Sports

ദിദിയര്‍ ദെഷാംപ്‌സ് എന്ന പരിശീലകന്‍ ഈ ലോകകപ്പില്‍ തങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല, കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട എന്ന് പറഞ്ഞാണ് റഷ്യയിലേക്ക് വിമാനം കയറിയത്. ഒരു കൂട്ടം താര നക്ഷത്രങ്ങളുണ്ട് എന്നല്ലാതെ ഫ്രാന്‍സ് എന്ത് തന്ത്രമാണ് ലോകകപ്പിന് കരുതി വെച്ചിരിക്കുന്നതെന്ന് ലോകം ഉറ്റു നോക്കിയിരുന്നത്. എന്നാല്‍, ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരങ്ങളില്‍ ഇത്തരമൊരു ടീമില്‍ നിന്നും പ്രതീക്ഷിച്ച കളി പുറത്തെടുക്കാതിരുന്നതോടെ പലരും നെറ്റി ചുളിച്ചു.

1998ല്‍ ഫ്രാന്‍സ് കന്നി ലോകകിരീടം നേടുമ്പോള്‍ ആംബാന്‍ഡ് അണിഞ്ഞ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് കൈകാര്യം ചെയ്തിരുന്ന ദെഷാംപ്‌സ് പരിശീലക വേഷത്തില്‍ ലോകകപ്പിനെത്തുമ്പോള്‍ ആരാധകര്‍ക്കോ വിമര്‍ശകര്‍ക്കോ ഉള്ള യാതൊരു ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കെയിലന്‍ എംബാപ്പെ, പോള്‍ പോഗ്ബ, അന്റോണിയോ ഗ്രീസ്മാന്‍ തുടങ്ങി എല്ലാ പൊസിഷനിലും ഒന്നിനൊന്ന് മികച്ച താരങ്ങളായിരുന്നു ഫ്രാന്‍സിന്റെ ഏറ്റവും വലിയ കരുത്ത്.

ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഫ്രാന്‍സിന്റെ സൗന്ദര്യാത്മക ഫുട്‌ബോളിന് എതിര്‍വിപരീതമായിരുന്നു ദെഷാംപ്‌സിന്റെ തന്ത്രങ്ങള്‍. അതായത്, ആരാധകരെ തൃപ്തിപ്പെടുത്തുന്ന അറ്റാക്കിങ് ഫുട്‌ബോളിന് പകരം ഡിഫന്‍സീവ് സ്ട്രാറ്റജി. ഇതിനൊപ്പം പതിയിരുന്ന് ആക്രമിക്കുക എന്ന തന്ത്രവും പയറ്റിയതോടെ ഫ്രാന്‍സിന്റെ മുന്നില്‍ വരുന്നവരെല്ലാം മുട്ടുമടക്കി മടങ്ങി.

4-2-3-1 ഫോര്‍മേഷനിലാണ് ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഫ്രാന്‍സ് ഇറങ്ങിയത്. നിഗോളൊ കാന്റെ, പോള്‍ പോഗ്ബ എന്ന രണ്ട് മിഡ്ഫീല്‍ഡര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചതാണ് ദെഷാംപ്‌സിന്റെ തന്ത്രങ്ങളില്‍ തിളങ്ങി നിന്നത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാന്റെ അത്യുഗ്രന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ കളിയുടെ ബില്‍ഡ് അപ്പ് പോഗ്ബ തന്റെ കാലുകളിലൂടെ ഭദ്രമാക്കി. ഇതിനൊപ്പം അന്റോണിയോ ഗ്രീസ്മാന് നല്‍കിയ സ്‌ട്രൈക്കറിന് പിന്നിലുള്ള സ്ഥാനവും ഫ്രാന്‍സിന്റെ ജയത്തില്‍ നിര്‍ണായകമായി.

കെയിലന്‍ എംബാപ്പെയുടെ വേഗതയും ഏരിയല്‍ ബോള്‍ കൈകാര്യം ചെയ്യാനുള്ള ജിറൂഡിന്റെ മിടുക്കും സെറ്റ് പീസുകളിലും റിക്കവറിയിലും അസാമാന്യ പ്രകടനം നടത്താനുള്ള ഗ്രീസ്മാന്റെ കഴിവും ഒത്തുചേര്‍ന്നതിനൊപ്പം നിര്‍ണായക ഘട്ടങ്ങളില്‍ ഗോളടിക്കാനുള്ള ഡിഫന്റര്‍മാരുടെ ശ്രമവും ഫ്രാന്‍സിന് മുതല്‍കൂട്ടായി.

ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ പ്രകടനമാണ് റാഫേല്‍ വരാനെയും സാമുവല്‍ ഉംറ്റിറ്റിയും നയിച്ച് ഫ്രഞ്ച് പ്രതിരോധം കാഴ്ചവെച്ചത്. എതിര്‍ടീമുകള്‍ക്ക് സ്‌പെയ്‌സ് നല്‍കാതെ പഴുതടച്ച് ഗോള്‍ പോസ്റ്റിന് മുന്നില്‍ ഇവര്‍ നിലയുറപ്പിച്ചപ്പോള്‍ പഴുതുകളിലൂടെ വരുന്ന പന്തുകള്‍ അസാമാന്യ മെയ് വഴക്കത്തോടെ കുത്തിയകറ്റാന്‍ ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസും തയാറായിരുന്നു.

റഷ്യയില്‍ നടന്ന 21ാം ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ക്കുള്ള സമ്മാനദാനത്തില്‍ സര്‍പ്രൈസ് താരം. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്ക് നല്‍കുന്ന ഗോള്‍ഡന്‍ ഗ്ലൗ ബെല്‍ജിയം താരം തിബോ കുര്‍ട്ടുവാ സ്വന്തമാക്കി. ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് ഈ നേട്ടം കരസ്ഥമാക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഇരു താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തിയപ്പോള്‍ മുന്‍തൂക്കം ഈ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ബെല്‍ജിയം ഗോളിക്ക് ലഭിക്കുകയായിരുന്നു.

ക്രൊയേഷ്യയുടെ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിനാണ് ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ പന്ത് കരസ്ഥമാക്കിയത്. ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാന്‍, ബെല്‍ജിയം താരം എഡ്വിന്‍ ഹസാര്‍ഡ് എന്നിവരായിരുന്നു മോഡ്രിച്ചുമായി ഗോള്‍ഡന്‍ ബോളിന് രംഗത്തുണ്ടായിരുന്നത്.

ആറ് ഗോളുകളുമായി ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ ആണ് ലോകകപ്പിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. അതേസമയം, ടൂര്‍ണമെന്റിലെ യുവതാരത്തിനുള്ള പുരസ്‌ക്കാരം ഫ്രാന്‍സിന്റെ കെയിലന്‍ എംബാപ്പെയ്ക്ക് ലഭിച്ചു.

​​ഇരുപ​​ത് വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ന്പ് പാ​​രീ​​സി​​ന​​ടു​​ത്തു​​ള്ള സെ​​ന്‍റ് ഡെ​​നി​​സി​​ലെ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ വേ​​ദി. ആ​​തി​​ഥേ​​യ​​രാ​​യ ഫ്രാ​​ൻ​​സും ക​​റു​​ത്ത കു​​തി​​ര​​ക​​ളാ​​യ ക്രൊ​​യേ​​ഷ്യ​​യും 1998 ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ൽ ഏ​​റ്റു​​മു​​ട്ടു​​ന്നു. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യാ​​ണ് ക്രൊ​​യേ​​ഷ്യ ലോ​​ക​​ക​​പ്പ് വേ​​ദി​​യി​​ൽ എ​​ത്തി​​യ​​ത്. ഡാ​​വ​​ർ സൂ​​ക്ക​​റി​​ന്‍റെ ചി​​റ​​കി​​ലേ​​റി സെ​​മി​​യി​​ലെ​​ത്തി​​യ ക്രൊ​​യേ​​ഷ്യ ച​​രി​​ത്രം കു​​റി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ൽ. 46-ാം മി​​നി​​റ്റി​​ൽ സൂ​​ക്ക​​ർ ഗോ​​ള​​ടി​​ച്ചു.

ക്രൊ​​യേ​​ഷ്യ 1-0നു ​​മു​​ന്നി​​ൽ. എ​​ന്നാ​​ൽ, തൊ​​ട്ട​​ടു​​ത്ത മി​​നി​​റ്റി​​ൽ ലി​​ലി​​യ തു​​റാ​​മി​​ലൂ​​ടെ ഫ്രാ​​ൻ​​സ് ഒ​​പ്പം. 69-ാം മി​​നി​​റ്റി​​ൽ തു​​റാം വീ​​ണ്ടും ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ക്രൊ​​യേ​​ഷ്യ​​യു​​ടെ ഫൈ​​ന​​ൽ മോ​​ഹം പൊ​​ലി​​ഞ്ഞു. ഫ്രാ​​ൻ​​സി​​നാ​​യി ലോ​​ക​​ക​​പ്പി​​ൽ ഗോ​​ൾ നേ​​ടു​​ന്ന ആ​​ദ്യ പ്ര​​തി​​രോ​​ധ താ​​ര​​മാ​​യി തു​​റാം. 142 മത്സരം കളിച്ച തുറാമിന്‍റെ പേരിലുള്ള രണ്ടു ഗോളുകളും അതായിരുന്നു.

20വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​പ്പു​​റം വീ​​ണ്ടും ക്രൊ​​യേ​​ഷ്യ​​യും ഫ്രാ​​ൻ​​സും ലോ​​ക​​ക​​പ്പ് വേ​​ദി​​യി​​ൽ ഏ​​റ്റു​​മു​​ട്ടു​​ന്നു. ഇ​​ത്ത​​വ​​ണ ഫൈ​​ന​​ലി​​ലാ​​ണെ​​ന്ന​​താ​​ണ് സവിശേഷത. 1998ൽ ​​ഫ്രാ​​ൻ​​സ് ഇ​​റ​​ങ്ങി​​യ​​ത് ഇ​​ന്ന​​ത്തെ അ​​വ​​രു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യ ദി​​ദി​​യെ ദേ​​ഷാം​​പി​​ന്‍റെ നാ​​യ​​ക​​ത്വ​​ത്തി​​നു കീ​​ഴി​​ൽ. അ​​ന്ന് ക്രൊ​​യേ​​ഷ്യ​​ക്കാ​​യി ഗോ​​ള​​ടി​​ച്ച സൂ​​ക്ക​​ർ ഇ​​ന്ന് ഗാ​​ല​​റി​​യി​​ലി​​രു​​ന്ന് ടീ​​മി​​നെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്നു.

ക്രൊ​​യേ​​ഷ്യ​​യെ സെ​​മി​​യി​​ൽ കീ​​ഴ​​ട​​ക്കി​​യ ഫ്രാ​​ൻ​​സ് ക​​ന്നി ലോ​​ക​​ക​​പ്പ് ഉ​​യ​​ർ​​ത്തി. ലൂ​​സേ​​ഴ്സ് ഫൈ​​ന​​ലി​​ൽ ഹോ​​ള​​ണ്ടി​​നെ 2-1നു ​​കീ​​ഴ​​ട​​ക്കി ക്രൊ​​യേ​​ഷ്യ അ​​ന്ന് മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യി മ​​ട​​ങ്ങി. ഹോ​​ള​​ണ്ടി​​നെ​​തി​​രാ​​യ വി​​ജ​​യ​​ഗോ​​ളും സൂ​​ക്ക​​റി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു. ദേ​​ഷാം​​പി​​ന്‍റെ മു​​ന്നി​​ൽ ത​​ല​​കു​​നി​​ക്കേ​​ണ്ടി​​വ​​ന്ന​​തി​​നു പ്ര​​തി​​കാ​​രം ചെ​​യ്യു​​ക​​യാ​​യി​​രി​​ക്കും പി​​ൻ​​ത​​ല​​മു​​റ​​ക്കാ​​രാ​​യ ലൂ​​ക്ക മോ​​ഡ്രി​​ച്ചി​​ന്‍റെ​​യും സം​​ഘ​​ത്തി​​ന്‍റെ​​യും ല​​ക്ഷ്യം. അ​​തി​​നാ​​യി അ​​വ​​ർ​​ക്ക് ത​​ന്ത്ര​​ങ്ങ​​ളൊ​​രു​​ക്കു​​ന്ന​​ത് സ്ലാ​​ട്കോ ഡാ​​ലി​​ച്ചും. പ​​ത്ത് മാ​​സം​​കൊ​​ണ്ടാ​​ണ് ഡാ​​ലി​​ച്ച് ഈ ​​അ​​ദ്ഭു​​ത ടീ​​മി​​നെ വാ​​ർ​​ത്തെ​​ടു​​ത്ത​​ത്.

 

2022ല്‍ ഖത്തറില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 32 ടീമുകള്‍ക്ക് പകരം ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകള്‍ പങ്കെടുക്കാനാണ് വഴിയൊരുങ്ങുന്നത്.

ഫിഫ പ്രസിന്ഡറ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. അടുത്ത മാസം നടക്കുന്ന ഫിഫ സംയുക്ത സമ്മേളനത്തില്‍ ഇക്കാര്യത്തെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

2022ലെ ലോകകപ്പില്‍ 48 ടീമുകളെ കളിപ്പിക്കും എന്ന വാഗ്ദാനത്തോടെയാണ് ജിയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റായത്. 1998 മുതലാണ് ലോകകപ്പില്‍ 32 ടീമുകള്‍ പങ്കെടുക്കാന്‍ തുടങ്ങിയത്.

നേരത്തെ 2026ലെ കാനഡ-മെക്‌സിക്കോ-അമേരിക്ക ലോകകപ്പിലായിരിക്കും ഈ പരിഷ്‌ക്കരണം എന്നായിരുന്നു ഫിഫയുടെ പ്രഖ്യാപനം. ഇതാണ് ഖത്തര്‍ ലോകകപ്പില്‍ തന്നെ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

ഫിഫയുടെ പുതിയ നീക്കം ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ പങ്കെടുക്കാനുളള സാധ്യതയാണ് നല്‍കുന്നത്. ഇതോടെ ഏഷ്യയില്‍ നിന്ന് എട്ട് ടീമുകള്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക. ആഫ്രിക്ക ഒന്‍പത്, യൂറോപ്പ്- 16 ദക്ഷിണ അമേരിക്ക ആറ്, കോണ്‍കകാഫ് ആറ്, ഓഷ്യാനിയ ഒന്ന് എന്നിങ്ങനെയാണു യോഗ്യത നേടുന്ന മറ്റ് ടീമുകളുടെ എണ്ണം.

ഏഷ്യന്‍ റാങ്കിങ്ങില്‍ നിലവില്‍ 19ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യന്‍ മേഖല യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തുന്ന എട്ടു ടീമുകള്‍ക്കു നേരിട്ടു ലോകകപ്പ് കളിക്കാം. നിലവില്‍ ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, സൗദി അറേബ്യ, ഉസ്‌ബെക്കിസ്ഥാന്‍, യുഎഇ, ഖത്തര്‍, ചൈന എന്നിവയാണ് ആദ്യ എട്ടു സ്ഥാനങ്ങളില്‍. ഫിഫയുടെ ഫുട്‌ബോള്‍ വികസന പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാല്‍ 2022ല്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയും ഉണ്ടാകും.

ഫ്രാന്‍സും ക്രൊയേഷ്യയും കിരീടത്തിനായി ഏറ്റുമുട്ടുമ്പോള്‍ അത് ലോകോത്തര ഗോള്‍കീപ്പര്‍മാരുടെ പോരാട്ടം കൂടിയാകും. ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ലക്ഷ്യമിട്ടാകും ഇന്ന് സുബാസിച്ചും ലോറിസും ഗോള്‍ വലകാക്കാന്‍ ഇറങ്ങുക. സമീപകാലത്ത് ഇന്ന് വരെ കണ്ടിട്ടില്ലാത്ത മല്‍സരമാണ് സ്വര്‍ണക്കൈപ്പത്തിക്കുള്ളത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി വിജയികളുടെ ഗോള്‍വല കാത്തവരെത്തേടിയാണ് ഈ പുരസ്കാരമെത്തിയിട്ടുള്ളത്. അത് കൊണ്ടുതന്നെ ഫൈനലില്‍ സുബാസിച്ചും ലോറിസുമിറങ്ങുക കിരീടത്തിനൊപ്പം ഗോള്‍ഡന്‍ ഗ്ലൗവില്‍ കൂടി കണ്ണുവച്ചാകും.

രണ്ട് പെനല്‍റ്റി ഷൂട്ടൗട്ടുകളിലായി‌ നാല് കിക്കുകള്‍ തടുത്തിട്ടാണ് സുബാസിച്ച് ക്രോട്ടുകളുടെ വീരനായകനായത്.ടൂര്‍ണമെന്റില്‍ നാല് ഗോള്‍ മാത്രം വഴങ്ങിയ സുബാസിച്ച് 11 സേവുകളും 4 ക്ലിയറന്‍സും നടത്തി. ടൂര്‍ണമെന്റില്‍ ആകെ രണ്ട് ക്ലീന്‍ ഷീറ്റുകളും സുബാസിച്ചിനുണ്ട്.ഫാബിയന്‍ ബാര്‍ത്തസിന് ശേഷം ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഫ്രഞ്ച് താരമാകാനുള്ള സുവര്‍ണാവസരമാണ് ലോറിസിന് ഇത്. അര്‍ജന്റീനയ്ക്കെതിരെ ലോറിസ് മൂന്ന് ഗോള്‍ വഴങ്ങിയെങ്കിലും യുറഗ്വായ്ക്കും ബെല്‍ജിയത്തിനുമെതിരെ നായകനൊത്ത പ്രകടനം കാഴ്ചവച്ചു. നോക്കൗട്ട് റൗണ്ടിലെ മൂന്ന് മല്‍സരങ്ങളില്‍ രണ്ടിലും ക്ലീന്‍ ഷീറ്റ് നേടിയാണ് ലോറിസ് ഫ്രഞ്ചുകാരുടെ ഹീറോയായത്. മൂന്ന് ക്ലീന്‍ ഷീറ്റുകളാണ് ലോറിസിന്റെ പേരിലുള്ളത്

 

ആ​സാ​മി​ലെ നെ​ൽക​ർ​ഷ​ക​ന്‍റെ മ​ക​ൾ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നപു​ത്രി​യാ​യി. ഫി​ൻ​ല​ൻ​ഡി​ലെ ടാം​പെ​ര​യി​ൽ ന​ട​ന്ന ഐ​എ​എ​എ​ഫ് ലോ​ക അ​ണ്ട​ർ 20 അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വ​നി​ത​ക​ളു​ടെ 400 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ ഹി​മ ദാ​സാ​ണ് ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ​ത്. ആ​സാ​മി​ൽ ഓ​ട്ട​ക്കാ​ർ ജ​ന്മ​മെ​ടു​ക്കു​ന്ന​ത് അ​ത്യ​പൂ​ർ​വം.

ആ ​അ​പൂ​ർ​വ​ത​യാ​യി ഹി​മ. സ്വ​ർ​ണം നേ​ടി​യ താ​ര​ത്തി​ന് രാ​ജ്യ​ത്തി​ന്‍റെ നാ​ന​ഭാ​ഗ​ത്തു​നി​ന്നും അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ചു. ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ട്രാ​ക്ക് ഇ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ സ്വ​ർ​ണ​മെ​ഡ​ലാ​ണ് യു​വ​താ​രം നേ​ടി​യ​ത്. 51.32 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്തായിരുന്നു സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. സെ​മിഫൈ​ന​ലു​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച സ​മ​യ​വും ഹി​മ​യു​ടേ​താ​യി​രു​ന്നു.

ആ​സാ​മി​ലെ നാ​ഗോ​ണ്‍ ജി​ല്ല​യി​ലെ ഒ​രു ക​ർ​ഷക കു​ടും​ബ​ത്തി​ലാ​ണ് ഹി​മ ജ​നി​ച്ച​ത്. അ​ച്ഛ​ൻ നെ​ൽക​ർ​ഷ​ക​നാ​യ റോ​ണ്‍ജി​ത് ദാ​സ്. അ​മ്മ ജോ​മാ​ലി. ഇ​വ​രു​ടെ ആ​റു മ​ക്ക​ളി​ൽ ഇ​ള​യ​വ​ളാ​ണ് ഹി​മ. ഓ​ട്ട​ത്തി​ലേ​ക്കു തി​രി​യും മു​ന്പ് ഹി​മ ഫു​ട്ബോ​ൾ ക​ളി​ച്ചാ​ണ് തു​ട​ങ്ങി​യ​ത്. നെ​ൽ​വ​യ​ലു​ക​ളു​ടെ സ​മീ​പ​മു​ള്ള മ​ണ്ണി​ൽ ആ​ണ്‍കു​ട്ടി​ക​ൾ​ക്കൊ​പ്പം പ​ന്തു ത​ട്ടി​ക്ക​ളി​ച്ചു വ​ള​ർ​ന്ന യു​വ​താ​ര​ത്തെ ഒ​രു പ്രാ​ദേ​ശി​ക പ​രി​ശീ​ല​ക​നാ​ണ് അ​ത്‌​ല​റ്റി​ക്സി​ലേ​ക്കു മാ​റ്റി​യ​ത്.

അ​ന്ത​ർ ജി​ല്ലാ മീ​റ്റി​ൽ ഹി​മ​യു​ടെ പ്ര​ക​ട​നം ക​ണ്ട് സ്പോ​ർ​ട്സ് ആ​ൻ​ഡ് യൂ​ത്ത് വെ​ൽ​ഫ​യ​ർ ഡ​യ​ക്ട​റേ​റ്റി​ലെ പ​രി​ശീ​ല​ക​ൻ നി​പ്പോ​ണ്‍ ശ്ര​ദ്ധി​ച്ചു. ആ ​മീ​റ്റി​ൽ ഹി​മ​യ്ക്കു​ണ്ടാ​യി​രു​ന്ന​ത് വി​ലകു​റ​ഞ്ഞ സ്പൈ​ക്സാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ കാ​റ്റി​ന്‍റെ വേ​ഗ​ത്തി​ലോ​ടി 100, 200 മീ​റ്റ​റു​ക​ളി​ൽ സ്വ​ർ​ണം​നേ​ടി​യെ​ന്നും നി​പ്പോ​ണ്‍ പ​റ​ഞ്ഞു.

ഹി​മ​യെ 140 കിലോമീറ്റർ അകലെയുള്ള ഗോ​ഹ​ട്ടി​യി​ലേ​ക്ക് അ​യയ്​ക്കാ​ൻ നി​പ്പോ​ണ്‍ അ​വ​ളു​ടെ മാ​താ​പി​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ളു​ടെ ഇ​ള​യ​മ​ക​ളെ അ​ത്ര​യും ദൂ​രേ​ക്കു വി​ടാ​ൻ ആ​ദ്യം മാ​താ​പി​താ​ക്ക​ൾ മ​ടി​ച്ചെങ്കിലും ഹി​മ​യു​ടെ കാ​യി​ക ലോ​ക​ത്തെ ഭാ​വി​യെ​ക്ക​രു​തി അ​വ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു കേ​ട്ടു.

ഹി​മ​യ്ക്ക് സാ​രു​സ​ജാ​യ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം അ​ദ്ദേ​ഹം ചെ​യ്തു​കൊ​ടു​ത്തു. സ്റ്റേ​റ്റ് അ​ക്കാ​ഡ​മി​യി​ലേ​ക്ക് പ്ര​വേ​ശ​നം ന​ല്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ധി​കൃ​ത​രോ​ട് അഭ്യർഥിച്ചു. അ​ക്കാ​ഡ​മി​യി​ൽ ബോ​ക്സിം​ഗി​നും ഫു​ട്ബോ​ളി​നും മാ​ത്ര​മേ സ്പെ​ഷ​ലൈ​സേ​ഷ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ, ഹി​മ​യു​ടെ പ്ര​ക​ട​നം ക​ണ്ട് അ​ധി​കൃ​ത​ർ അ​ക്കാ​ഡ​മി​യി​ലേ​ക്കു പ്ര​വേ​ശ​നം ന​ല്കി. വ​ലി​യ സ്വ​പ്നം കാ​ണു​ക​യെ​ന്നു മാ​ത്ര​മാ​ണ് താ​ൻ എ​പ്പോ​ഴും ഹി​മ​യോ​ട് പ​റ​യാ​റു​ള്ള​തെ​ന്ന് നി​പ്പോ​ണ്‍ പ​റ​ഞ്ഞു.

മോസ്‌കോ: ഒരൊറ്റ തോല്‍വി മാത്രം വഴങ്ങി ചരിത്ര നേട്ടവുമായി ബെല്‍ജിയം നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും കയ്യിലുണ്ടാവും.

ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം മറികടന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ നേട്ടമാണിത്. 1986ലെ നാലാം സ്ഥാനമായിരുന്നു ഇതുവരെയുള്ള അവരുടെ ഏറ്റവും വലിയ നേട്ടം.

നാലാം മിനിറ്റില്‍ തന്നെ തോമസ് മ്യൂനിയറിലൂടെയാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെതിരേ ലീഡ് നേടിയത്.  എണ്‍പത്തിരണ്ടാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡ് രണ്ടാം ഗോള്‍ വലയിലാക്കി.

നാസര്‍ ചാഡ്‌ലി ഇടതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ഫസ്റ്റ് ടച്ചിലൂടെ വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു മ്യൂനിയര്‍. ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.

തന്നെ വളഞ്ഞ നാല് ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഡിബ്രൂയിന്‍ നല്‍കിയ പാസിലൂടെയാണ് ഹസാര്‍ഡ് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്തത്. പന്തുമായി കുതിച്ച ഹസാര്‍ഡ് ഗോള്‍കീപ്പറേയും കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. പന്ത് വലയില്‍ ചുംബിച്ച് നിന്നു. ടൂര്‍ണ്ണമെന്റില്‍ ഹസാര്‍ഡിന്റെ മൂന്നാം ഗോളാണിത്.

ആദ്യ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ പന്തടക്കത്തില്‍ ഇംഗ്ലണ്ടിനാണ് ആധിപത്യമെങ്കിലും ലഭിച്ച അവസരങ്ങളൊന്നും കെയ്നും കൂട്ടര്‍ക്കും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 70-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ഗോളെന്നുറച്ചൊരു അവസരം ബെല്‍ജിയം ഡിഫന്‍ഡര്‍ ആല്‍ഡര്‍വയ്‌റല്‍ഡ് ഗോള്‍ ലൈനില്‍ വെച്ച് തട്ടിയകറ്റി. എറിക് ഡീറെടുത്ത കിക്കായിരുന്നു ഗോള്‍കീപ്പറേയും മറികടന്ന് പോസ്റ്റിലേക്ക് ചെന്നത്. എന്നാല്‍ പോസ്റ്റിന്റെ കവാടത്തില്‍ വെച്ചായിരുന്നു കുതിച്ചെത്തിയ ആല്‍ഡര്‍വെയ്‌റല്‍ഡ് തട്ടിമാറ്റിയത്.

ലുക്കാക്കുവിന് ലഭിച്ച തുറന്ന അവസരങ്ങള്‍ മുതലാക്കുകയായിരുന്നെങ്കില്‍ സ്‌കോര്‍ രണ്ടിലൊതുങ്ങുമായിരുന്നില്ല. മൂന്നോളം തുറന്ന അവസരങ്ങളാണ് ലുക്കാക്കുന്റെ കാലില്‍ നിന്ന് അകന്നത്. റഷ്യന്‍ ലോകകപ്പില്‍ രണ്ടു ടീമുകള്‍ ആദ്യമായിട്ടാണ് രണ്ടു തവണ നേര്‍ക്കു നേര്‍ ഏറ്റമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന പോരാട്ടത്തിലും ബെല്‍ജിയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. സെമിയില്‍ ഫ്രാന്‍സിനോടാണ് ബെല്‍ജിയം പരാജയപ്പെട്ടത്.

വിം​ബി​ൾ​ഡ​ണ്‍ ച​രി​ത്ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച അ​പൂ​ർ​വ​ത​ക​ളു​ടെ ദി​നം. കെ​വി​ൻ ആ​ൻ​ഡേ​ഴ്സ​ണ്‍-​ജോ​ണ്‍ ഇ​സ്ന​ർ മ​ത്സ​രം ദൈ​ർ​ഘ്യ​ത്തി​ൽ റി​ക്കാ​ർ​ഡി​ട്ട​തി​നു പി​ന്നാ​ലെ റാ​ഫേ​ൽ ന​ദാ​ൽ-​നൊ​വാ​ക് ജോ​ക്കോ​വി​ച്ച് സെ​മി പോ​രാ​ട്ടം ഇ​ട​യ്ക്കു​വ​ച്ചു നി​ർ​ത്തി. മ​ത്സ​ര​ത്തി​ൽ 6-4, 3-6, 7-6 (11-9) എ​ന്ന സ്കോ​റി​ന് ജോ​ക്കോ​വി​ച്ച് മു​ന്നി​ട്ടു​നി​ൽ​ക്ക​വെ മ​ത്സ​രം ത​ത്കാ​ല​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പോ​രാ​ട്ട​ത്തി​ന്‍റെ ബാ​ക്കി ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സെ​ന്‍റ​ർ കോ​ർ​ട്ടിട്ടി​ലെ പു​ൽ​മൈ​താ​ന​ത്ത് ആ​രം​ഭി​ക്കും.  2009ൽ ​വിം​ബി​ൾ​ഡ​ണ്‍ സെ​ന്‍റ​ർ കോ​ർ​ട്ടി​നു മേ​ൽ​ക്കൂ​ര നി​ർ​മി​ച്ച​ശേ​ഷം, രാ​ത്രി 11 മ​ണി ക​ഴി​ഞ്ഞ് കോ​ർ​ട്ടി​ൽ മ​ത്സ​രം ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നു മെ​ർ​ട്ട​ൻ കൗ​ണ്‍​സി​ലു​മാ​യി ധാ​ര​ണ​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ഒ​ന്നി​നു തു​ട​ങ്ങി​യ കെ​വി​ൻ ആ​ൻ​ഡേ​ഴ്സ​ണ്‍-​ജോ​ണ്‍ ഇ​സ്ന​ർ മാ​ര​ത്ത​ണ്‍ പോ​രാ​ട്ടം ആ​റ​ര മ​ണി​ക്കൂ​ർ നീ​ണ്ട​തോ​ടെ ന​ദാ​ൽ-​ജോ​ക്കോ​വി​ച്ച് പോ​രാ​ട്ടം സെ​ന്‍റ​ർ കോ​ർ​ട്ടി​ൽ വൈ​കി​യാ​ണ് ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.  ര​ണ്ടു മ​ണി​ക്കൂ​റും 53 മി​നി​റ്റും പി​ന്നി​ട്ടി​ട്ടും ജോ​ക്കോ​വി​ച്ച്-​ന​ദാ​ൽ മ​ത്സ​ര​ത്തി​ൽ ഫ​ലം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. സ​മ​യം പ​തി​നൊ​ന്നി​ന് അ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മ​ത്സ​രം ത​ത്കാ​ല​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ക്കാ​ൻ വിം​ബി​ൾ​ഡ​ണ്‍ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ജോ​ക്കോ​വി​ച്ച്-​ന​ദാ​ൽ പോ​രാ​ട്ട​ത്തി​നു​ശേ​ഷം സെ​ന്‍റ​ർ കോ​ർ​ട്ടി​ൽ ആ​ഞ്ച​ലി​ക് കെ​ർ​ബ​ർ-​സെ​റീ​ന വി​ല്ല്യം​സ് വ​നി​താ സെ​മി ഫൈ​ന​ൽ ന​ട​ക്കും.

ആ സ്വർണ്ണക്കപ്പിലേക്കു ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൊയേഷ്യയോട് തോറ്റ് ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോളില്‍ നിന്നും പുറത്തേക്ക് പോകുന്നത്. ഫ്രീകിക്കിലൂടെ ട്രിപ്പിയറാണ് ഇംഗ്ലണ്ടിനെ ആദ്യം മുമ്പിലെത്തിച്ചത്. അനായാസേന വിജയം കാണുമെന്ന ശരീരഭാഷയോടെ ആദ്യ പകുതി കൈയ്യടക്കിയ ഇംഗ്ലീഷ് നിരയ്ക്ക് എന്നാല്‍ രണ്ടാം പകുതി ഒരു ദുഃസ്വപ്നമായിരുന്നു. നിരന്തര ആക്രമണവുമായി ഇംഗ്ലണ്ട് ഗോള്‍ മുഖത്ത് ക്രൊയേഷ്യയുടെ സുവര്‍ണ തലമുറ അപകടം വിതച്ചു. ഒടുവില്‍ 68-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്റെ മനോഹരമായ ഗോളിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചു.

ഇതോടെ ആത്മവിശ്വസം വര്‍ധിച്ച ക്രൊയേഷ്യ വീണ്ടും നിരന്തര ആക്രണം നടത്തി. എന്നാല്‍ കളി നിശ്ചിത സമയം പിന്നിട്ടപ്പോഴും ഗോള്‍ നില സമാസമമായതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.

 

എകസ്ട്രാ ടൈമില്‍ 98-ാം മിനിറ്റില്‍ ലഭിച്ച കോർണർ ഗോളാക്കി മാറ്റാന്‍ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും പെനാല്‍റ്റി ബോക്സിന് തൊട്ട് മുന്നില്‍ വച്ച് സാല്‍ക്കോ അതിസാഹസികമായൊരു സേവിലൂടെ ക്രൊയേഷ്യയെ രക്ഷിക്കുകയായിരുന്നു. എന്നാല്‍ എക്സ്ട്രാ ടൈമിന്‍റെ രണ്ടാം പകുതിയില്‍ ആ പിഴവ് മാന്‍സുകിച്ച് നികത്തി. പെരിസിച്ചിന്‍റെ ഹെഡ്ഡറിനെ ഇംഗ്ലണ്ടിന്‍റെ ഗോള്‍ വലയിലേക്ക് തിരിച്ചു വിട്ട് മാന്‍സുകിച്ച് ക്രൊയേഷ്യയെ മുന്നിലെത്തിക്കുകയായിരുന്നു. കളിയിലെ താരവും പെരിസിച്ചായിരുന്നു.

ആദ്യപകുതിയിലെ പിഴവ്:

ആദ്യ പകുതിയില്‍ ക്രൊയോഷ്യയെ കാഴ്ചക്കാരാക്കി വിജയിക്കും എന്ന പോലെയായിരുന്നു ഇംഗ്ലണ്ട് മുന്നേറ്റങ്ങള്‍. ജെസി ലിംഗാര്‍ഡിന്റെ ചടുലനീക്കങ്ങള്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ ഭയപ്പെടുത്തിയ നിമിഷങ്ങള്‍. റഹീം സ്റ്റെര്‍ലിങ് ഓരോ നൂല്‍പഴുതുകളിലൂടേയും കുതിക്കുന്ന കാഴ്ച. ട്രൈപ്പര്‍ ഗോളടിച്ച് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചതിന് പിന്നാലെ സൂപ്പർ താരം ഹാരി കെയ്ന്‍ ഗോളെന്നുറച്ച സുവർണാവസരം നഷ്ടമാക്കിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.

ലിങ്കാര്‍ഡ് നല്‍കിയ പന്ത് ബോക്സിനകത്ത് അടക്കം ചെയ്യാനാകാതെ ഹാരി കൈന്‍ പരാജയപ്പെടുകയായിരുന്നു. രണ്ട് തവണയാണ് മികച്ച ചാന്‍സുകള്‍ ഹാരി കെയ്ന്‍ നഷ്ടമാക്കിയത്. ഇതിന് പിന്നാലെ ലിങ്കാര്‍ഡും മറ്റൊരു അവസരം തുലച്ചു കളഞ്ഞു.

ഡെലെ അല്ലിയുടെ മികവുറ്റ നീക്കം മൂന്ന് ക്രൊയേഷ്യന്‍ പ്രതിരോധക്കാരുടെ ശ്രദ്ധ പിടിച്ചു മാറ്റിയപ്പോഴാണ് വലതു ഭാഗത്ത് ലിങ്കാര്‍ഡ് ഒറ്റപ്പെട്ടത്. ഒറ്റ ഷോട്ടിന് ലിങ്കാര്‍ഡിന് അല്ലി പന്ത് കൈമാറിയെങ്കിലും പോസ്റ്റിന് പകരം പരസ്യ ബോർഡുകള്‍ക്ക് നേരെയായിരുന്നു ലിങ്കാര്‍ഡ് പന്ത് തൊടുത്തുവിട്ടത്. ഈ അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ സെമി ഫൈനലിലെ അവസാന ചിരി ഇംഗ്ലീഷ് നിരയുടേത് ആകുമായിരുന്നു.

ഉണർന്നില്ലാത്ത പ്രതിരോധം:

സ്റ്റോണ്‍സ്, വാക്കര്‍, ഹാരി മഗ്വൈര്‍ എന്നിവര്‍ കോട്ട കെട്ടിയ മികച്ച പ്രതിരോധമായിരുന്നു ഇംഗ്ലണ്ടിനെങ്കിലും ആക്രമത്തിലൂന്നി കളിച്ച ക്രൊയോഷ്യയെ മെരുക്കാന്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ ക്രൊയേഷ്യയെ വരിഞ്ഞുമുറുക്കിയ പ്രതിരോധനിര രണ്ടാം പകുതി ആയപ്പോഴേക്കും അയഞ്ഞു പോയി. ക്രൊയേഷ്യ ഒരു ഗോള്‍ തിരിച്ചടിച്ച് സ്കോര്‍ തുല്യമാക്കിയപ്പോള്‍ ഇംഗ്ലണ്ട് പ്രതിരോധം പരിഭ്രാന്തരായി. പന്തുകള്‍ ക്ലിയര്‍ ചെയ്യുക മാത്രമാണ് പിന്നീട് ഹാരി മാഗ്വൈര്‍ ചെയ്തത്. വാക്കറിന്റെ ബാക് പാസുകള്‍ക്ക് ബലം കുറഞ്ഞും പോയി. പിക്ക്ഫോര്‍ഡുമായുളള ആശയവിനിമയത്തില്‍ സ്റ്റോണ്‍സും പരാജയപ്പെട്ടു. എന്നാല്‍ അടിച്ച രണ്ട് ഗോളുകളുടെ മികവ് ക്രൊയേഷ്യയുടെ പോക്കറ്റില്‍ തന്നെയാണ്. അത്രയ്ക്ക് ചടുലമായിരുന്നു ക്രൊയേഷ്യന്‍ നീക്കങ്ങള്‍.

തിരിച്ചുവരാൻ സമയം നഷ്ടപ്പെട്ട എക്സ്ട്രാ ടൈമിലെ വീഴ്ചകള്‍:

ലോകകപ്പിലെ മറ്റേതൊരു ടീമിനേക്കാളാും 90 മിനിറ്റ് കൂടുതല്‍ കളിച്ചവരാണ് ക്രൊയേഷ്യക്കാര്‍. അതായത് മറ്റേതൊരു ടീമിനേക്കാളും എക്സ്ട്രാ ടൈം അനുഭവപാഠം ലഭിച്ചത് ഇവര്‍ക്കാണ്. ഡെന്‍മാര്‍ക്കിനും റഷ്യയ്ക്കും ഇതിരെ 120 മിനിറ്റാണ് ക്രൊയേഷ്യ കളിച്ചിരുന്നത്. ഈ രണ്ട് മത്സരങ്ങളില്‍ അല്ലാതെ എക്സ്ട്രാ ടൈം വരെ ഒരു പകരക്കാരനെ ടീം കളിക്കിടെ ഇറക്കിയിട്ടില്ല. അതായത് തങ്ങളുടെ എതിരാളിയേക്കാളും നന്നായി എങ്ങനെ അവസാനനിമിഷം കളിക്കണമെന്ന പരിശീലനം ലഭിച്ചവരാണ് ക്രൊയോഷ്യന്‍ ടീം.

ലോകകപ്പിലെ മറ്റേതൊരു ടീമിനേക്കാളാും 90 മിനിറ്റ് കൂടുതല്‍ കളിച്ചവരാണ് ക്രൊയേഷ്യക്കാര്‍. അതായത് മറ്റേതൊരു ടീമിനേക്കാളും എക്സ്ട്രാ ടൈം അനുഭവപാഠം ലഭിച്ചത് ഇവര്‍ക്കാണ്. ഡെന്‍മാര്‍ക്കിനും റഷ്യയ്ക്കും ഇതിരെ 120 മിനിറ്റാണ് ക്രൊയേഷ്യ കളിച്ചിരുന്നത്. ഈ രണ്ട് മത്സരങ്ങളില്‍ അല്ലാതെ എക്സ്ട്രാ ടൈം വരെ ഒരു പകരക്കാരനെ ടീം കളിക്കിടെ ഇറക്കിയിട്ടില്ല. അതായത് തങ്ങളുടെ എതിരാളിയേക്കാളും നന്നായി എങ്ങനെ അവസാനനിമിഷം കളിക്കണമെന്ന പരിശീലനം ലഭിച്ചവരാണ് ക്രൊയോഷ്യന്‍ ടീം.

ലണ്ടൻ: റാ​ഫേ​ൽ ന​ദാ​ൽ നീ​ണ്ട ഏ​ഴു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം വിം​ബി​ൾ​ഡ​ണി​ലെ അ​വ​സാ​ന നാ​ലി​ലൊ​ന്നാ​യി. യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ പെ​ട്രോ​യോ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ൽ സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ വി​ജ​യം. സ്കോ​ർ: 7-5, 6-7 (7-9), 4- 6, 6-4 6-4. സെ​മി​യി​ൽ നൊ​വാ​ക് ജോ​ക്കോ​വി​ച്ചാ​ണ് ന​ദാ​ലി​ന്‍റെ എ​തി​രാ​ളി.

ന​ദാ​ൽ ത​ന്‍റെ മൂ​ന്നാം വിം​ബി​ൾ​ഡ​ൺ കി​രീ​ട​വും ഈ ​സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​വു​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

RECENT POSTS
Copyright © . All rights reserved