Obituary

കാർഡിഫിൽ താമസിക്കുന്ന ബിനു കുര്യാക്കോസിൻെറ വത്സല മാതാവ് മേരി കുര്യാക്കോസ് (75 ) നിര്യാതയായി. പരേത കിടങ്ങൂർ പാരിപ്പള്ളിൽ ( പറമ്പേട്ട് ) ബേബി യുടെ ഭാര്യയാണ്. മേരി കുര്യാക്കോസ് മോനിപ്പള്ളിൽ മുളക്കൽ കുടുംബാംഗമാണ്.

മക്കൾ : ബ്ലെസ്സി തങ്കച്ചൻ (കാർഡിഫ്), ബീന തങ്കച്ചൻ, ബിനു കുര്യാക്കോസ് (കാർഡിഫ്) മരുമക്കൾ : തങ്കച്ചൻ തയ്യിൽ കൂടലൂര് (കാർഡിഫ്), തങ്കച്ചൻ പുല്ലാട്ടുകുന്നേൽ ചെമ്പിളാവ്, ലിയ വിശാഖംതറ കുമരകം (കാർഡിഫ്)

ബിനു കുര്യാക്കോസിൻെറ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പോർട്സ് മൗത്ത്:  യു കെ യിലെ പോർട്സ് മൗത്തിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി വരപ്പടവില്‍ അജി ജോസഫ് (41) കൊറോണയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പരേതനു ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉള്ളത്:

കൊറോണബാധയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസം മുന്‍പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. അജിയുടെ ഭാര്യ ദീപമോള്‍ പോർട്സ് മൗത്തിലെ ക്വീന്‍ അലക്‌സാന്‍ഡ്രിയ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു.

മക്കള്‍ ക്രിസ്റ്റിന (11), ക്രിസ്റ്റോ (9) കസിൻ (6)

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് അനില്‍ ജോസഫിന്റെ സഹോദരന്‍ ആണ് പരേതനായ അജി ജോസഫ്.

അജിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

ഓക്‌സ്‌ഫോർഡ്: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മലയാളി മരണം കൂടി. ക്രിസ്തുമസിന്റെ തലേ ദിവസം പ്രഭാതസവാരിക്കിടെ കുഴഞ്ഞ് വീണ് ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാക്ലിഫ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കോഴിക്കോട് സ്വദേശിയും സ്വിന്‍ഡന് അടുത്തുള്ള കാണ്‍ എന്ന സ്ഥലത്ത് താമസിക്കുകയും ചെയ്‌തിരുന്ന മലയാളിയായ സന്തോഷ് ചന്നനംപുറത്ത് (46) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. പരേതൻ ഐ ടി ഉദ്യോഗസ്ഥനായിരുന്നു.

ബ്രെയിന്‍ ഡെത്ത് സംഭവിച്ചതിനാലും കൂടുതൽ പ്രതീക്ഷകൾക്ക് സാധ്യത ഇല്ലാത്തതിനാലും ഇന്ന് ബന്ധുക്കളെ അറിയിച്ച ശേഷം വെന്റിലേറ്ററില്‍ നിന്നും മാറ്റുകയായിരുന്നു.

ഭാര്യ ഷംന സന്തോഷ്, തലശ്ശേരി സ്വദേശിനിയാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ജഗത്ത്, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ബിവിത്ത് എന്നിവരാണ് മക്കള്‍.

ബാംഗ്ലൂരില്‍ സ്ഥിരതാമസമായിരുന്നു സന്തോഷിന്റെ മാതാപിതാക്കളും കുടുംബവും. കൂടാതെ സന്തോഷിന് രണ്ട് സഹോദരന്‍മാരാണുള്ളത്.

സന്തോഷിന്റെ അകാല നിര്യണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും മിത്രങ്ങളെയും അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

എ​ഡി​ൻ​ബ​ർ​ഗ്: ഇം​ഗ്ല​ണ്ട് മു​ൻ ബാ​റ്റ്സ്മാ​ൻ ജോ​ൺ എ​ഡ്റി​ച്ച് (83) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് സ്കോ​ഡ്‌​ല​ൻ​ഡി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. 2000 ൽ ​അ​ദ്ദേ​ഹ​ത്തി​ന് ര​ക്താ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ടം​കൈ​യ്യ​ൻ ബാ​റ്റ്സ്മാ​നാ​യി​രു​ന്ന എ​ഡ്റി​ച്ച് ഇം​ഗ്ല​ണ്ടി​നാ​യി 77 ടെ​സ്റ്റു​ക​ൾ ക​ളി​ച്ചു. 12 സെ​ഞ്ചു​റി​ക​ൾ സ്വ​ന്ത​മാ​ക്കി​യ എ​ഡ്റി​ച്ചി​ന്‍റെ ബാ​റ്റിം​ഗ് ആ​വ​റേ​ജ് 43.54 ആ​യി​രു​ന്നു.

564 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 39,790 റ​ൺ​സ് സ്കോ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ 103 സെ​ഞ്ചു​റി​ക​ളും ഉ​ൾ​പ്പെ​ടും. ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ 1963 ൽ ​ആ​യി​രു​ന്നു ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം. 13 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന ടെ​സ്റ്റും അ​തേ മൈ​താ​ന​ത്താ​യി​രു​ന്നു എ​ന്നു​മാ​ത്ര​മ​ല്ല എ​തി​രാ​ളി​ക​ൾ ക​രീ​ബി​യ​ൻ ടീം ​ത​ന്നെ​യാ​യി​രു​ന്നു.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പോലീസ് ഡിറ്റക്ടീവ് ബിജു മാത്യുവിന്റെ ഭാര്യ ലീന മാത്യു (37) ന്യു ഹൈഡ് പാര്‍ക്കില്‍ അന്തരിച്ചു. പ്ലെയിന്‍വ്യൂ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റാണ്. കുറച്ചു നാളായി രോഗബാധിതയായിരുന്നു.

റാന്നി സ്വദേശി എബ്രഹാം താന്നിക്കല്‍, ലിസമ്മ ദമ്പതികളുടെ മകളാണ്. എമിലി, മാദലിന്‍ , എവ്‌റി എന്നിവരാണ് മക്കള്‍. ന്യൂയോര്‍ക്കിലുള്ള ലിജു, ലിജി എന്നിവര്‍ സഹോദരരാണ്.

അമിച്ചകരി വേങ്ങല്‍ ഹൗസില്‍ മാത്യു കോശിയുടെയും (രാജു) ഏലിയാമ്മയുടെയും പുത്രനാണ് ബിജു മാത്യു. ബെട്‌സി (ഒറിഗണ്‍) ബോബി (യു.എന്‍) എന്നിവര്‍ സഹോദരരാണ്

പൊതുദര്‍ശനം ഡിസം 27 ഞായര്‍ നാലു മുതല്‍ എട്ടു വരെ: പാര്‍ക്ക് ഫ്യുണറല്‍ ചാപ്പല്‍ 2175 Jericho Turnpike, New Hyde Park, NY 11040

സംസ്‌കാര ശുശ്രുഷ ഡിസംബര്‍ 28 തിങ്കള്‍ രാവിലെ 9 മണി: എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്ച് 10310 104th St, Ozone Park, NY 11417

വിവരങ്ങള്‍ക്ക്: 929 273 3470.

സൂഫിയും സുജാതയും സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ ഷാനവാസിനെ കോയമ്പത്തൂരില്‍ നിന്ന് മണിക്കൂറുകള്‍ മുന്‍പാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് എത്തിച്ചത്. നടന്‍ വിജയ് ബാബു ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

നേരത്തെ ഷാനവാസ് അന്തരിച്ചു എന്ന തലത്തില്‍ എത്തിയ വാര്‍ത്തകളോടും പ്രതികരിച്ച് വിജയ് ബാബു എത്തിയിരുന്നു. ഷാനവാസ് വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്നുണ്ടെന്നും മരിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു. തെറ്റായ വിവരം പങ്കുവെയ്ക്കരുതേ എന്നും അപേക്ഷിച്ചിരുന്നു. വിജയ് ബാബു തന്നെയാണ് വിയോഗം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

‘ഒരു ആയുഷ്‌ക്കാലത്തേക്കുള്ള ഓര്‍മകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവന്‍ പോയി, നമ്മുടെ സൂഫി’ ചിത്രം പങ്കുവെച്ച് വിജയ് ബാബു കുറിക്കുന്നു.

ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ച് ആത്മീയ നേതാവിന് ദാരുണാന്ത്യം. ചവറ പന്മന പോരൂക്കര മുസ്ലിം ജുമുഅ മസ്ജിദിനു മുന്നില്‍ വെച്ചാണ് മിനി ബസും കാറും കൂട്ടിയിടിച്ചത്. തെക്കന്‍ കേരളത്തിലെ ആത്മീയ നേതാവും പ്രമുഖ പണ്ഡിതനുമായ തിരുവനന്തപുരം കണിയാപുരം ആണ്ടൂര്‍കോണം മഹ്മൂദ് കോയ തങ്ങള്‍ ആണ് മരിച്ചത്. 71 വയസായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 3.345ന് ആയിരുന്നു അപകടം. ഇദ്ദേഹത്തോടൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന മകന്‍ ഷുഹുബുദ്ദീന്‍ കോയ തങ്ങള്‍, നെടുമങ്ങാട് പനയം സ്വദേശി അഷറഫ്, തിരുവനന്തപുരം സ്വദേശി അബ്ദുല്‍ സലിം, മിനി ബസ് ഡ്രൈവര്‍ ചവറ സ്വദേശി വിജയകുമാര്‍, യാത്രക്കാരായ അനുശ്രി, ലത, ലളിത എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

സാരമായി പരുക്കേറ്റ മഹ്മൂദ് കോയ തങ്ങളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 ഓടെ മരണപ്പെടുകയായിരുന്നു. കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിര്‍ ദിശയില്‍ വന്ന മിനി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആണ്ടൂര്‍കോണം മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റുമൈസ. മക്കള്‍: മിദ്ലാജ് കോയ തങ്ങള്‍, ഷുഹുബുദ്ദീന്‍ കോയ തങ്ങള്‍. മരുമക്കള്‍: ഹയാത്ത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

തിരുവല്ലയുടെ സാംസ്കാരിക സാമൂഹിക മേഖലയിലെ തിളങ്ങുന്ന വ്യക്തിത്വം ഷെവലിയാർ വർഗീസ് (87) അന്തരിച്ചു . സംസ്കാരം നാളെ (20 -12- 2020) ഞായറാഴ്ച 3 മണിക്ക് വേങ്ങൽ സെൻറ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ കർദ്ധിനാൾ മോറോൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടും.

59 വർഷത്തോളം അധ്യാപക ജീവിതത്തിൽ അനേകായിരം വിദ്യാർഥികൾക്ക് പ്രിയപ്പെട്ട ഗുരുനാഥൻ ആയിട്ടുള്ള വർഗീസ് കരിപ്പായി സാർ 45 വർഷം ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായും പ്രഥമ അധ്യാപകനായും സേവനം അനുഷ്ഠിച്ചു. അതിനുശേഷം 1990 മുതൽ 2014 വരെ സെന്റ് ജോൺസ് കോളേജ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിരുന്നു.

കോ​​​​ള​​ജ് പ​​​​ഠ​​​​ന​​​​കാ​​​​ല​​​​ത്ത് ഐ​​​​ക്ക​​​​ഫി​​​​ന്‍റെ മു​​​​ൻ​​​​രൂ​​​​പ​​​​മാ​​​​യി​​​​രു​​​​ന്ന ഓ​​​​ൾ ഇ​​​​ന്ത്യ കാ​​​​ത്ത​​​​ലി​​​​ക് സ്റ്റു​​​​ഡ​​​​ന്‍റ്സ് യൂ​​​​ണി​​​​യ​​​​നി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​വും നേ​​​​തൃ​​​​ത്വ​​​​പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും മൂ​​​​ല്യാ​​ധി​​​​ഷ്ടി​​​​ത​​ പൊ​​​​തുപ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി അ​​​​ദ്ദേ​​​​ഹ​​​​ത്തെ വ​​​​ള​​​​ർ​​​​ത്തി. . ര​​​​ണ്ടാം വ​​​​ത്തി​​​​ക്കാ​​​​ൻ സൂന​​​​ഹ​​​​ദോ​​​​സി​​​​ന്‍റെ പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ ഭാ​​​​ര​​​​ത​​​​സ​​​​ഭ​​​​യി​​​​ലും ​​രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലും ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച് സം​​ഘ​​ടി​​പ്പി​​ച്ച സെ​​​​മി​​​​നാ​​​​റു​​​​ക​​​​ളി​​​​ൽ മ​​​​ല​​​​ങ്ക​​​​ര സ​​​​ഭ​​​​യു​​​​ടെ​​​​യും അ​​​​ല്മാ​​​​യ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും ശ​​​​ബ്ദ​​​​വും വ​​​​ക്താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു അദ്ദേഹം. ദേ​​​​ശീ​​​​യ സെ​​​​മി​​​​നാ​​​​റി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​ന്ന “ഏ​​​​ക റീ​​​​ത്ത്’ നി​​​​ർ​​​​ദേ​​ശ​​​​ത്തി​​​​ന്‍റെ വേ​​​​ര​​​​റു​​​​ക്കു​​​​ന്ന​​​​തി​​​​നും വ്യ​​​​ക്തി​​​​ഗ​​​​ത​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ ത​​​​നി​​​​മ നി​​​​ല​​​​നി​​​​ർ​​​​ത്തി സ​​​​ഭ​​​​യു​​​​ടെ വൈ​​​​വി​​​​ദ്ധ്യ​​​​ത്തി​​​​ലെ ഏ​​​​ക​​​​ത്വ​​​​ത്തി​​​​ന്‍റെ മ​​​​നോ​​​​ഹാ​​​​രി​​​​ത സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ ഒ​​​​രാ​​​​ളാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. 1996 ൽ ​​​​മ​​​​ല​​​​ങ്ക​​​​ര കാ​​​​ത്ത​​​​ലി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​യ​​​​പ്പോ​​​​ൾ അ​​​​തി​​​​ന്‍റെ പ്ര​​​​ഥ​​​​മ ഗ്ലോ​​​​ബ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി. കേ​​​​ര​​​​ള ലാ​​​​റ്റി​​​​ൻ കാ​​​ത്ത​​​​ലി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ, ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ്, മ​​​​ല​​​​ങ്ക​​​​ര കാ​​​​ത്ത​​ലി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ എ​​​​ന്നീ അ​​​​ല്മാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ആ​​​​യ കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​യ​​​​പ്പോ​​​​ൾ അ​​​​തി​​​​ന്‍റെ പ്ര​​​​ഥ​​​​മ പ്ര​​​​സി​​​​ഡ​​​​ന്‍റു​​മാ​​യി.

കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹം തി​​​​രു​​​​വ​​​​ല്ല​​​​യി​​​​ൽ നി​​​​ന്ന് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​ക്ക് ജ​​​​ന​​​​വി​​​​ധി തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. സ​​​​ഭാ മ​​​​ക്ക​​​​ളു​​​​ടെ ആ​​​​ത്മീ​​​​യ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്ക് അ​​​​ദ്ദേ​​​​ഹം ന​​​​ൽ​​​​കി​​​​യ സേ​​​​വ​​​​ന​​​​ത്തി​​​​ന് വ​​​​ത്തി​​​ക്കാ​​​​ൻ ഷെ​​​​വ​​​​ലി​​​​യാ​​​​ർ സ്ഥാ​​​​നം ന​​​​ൽ​​​​കി അ​​​​ദ്ദേ​​​​ഹ​​​​ത്തെ ആ​​​​ദ​​​​രി​​​​ച്ചു. അ​​​​ല്മാ​​​​യ​​​​നേ​​​​തൃ​​​​ത്വം അ​​​​ധി​​​​കാ​​​​രം ആ​​​​സ്വ​​​​ദി​​​​ക്കാ​​​​ന​​​​ല്ല, സേ​​​​വ​​​​ന​​​​ത്തി​​​​നും ശു​​​​ശ്രൂ​​​​ഷ​​​​യ്ക്കു​​​​മു​​​​ള്ള​​​​താ​​​​ണെ​​​​ന്നും വൈ​​​​ദി​​​​ക​​​​നേ​​​​തൃ​​​​ത്വ​​​​ത്തോ​​​​ടു ചേ​​​​ർ​​​​ന്നു നി​​​​ന്നു​​​​കൊ​​​​ണ്ടു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണ് വേ​​ണ്ട​​തെ​​ന്നും അ​​​​ദ്ദേ​​​​ഹം ഉ​​​​റ​​​​ച്ച് വി​​​​ശ്വ​​​​സി​​​​ച്ചി​​​​രു​​​​ന്നു.

കത്തോലിക്ക സഭകളുടെ (സീറോ മലങ്കര, സീറോ മലബാർ, ലാറ്റിൻ) സംഘടനയായ കെസിഎഫിൻെറ പ്രഥമ പ്രസിഡന്റും തിരുവല്ല അതിരൂപതയിലെ എംസിവൈഎം ,എംസിഎ എന്നീ സംഘടനകളുടെ ആദ്യത്തെ പ്രസിഡന്റും ആയിരുന്നു. അറുനൂറോളം പള്ളികളിൽ സുവിശേഷ പ്രസംഗം നടത്തിയിട്ടുണ്ട്. ഭാര്യ : തോട്ടഭാഗം മടേലിൽ സൂസി വർഗീസ് മക്കൾ : ഫാ . ജോസഫ് കരിപ്പായിൽ (വികാരി ചെറുപുഷ്പം ഇടവക കോട്ടൂർ), മിനി, മോൻസി, മനു. മരുമക്കൾ : കോന്നി പൗവത്തിൽ ടോണി (മുംബൈ), പത്തനംതിട്ട കുളങ്ങര സ്റ്റെല്ല, വെണ്ണിക്കുളം മണലേൽ ഷിനു. കൊച്ചുമക്കൾ : നിഖിൽ, നേഹ, സ്നേഹ, എയ്ഞ്ചല.

വർഗീസ് കരിപ്പായി സാറിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സംസ്കാര ശുശ്രൂഷകൾ നാളെ (20 – 12 – 2020) രാവിലെ 11 മണി മുതൽ താഴെ കാണുന്ന ലിങ്കിൽ ലഭ്യമായിരിക്കും

തൊടുപുഴ: സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മനു .എൻ . ജോയിയുടെ പിതാവ് നമ്പ്യാപറമ്പിൽ ജോയ്‌ ജോസഫ് (78) നിര്യാതനായി. ഇന്ന് രാവിലെ (ഇന്ത്യൻ സമയം) ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് വണ്ണപ്പുറം പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ഭാര്യ വത്സ പോത്താനിക്കാട് കുറ്റപള്ളിൽ കുടുംബാംഗം.

ഇന്നലെ വൈകീട്ട്  ക്രൂ വിൽ താമസിക്കുന്ന മകനായ മനുവിനോടും സ്കൂൾ വിട്ടുവന്ന പേരകുട്ടികളോടും കളിച്ചു ചിരിച്ച സംസാരിച്ചുകൊണ്ടിരിക്കെ ഒരു ശ്വാസം മുട്ടൽ തോന്നുന്നു എന്ന വിവരം പിതാവായ ജോയ് ജോസഫ് പങ്കുവെച്ചിരുന്നു. അങ്ങനെയെങ്ങിൽ ആശുപത്രിയിൽ പോകാൻ മനുവും കുടുംബവും ഫോണിൽ കൂടി നിർബന്ധിക്കുകയായിരുന്നു. എനിക്ക് കുഴപ്പം ഒന്നും ഇല്ലെന്നും വെറുതെ എന്തിനാണ് പണം പാഴാക്കുന്നതെന്തിനെന്നായിരുന്നു മറുപടി. എന്നിരുന്നാലും നിർബന്ധത്തിന് വഴങ്ങി വണ്ണപ്പുറത്തുനിന്നും തൊടുപുഴ സെന്റ് മേരിസ് ആശുപത്രിയിൽ രാത്രി പതിനൊന്ന് മണിയോടെ എത്തുകയും ചെയ്തു. കോവിഡ് ടെസ്റ്റിന് ശേഷം മാത്രമാണ് അഡ്മിറ്റ് ചെയ്‌തത്‌. ഇസിജി നോക്കിയപ്പോൾ അസ്വാഭാവികത തോന്നുകയും ഐ സി യൂ വിൽ അഡമിറ്റ്‌ ചെയ്യുകയും ചെയ്‌തു. എന്നാൽ ഇന്ന് രാവിലെ മരണ വാർത്തയാണ് മകനായ മനുവിനെ തേടിയെത്തിയത്. യാതൊരു വിധ ശാരീരിക ബുദ്ധിമുട്ടുകളും ഇല്ലാതിരുന്ന പിതാവിന്റെ ആകസ്മിക വേർപാടിൽ കടുത്ത ദുഃഖത്തിൽ ആയി കുടുംബാംഗങ്ങൾ മുഴുവനും.

നാളെ ഉച്ചയോടെ ഹീത്രുവിൽ നിന്നും ബാംഗ്ലൂർ വഴി നാട്ടിൽ എത്തുന്ന മനുവിനൊപ്പം തന്നെ മറ്റു മക്കളും വിദേശത്തുനിന്ന് എത്തിച്ചേരും.

മക്കൾ: മനു .എൻ . ജോയി (യു .കെ ), മധു .എൻ . ജോയി (ഓസ്ട്രേലിയ ), മിഥുൻ ജോയി (യു . എസ് . എ ) മരുമക്കൾ : ഡൈനി മനു , കാക്കനാട്ട് (കോടിക്കുളം ), ഡോണ മധു, വടക്കേടത്ത് (മൂവാറ്റുപുഴ ), ലിന്റ മിഥുൻ, ഇടവത്രപീടികയിൽ (ചെങ്ങന്നൂർ)

ന്യൂസ് ഡെസ്ക് , മലയാളം യുകെ

മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിസ്റ്റോളിലെ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസ് നിര്യാതനായി. ക്യാൻസർ രോഗബാധിതനായ റേ തോമസ് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയതിനിടയിലാണ് കൊറോണ വൈറസ് വില്ലനായി എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെൻറിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന റേ ഒടുവിൽ കോവിഡ് -19 ന്റെ രണ്ടാംവരവിൽ മരണത്തിന് കീഴടങ്ങി.

ബ്രിസ്റ്റോളിലെ മലയാളികളുടേതായ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസിന്റെ മടങ്ങി വരവിനായുള്ള പ്രാർത്ഥനയിൽ ആയിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി ബ്രിസ്റ്റോൾ മലയാളികൾ. ബ്രിസ്റ്റോൾ മലയാളികൾക്ക് റേയുടെ നേതൃത്വ ശേഷി ഒരു മുതൽക്കൂട്ടായിരുന്നെന്നും റേയുടെ നിര്യാണം ബ്രിസ്റ്റോളിലെ മലയാളി സമൂഹത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചതെന്നും സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു.

യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ ഭാരവാഹിയായ റേയ്ക്കു വേണ്ടി അസോസിയേഷൻറെ നേതൃത്വത്തിൽ രാവിലെ മുതൽ ജപമാലയും ഉപവാസ പ്രാർത്ഥനയും നടത്തിയെങ്കിലും എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയാണ് റേ വിടപറഞ്ഞത്.

റേ തോമസ് തിരുവല്ല നിരണം സ്വദേശിയാണ്. ഭാര്യ സിബില്‍ റേ സൗത്ത് മീഡ് ആശുപത്രിയിൽ ജോലി ചെയ്യുന്നു . മൂന്ന് മക്കളാണുള്ളത് . യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റെനീറ്റ, സ്‌റ്റെഫ്‌ന, റിയാന്‍. പരേതന്റെ വിയോഗത്തിൽ മലയാളം യു.കെ യുടെ അനുശോചനം അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved