Uncategorized

ഫാ.ബിജു കുന്നയ്ക്കാട്ട്

ഷെഫീല്‍ഡ്: ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ വിശ്വാസികളെ നേരില്‍ കാണുന്നതിനും ദിവ്യബലി അര്‍പ്പിക്കുന്നതിനുമായി മാര്‍ സ്രാമ്പിക്കലിനൊപ്പം എത്തിച്ചേര്‍ന്ന സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ എളിമയും ഹൃദയലാളിത്യവും കൊണ്ട് വിശ്വാസികളുടെ മുമ്പില്‍ പുതിയ സുവിശേഷമായി മാറി. ദേവാലയത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ ബലിയര്‍പ്പണത്തിനു ശേഷം ഇടവകാംഗങ്ങളൊരുക്കിയ സ്‌നേഹവിരുന്നിനായി പാരിഷ് ഹാളിലെത്തിയപ്പോഴാണ് വലിയ ഇടയന്‍ കൊച്ചുകുട്ടിയായത്.

ഏറ്റവും മുമ്പിലായി ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചിരുന്ന കൊച്ചുകുട്ടികള്‍ക്കിടയിലേക്ക് കടന്നുചെന്ന വലിയ ഇടയന്‍ അവര്‍ക്കിടയില്‍ പെട്ടെന്നു കടന്നിരുന്ന് അവരോട് കുശലാന്വേഷണം നടത്തി. തുടര്‍ന്ന് കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ കണ്ടപ്പോള്‍ അവര്‍ കളിച്ചുകൊണ്ടിരുന്ന ഗെയിമിനേക്കുറിച്ചായി അടുത്ത സംസാരം. കുട്ടികള്‍ പിതാവിന് മൊബൈല്‍ ഗെയിം കാണിച്ചുകൊടുക്കുകയും അതുമനസിലാക്കാന്‍ സഹായിക്കുകയും ചെയ്തപ്പോള്‍ അവരുടെ ഗെയിം കളിക്കാനും വലിയ ഇടയന്‍ തയ്യാറായി.

മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ അത്ഭുതത്തോടെ ഇതെല്ലാം നോക്കി നിന്നപ്പോഴും സാധാരണപോലെ എല്ലാവരോടും സരസമായി സംസാരിച്ച്, കേക്ക് മുറിച്ച്, സ്‌നേഹവിരുന്നില്‍ പങ്കുചേര്‍ന്ന് വിശ്വാസികളുമായി സന്തോഷം പങ്കുവെച്ചു.

6

മാസങ്ങള്‍ക്കു മുമ്പ് വത്തിക്കാനിലെ ഒരു കാന്റീനിലേക്ക് അപ്രതീക്ഷിതമായി കടന്നുചെന്ന് അവിടെ ഭക്ഷണ സനമയത്ത് ക്യൂ നിന്ന് ഭക്ഷണം വാങ്ങി ജോലിക്കാരോടൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹൃദയലാളിത്യവും എളിമയുമാണ് സീറോ മലബാര്‍ സഭാത്തലവനിലും വിശ്വാസികള്‍ കണ്ടത്. പ്രബോധനങ്ങളിലും സഭാ കാഴ്ചപ്പാടുകളിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശൈലിയോട് ചേര്‍ച്ചയുള്ളതാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ പ്രവര്‍ത്തന ശൈലി.

pope

നേരത്തേ സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ മാര്‍ സ്രാമ്പിക്കല്‍, വികാരി ജനറാള്‍ മാരായ ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. മാത്യു ചൂരപ്പൊയ്കയില്‍, ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, മറ്റ് വൈദികര്‍, സന്യാസിനികള്‍, നൂറുകണക്കിന് വിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വന്‍ ജനാവലിയാണ് നോട്ടിംഗ്ഹാം, ഹാലം, ലീഡ്‌സ്, മിഡില്‍സ്ബറോ എന്നീ രൂപതകളില്‍ നിന്ന് വലിയ ഇടയനെ കാണാനും കേള്‍ക്കാനുമായി എത്തിയത്. വികാരി ജനറാള്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍, ചാപ്ലയിന്‍ ഫാ.ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ബേസില്‍ ജോസഫ്

ആഘോഷങ്ങള്‍ ഒന്നും മധുരം ഇല്ലാതെ പൂര്‍ണമാകില്ലല്ലോ. ക്രിസ്മസിന് കേക്ക്, ഓണത്തിന് പായസം, റംസാന് പലഹാരങ്ങങ്ങള്‍ എന്നിങ്ങനെ പോകുന്നു. ദീപങ്ങളുടെ ആഘോഷമായ ദീപാവലിക്കും മധുരം ഒരു അവിഭാജ്യ ഘടകം ആണ്. ബേക്കറിയിലേ കണ്ണാടി കൂട്ടില്‍ മഞ്ഞ നിറത്തില്‍ ചിരിച്ചതു പോലെയിരിക്കുന്ന ലഡു മാത്രമല്ല ആ വിഭാഗത്തില്‍ വേറെയുമുണ്ട് പല കൂട്ടുകാര്‍. ഇന്ന് നമുക്ക് റവ കൊണ്ട് ഒരു ലഡ്ഡു ഉണ്ടാക്കിയാലോ

ചേരുവകള്‍

റവ – 1 കപ്പ്
നെയ്യ് 1/2 കപ്പ്
പഞ്ചസാര – 1 കപ്പ്
കശുവണ്ടി – 3 ടേബിള്‍സ്പൂണ്‍
കിസ്മിസ് – 3 ടേബിള്‍സ്പൂണ്‍
ഏലക്ക പൊടിച്ചത് – 1/4 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

2 ടേബിള്‍സ്പൂണ്‍ നെയ്യില്‍ റവ സ്വര്‍ണ്ണ നിറം ആകുമ്പോള്‍ വറത്തു കോരുക. ഈ റവ പഞ്ചസാര ചേര്‍ത്ത് മിക്‌സി ഉപോയാഗിച്ചു നന്നായി പൊടിക്കുക. ബാക്കി നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറക്കുക. ഈ ചൂട് നെയ്യും അണ്ടിപ്പരിപ്പും കിസ്മിസും ഏലക്കാപൊടിയും പൊടിച്ച റവ-പഞ്ചസാര മിശ്രിതത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ചെറു ചൂടോടെ തന്നെ കൈ കൊണ്ട് ഉരുളകളാക്കി ഉരുട്ടി എടുക്കുക. രുചിയുള്ള റവ ലഡ്ഡു തയ്യാര്‍.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിനു ശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ആദ്യമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയോടെ ഷെഫീല്‍ഡ് വിശ്വാസ സമൂഹം അഭിവന്ദ്യ പിതാക്കന്‍മാര്‍ക്ക് നവംബര്‍ 4 വെള്ളിയാഴ്ച വൈകിട്ട് 6.30 സ്വാഗതമോതും. നവംബര്‍ 4ന് പ്രസ്റ്റണില്‍ നടക്കുന്ന വൈദിക കൂട്ടായമയുടെ സമ്മേളനത്തിനു ശേഷമാണ് അഭിവന്ദ്യ പിതാക്കന്‍മാര്‍ ഷെഫീല്‍ഡിലെത്തിച്ചേരുന്നത്. ദേവാലയത്തില്‍ നല്‍കുന്ന സ്വീകരണത്തിനു ശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ബലിയര്‍പ്പണം നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ബിജു കുന്നയ്ക്കാട്ട്, അഭിവന്ദ്യ പിതാക്കന്‍മാരുടെ സെക്രട്ടറിമാര്‍, മറ്റു വൈദികര്‍ തുടങ്ങിയവര്‍ സഹ കാര്‍മികരാകും. തുടര്‍ന്ന് പാരിഷ്ഹാളില്‍ സ്‌നേഹവിരുന്നും നടക്കും.

card

ചാപ്ലെയിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു. ഹാലം രൂപതയിലും നോട്ടിംഗ്ഹാം, ലീഡ്‌സ്, മിഡില്‍സ്ബറോ രൂപതകളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. വലിയ ആവേശത്തോടും പ്രതീക്ഷയോടും കൂടിയാണ് അഭിവന്ദ്യ പിതാക്കന്‍മാരുടെ സന്ദര്‍ശനത്തെ വിശ്വാസികള്‍ കാത്തിരിക്കുന്നത്. ഷെഫീല്‍ഡില്‍ നടക്കുന്ന സന്ദര്‍ശനത്തിനു ശേഷം നവംബര്‍ 5, 6 തിയതികളിലായി മറ്റു വിവിധ സ്ഥലങ്ങളിലും അഭിവന്ദ്യ പിതാക്കന്‍മാര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സാധിക്കുന്നത്ര ആളുകള്‍ ഈ അവസരത്തില്‍ പങ്കുചേരാനെത്തണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ബേസില്‍ ജോസഫ്

ചോറ് ബാക്കി വരുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് പിറ്റേ ദിവസം ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ അതുകൊണ്ട് രുചികരമായ ഐസ്‌ക്രീം തയ്യാറാക്കാമെന്ന് എത്ര പേര്‍ക്ക് അറിയാം. ഈ ഐസ്‌ക്രീം ഒന്ന് പരീക്ഷിച്ചാല്‍ എന്നും ചോറ് ബാക്കി വരാനായി കുറച്ചു അരി കൂടുതലിടാത്തവര്‍ ഉണ്ടാവില്ല. അതുകൊണ്ട് നാവില്‍ അത്ഭുതരുചി സൃഷ്ടിക്കുന്ന ഈ ഐസ്‌ക്രീം ഒന്നുണ്ടാക്കിയാലോ.

ചേരുവകള്‍

1 വെന്ത ചോറ് – 1 കപ്പ്
2 വിപ്പിങ് ക്രീം – 1 കപ്പ്
3 പാല്‍ – 1 1/2 കപ്പ്
4 പഞ്ചസാര – 1 കപ്പ്
5 കോണ്‍ഫ്ളോര്‍ – 4 ടേബിള്‍സ്പൂണ്‍
6 വാനില എസ്സെന്‍സ് – 2 ടീ സ്പൂണ്‍
7 ചോക്കോ ചിപ്സ് – 1 ടേബിള്‍സ്പൂണ്‍ (ആവശ്യമുണ്ടെങ്കില്‍)

പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ പാല്‍, കോണ്‍ഫ്ളോര്‍, പഞ്ചസാര എന്നിവ കട്ട കെട്ടാതെ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചെറുതീയില്‍ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോള്‍ ഇറക്കി വയ്ക്കുക. തണുത്തു കഴിഞ്ഞതിനു ശേഷം വാനില എസ്സെന്‍സ് ചേര്‍ക്കുക. ചോറ് മിക്‌സിയില്‍ നന്നായി തരുതരുപ്പില്ലാതെ അരച്ചെടുക്കുക. അടിഭാഗം കുഴിഞ്ഞ ഒരു പാത്രത്തിലേയ്ക്ക് വിപ്പിങ് ക്രീം ഒഴിച്ച് നല്ല കട്ടിയാകുന്നത് വരെ പതപ്പിക്കുക. ഇതിലേയ്ക്ക് ചോറ് അരച്ചത്, പാല്‍ മിശ്രിതം എന്നിവ ഒഴിച്ച് വീണ്ടും നന്നായി യോജിപ്പിക്കുക. ചോക്കോ ചിപ്‌സ് ചേര്‍ത്തിളക്കി സെറ്റ് ചെയ്യാനായി ഈ മിശ്രിതം വായു കടക്കാത്ത ഒരു പ്ലാസ്റ്റിക് പാത്രത്തിലാക്കി അടച്ചു 8 മുതല്‍ 10 മണിക്കൂര്‍ വരെ ഫ്രീസറില്‍ സൂക്ഷിക്കുക. സെറ്റാകുമ്പോള്‍ ഫ്രീസറില്‍ നിന്നെടുത്തു സെര്‍വ് ചെയ്യാം. രുചികരമായ റൈസ് ഐസ് ക്രീം രുചിക്കാന്‍ റെഡിയായിക്കോളൂ.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്‌

സിംഗപ്പൂരിലെയും മലേഷ്യയിലെയും വളരെ പേര് കേട്ട ഒരു സീ ഫുഡ് ആണ് ഇന്ന് വീക്കെന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത്. പേര് കേട്ടാല്‍ വളരെ സ്പൈസി ആയ ഒരു ഡിഷ് ആണെന്ന് തോന്നുമെങ്കിലും സിംഗപ്പൂരിയന്‍ ചില്ലി ക്രാബ് അത്രക്ക് സ്പൈസിയല്ല. ഒരു ഉന്തുവണ്ടി കച്ചവടത്തില്‍ നിന്നും ആണ് ചില്ലി ക്രാബ് ഉത്ഭവിച്ചത് എന്ന് ചരിത്രം പറയുന്നു. 1956 -ല്‍ ഷേര്‍യാന്‍ടിയാനും അവരുടെ ഭര്‍ത്താവ് ലിം ചൂനിയും കൂടി ചേര്‍ന്ന് കല്ലാങ് നദിയുടെ തീരത്തു കൂടി ഒരു ഉന്തുവണ്ടിയില്‍ ആവിയില്‍ വേവിച്ച വിവിധ തരത്തിലുള്ള സീഫുഡ് വിറ്റു നടന്നിരുന്നു. ലിം ചൂനി സഹധര്‍മ്മിണിയോട് വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഷേര്‍യാന്‍ടിയാന്‍ ആദ്യമായി ടൊമാറ്റോ സോസ് കൊണ്ട് ഒരു ഗ്രേവിയുണ്ടാക്കി ക്രാബ് സ്റ്റിര്‍ ഫ്രൈയോടപ്പം ചേര്‍ത്ത് നോക്കി. എന്നാല്‍ അല്പം ചില്ലി കൂടി ചേര്‍ത്താല്‍ ഇതിലും കൂടുതല്‍ നന്നാവും എന്ന് മനസ്സിലാക്കി അങ്ങനെ പരീക്ഷിച്ചു. വളരെ പെട്ടെന്ന് തന്നെ ഈ സോസ് പ്രശസ്തമായി. ചുരുങ്ങിയ കാലയളവില്‍ തന്നെ അവര്‍ പാം ബീച്ച് എന്നപേരില്‍ അപ്പര്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഒരു റെസ്റ്റോറന്റ് തുടങ്ങി. (ഇപ്പോള്‍ ഉള്ള ഈസ്റ്റ് കോസ്റ്റ് സീഫുഡ് സെന്ററിനരുകില്‍). സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് ചില്ലി ക്രാബിനെ അവരുടെ ഒരു നാഷണല്‍ ഡിഷ് ആയി പ്രഖ്യാപിച്ചു പ്രചരിപ്പിച്ചു. ഇനി റെസിപ്പിയിലേക്ക് കടക്കാം

ചേരുവകള്‍

ഞണ്ട് – 1 എണ്ണം
സബോള – 2 എണ്ണം (നന്നായി ചോപ് ചെയ്തത്)
ചുവന്ന മുളക് – 8 എണ്ണം (നന്നായി ചോപ് ചെയ്തത്)
വെജിറ്റബിള്‍ ഓയില്‍ – 100 ml
ചെമ്മീന്‍ പേസ്റ്റ് – 2 ടീസ്പൂണ്‍
സോയാസോസ് (ലൈറ്റ് )2 ടീസ്പൂണ്‍
ഷുഗര്‍ – 50 ഗ്രാം
ടൊമാറ്റോ പ്യൂരീ -250 ml
ടൊമാറ്റോ പേസ്റ്റ് -1 ടേബിള്‍സ്പൂണ്‍
ടൊമാറ്റോ സോസ് -1 ടേബിള്‍സ്പൂണ്‍
വിനാഗിരി -2 ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍ -1/4 ടേബിള്‍സ്പൂണ്‍ (100 ml വെള്ളത്തില്‍ കലക്കിയത് )
മുട്ട – 1 എണ്ണം
ഉപ്പ് -ആവശ്യത്തിന്
മല്ലിയില – ഗാര്‍ണിഷ് ചെയ്യാന്‍ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഞണ്ട് നന്നായി കഴുകി വൃത്തിയാക്കി നല്ല കട്ടിയുള്ള ഭാഗങ്ങളിലെ ഷെല്‍ ഉടച്ചു വയ്ക്കുക. കുക്ക് ചെയ്യുമ്പോള്‍ നന്നായി വേവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ചോപ് ചെയ്ത് വച്ചിരിക്കുന്ന സബോളയും ചുവന്ന മുളകും ഒരു മിക്‌സിയിലിട്ടു നന്നായി അരച്ച് പേസ്റ്റ് ആക്കി എടുക്കുക. ഒരു വോക്കില്‍ (ചൈനീസ് കഡായിയ്ക്കാണ് വോക്ക് എന്ന് പറയുന്നത്.) അല്ലെങ്കില്‍ ചുവടു ഒരു കട്ടിയുള്ള ഒരു പാനില്‍ ഓയില്‍ ചെറുതീയില്‍ ചൂടാക്കി അരച്ച് വച്ചിരിക്കുന്ന പേസ്റ്റ് കുക്ക് ചെയ്യുക. പകുതി കുക്ക് ആയിക്കഴിയുമ്പോള്‍ കൂടെ ചെമ്മീന്‍ പേസ്റ്റും ചേര്‍ക്കുക. ഓയില്‍ നന്നായി വലിഞ്ഞു തുടങ്ങുമ്പോള്‍ ടൊമാറ്റോ പ്യൂരീ, ടൊമാറ്റോ പേസ്റ്റ്, ടൊമാറ്റോ സോസ്, സോയാസോസ് ഷുഗര്‍, വിനാഗിരി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് തിളപ്പിക്കുക. സോസ് തിളച്ചു തുടങ്ങുമ്പോള്‍ വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ട് ചേര്‍ത്ത് സോസ് കൊണ്ട് മൂടി കുക്ക് ചെയ്യുക. നന്നായി കുക്ക് ആയി കഴിയുമ്പോള്‍ ഞണ്ടിന്റെ ഷെല്ലിന് നല്ല ചുവന്ന നിറം വന്നു തുടങ്ങും. അപ്പോള്‍ വെള്ളത്തില്‍ കലക്കി വച്ചിരിക്കുന്ന കോണ്‍ഫ്‌ലോറും അടിച്ചു വച്ചിരിക്കുന്ന മുട്ടയും ചേര്‍ത്ത് ഇളക്കി മല്ലിയില കൊണ്ട് ഗാര്‍ണിഷ് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

‘ബിരിയാന്‍’ എന്ന ഇറാനിയന്‍ വാക്കില്‍ നിന്നാണ് ബിരിയാണി ഉണ്ടായത് അതിനാല്‍ ഇതിന്റെ ഉറവിടം ഇറാന്‍ ആണെന്ന് കരുതപ്പെടുന്നു. പണ്ട് അരിയും ആടിന്റെ കാലും ചേര്‍ത്താണ് ബിരിയാണി ഉണ്ടാക്കിക്കൊണ്ടിരുന്നത്. തലശ്ശേരി ബിരിയാണിയെ മറ്റു ബിരിയാണികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിയാണ്. കയ്മ അല്ലെങ്കില്‍ ജീരകശാല അരി എന്ന പേരില്‍ അറിയപ്പെടുന്ന അരിയാണ് തലശ്ശേരി ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. മറ്റ് ബസുമതി അരിയെ അപേക്ഷിച്ചു കയ്മ അരിക്ക് വലിപ്പം കുറവാണ്. ഏതു തരം ഇറച്ചി ഉപയോഗിച്ചും ഈ ബിരിയാണി ഉണ്ടാക്കാവുന്നതാണ്. പൊതുവെ മട്ടണും ചിക്കനും ആണ് ഉപയോഗിച്ച് വരുന്നത്

ചേരുവകള്‍

കയ്മ അരി – 1 കിലോ
നെയ്യ് – 200 ഗ്രാം
സബോള (കനം കുറച്ചു അരിഞ്ഞത്) – 2 എണ്ണം
സബോള (നീളത്തില്‍ അരിഞ്ഞത്) – 2 എണ്ണം
തക്കാളി (നീളത്തില്‍ അരിഞ്ഞത് ) – 2 എണ്ണം
കോഴി/ ബീഫ് /മട്ടണ്‍ – 1 1/2 കിലോ
കശുവണ്ടിപ്പരിപ്പ് അരച്ചത് -1 കപ്പ് (100 ഗ്രാം)
കസ്‌കസ് അരച്ചത് -1 1/2 (150 ഗ്രാം )
ഇഞ്ചി/വെളുത്തുള്ളി/പച്ചമുളക് അരച്ചത് – 1/4 കപ്പ് വീതം
കശുവണ്ടിപ്പരിപ്പ് -50 ഗ്രാം
കിസ്മിസ് -100 ഗ്രാം
ഗരം മസാലപ്പൊടി -2 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി -1 ടേബിള്‍സ്പൂണ്‍
ഗരംമസാല (ഏലക്കാ, ഗ്രാമ്പു, തക്കോലം, ജാതിപത്രി) 3 കഷണങ്ങള്‍ വീതം
ഉപ്പ് -ആവശ്യത്തിന്
തൈര് -100 ml
മല്ലിയില /പുതിനയില -100 ഗ്രാം വീതം

പാകം ചെയ്യുന്ന വിധം

കഴുകി വൃത്തിയാക്കിയ ഇറച്ചിയില്‍ (കോഴി,മട്ടണ്‍ ബീഫ്) കശുവണ്ടിപ്പരിപ്പ് അരച്ചത്, കസ്‌കസ് അരച്ചത്, ഇഞ്ചി / വെളുത്തുള്ളി/പച്ചമുളക് അരച്ചത്, ഉപ്പ്, തൈര്, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കി ഒരു മണിക്കൂര്‍ വയ്ക്കുക. ഒരു പാത്രത്തില്‍ 100 ml നെയ്യൊഴിച്ചു കനം കുറച്ചു അരിഞ്ഞ സബോള, കശുവണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവ വറത്തെടുക്കുക. മറ്റൊരു പാത്രത്തില്‍ 50 ml നെയ്യൊഴിച്ചു വെള്ളം ഗരംമസാല (ഏലക്കാ, ഗ്രാമ്പു, തക്കോലം, ജാതിപത്രി) ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് കഴുകി അരിയിട്ട് വെള്ളം വറ്റിച്ചു വേവിച്ചെടുക്കുക.

അതിനു ശേഷം ഒരു പാത്രത്തില്‍ ബാക്കിയുള്ള നെയ്യൊഴിച്ചു നീളത്തില്‍ അരിഞ്ഞ സബോളയും തക്കാളിയും ഉപ്പും ചേര്‍ത്ത് വഴറ്റി എണ്ണ വലിയുമ്പോള്‍ മസാല ചേര്‍ത്ത് വച്ചിരിക്കുന്ന ഇറച്ചി, ഗരം മസാലപ്പൊടി എന്നിവ ഇതിലിട്ടു വേവിക്കുക. വെള്ളം വറ്റി കട്ടിയുള്ള ഗ്രേവിയാകുമ്പോള്‍ വറ്റിച്ച ചോറ് മുകളിലിട്ട് നിരത്തി അതിലേയ്ക്ക് വറത്തു വച്ചിരിക്കുന്ന സബോളയും, കിസ്മിസും, കശുവണ്ടിപ്പരിപ്പും ചേര്‍ക്കുക ഇത് മൂന്നു ലയര്‍ വരെ ആവര്‍ത്തിക്കുക. ഏറ്റവും മുകളില്‍ നെയ്യും മല്ലിയില/ പുതിനയില എന്നിവ കൂടി വിതറി അടച്ചുവച്ചു താഴെയും മുകളിലും കനലിട്ടു 10 മിനിട്ടിനു ശേഷം ചൂടോടെ വിളമ്പുക

(ചുവടു കട്ടിയുള്ള ഒരു ദോശക്കല്ല് ചൂടാക്കി അതിനു മുകളില്‍ വച്ച് ചൂടാക്കിയാലും മതി )

basil

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

 

കേംബ്രിഡ്ജ്: ഏജന്‍സി നഴ്സിനെ പീഡിപ്പിച്ചു എന്ന ആരോപണത്തില്‍ കോടതി നടപടികള്‍ നേരിട്ട് കൊണ്ടിരുന്ന മെയില്‍ നഴ്സ് കുറ്റക്കാരനല്ലെന്നു കേംബ്രിഡ്ജ് കോടതിയുടെ കണ്ടെത്തല്‍. കേംബ്രിഡ്ജിലെ ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ മെയില്‍ നഴ്സ്  ആയി ജോലി ചെയ്തിരുന്ന അലക്സാണ്ടര്‍ ആണ് കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തിയത്. മൂന്ന് ദിവസം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷം ആണ് ജൂറി ഇയാള്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയത്. അലക്സാണ്ടറിന് വേണ്ടി സീനിയര്‍ ഹൈക്കോര്‍ട്ട് ബാരിസ്റ്റര്‍ ആയ അബ്ദുള്‍ കപാഡിയ, ബൈജു വര്‍ക്കി തിട്ടാല എന്നിവരടങ്ങിയ ഡിഫന്‍സ് ടീം ആണ് കോടതിയില്‍ ഹാജരായത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പലതും തെറ്റായിരുന്നു എന്ന്‍ തെളിയിക്കാന്‍ വിചാരണയില്‍ ഇവര്‍ക്ക് കഴിഞ്ഞതാണ് അലക്സാണ്ടര്‍ക്ക് തുണയായത്.

രണ്ടായിരത്തി പതിനഞ്ച് സെപ്റ്റംബറില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ ഏജന്‍സി സ്റ്റാഫ് ആയി നൈറ്റ് ഷിഫ്റ്റ് ചെയ്യാന്‍ എത്തിയതായിരുന്നു പരാതിക്കാരി. രാത്രി ഡ്യൂട്ടിക്കിടയില്‍ ആറോളം പ്രാവശ്യം അലക്സാണ്ടര്‍ പരാതിക്കാരിയെ ലൈംഗീകമായ ഉദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നതായിരുന്നു പരാതി. എന്നാല്‍ സംഭവം നടന്നു എന്ന്‍ പറയപ്പെടുന്ന സമയത്തൊന്നും പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് അലക്സാണ്ടര്‍ക്ക് അനുകൂലമായി മാറിയത്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് യുവതി പരാതിപ്പെട്ടത്.

അലക്സാണ്ടര്‍ക്ക് അനുകൂലമായി മൊഴി നല്‍കാന്‍ സഹപ്രവര്‍ത്തകരും തയ്യാറായതും കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ തുണയായി. ആശുപത്രി മാനേജ്മെന്‍റ് ഏജന്‍സി നഴ്സിനനുകൂലമായ നിലപാട് ആയിരുന്നു സ്വീകരിച്ചത്.

ബേസില്‍ ജോസഫ്

ചേരുവകള്‍

കൂന്തല്‍ – 500 ഗ്രാം
കറിവേപ്പില – 2 തണ്ട്
തക്കാളി – 1 എണ്ണം ചെറുതായി അരിഞ്ഞത്
കാശ്മീരി ചില്ലി പൗഡര്‍ – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
മല്ലിപൊടി – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
ഗരം മസാല – 1/4 ടീസ്പൂണ്‍
പെരുംജീരകപൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഓയില്‍ – 50 ml

മസാല പേസ്റ്റ് ഉണ്ടാക്കുന്നതിനു വേണ്ട ചേരുവകള്‍

കുഞ്ഞുള്ളി – 10 എണ്ണം
പച്ചമുളക് – 1 എണ്ണം
വെളുത്തുള്ളി – 1 കുടം
ഇഞ്ചി -1 പീസ്

പാചകം ചെയ്യുന്ന വിധം

മസാല പേസ്റ്റിനു വേണ്ട എല്ലാ ചേരുവകളും ഒരു മിക്‌സിയില്‍ ഇട്ടു നന്നായി അരച്ചെടുക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഈ പേസ്റ്റും ഒരു തണ്ടു കറിവേപ്പിലയും ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ കുക്ക് ചെയ്യുക. ഇതിലേയ്ക്ക് തക്കാളി ചേര്‍ത്ത് ഉടയുന്നതു വരെ കുക്ക് ചെയ്യുക. തീ കുറച്ച് കാശ്മീരി ചില്ലി പൗഡര്‍, മല്ലിപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് 2 മിനിറ്റ് കൂടി കുക്ക് ചെയ്യുക. ഇതിലേയ്ക്ക് കൂന്തലും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുക്ക് ചെയ്യുക. നന്നായി കുക്ക് ആയി വരുമ്പോള്‍ ഗരം മസാലയും ജീരകപ്പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ബാക്കി കറിവേപ്പിലയും ചേര്‍ത്ത് ചൂടോടെ വിളമ്പുക.

basil

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

ബേസില്‍ ജോസഫ്‌


ചേരുവകള്‍

പാല്‍ – 500 ml
ചൈന ഗ്രാസ് – 200 ഗ്രാം
തേങ്ങാപ്പാല്‍ – 200 ml
വിപട് ക്രീം – 400 ഗ്രാം

പാകം ചെയ്യുന്ന വിധം

ചുവടുകട്ടിയുള്ള ഒരു പാനില്‍ പാല്‍ തിളപ്പിക്കുക. ചൈന ഗ്രാസ് ചൂടു വെള്ളത്തില്‍ അലിയച്ചശേഷം പാലില്‍ ചേര്‍ത്തിളക്കി, ചൂടാറാന്‍ വയ്ക്കണം. തേങ്ങാപ്പാലും കരിക്കും ചേര്‍ത്തടിച്ചത് പാല്‍ മിശ്രിതത്തില്‍ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് വിപ്പ്ഡ് ക്രീമും ചേര്‍ത്തടിക്കണം. ഈ മിശ്രിതം ബൗളിലാക്കി ഫ്രിഡ്ജില്‍ വച്ചു സെറ്റ് ചെയ്ത് സെര്‍വ് ചെയ്യുക.

basil

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണ സദ്യ ആണ്. കാണംവിറ്റും ഓണ ഉണ്ണണം എണ്ണ പഴ മൊഴിയെ അര്‍ത്ഥവത്ത് ആക്കിക്കൊണ്ടാണ് മലയാളികള്‍ ഓണ സദ്യ ഉണ്ടാക്കുന്നത്. വിശാലവുംവിഭവ സമൃദ്ധവും ആയ സദ്യ കേരളത്തില്‍ ഓരോ പ്രദേശത്തും (വടക്കേ മലബാര്‍, മലബാര്‍, കൊച്ചി, മദ്ധ്യ തിരുവിതാം‌കൂര്‍,തിരുവിതാം‌കൂര്‍) വത്യസ്ഥ രീതികളില്‍ ആണ് ഉണ്ടാക്കുന്നത്.

എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയലും സാമ്പാര്‍, പരിപ്പ്,എരിശ്ശേരിതുടങ്ങിയവയും നാലുകൂട്ടം ഉപ്പിലിട്ടതും, പപ്പടം,പായസം തുടങ്ങിയ വയാണ് സദ്യയുടെ പ്രധാനപ്പെട്ട വിഭവങ്ങള്‍.

സദ്യ വിളമ്പുന്നതിനും സദ്യ ഉണ്നുന്നതിനും അതിന്റെതായരീതികള്‍ ഉണ്ട്. തറയില്‍ പായ വിരിച്ച് അതില്‍ ഇല ഇട്ടു വേണംസദ്യ വിളമ്പാന്‍. നാക്കില തന്നെ വേണം സദ്യക്ക്. ഇലയുടെ നാക്ക്‌ഇടതു വശത്തുവേണം വരാന്‍.
പപ്പടം ഇലയുടെ ഏറ്റവും ഇടതു വശത്തും, പപ്പടത്തിന്റെമുകളില്‍ പഴം വെയ്ക്കും. പപ്പടത്തിന്റെ വലതു വശത്തു ഉപ്പുംവെക്കും. ഇലയുടെ ഇടതു വശത്ത് മുകളില്‍ ഏത്തക്ക ഉപ്പേരി,താഴെ ശര്‍ക്കര പുരട്ടി.ഇതാണ് ഉപ്പേരി കണക്ക്.
ഇലയുടെ ഇടതുവശത്ത് മുകളില്‍ ഉപ്പിലിട്ടത്‌ (നാരങ്ങ,മാങ്ങാ,ഇഞ്ചിക്കറി ), ഓലന്‍,എരിശ്ശേരി, അവിയല്‍, കിച്ചടി,പച്ചടി, തോരന്‍, ഇത്രയും കറികള്‍ വിളമ്പി കഴിഞ്ഞാല്‍ ചോറ്ഇടുകയായി.
ചോറ് ഇട്ടതിനു ശേഷമാണു ഒഴിച്ചു കറികള്‍. പരിപ്പ്,സാമ്പാര്‍,കാളന്‍, പായസം,
ആദ്യം ചോറിനോടൊപ്പം പരിപ്പും നെയ്യും പപ്പടവും ചേര്ത്തുകഴിച്ചു കഴിഞ്ഞാല്‍ സാമ്പാര്‍ ഒഴിക്കാം. തുടര്‍ന്ന് പായസം (അടപ്രഥമന്‍, കടല പ്രഥമന്‍, പരിപ്പ് പായസംതുടങ്ങി ഏത്പായസവും ആകാം.) പായസം കഴിഞ്ഞു രസം ഒഴിച്ചു അല്പംചോറും കൂടെ കഴിക്കാം.(രസം എല്ലാ നാടുകളിലും സദ്യയില്‍ഉള്‍പ്പെടുത്താറില്ല.) അവസാനം അല്പം മോരും കൂടെ ആയാല്‍സദ്യ ഉണ്ട് കഴിയും.

ഓണ സദ്യയിലെ വിഭവങ്ങള്‍ ഓരോന്നും എങ്ങിനെ ഉണ്ടാക്കുന്നുവെന്നും അത് എങ്ങിനെ വിളമ്പണം എന്നതും ഒരു ചെറിയവിവരിക്കാം.
1. സാമ്പാര്‍
2. അവിയല്‍
3.തോരന്‍
4.കാളന്‍
5. ഓലന്‍
6.പച്ചടി
7. കിച്ചടി
8. ഇഞ്ചിക്കറി
9.മാങ്ങാക്കറി
10.നാരങ്ങ അച്ചാര്‍
11.പരിപ്പ്
12.എരിശ്ശേരി
13.രസം
സാമ്പാര്‍ :_
പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക,പടവലങ്ങ,മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ)വേവിച്ചെടുക്കുക. സാമ്പാര്‍ മസാല (മുളകുപൊടി, മല്ലിപ്പൊടി,കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച്എടുക്കുന്നത്. ചിയയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതുംചേര്‍ക്കും. )യും പുളി വെള്ളവും ചേര്ത്തു ഒന്നു നന്നായിവേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകുംവറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചുഎടുത്തു കറിയില്‍ ചേര്ക്കുക.
അവിയല്‍
സാധാരണ അവിയലില്‍ ഒട്ടുമിക്ക എല്ലാ പച്ചക്കറികളുംഇടാറുണ്ട്. നേന്ത്ര കായ ,ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക,മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ്‌ സാധാരണ യായിഅവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടിമാങ്ങയോ പുളി വെള്ളമോ ആണ് ഉപയോഗിക്കുന്നത്.
തേങ്ങ,ജീരകം,ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക.
എല്ലാ പച്ചക്കറികളും മഞ്ഞള്‍പ്പൊടിയും അല്പം ഉപ്പും ചേര്ത്തുവേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങളില്‍ പുളി പിഴിഞ്ഞ(തൈര്‍) ഒഴിക്കുക. ഉപ്പും പാകത്തിന് ആയോന്ന് നോക്കി അരപ്പ്ചേര്ക്കുക.
അവിയല്‍ വാങ്ങി വെച്ചു അലപം വെളിച്ചെണ്ണയുംകറിവേപ്പിലയും ചേര്ക്കുക.
മലബാര്‍ പ്രദേശങ്ങളില്‍ പുളിക്കുവേണ്ടി തൈരാണ്‌ഉപയോഗിക്കുന്നത്.
തോരന്‍
തോരന് പയര്‍, കാബേജ്, ബീന്‍സ്‌, ബീട്രൂറ്റ്‌, കാരറ്റ് തുടങ്ങി എന്തുംആകാം.
പയര്‍ തോരന്‍
പച്ച പയര്‍ ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയില്‍ ഒരുസ്പൂണ്‍ അരി ഇട്ടുമൂക്കുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ടുപൊട്ടിക്കുക്ക. തുടര്‍ന്ന് പയര്‍ ഇത്‌ ഇളക്കി അടച്ചു വേവിക്കുക.വെള്ളം തോര്‍ന്നു കഴിയുമ്പോള്‍തേങ്ങയും,പച്ചമുളകും,ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളിഅല്ലിയും ചേര്ത്തു ചതച്ചെടുത്ത മിശ്രിതം ചേര്‍ത്തിളക്കിതോര്‍ത്തി എടുക്കുക.

കാളന്‍
കാളന്‍നേന്ത്ര കായും ചേനയും ചേര്ത്തു ഉണ്ടാക്കാം , നേന്ത്ര പഴംകൊണ്ടും കാളന്‍ ഉണ്ടാക്കാം.
കഷ്ണങ്ങള്‍ ഒന്നും ഇല്ലാതെയും കാളന്‍ ഉണ്ടാക്കാം.

പച്ചമുളക്‌ കഴുകി നെടുകെ പിളര്‍ത്ത് കല്‍ച്ചട്ടിയിലിട്ട്‌മഞ്ഞള്‍പ്പൊടിയും ഒരു കപ്പ്‌ വെള്ളവും ചേര്‍ത്ത്‌ വേവിക്കുക.വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര്‌ ഇതിലേക്കൊഴിച്ച്‌ചൂടാക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോള്‍സാവധാനം തൈരിന്‌ മുകളിലേക്ക്‌ കുറേശെ പതപോലെപൊങ്ങിവരും. നന്നായി ഇളക്കി ഇത്‌ വറ്റിച്ച് കുറുക്കുക.

കാളന്‍ വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവുംകൂടിമിനുസമായി അരച്ചതു ചേര്‍ക്കുക. നന്നായി ഇളക്കി വക്കുക. ഒരുചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌, മുളക്‌ മുറിച്ചത്‌, ഉലുവഇവയിട്ട്‌ മൂപ്പിച്ച്‌ കടുക്‌ പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക.കറിവേപ്പിലയുമിട്ട്‌ ഉലുവപ്പൊടി തൂകി ഇളക്കിവക്കുക.അല്‍പംകൂടി കഴിഞ്ഞ്‌ ഉപ്പിട്ട്‌ നന്നായി ഇളക്കുക .

ഓലന്‍

കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷ്ണം. കുമ്പളങ്ങ ചെറിയകഷ്ണങ്ങള്‍ ആക്കി എടുക്കുക.

ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍ ) തലേദിവസം വെള്ളത്തിലിട്ടുകുതിര്‍ത്തതും കുമ്പളങ്ങ കഷ്ണങളും പച്ചമുളകും കൂടെവേവിച്ചെടുക്കുക. ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാല്‍ഓലന്‍ ആയി.

ചിലയിടങ്ങളില്‍ ഓലനില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തുംഉണ്ടാക്കാറുണ്ട്

പച്ചടി

വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ്വെളിച്ചെണ്ണയില്‍ നന്നായി വറുത്തുകോരുക.വറ്റല്‍മുളക്,കടുക്,കറിവേപ്പില ഇവ ബാക്കിവെളിച്ചെണ്ണയില്‍ കടുക് വറക്കുക.,തേങ്ങയും ജീരകവുംനന്നായരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത അരപ്പുംചേര്ത്തു ചെറുതായി തിളവരുമ്പോള്‍ വറുത്തു വച്ചവെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക.തൈര് ചേര്‍ത്തിളക്കി നന്നായിചൂടാക്കി വാങ്ങുക.. [തൈര് ചേര്‍ത്ത ശേഷം തിളക്കരുത്] .ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും കിച്ചടിഉണ്ടാക്കാവുന്നതാണ്.ബീട്രൂറ്റ് ഉപയോഗിച്ചാണ് കിച്ചടിവക്കുന്നതെന്കില്‍ ബീട്രൂടും പച്ചമുളകും വെള്ളം ചേര്ത്തുവേവിച്ച ശേഷം മുകളില്‍ പറഞ്ഞ അതേ അരപ്പ് ചേര്‍ത്ത് തൈരുംചേര്‍ത്ത് കടുക് വറക്കുക.

കിച്ചടി
മധുരം ഉള്ള കറിയാണിത്‌.
മാമ്പഴം, മുന്തിരിങ്ങ ഇവയില്‍ ഏതെങ്കിലും ഇതിനായിഉപയോഗിക്കുന്നു. മാമ്പഴം പച്ചമുളകും മഞ്ഞള്‍പ്പൊടിയുംചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ ഇതിലേക്ക്അലപം ശര്‍ക്കര ചേര്‍ക്കുക. തേങ്ങയും ജീരകവും നല്ലപോലെഅരച്ച് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വെളിച്ചെണ്ണചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുക്പൊട്ടിച്ചു കരിയില്‍ ചേര്‍ക്കുക.

ഇഞ്ചി ക്കറി

ഇഞ്ചി കനം കുറച്ചു വട്ടത്തിലരിഞ്ഞു വെളിച്ചെണ്ണയില്‍വരുത്തുപോടിച്ചു വയ്ക്കുക.ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍വറ്റല്‍മുളക്,കടുക്,കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളക്,മുളകുപൊടി ചേര്‍ത്ത് വഴറ്റുക.വെള്ളത്തില്‍ പുളി പിഴിഞ്ഞ്ചേര്‍ക്കുക. ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക.പൊടിച്ചു വച്ചഇഞ്ചി ചേര്‍ക്കുക.ഒരു സ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ 50 ഗ്രാംശര്‍ക്കര ചേര്‍ത്ത് വാങ്ങുക.(ശര്ക്കരയാണ് ചേര്‍ക്കുന്നതെങ്കില്‍ഉരുക്കി അരിച്ചു ചേര്‍ക്കേണ്ടതാണ്.)

നാരങ്ങക്കറി

നല്ലെണ്ണയില്‍ നാരങ്ങ വാട്ടി എടുക്കുക.വറ്റല്‍മുളക്,കടുക്,കറിവേപ്പില പൊട്ടിച്ചു അതില്‍ മുളകുപൊടികായം,ഉലുവാപ്പൊടി ചേര്‍ത്തിളക്കി ഉപ്പും വെള്ളവും ചേര്‍ത്ത്തിളപ്പിച്ച് വാങ്ങി വച്ച ശേഷം വാട്ടി വച്ച നാരങ്ങചേര്‍ക്കുക.നാരങ്ങ കറി ആയി.

മാങ്ങാക്കറി

ആദ്യം മാങ്ങ അരിഞ്ഞ് ഉപ്പ് പുരട്ടി വയ്ക്കുക.നല്ലെണ്ണയില്‍മുളകും കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോള്‍മുളകുപൊടിയും കായവും അതിലേക്കിട്ടു വാട്ടിഉലുവാപ്പൊടിയും ചേര്‍ക്കുക.പിന്നീട് മാങ്ങാ ചേര്‍ത്തിളക്കിആവശ്യമെങ്കില്‍ അല്പം ഉപ്പും ചേര്‍ക്കാവുന്നതാണ്.

എരിശ്ശേരി

മത്തങ്ങ -500 ഗ്രാം
വന്‍പയര്‍ -100 ഗ്രാം
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിനു
തേങ്ങ ചിരകിയത്- ഒരു തേങ്ങയുടെത്
ജീരകം -അര ടീസ്പൂണ്‍
വെളുത്തുള്ളി -4 ചുള
വെളിച്ചെണ്ണ,വറ്റല്‍മുളക്,കടുക്,2 ചുവന്നുള്ളി,കറിവേപ്പില.
ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക.കുക്കറില്‍വേവിക്കുന്നതാണ് എളുപ്പം.മുക്കാല്‍ വേവാകുമ്പോള്‍മത്തങ്ങയും മുളക്പൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് ,ഇവയുംചേര്ക്കുക.മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍പറഞ്ഞിരിക്കുന്ന തേങ്ങയില്‍നിന്നും കാല്‍ ഭാഗം എടുത്തുഅതോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായരച്ച്ചേര്‍ക്കുക. നന്നായൊന്നു തിളച്ചാല്‍ വാങ്ങി വയ്ക്കുക.ഇനിവെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,ഉള്ളി,കറിവേപ്പില ഇവകടുക് വറുത്ത ശേഷം ബാക്കിവച്ചിരിക്കുന്ന തേങ്ങയുംഇതോടൊപ്പം ചേര്‍ത്ത് വറുക്കുക.ഇളം ചുവപ്പ് നിറമായാല്‍വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കുക.എരിശ്ശേരി തയ്യാര്‍.

പരിപ്പ്

ആദ്യം ചെറുപയര്‍ പരിപ്പ്,ഒരു ചീനച്ചട്ടിയിലിട്ടു നന്നായിളക്കിചൂടാക്കുക.പിന്നീട് വേവാനുള്ള വെള്ളം ഒഴിച്ച്മഞ്ഞള്‍പ്പൊടിയും ഉപ്പും ഒരുസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്തുനന്നായി വേവിക്കുക.വെന്ത പരിപ്പ് ഒരു തവി കൊണ്ടു നന്നായിഉടക്കുക.തേങ്ങ ജീരകവും വെളുത്തുള്ളിയും ചേര്‍ത്തു നന്നായിഅരച്ചതിനോടൊപ്പം പച്ചമുളക് ചതച്ച് ചേര്‍ത്ത അരപ്പ്പരിപ്പിലേക്ക് യോജിപ്പിക്കുക.ചെറുതായി തിള വരുമ്പോള്‍വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഇളക്കി വാങ്ങുക.

പരിപ്പ് പ്രഥമന്‍
ചെറുപയര്‍ പരിപ്പ് –250 ഗ്രാം.
ശര്‍ക്കര –500 ഗ്രാം
നെയ്യ് –100 ഗ്രാം
തേങ്ങ — 2
ഉണങ്ങിയ തേങ്ങ -ഒരു മുറി
ഏലക്കാപ്പൊടി -5 ഗ്രാം
ചുക്കുപൊടി -5 ഗ്രാം
അണ്ടിപ്പരിപ്പ്‌ -50 ഗ്രാം
കിസ്മിസ് -25 ഗ്രാം
പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക.[കുക്കറില്‍വേവിക്കാവുന്നതാണ്]
ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായിവറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക.തേങ്ങാ ചിരകിഒന്നാംപാല്‍ മാറ്റി വയ്ക്കുക.6 കപ്പ്‌ വെള്ളത്തില്‍ രണ്ടാം പാല്‍പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കിയോജിപ്പിക്കുക.വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തുഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായിചൂടാക്കി വാങ്ങുക.ചെരുതായരിഞ്ഞകൊട്ടത്തേങ്ങ,അണ്ടിപ്പരിപ്പ്‌,കിസ്മിസ് ഇവ ബാക്കിയുള്ളനെയ്യില്‍ വറുത്തു ചേര്‍ക്കുക.എന്താ ഒരുഗ്രന്‍ ഓണസദ്യ റെഡി അല്ലേ .

 

RECENT POSTS
Copyright © . All rights reserved