law

ലണ്ടന്‍: ജോലി സ്ഥലങ്ങളില്‍ ഹൈഹീലുകള്‍ നിര്‍ബന്ധമാക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. ഗവേഷകരാണ് ഇക്കാര്യം ഉന്നയിക്കുന്നത്. ഹൈഹീല്‍ ഷൂസുകളുടെ അപകടങ്ങളേക്കുറിച്ച് പഠനം നടത്തിയ അബര്‍ദീന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇത്തരം ഷൂസുകള്‍ സ്ത്രീയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുമെങ്കിലും പേശികള്‍ക്കും അസ്ഥികള്‍ക്കും ദോഷകരമാണ്. പരിക്കുകള്‍ക്കുള്ള സാധ്യതയും ഇവ വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി.

ഹൈഹീല്‍ഡ് ചെരുപ്പുകള്‍ നിര്‍ബന്ധിതമാക്കുന്നത് നിരോധിക്കണമെന്ന നിര്‍ദേശം ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. ഹൈഹീല്‍ ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോള തോര്‍പ്പ് എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിരോധനത്തിന് ആവശ്യമുയര്‍ന്നത്. എന്നാല്‍ നിലവിലുള്ള നിയമങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്തമാണെന്നായിരുന്നു മന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയത്.

ഫ്‌ളാറ്റ് ഷൂസുകള്‍ ധരിച്ചെത്തിയ തോര്‍പ്പിനോട് 4 ഇഞ്ച് വരെ ഉയരമുള്ള ഹീലുകള്‍ ഉപയോഗിക്കണമെന്നാണ് മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ നല്‍കിയ ഓണ്‍ലൈന്‍ പരാതിയില്‍ ഒന്നര ലക്ഷത്തിലേറെപ്പേര്‍ പിന്തുണ അറിയിച്ചു. ഹൈഹീലുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നത് നിരോധിച്ചുകൊണ്ട് ബ്രിട്ടീഷ് കൊളംബിയന നിയമ നിര്‍മാണം നടത്തിയതിനോട് ബ്രിട്ടന്‍ പ്രതികരിച്ച രീതിയെയും ഗവേഷകര്‍ വിമര്‍ശിച്ചു.

ലണ്ടന്‍: ബ്രെന്‍ഡ് ഹെയില്‍ സുപ്രീം കോടതിയുടെ ആദ്യ വനിതാ പ്രസിഡന്റ് ആകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് മൂന്ന് ജഡ്ജിമാരുടെയും നിയമനം ഇതിനൊപ്പം ഉണ്ടാകും. അതില്‍ ഒരാളും വനിതയാണ്. 2009ലാണ് ലേഡി ഹെയില്‍ സുപ്രീം കോടതിയില്‍ എത്തിയത്. ഈ നിയമനങ്ങളോടെ സുപ്രീം കോടതിയിലെ 12 ജഡ്ജിമാരില്‍ 2 പേര്‍ വനിതകളാകും.

സുപ്രീം കോടതിയില്‍ വനിതാ ജഡ്ജിമാരില്ലാത്തത് കാര്യമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ജുഡീഷ്യറിയില്‍ പുരുഷ മേധവിത്വം മാത്രമല്ല വെളുത്ത വര്‍ഗ്ഗക്കാരുടെ മേധാവിത്വവും വിമര്‍ശന വിധേയമായിരുന്നു. ഇത്തരം കാര്യങ്ങളില്‍ ഹെയില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 2015ല്‍ ഈ വിഷയത്തില്‍ സുപ്രീം കോടതിക്കെതിരെ ഫാമിലി ലോ വിദഗ്ദ്ധ കൂടിയായ ഇവര്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.

വിരമിക്കല്‍ പ്രായം 75 ആയ ജഡ്ജുമാരില്‍ ഏറ്റവും അവസാനത്തെ തലമുറയുടെ പ്രതിനിധി കൂടിയാണ് ലേഡി ഹെയില്‍. 1995ല്‍ വിരമിക്കല്‍ പ്രായം 70 ആക്കി നിജപ്പെടുത്തിയിരുന്നു. യോര്‍ക്ക്ഷയറില്‍ 194ല്‍ ജനിച്ച ഇവര്‍ കേംബ്രിഡ്ജില്‍ നിന്നാണ് നിയമ ബിരുദം കരസ്ഥമാക്കിയത്. 1989ല്‍ ക്വീന്‍സ് കൗണ്‍സല്‍ ആയി നിയമിതയായ ഇവര്‍ 1994ലാണ് ഹൈക്കോടതിയില്‍ ജഡ്ജിയായത്.

സ്വന്തം ലേഖകന്‍

യുകെയില്‍ ജനിച്ച ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം നേടാന്‍ സുവര്‍ണാവസരമൊരുക്കി ഇമിഗ്രേഷന്‍ കേസില്‍ യുകെ ഹൈക്കോര്‍ട്ട് നിര്‍ണായക വിധി പുറപ്പെടുവിച്ചു. സ്റ്റേറ്റ്‌ലെസ് ചൈല്‍ഡ് കേസിലാണ് ചരിത്രപ്രധാനമായ വിധിയുണ്ടായിരിക്കുന്നത്. ജൂണ്‍ 14 നാണ് ജഡ്ജ് സിഎംജി ഒക്കിള്‍ട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളുടെ അന്ത:സത്ത ഉള്‍ക്കൊള്ളുന്ന വിധി നടത്തിയത്. യുകെയില്‍ താമസിക്കുന്ന നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഹൈക്കോടതിയുടെ വിധിയുടെ നിയമവശങ്ങള്‍ പ്രശസ്ത സോളിസിറ്ററായ കെന്നഡി സോളിസിറ്റേഴ്‌സിലെ ലൂയിസ് കെന്നഡി മലയാളം യുകെയുമായി പങ്കുവെച്ചു. 2004 ഡിസംബര്‍ 4ന് ശേഷം ജനിച്ച കുട്ടികള്‍ക്കാണ് വിധിയനുസരിച്ച് ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാവുന്നത്. ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്ക് യുകെയില്‍ ജനിച്ച കുട്ടികളായിരിക്കണം. കുട്ടിയുടെ ജനനം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ മാത്രമേ ഈ വിധി പ്രകാരം അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. ജനന ശേഷം കുട്ടി ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ പൗരത്വത്തിന് അപേക്ഷിക്കുവാന്‍ കഴിയുകയില്ല. മറ്റൊരു രാജ്യത്തെയും പൗരത്വവും ഉണ്ടാകുവാന്‍ പാടില്ല.

നിലവിലുള്ള ഇന്ത്യന്‍ സിറ്റിസണ്‍ ആക്ട് അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് 2004 ഡിസംബര്‍ 4ന് മുമ്പ് ജനിച്ചവരാണെങ്കില്‍ സ്വഭാവികമായിത്തന്നെ ഇന്ത്യന്‍ പൗരത്വം ലഭിക്കുമായിരുന്നു. 2004 ഡിസംബര്‍ 4ന് ശേഷം ജനിച്ച കുട്ടികളുടെ വിവരങ്ങള്‍ അതാത് രാജ്യത്തുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടില്ല എങ്കില്‍ കുട്ടി സ്റ്റേറ്റ് ലെസ് വിഭാഗത്തില്‍ വരും. ഇങ്ങനെയുള്ള കാറ്റഗറിയില്‍ വരുന്ന കുട്ടികള്‍ക്കാണ് ഈ വിധി പ്രയോജനം ചെയ്യുന്നതെന്ന് സോളിസിറ്റര്‍ ലൂയിസ് കെന്നഡി പറഞ്ഞു.

കുട്ടിക്ക് അഞ്ചു വയസ് ആയതിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കില്‍ ബ്രിട്ടീഷ് പൗരത്വത്തിന് യോഗ്യത ലഭിക്കും. അഞ്ചു വയസ് ആയിട്ടില്ലെങ്കില്‍ നിശ്ചിത കാലത്തേക്ക് യുകെയില്‍ തുടരാനുള്ള വിസ നല്കുകയും അഞ്ചു വര്‍ഷമാകുമ്പോള്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യത ലഭിക്കുകയും ചെയ്യും. ലെസ്റ്റര്‍ ആസ്ഥാനമാക്കിയാണ് ലൂയിസ് കെന്നഡി സോളിസിറ്റഴ്‌സ് പ്രവര്‍ത്തിക്കുന്നത്. ഇമിഗ്രേഷന്‍ ലോയില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള സോളിസിറ്ററാണ് ലൂയിസ് കെന്നഡി. സ്റ്റേറ്റ്‌ലെസ് ചൈല്‍ഡ് വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കുവാനാഗ്രഹിക്കുന്നവരും നിയമ വശങ്ങള്‍ അറിയുന്നതിനായി കെന്നഡി സോളിസിറ്റേഴ്‌സിനെ ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍ നമ്പര്‍: 07713049948, 07453302060

എഡിറ്റോറിയല്‍

യുകെ മലയാളി കുടുംബങ്ങളില്‍ നല്ലൊരു ശതമാനവും തങ്ങള്‍ക്ക് വേണ്ടത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ട് എന്ന് കരുതുന്നവര്‍ ആണ്. ഈ വിശ്വാസത്തിന്‍റെ കാരണം മിക്കവരും തന്നെ ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ലൈഫ് കവറോ, മോര്‍ട്ട്ഗേജ് കവറോ, ക്രിട്ടിക്കല്‍ ഇല്‍നെസ്സ് കവറോ എടുത്തിട്ടുള്ളവര്‍ ആയത് കൊണ്ടാണ്. എന്നാല്‍ ഇങ്ങനെ ഏതെങ്കിലും ഒരു പോളിസി എടുത്തത് കൊണ്ടോ കൃത്യമായി നല്ലൊരു തുക മാസം തോറും പ്രീമിയം അടച്ചത് കൊണ്ടോ നിങ്ങള്‍ക്കും കുടുംബത്തിനും അടിയന്തിര ഘട്ടത്തില്‍ ഇന്‍ഷുറന്‍സ് തുക കിട്ടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുന്‍പും എടുത്തു കഴിഞ്ഞും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമായി കൂടി ബന്ധപ്പെട്ടാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കുന്നത്.

നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഷുറന്‍സ് കമ്മീഷണേഴ്സ് വെളിപ്പെടുത്തിയ വിവരമനുസരിച്ച് ഒരു ബില്യനോളം വരുന്ന തുകയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കമ്പനികള്‍ റിലീസ് ചെയ്യാത്തതായി ഉണ്ട്. പോളിസി എടുക്കുമ്പോള്‍ രേഖപ്പെടുത്തുന്ന തെറ്റായ വിവരങ്ങളും, അതാത് സമയത്ത് കമ്പനികളെ അപ്ഡേറ്റ് ചെയ്യുന്നതില്‍ വരുത്തുന്ന കാലതാമസവും ഒക്കെ ഇന്‍ഷുറന്‍സ് തുക ആവശ്യ നേരത്ത് ലഭിക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ ആകുമെന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പോളിസികള്‍ പലതും മുപ്പതിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തിയ ടേംസ് ആന്‍ഡ്‌ കണ്ടീഷന്‍സ് ഉള്‍പ്പെടുത്തിയാണ് നല്‍കുന്നത് എന്നത് മിക്കവര്‍ക്കും അറിയില്ല എന്ന വസ്തുതയും ക്ലെയിമുകള്‍ റിലീസ് ആയി കിട്ടാതിരിക്കാന്‍ കാരണമാകാറുണ്ട്. പലപ്പോഴും ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ വാക്കുകള്‍ വിശ്വസിച്ച് പോളിസികള്‍ എടുക്കുന്ന പലരും ഇതിലെ ടേംസ് ആന്‍ഡ്‌ കണ്ടീഷന്‍സ് വായിച്ച് നോക്കാന്‍ പോലും മെനക്കെടാതിരിക്കുന്നത് ആവശ്യ നേരത്ത് അപകടമായി തീരും. ജീവിതകാലം മുഴുവനുള്ള കവര്‍, ലോകത്തെവിടെയും പരിരക്ഷ തുടങ്ങി ഇന്‍ഷുറന്‍സ് ഉപദേശകര്‍ പറഞ്ഞു തരുന്ന പല കാര്യങ്ങളും പലപ്പോഴും ടേംസ് ആന്‍ഡ് കണ്ടീഷന്‍സില്‍ അങ്ങനെയാവണമെന്നില്ല. ഇതൊക്കെയുള്ള പോളിസികള്‍ക്ക് പ്രീമിയം കൂടുമെന്നതിനാല്‍ ഉപദേശകരും ഉപഭോക്താക്കളും പലപ്പോഴും വിട്ടുവീഴ്ചകള്‍ ചെയ്യുന്നത് ഭാവിയില്‍ ഗുണകരമാവില്ല എന്ന് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

പുക വലിക്കുന്നവരാണോ, എന്താണ് ജോലി, ഹോബികള്‍ എന്തൊക്കെയാണ്, മെഡിക്കല്‍ കണ്ടീഷന്‍സ് എന്തൊക്കെയാണ്, തുടര്‍ച്ചയായി വിമാനയാത്ര ചെയ്യുന്നവരാണോ തുടങ്ങി പല കാര്യങ്ങളും വിശദമായി ചോദിക്കുന്ന ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങിയ ശേഷമാണ് എല്ലാ കമ്പനികളും ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നത്. തീര്‍ച്ചയായും ഈ കാര്യങ്ങളില്‍ നല്‍കുന്ന വിവരങ്ങള്‍ പോളിസി പ്രീമിയം തുകയെ ബാധിക്കുകയും ചെയ്യും. ഇങ്ങനെയുള്ള സമയങ്ങളില്‍ നല്‍കുന്ന വിവരങ്ങള്‍ ക്ലെയിം ചെയ്യേണ്ട സാഹചര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ഒരു പോളിസി എടുത്തത് കൊണ്ടോ പ്രീമിയം കൃത്യമായി അടച്ചത് കൊണ്ടോ മാത്രം ഇന്‍ഷുന്‍സ് കമ്പനി പരിരക്ഷ നല്‍കണമെന്നില്ല. എല്ലാ വശങ്ങളും കൃത്യമായി ശ്രദ്ധിച്ച് തന്നെ വേണം പോളിസി എടുക്കാന്‍. എങ്കില്‍ മാത്രമേ ആവശ്യ നേരത്ത് ഉപകരിക്കുകയുള്ളൂ.

 

ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി ആറുമാസം തടവിനു ശിക്ഷിച്ച കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി. എസ് കര്‍ണന്‍ ശിക്ഷ അനുഭവിച്ചേ തീരൂ എന്ന് സുപ്രീം കോടതി. തനിക്ക് ലഭിച്ച ആറ് മാസത്തെ ജയില്‍ശിക്ഷ റദ്ദാക്കണമെന്നും ഇടക്കാല ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ചിന്റെ ഉത്തരവ്.

ഇന്ന് അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. ചീഫ് ജസ്റ്റിസ് അടക്കമുള്ള ഏഴംഗ ബഞ്ചാണ് ശിക്ഷ വിധിച്ചതെന്നും ഇനി പ്രത്യേക ബഞ്ചിന് മാത്രമെ ഹർജി പരിഗണിക്കാൻ സാധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.

കര്‍ണനെ ഇന്ന് കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലേയ്ക്ക് മാറ്റും. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇന്ന് രാവിലെയാണ് കര്‍ണനെ കൊല്‍ക്കത്തയിലെത്തിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ജസ്റ്റിസ് കര്‍ണനെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ കൊല്‍ക്കത്ത പോലീസ് അറസ്റ്റു ചെയ്തത്. പോലീസിനെ കണ്ട ജസ്റ്റിസ് കര്‍ണന്‍ അവരുമായി രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനുശേഷമാണ് വഴങ്ങിയത്.

മേയ് ഒമ്പതിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ച് ജസ്റ്റിസ് കര്‍ണനെ ശിക്ഷിച്ചത്. തുടര്‍ന്ന് പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോകുകയായിരുന്നു.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ, സഹജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനെ കല്‍ക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ശിക്ഷവിധിച്ചതാണ് കോടതിയലക്ഷ്യ നടപടിയിലെത്തിച്ചത്. ഇതിനിടെ ശിക്ഷ റദ്ദാക്കാനാവശ്യപ്പെട്ട് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജസ്റ്റിസ് കര്‍ണനെ അറസ്റ്റുചെയ്യുന്ന വിഷയത്തില്‍ സഹകരിക്കുന്നില്ലെന്നുപറഞ്ഞ് ബംഗാള്‍ ഡി.ജി.പി. തമിഴ്നാട് പോലീസിനെ നേരത്തേ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ലണ്ടന്‍: യുകെ വിസക്കായി ബ്രിട്ടീഷ് സര്‍ക്കാരിന് ഇമെയില്‍ അയക്കുന്നവര്‍ക്ക് ഇനിമുതല്‍ 5.48 പൗണ്ടിന്റെ ഒരു ബില്‍ കൂടി വരും. യുകെ വിസയ്ക്കായുള്ള ഇ-അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പായി ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി ഈ തുക നല്‍കണം. നാളെ മുതലാണ് ഈ പരിഷ്‌കാരം നിലവില്‍ വരുന്നത്. അപേക്ഷകരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല യുകെ വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചു. ഇതാണ് അപേക്ഷകരില്‍ നിന്ന് ഫീസ് വാങ്ങാന്‍ കാരണമായി വ്യക്തമാക്കിയിരിക്കുന്നത്.

ഫുള്‍ വിസ ആപ്ലിക്കേഷനുകള്‍ക്ക് പ്രത്യേക ഫീസാണ് ഉള്ളത്. സാധാരണ മട്ടിലുള്ള അന്വേഷണങ്ങള്‍ക്കാണ് ഈ ഫീസ്. ഹോം ഓഫീസിന്റെ ഭാഗമായ യുകെവിഐ തങ്ങളുടെ ഭാഷകളുടെ എണ്ണം 20ല്‍ നിന്ന് എട്ടായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലെത്തിയാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തിയേക്കുമെന്ന സൂചനയുമുണ്ട്. എന്‍എച്ച്എസ് സൗകര്യം ഉപയോഗിക്കുന്ന വിദേശികളുടെയും വിദേശികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങളുടെയും ഫീസുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. കുടിയേറ്റക്കാരുടെ എണ്ണം പ്രതിവര്‍ഷം 1 ലക്ഷമായി പരമിതപ്പെടുത്താനുള്ള ടോറി പദ്ധതിയുടെ ഭാഗമാണ് ഇത്.

ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതികള്‍ ഹോം ഓഫീസിന് ലാഭകരമാകുമെന്നാണ് ഹോം ഓഫീസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ നീക്കം ടൂറിസത്തെ തകര്‍ക്കുമെന്നും വിദഗ്ദ്ധ മേഖലയില്‍ തൊഴിലാളികള്‍ എത്തുന്നതിനെ തടയുമെന്നും ലിബറല്‍ ഡെമോക്രാറ്റുകള്‍ പറയുന്നു. തെരേസ മേയ് രാജ്യത്തിന്റെ താല്‍പര്യങ്ങളേക്കാള്‍ പാര്‍ട്ടി താല്‍പര്യങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ലണ്ടന്‍: യുകെയിലെ കാര്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ റെക്കോര്‍ഡ് വളര്‍ച്ച. പ്രീമിയം നിരക്കുകളിലെ നികുതി വര്‍ദ്ധന മൂലമാണ് ഈ വളര്‍ച്ച. കംപെയര്‍ദിമാര്‍ക്കറ്റ്.കോം എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ശരാശരി പോളിസി നിരക്ക് ഈ മാസം 800 പൗണ്ട് ആയി ഉയരും. 2015 ജൂണിലേതിനേക്കാള്‍ 200 പൗണ്ട് കൂടുതലും ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 14 ശതമാനം ഉയര്‍ന്ന നിരക്കുമാണ് ഇത്. ഇന്‍ഷുറന്‍സ് പ്രീമിയം ടാക്‌സ് നിരക്ക് ഈ വ്യാഴാഴ്ച മുതല്‍ 12 ശതമാനമായി ഉയരും.

ഇതു വരെ 10 ശതമാനമായിരുന്നു നികുതി നിരക്ക്. സാധാരണ പോളിസികളില്‍ 15 പൗണ്ട് കൂടി അധികം നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. 2015നു ശേഷം നികുതി നിരക്ക് പല തവണ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനു മുമ്പ് 6 ശതമാനം മാത്രമായിരുന്നു നിരക്ക്. അടുത്ത കാലത്ത് ഈ വളര്‍ച്ചാ നിരക്കിന് വേഗത കൂടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ 13 ബില്യന്‍ പൗണ്ടിന്റെ അധിക വരുമാനമാണ് നികുതി നിരക്കിലെ വര്‍ദ്ധന കൊണ്ടുവന്നത്.

2016-17 വര്‍ഷത്തില്‍ 5 ബില്യന്‍ പൗണ്ടിന്റെ വരുമാനം പ്രതീക്ഷിക്കുന്നതായി അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് അറിയിച്ചു. വിപ്പ്‌ലാഷ് പേയ്‌മെന്റുകള്‍ വര്‍ദ്ധിച്ചതോടെ പ്രതിസന്ധിയിലാണെന്ന് അറിയിച്ചിരുന്ന കമ്പനികള്‍ക്കാണ് ഇപ്പോള്‍ പോളിസി നിരക്കുകളിലം വര്‍ദ്ധന അപ്രതീക്ഷിത ലോട്ടറിയായത്. അപകടങ്ങളിലും തുടര്‍ ചികിത്സകളിലും നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരത്തിന്റെ നിരക്ക് സര്‍ക്കാര്‍ പുനര്‍നിര്‍ണയം ചെയ്തതോടെയാണ് വിപ്പ്‌ലാഷ് നിരക്കുകള്‍ ഉയര്‍ന്നത്.

ലണ്ടന്‍: തെരുവുകളോട് ചേര്‍ന്നുള്ള വീടുകള്‍ക്കു മുന്നില്‍ പാര്‍ക്കിംഗ് സ്ഥലം അടയാളപ്പെടുത്താന്‍ മിക്കയാളുകളും ട്രാഫിക് കോണുകള്‍ ഉപയോഗിക്കാറുണ്ട്. പാര്‍ക്കിംഗ് സ്ഥലം ഉറപ്പാക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമായാണ് ജനങ്ങള്‍ ഇതിനെ കാണുന്നത്. എന്നാല്‍ ഈ സമ്പ്രദായം മിക്കവാറും അയല്‍ക്കാരുമായുള്ള വഴക്കിലേക്ക് നയിക്കാറുണ്ട്. പാര്‍ക്കിംഗിനായി നല്ല സ്ഥലം തിരഞ്ഞെടുക്കാനുള്ള മത്സരമായിരിക്കും ഈ തര്‍ക്കങ്ങള്‍ക്ക് കാരണമാകുക. എന്നാല്‍ ട്രാഫിക് കോണുകള്‍ ഈ വിധത്തില്‍ ഉപയോഗിക്കുന്നത് നിയമപരമായി ശരിയാണോ?

പാര്‍ക്കിംഗ് സ്ഥലം സ്വന്തമാക്കാന്‍ കോണുകള്‍ ഉപയോഗിക്കുന്നത് അനുവദിച്ചിട്ടില്ലെന്നാണ് ഈ വിഷയത്തില്‍ ഔരു ലോക്കല്‍ കമ്മിറ്റി നല്‍കിയ വിശദീകരണം. എന്നാല്‍ വീടുകള്‍ക്ക് പുറത്ത് ഇങ്ങനെ ചെയ്യുന്നവരെ സാധാരണ ഗതിയില്‍ ശിക്ഷിക്കാറില്ല. ഇങ്ങനെ കോണുകള്‍ ശ്രദ്ധില്‍പ്പെട്ടാല്‍ അവ എടുത്തു മാറ്റുകയാണ് പതിവെന്ന് ഗ്ലോസ്റ്റര്‍ഷയര്‍ കൗണ്ടി കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. എന്തു കാരണത്താലായാലും കോണുകളും ബിന്നുകളും ഉപയോഗിച്ച് പാര്‍ക്കിംഗ് സ്ഥലം അടയാളപ്പെടുത്തുന്നത് അപകടകരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. പരാതികള്‍ ലഭിച്ചാല്‍ അവിടെ നേരിട്ട് എത്തുകയും പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്യാറുണ്ട്.

പാര്‍ക്കിംഗ് പ്രശ്‌നത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ കാണാനും ശ്രമിക്കും. മില്‍ബ്രൂക്ക് സ്ട്രീറ്റ്, ചെല്‍ട്ടന്‍ഹാമിലെ ഗ്രേറ്റ് വെസ്റ്റേണ്‍ ടെറസ്, ഗ്ലോസ്റ്റര്‍ഷയര്‍ എന്നിവിടങ്ങളില്‍ വീടുകള്‍ക്കു മുന്നിലുള്ള നടപ്പാതകളില്‍ പോലും മറ്റുള്ളവര്‍ കാറുകള്‍ പാര്‍ക്ക് ചെയ്യാറുണ്ട്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത്തരം പ്രദേശങ്ങളിലെ പാര്‍ക്കിംഗിന് വ്യക്തമായ നിയമങ്ങളും നിലവിലുണ്ട്. അവ പരിശോധിക്കാം.

1. സിറ്റി സെന്ററുകളില്‍ താമസിക്കുന്നവര്‍ക്കാണ് വീടുകളുടെ മുന്നിലെ പാര്‍ക്കിംഗ് പ്രശ്‌നമാകുന്നത്. നിങ്ങളുടെ വാഹനത്തെ തടയാതെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നതെങ്കില്‍ അത് നിയമവിരുദ്ധമാകുന്നില്ല എന്നതാണ് ആദ്യത്തെ വസ്തുത.

2. വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്യരുതെന്ന് പോലീസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്.

3. റഡിസന്റ് പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ ഇല്ലാത്ത തെരുവുകളില്‍ ആര്‍ക്കും പാര്‍ക്ക് ചെയ്യാവുന്നതാണ്. അത് മറ്റുള്ളവര്‍ക്ക് തടസമാകരുതെന്ന് മാത്രം.

പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ ഹൈവേ കോഡില്‍ പറയുന്നത്

1. സിഗ് സാഗ് ലൈനുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഉള്‍പ്പെടെയുള്ള ക്രോസിംഗുകളില്‍

2. മാര്‍ക്ക് ചെയ്ത ടാക്‌സി ബേകളില്‍

3. സൈക്കിള്‍ ലെയിനുകളില്‍

4. റെഡ് ലൈനുകളില്‍

5. ബ്ലൂ ബാഡ്ജ് ഉള്ളവര്‍ക്കായും പ്രദേശവാസികള്‍ക്കും മോട്ടോര്‍ ബൈക്കുകള്‍ക്കുമായും റിസര്‍വ് ചെയ്ത പ്രദേശങ്ങളില്‍

6. സ്‌കൂള്‍ കവാടങ്ങള്‍ക്കു മുന്നില്‍.

7. അടിയന്തര സേവനങ്ങള്‍ തടയുന്ന വിധത്തില്‍

8. ബസ്, ട്രാം സ്റ്റോപ്പുകളില്‍

9. ജംഗ്ഷനുകള്‍ക്ക് എതിര്‍വശത്തോ 10 മീറ്റര്‍ പരിധിയിലോ

10. നടപ്പാതയുടെ അരികുകളില്‍

11. വീടുകളുടെ കവാടങ്ങള്‍ക്കു മുന്നില്‍

മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ മതം മാറി നടത്തിയ വിവാഹം റദ്ദു ചെയ്ത വിധിക്കെതിരെ ദമ്പതികള്‍ സുപ്രീംകോടതിയിലേയ്ക്ക്. കൊല്ലം സ്വദേശിയായ ഷെഫീനും വൈക്കം സ്വദേശിയായ ഹാദിയയുമാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

മതം മാറിയതിനുശേഷം നടന്ന വിവാഹം മാതാപിതാക്കളുടെ അസാന്നിധ്യത്ത ിലായതിനാല്‍ സാധുകരിക്കപ്പെടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ഹര്‍ജിയില്‍ കോടതി വിവാഹം റദ്ദാക്കിയത്. വിവാഹത്തിനു യുവതിയുടെ കൂടെ രക്ഷകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തിക്കൊടുക്കാനുള്ള അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. യുവതിയെ മതം മാറ്റി ഐഎസിലേയ്ക്ക് കടത്താനുള്ള പദ്ധതിയാണെന്നും ആരോപിച്ചാണ് പിതാവ് ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചത്.

പിതാവിന്റെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ യുവതിയെ വിവാഹം കഴിച്ച ഷെഫീന്‍ വിധിക്കെതിരെ രംഗത്തെത്തി.

ഹാദിയ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാമിലേയ്ക്ക് വന്നത്. അത് പല തവണ ആവര്‍ത്തിച്ച് കോടതിയില്‍ വ്യക്തമാക്കിയതാണെന്നും ഷഫീന്‍ പറയുന്നു. വസ്‌യതുതകള്‍ ചൂണ്ടിക്കാട്ടി ഹാദിയ പിതാവിനെഴുതിയ കത്തും പുറത്തെത്തിയിട്ടുണ്ട്. ഒരു മുസ്ലീമിനെപ്പോലെ ജീവിക്കാന്‍ തനിക്ക് വിദേശത്തേയ്ക്ക് പോകേണ്ടതില്ലായെന്നും കേരളത്തില്‍ അതിനു തടസ്സമില്ലെന്നും ഹാദിയ കത്തില്‍ പറയുന്നു. അച്ഛനെ ഉപയോഗിച്ച് ഹിന്ദുത്വ ശക്തികള്‍ തന്നെ വധിക്ക ാന്‍ മടിക്കില്ലെന്നും കത്തില്‍ പറയുന്നു.

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പ്രകനപത്രികയില്‍ പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ നയം ഇന്ത്യന്‍ കറി റെസ്റ്റോറന്റുകള്‍ക്ക് മരണമണിയാകുമെന്ന് മുന്നറിയിപ്പ്. കൂടുതല്‍ വിദഗ്ദ്ധരായ ജീവനക്കാരെ സൃഷ്ടിക്കാനെന്ന പേരില്‍ ലെവി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇത് നൂറുകണക്കിന് റെസ്‌റ്റോറന്റ് ഉടമയും മുന്‍നിര ഷെഫുമായ സൈറസ് ടോഡിവാല പറയുന്നു. അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ലണ്ടനിലെ കഫേ സ്‌പൈസ് നമസ്‌തേ റെസ്റ്റോറന്റ് ഉടമയാണ് ഇദ്ദേഹം.

കുടിയേറ്റം നിയന്ത്രിക്കാനായി കൊണ്ടുവരുന്ന വര്‍ദ്ധിപ്പിച്ച ലെവികളും ചാര്‍ജുകളും വന്‍ റെസ്റ്റോറന്റുകളുമായി മത്സരിച്ച് നിലനില്‍ക്കാനുള്ള ചെറുകിട സംരംഭങ്ങളുടെ ശേഷി ഇല്ലാതാക്കും. ഇത് റെസ്‌റ്റോറന്റ് സേവനങ്ങളുടെ നിരക്ക് ഉയരാനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇമിഗ്രേഷന്‍ സ്‌കില്‍ ചാര്‍ജ് എന്ന പേരില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നല്ലാതെയുള്ള ജീവനക്കാരെ നിയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ ഏറ്റവും കടുത്ത ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ്അദ്ദേഹം പറഞ്ഞു. 1000 പൗണ്ടായിരുന്നു ജീവനക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ലെവിയായി പ്രതിവര്‍ഷം നല്‍കേണ്ടിയിരുന്നത്. ഇത് 2000 പൗണ്ട ആക്കി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സ്‌കില്‍ എഡ്യുക്കേഷനില്‍ റെസ്റ്റോറന്റുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായാണ് ഈ പദ്ധതിയെന്നാണ് കണ്‍സര്‍വേറ്റീവ് നല്‍കുന്ന വിശദീകരണം.

RECENT POSTS
Copyright © . All rights reserved