

ലണ്ടണിലെ ആദ്യകാല കുടിയേറ്റക്കാരായ ഇവരുടെ മതാപിതാക്കൾ ആരോഗ്യ മേഖലയിൽ ജീവനക്കാരായ ചാലക്കുടി സ്വദേശികളായ ഷീജോ മൽപ്പാനും, സിനി ഷീജോയും ആണ്. ഷീജോ മൽപ്പാൻ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്‌മയായ ചാലക്കുടി ചങ്ങാത്തം മുൻ പ്രസിഡന്റും, സിനി ലണ്ടൻ ബാർട്ട്സ് എൻ എച്ച് എസ് ട്രസ്റ്റിലെ ഡയബടീസ് ക്ലിനിക്കൽ നേഴ്സ് സ്പെഷ്യലിസ്റ്റ് ആണ്.

വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ചെന്നിത്തല കാരാഴ്മയിൽ ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് വെട്ടേറ്റു. ഇവരിൽ 2 പേരുടെ നില ​ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് പത്ത് മണിയോടെ സജ്‌നയുടെ വീട്ടിലെത്തി. ആദ്യം വെട്ടുകത്തി കൊണ്ട് സജ്‌നയെ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഈ സമയം പിതാവ് റാഷുദീനും സഹോദരീഭര്‍ത്താവ് ബിനുവും ഓടിയെത്തി കത്തി പിടിച്ചുമാറ്റി. പ്രതിയുടെ കയ്യില്‍ മൂര്‍ച്ചയേറിയ മറ്റൊരു ആയുധം കൂടിയുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് സജ്നയുടെ മാതാവ് നിർമലയുൾപ്പെടെ നാല് പേരെയും രഞ്ജിത്ത് ആക്രമിച്ചത്.

ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കാരാഴ്മ സ്വദേശികളായ റാഷുദീൻ മകൾ, സജ്ന, മാതാവ് നിർമല എന്നിവരടക്കം അഞ്ച് പേർക്കാണ് പരുക്കേറ്റത്. സജ്‌നയുടെ ഭര്‍ത്താവ് മരിച്ചതിന് ശേഷം പുനര്‍ വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബം പ്രതി രഞ്ജിത്തിനെ പരിചയപ്പെടുന്നത്. എന്നാല്‍ ഇയാളുടെ സ്വഭാവദൂഷ്യം മനസിലായതോടെ റാഷുദീനും മകളും വിവാഹത്തില്‍ നിന്ന് പിന്മാറി.

അതേസമയം പ്രതി ഇവരുടെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശനം പതിവായിരുന്നു. ഇതിനിടെ സജ്‌ന കുവൈറ്റില്‍ നഴ്‌സിങ് ജോലിക്കായി പോയി. രണ്ട് വര്‍ഷത്തിന് ശേഷം ഇന്നലെ സജ്‌ന നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ താനുമായുള്ള വിവാഹത്തിന് സജ്നയും വീട്ടുകാരും തയ്യാറല്ലെന്ന് അറിഞ്ഞതോടെ പ്രതി ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രി ബി.ജെ.പി.ക്കൊപ്പം നിന്ന് രാഹുലിനെ ആക്രമിക്കുന്നുവെന്ന് പ്രിയങ്ക ആരോപിച്ചു. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.

രാഹുൽ ​ഗാന്ധി അനീതിക്കെതിരെ ശബ്ദമുയർത്തുന്നു. ജനാധിപത്യത്തിന് വേണ്ടി അദ്ദേഹം നിലകൊള്ളുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി മാത്രം രാഹുലിനെ ലക്ഷ്യംവയ്ക്കുന്നു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവർ ടീമിലുണ്ടെങ്കിൽ മത്സരങ്ങൾ ജയിക്കാനാവില്ല. കേരളത്തിലെ മുഖ്യമന്ത്രി സമാനമായ രീതിയിൽ ഒളിച്ചുകളിക്കുന്ന വ്യക്തിയാണ്. അദ്ദേഹം കോൺ​ഗ്രസിനെതിരേയും രാഹുലിനെതിരേയും ആഞ്ഞടിക്കും. ഒരിക്കലും ബി.ജെ.പിയെ കുറ്റപ്പെടുത്തില്ല.

ലൈഫ് മിഷൻ മുതൽ സ്വർണക്കടത്ത് വരെ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ പിണറായി വിജയനെതിരെ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, ഒരിക്കൽ പോലും മോദി സർക്കാർ അദ്ദേഹത്തിനെതിരേ നടപടിയെടുത്തിട്ടില്ല. കൊടകര കള്ളപ്പണക്കേസും പ്രിയങ്കാ ​ഗാന്ധി ചൂണ്ടിക്കാട്ടി. ‘കേരളത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കോടിക്കണക്കിന് രൂപയുമായി പിടികൂടി. വിഷയത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല’ -അവർ ആരോപിച്ചു.

രാജ്യത്ത് സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്ന സാഹചര്യങ്ങളിൽ കുറ്റവാളികളെ സംരക്ഷിക്കാനാണ് കേന്ദ്രവും കേരളവും ശ്രമിക്കുന്നുത്. വാളയാറിലും, വണ്ടിപ്പെരിയാറിലും നാം ഇത് കണ്ടതാണ്. മണിപ്പുരിൽ ജവാന്റെ ഭാര്യ അപമാനിക്കപ്പെട്ടപ്പോൾ സർക്കാർ അവരോടൊപ്പം നിന്നില്ല. ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ മാലയിട്ട് സ്വീകരിക്കാനാണ് ബി.ജെ.പി തയ്യാറായതെന്നും പ്രിയങ്ക ആരോപിച്ചു.

പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നാല് മണിക്കൂർ വൈകി ആരംഭിച്ചു. ആദ്യം പാറമേക്കാവിന്‍റെയും തുടർന്ന് തിരുവമ്പാടിയുടെയും വെടിക്കെട്ടാണ് നടന്നത്. പുലർച്ചെതന്നെ മന്ത്രി കെ. രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലർച്ചെതന്നെ നടത്താനും തീരുമാനമായത്.

പോലീസിന്‍റെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്നും പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടെന്നും എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപി അടക്കമുള്ളവർ രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലെത്തിയിരുന്നു.

വെടിക്കെട്ടിന് 40 പണിക്കാരെ മാത്രമേ ഉപയോഗിക്കാനാകൂവെന്ന നിർദേശം പ്രതിഷേധത്തിനിടയാക്കി. കമ്മിറ്റിക്കാരെ ഇവിടേക്ക് കടത്തിവിടില്ലെന്നും പോലീസ് അറിയിച്ചിരുന്നു. പ്രതിഷേധ സൂചകമായി തിരുവമ്പാടിയുടെ നായ്ക്കനാൽ, നടുവിലാൽ കാഴ്ചപ്പന്തലുകളുടെ ലൈറ്റ് അണച്ചു.

വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ റോഡ് അടച്ച് പോലീസ് ആളുകളെ തടഞ്ഞതും തര്‍ക്കത്തിനിടയാക്കി. ഇത് സംബന്ധിച്ച് പോലീസ് കമ്മീഷണർ അങ്കിത് അശോകും ദേശക്കാരും തമ്മിൽ തർക്കമുണ്ടായി.

വെടിക്കെട്ടിന് പോലീസ് രാജെന്ന് തിരുവമ്പാടി വിഭാഗം ആരോപിച്ച് രാത്രിപൂരത്തിന്റെ പഞ്ചവാദ്യവും നിർത്തിവെച്ചു. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെയാണ് രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

തിരുവമ്പാടിയുടെ രാത്രി ചടങ്ങ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. തുടര്‍ന്ന്, പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു.

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച അവസാനിക്കും ‌. മത്സരത്തിൽ പങ്കെടുക്കുന്നവർ ഇന്നുതന്നെ പേരുകൾ രജിസ്റ്റർ ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ .

വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരത്തിൽ രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക . ഫൈനൽ മത്സരങ്ങൾ ജൂൺ 8 ന് നടത്തപ്പെടും .

കുട്ടികൾ NRSVCE ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത് . മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പി ഒ സി ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക . മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത് .

2025 ലെ ജൂബിലി വർഷത്തിന് ഒരുക്കമായി 2024 പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ . “പ്രതീക്ഷയുടെ തീർത്ഥാടകർ” എന്ന മുദ്രാവാക്യവുമായി രൂപത മുഴുവൻ ”ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു” (സങ്കീ 119 : 114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് വചനം വായിച്ച്, ധ്യാനിച്ച് ജൂബിലിക്കുവേണ്ടി ഒരുങ്ങുമ്പോൾ ഈ വർഷത്തെ സുവാറ മത്സരങ്ങൾക്ക് കൂടുതൽ മത്സരാർത്ഥികൾ പേരുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് വിശ്വാസ സമൂഹത്തിന്റെ ബൈബിൾ പഠനത്തിലുള്ള താല്പര്യം വിളിച്ചോതുന്നു . നമ്മുടെ രൂപതയിലെ മതപഠന ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാകുട്ടികളെയും മത്സരത്തിൽ പങ്കെടിപ്പിച്ചുകൊണ്ട് വചനത്തിൽ ഉറപ്പുള്ളവരാക്കാം . സുവാറ ബൈബിൾ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ഫോം ഉപയോഗിക്കണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

https://forms.office.com/pages/responsepage.aspx?id=_TZTq6nQiE-Kztxy6twlvgTIpwqWL5xKs1Bd9xcp9qtUM1FCSlY5SEVORTlBUThEMkYwSzlEOTFENSQlQCN0PWcu

“ദീദീ” ഹിന്ദി സംഗീത വീഡിയോ ഇവിടെ കാണാം യൂടൂബിൽ –>> https://www.youtube.com/watch?v=EfVXGI4rqNg

“ദീദീ” നവീൻ ജെ. ആൻത്രപ്പേറിന്റെ ഏറവും പുതിയ മ്യൂസിക്കൽ ആൽബം ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ദീദീ ഒരു യുവജനങ്ങൾക്ക് ഹരമേകുന്ന ട്രെൻഡിങ്ങ് പ്രണയ ഡാൻസ് സോങ്ങ് ആണ്. Romantic വോയിസിലൂടെ ഗാനം ആലപിച്ച് ജനഹൃദ്യയങ്ങളുടെ മനസ്സ് കിഴടക്കി കഴിഞ്ഞു റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ. ബോളിവുഡ് ലോകത്തും തരംഗം സൃഷ്ടിക്കുകയാണ് നമ്മുടെ മലയാളി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത ദീദീ ഹിന്ദി ഗാനം.

“ദീദീ” സംഗീത വീഡിയോ സംവിധാനം ചെയ്യിത്തിരിക്കുന്നതും നവീൻ ജെ. ആൻത്രപ്പേർ. നവീൻ ജെ. ആൻത്രപ്പേർ മുംബൈയിൽ ആണ് സ്ഥിര താമസം. ദീദീ വീഡിയോയുടെ ഭാഗമായി മെഗാ ലൈവ് സ്റ്റേജ് ഷോകൾകായി നവീനും അദ്ദേഹത്തിന്റെ ബാൻഡും തയ്യാർയെടുക്കുകയാണ്
കേരളത്തിലും താരത്തിന്റെ ലൈവ് മെഗാ സ്റ്റേജ് ഷോ ഉണ്ടാകുന്നതാണ്.

നവീൻ ജെ. ആൻത്രപ്പേറിന്റെ അസാധാരണമായ കാൻഡിഡ് – നാച്ചുറൽ അഭിനയ കഴിവും, അദ്ദേഹത്തിന്റെ കഥാപത്രത്തെ ഉൾകൊണ്ട് അഭിനയികാൻ ഉള്ള കഴിവും നവീന് അന്താരാഷ്ട്ര തലത്തിൽ വരെയും ഒരു ആക്ടർ, ഫാഷൻ സൂപ്പർ മോഡൽ എന്നി നിലകളിൽ പ്രശംസ നേടിയിട്ടുള്ളതാണ്. കാൻഡിഡ് സ്‌റ്റയിലിൽ ഉള്ള അദ്ദേഹത്തിന്റെ അഭിയനകൻ ഉള്ള കഴിവും, അദ്ദേഹത്തിന്റെ ഹോളിവുഡ് ഇന്റർ നാഷണൽ രൂപഭംഗിയും, ശരീരഘടനയും, പെരുമാറ്റവും എല്ലാം കൂടി ചേരുബോൾ സംഗീത വീഡിയോകൾ എല്ലാം വൻ ഹിറ്റ് ആകുകയാണ്.

“ലോൺലി അയാം ക്രയിങ്ങ് “എന്ന മ്യൂസിക്കൽ ആൽബത്തിലൂടെ യുവതി യുവാക്കളുടെ ഹരമായി മാറി ഇന്റർനാഷണൽ പാശ്ചാത്യ സംഗീത ലോകത്തെ വേറിട്ട നാമമാണ് നവീൻ ജെ. ആൻത്രപ്പേർ. ഇന്ത്യയ്ക്ക് തന്നെ അഭിമാനമായ രീതിയിൽ അനേകം അന്താരാഷ്ട്ര പാശ്ചാത്യ സംഗീത ടി.വി. ചാനലുകളായ എം. ടി. വി അറേബ്യ, വി.ച്ച്. വൺ, എം.ടി. വി. ഇന്ത്യ, നയൻ എക്സ് ഒ, സീ കഫേ, സീ ട്രെൻഡ്സ് , ഇ-മസാല യിലുടെ പ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞു നവീൻ ജെ. ആൻത്രപ്പേർ. ലോൺ ലി അയാം ക്രയിങ്ങ് എന്ന മ്യൂസിക് വീഡിയോ ക് “ഐ ലൈക് ഇറ്റ്” വേൾഡ് ടാലന്റ് അവാർഡ് ലഭിച്ചു. ‘ലോൺ ലി അയാം ക്രയിംങ്ങ്’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലുടെ ലോക പ്രശ്സ്തി നേടിയ താരമണ് നവീൻ ജെ. ആൻത്രപ്പേർ. ഇന്ത്യയിൽ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ബോളിവുഡ് സിനിമ ലോകത്തെ പ്രശ്സ്തമായ യഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിൽ ആണ് ഗാനത്തിന്റെ ഒഡിയോ റെക്കോഡിംങ്ങ്, മിക്സിംങ് & മാസ്റ്ററിംങ്ങ് ചെയ്തത്. പ്രശ്സ്തമായ റോത്തങ്ങ് പാസ്സ്, മണ്ണാലി എന്നി സ്ഥലങ്ങളിൽ വച്ചാണ് ലോൺലി അയാം ക്രയിംങ്ങ് എന്ന ഗാനത്തിന്റെ ചിത്രീകരണം.

അന്താരാഷ്ട്രതലത്തിൽ ഏറ്റവു ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളുടെ പട്ടികയിൽ നമ്മുടെ മലയാളി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ ഉൾപ്പെടുന്നു. “നവീൻ ജെ. ആൻത്രപ്പേർ മ്യൂസിക് നെറ്റ് ” ലൈവ് മ്യൂസിക്ക് ഷോ നേരിൽ കാണുന്നത് ഒരു അനുഭവം തന്നെയാണ്. നവീന്റെ സ്വന്തമായി കംപോസ് ചെയ്ത പാട്ടുകളും അതൊടൊപ്പം തന്നെ ജനപ്രിയ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, അറബിക് എന്നി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളും അടങ്ങുന്നതാണ് നവീന്റെ മ്യൂസിക്ക് സ്റ്റേജ് ഷോ. നവീൻ ജെ. ആൻത്രപ്പേർ രംഗോലി ഗൾഫ് എന്ന ടി.വി. ഷോയിൽ ജഡ്ജായും, വോയിസ് ഓഫ് സിംഫണി യു എ യി എന്ന ടി.വി ഷോയിലും ജഡ്ജായും . മുംബൈ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന “ബാറ്റിൽ ഓഫ് ദ ബാന്റ്സ് ” എന്ന ഇന്ത്യയിലെങ്ങും നിന്നുള്ള പ്രോഫണൽ മ്യൂസിക്ക് ബാന്റുകൾ പങ്കെടുത്ത മത്സരങ്ങളുടെ മുഖ്യ വിധി കർത്താവു ആയിട്ടുണ്ട്.

മുംബൈ – ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനേകം പരസ്യ ചിത്രങ്ങളിലും, ഫാഷൻ ഷോകളിലും, ഫാഷൻ ഷൂട്ടുകളിലും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, നവീൻ പ്രവർത്തിച്ചുണ്ട് . അനേകം പരസ്യ ചിത്രത്തിലൂടെയും, ഇന്റർനാഷണൽ ഫാഷൻ ഫോട്ടോ ഷൂട്ടുകളിലും, ഫാഷൻ ഷോകളിലും – സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, ഗാനാലപന രംഗത്തും, ആക്റ്റർ, മ്യൂസിക് കംപോസർ,മ്യൂസിക് പ്രൊഡ്യൂസർ, ഡാൻസർ, ഇംഗ്ലീഷ് വോയ്സ് ഓവർ ആർട്ടിസ്റ്റ്, അങ്ങിനെ വ്യത്യസ്തമായ കഴിവുകൾ ഉള്ള ബഹുമുഖ പ്രതിഭ തന്നെയാണ് നവീൻ ജെ. ആൻത്രപ്പേർ

നവീന്റെ വ്യത്യസ്തമായ പാശ്ചാത്യ ഗാനാപാലന ശൈലിയും, ഗിറ്റാറുമായി ബന്ധപ്പെട്ട അറിവും നേടാനായി ഇന്ത്യയ്ക്കകത്തും പുറത്തു നിന്നു പല പ്രമുഖ വ്യക്തിളാണ് നവീന്റെ ശിഷ്യത്വം സ്വീകരിച്ചു നവീൻൽ നിന്നും പഠിക്കുവാൻ എത്തുന്നത്. സംഗീതത്തോട് താല്പര്യമുള്ള ബോളിവുഡിലെ സിനമാ താരങ്ങളും, ഗായകരും മറ്റും പ്രമുഖ വ്യക്തികൾ അടക്കമാണ് നവീനിൽ നിന്ന് ഗിറ്റാറും, ഗാനാലപനവുംപഠിക്കുവാൻ വരുന്നത്. ഓൺലെൻ ക്ലാസ്സുകൾ മുഖാന്തിരവും, നേരിട്ടുമായി താല്പര്യമുള്ളവർക്ക് സംഗീതവുമായി ബസപ്പെട്ട അറിവ് പകർന്നു നൽകുന്നു നവീൻ.

അനവധി സംഗീത സംവിധായകരാണ് നവീന്റെ ശബ്ദവു കഴിവും തേടി എത്താറുള്ളത്. നവീന്റെ സംഗീത ആൽബങ്ങൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് അനേകം സംഗീത സംവിധാകരാണ് നവീന്റെ വ്യത്യസ്ത ശൈലിയിൽ അവരുടെ സ്റ്റുഡിയോ റെക്കോർഡിങ്ങുകളിൽ, അവരുടെ ഗാനത്തിലും നവീന്റെ ശബ്ദവും, ഗാനാലാപനവും, ഗിറ്റാറിലെ മാന്ത്രികതയും ഉപയോഗിക്കാൻ നവീനെ തേടിയെത്തുന്നത്.

പുകയല്ല പാട്ടാണു ലഹരി – വ്യത്യസ്തമായ സ്വഭാവം

ഇത്രയൊക്കെ നേട്ടങ്ങൾ കൈവരിച്ച് അന്താരാഷ്ട്ര പ്രശ്സ്തയിലേക്ക് ഉയർന്നിട്ടും പോലും ഇത് ഒന്നും നവീനെ ബാധിക്കുന്നില്ല. തികച്ചും ലളിതമായ ജീവിത ശൈലിയാണ്, ഇന്നും അദ്ദേഹത്തിന്റെത് . പ്രകൃതിയെയും പക്ഷി മ്യഗാദികളെയും സ്നേഹിക്കുന്ന, ജീവിതത്തിലിന്നു വരെ പുകവലിക്കുകയൊ, മദ്യപിക്കുകയോ ചെയ്യാത്ത, ദൈവ ഭക്തിയും എളിമയുള്ള നവീനെ അനേകം യുവജനങ്ങൾക്ക് മാതൃകയാണ്. വഴിതെറ്റി പോകുന്ന സമൂഹത്തിലെ എല്ലാവർക്കും പ്രത്യേകിച്ച് യുവാക്കളെ ” ഡ്രഗ്സ്” മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണ് “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ” എന്ന വിഷയത്തിൽ ബോധവൽക്കരിക്കുന്നതിന്, അനേകം ആന്റി-ഡെർക്സ്, പുകവലി വിരുദ്ധ, മദ്യവിരുദ്ധ ബോധവൽക്കരണ പ്രോഗാമുകൾ സംഘടിപ്പിക്കുന്ന എൻ.ജി.ഒ സംഘടകൾക്ക് ഒരു താങ്ങാവുകയാണ് നവീൻ . “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ ഈ സാമൂഹിക വിഷയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ സംഘടനകളുമായി സഹകരിച്ചും മെഗാ സംഗീത ഷോകൾ അവതരിപ്പിക്കാറുള്ളതാണ്. ഉയർന്നു വരുന്ന പുതിയ യുവജന തലമുറയ്ക് നവീൻ ഒരു വഴികാട്ടി തന്നെയാണ്.

അന്താരാഷ്ട്ര സംഗീത ലോകത്തിൽ മലയാളി സാന്നിദ്ധ്യം തെളിയിച്ച ഈ താരത്തിന്റെ ഗാനാലാപന രംഗത്തും, ഡാൻസിലും, ഗിറ്റാറിലും, അഭിനയത്തിലും, മോഡലിങ്ങിലും, സംഗീത സംവിധാനത്തിലും, സ്റ്റേജ് പെർഫോർമൻസിലും വേറിട്ട മാന്ത്രികമായ കഴിവാണ് ഉള്ളത്.

നവീൻ ജെ. ആൻത്രപ്പേർ സിങ്ങർ, പെർഫോമർ, ഗിറ്റാറിസ്, മ്യൂസിക്ക് കംപോസർ, മ്യൂസിക്ക് പ്രഡ്യൂസർ, ആക്ടർ, സൂപ്പർ മോഡൽ, ഡാൻസർ, എന്നീ നിലകളിൽ ജന ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു. താരത്തിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബിൽ ഇ സംഗീത വിഡോയകൾ വൈറൽ ആകുന്നു

നവീൻ ജെ. ആൻത്രപ്പേർ സംഗീത വീഡിയോ ഇവിടെ കാണാം http://www.youtube.com/naveenjanthraper http://www.instagram.com/naveenjanthraper http://www.facebook.com/naveenjanthraper

റോമി കുര്യാക്കോസ്

ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാക ഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ
നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ്‌ നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ. എം ലിജു ക്യാമ്പയിൻ ഉൽഘാടനം ചെയ്യും. യു കെ സമയം രാവിലെ 10 മണിക്ക് ഓൺലൈൻ (ZOOM) ആയാണ് ഉൽഘാടന ചടങ്ങുകൾ.

2024 ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാൻ നിയോഗിക്കപ്പെട്ട ശ്രീ. എം ലിജു, ‘A DAY FOR ‘INDIA” ക്യാമ്പയിനിന്റെ ഉൽഘാടകനായി എത്തുന്നത് പ്രവാസികളായ കോൺഗ്രസ് പ്രവർത്തകരെ വലിയ ആവേശഭരിതരാക്കിയിട്ടുണ്ട്.

ക്യാമ്പയിനിന്റെ ഭാഗമായി അന്നേദിവസം, യു കെയുടെ വിവിധ ഭാഗങ്ങളിൽ (വാർ റൂം) ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ ഒരുമിച്ചുകൂടി, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ മുഖേന മുഴുവൻ സമയ പ്രചാരണം സംഘടിപ്പിക്കും. രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീർണ്ണമായ സാഹചര്യത്തിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടർമാരായ അവരുടെ ബന്ധു – മിത്രാധികളിലേക്ക് എത്തിക്കുക, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികൾ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കുക എന്നിവയാണ് ‘A DAY FOR ‘INDIA” ക്യാമ്പയിനിലൂടെ ഐഒസി (യു കെ) ലക്ഷ്യമിടുന്നത്.

വിവിധ സോഷ്യൽ മീഡിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഒരേ ദിവസം, യു കെയിലെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ‘വാർ റൂം’ മുഖേന, പ്രചാരണം കൂടുതൽ കൂട്ടായ്മയിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പു കമ്മിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് ഐഒസി (യു കെ) – കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, സീനിയർ ലീഡർ സുരാജ് കൃഷ്ണൻ, പ്രചാരണ കമ്മിറ്റി കൺവീനർ സാം ജോസഫ് എന്നിവർ അറിയിച്ചു.

ഏപ്രിൽ 20 – ന് (ശനിയാഴ്ച) സംഘടിപ്പിക്കുന്ന ‘A Day for ‘INDIA” ക്യാമ്പയിനിൽ യു കെയിലെ പ്രബുദ്ധരായ എല്ലാ ജനാതിപത്യ – മതേതര വിശ്വാസികളും ഭാഗമാകണമെന്നും ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കപ്പെടുന്നതിൽ നിർണ്ണായകമായ ഈ ഘട്ടത്തിൽ, ഒരു ദിവസം നമ്മുടെ മാതൃരാജ്യത്തിനായി മാറ്റിവെച്ചു സഹകരിക്കണമെന്നും ഐഒസി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ പറഞ്ഞു.

വാർ റൂം ലീഡേഴ്‌സ്:

ബോബിൻ ഫിലിപ്പ് (ബിർമിങ്ഹാം), റോമി കുര്യാക്കോസ് (ബോൾട്ടൻ), സാം ജോസഫ് (ലണ്ടൻ), വിഷ്ണു പ്രതാപ് (ഇപ്സ്വിച്), അരുൺ പൂവത്തുമൂട്ടിൽ (പ്ലിമൊത്ത്), ജിപ്സൺ ഫിലിപ്പ് ജോർജ് (മാഞ്ചസ്റ്റർ), സോണി പിടിവീട്ടിൽ (വിതിൻഷോ), ഷിനാസ് ഷാജു (പ്രെസ്റ്റൺ)

തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഭാരവാഹികൾ:

സാം ജോസഫ് (കൺവീനർ), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണൻ, നിസാർ അലിയാർ (കോ – കൺവീനേഴ്‌സ്)

കമ്മിറ്റി അംഗങ്ങൾ:
അരുൺ പൗലോസ്, അജി ജോർജ്, അരുൺ പൂവത്തൂമൂട്ടിൽ, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിൻ തോമസ്, ജെന്നിഫർ ജോയ്

Zoom Link

https://us06web.zoom.us/j/89983950412?pwd=g22NqPMjE8XjcWxCJ46dKbHPcNQqNA.1

Meeting ID: 899 8395 0412
Passcode: 743274

വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ കോയമ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശിയായ പ്രേംകുമാറിനെയാണ് കുമളി പൊലീസ് പിടികൂടിയത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു വരുത്തി വിവിധ സ്ഥലങ്ങളില്‍ വച്ച്‌ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

‘ഡിസംബര്‍ മാസത്തിലാണ് പ്രേംകുമാര്‍ ചെക്ക് റിപ്പബ്ലിക് സ്വദേശിയായ യുവതിയെ പരിചയപ്പെട്ടത്. ഓസ്‌ട്രേലിയയില്‍ ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്നയാളാണ് പ്രേംകുമാര്‍. ഫേസ്ബുക്കിലെ ഒരു ട്രാവല്‍ ഗ്രൂപ്പ് വഴിയായിരുന്നു പരിചയം.

തുടര്‍ന്ന് വാട്‌സ്‌ആപ്പ് നമ്പര്‍ കരസ്ഥമാക്കി സന്ദേശങ്ങളയച്ചു തുടങ്ങി. 50 രാജ്യങ്ങള്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സൗഹൃദം കൂടുതല്‍ ശക്തമാക്കി. തുടര്‍ന്ന് ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ച്‌ സന്ദര്‍ശിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ക്ഷണിച്ചു. ഇതനുസരിച്ച്‌ 12ന് കൊച്ചിയിലെത്തിയ യുവതിയെ പ്രേംകുമാര്‍ സ്വന്തം കാറില്‍ ചെറായിയിലിലെ ഹോട്ടലിലെത്തിച്ചു.

ഇവിടെ വച്ചും പിന്നീട് ആലപ്പുഴയിലെ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചു. ഇതിന് ശേഷം 15ന് കുമളിയിലെത്തി. ഹോംസ്റ്റേയില്‍ താമസിക്കുന്നതിനിടെ പീഡനം തുടര്‍ന്നുവെന്നാണ് വിദേശ യുവതിയുടെ പരാതി.

ഇതിനു ശേഷം 16ന് രാത്രി യുവതി ചെലവുകള്‍ക്കായി നല്‍കിയിരുന്ന മുപ്പതിനായിരം രൂപയും 200 പൗണ്ടുമായി കോയമ്പത്തൂരിലേക്ക് കടന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കോയമ്പത്തൂരിലെത്തിയാണ് പ്രതിയെ കുമളി പൊലീസ് പിടികൂടിയത്.

RECENT POSTS
Copyright © . All rights reserved