ഇംഗ്ലണ്ടിലും ലോകത്തിലെ വിവിധ ഭാഗങ്ങളിലും ദുരിതമനുഭവിക്കുന്ന മലയാളികളെ തിരികെയെത്തിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണം : പി ജെ ജോസഫ്

by News Desk | May 28, 2020 10:30 am

പ്രവാസി കേരളാ കോൺഗ്രസ് ഇംഗ്ലണ്ടിന്റെ അഭ്യർത്ഥനയെ തുടർന്ന് ഇംഗ്ലണ്ടിലും ലോകത്തിലെ വിവിധ ഭാഗങ്ങളിലും ദുരിതമനുഭവിക്കുന്ന മലയാളികളെ തിരികെയെത്തിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ ശ്രീ പി ജെ ജോസഫ് എം എൽ എ ഇന്ന് നടന്ന സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു .

കേരളത്തിലേക്ക് വിമാനസർവീസ് പ്രതീക്ഷിച്ചു ഇംഗ്ലണ്ടിൽ കഴിയുന്ന ഇരുന്നൂറ്റിയന്പതിലധികം വരുന്ന വിദ്യാർത്ഥികളും , ഗർഭിണികളും സീനിയർ സൈറ്റിസിൻസും ഉൾപ്പെടെയുള്ള മലയാളികളുടെ വിവരം പ്രവാസി കേരളാ കോൺഗ്രസ് നേതാക്കളായ ശ്രി ബിജു ഇളംതുരുത്തിൽ , ശ്രീ ജിപ്സൺ എട്ടുത്തൊട്ടിയിൽ, ജിസ് കാനാട്ട് തുടങ്ങിയവർ പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

വന്ദേ ഭാരത് മിഷന്റ്റെ ഭാഗമായി ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് മെയ് 19 നു ഒരു എയർ ഇന്ത്യ വിമാനം അനുവദിച്ചിരുന്നെങ്കിലും 150 ല് താഴെ മലയാളികൾക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിച്ചത്. 300 ലതികം മലയാളികൾ ഇപ്പോഴും എംബസ്സിയിൽ രജിസ്റ്റർ ചെയ്തു വിമാനം കാത്തിരിക്കുന്നുണ്ടെങ്കിലും ഇതുവരെ കേരളത്തിലേക്കു കൂടുതൽ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടില്ല. ലോക്ക് ഡൌൺ മൂലം കടകമ്പോളങ്ങൾ അടച്ചാതിനാൽ ൽ വലിയൊരു വിഭാഗം വിദ്യാർത്ഥി സമൂഹത്തിനും പാർട്ട് ടൈം ജോലികൾ നഷ്ടപ്പെടുകയും വാടകക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. സന്ദർശക വിസയിൽ ഇംഗ്ലണ്ടിലെത്തി ലോക്ക് ഡൗണിൽ അകപ്പെട്ട പലരും മരുന്നുകൾക്കും മറ്റും ബുദ്ധട്ടിമുട്ടുന്ന സാഹചര്യം ശ്രീ പിജെ ജോസഫ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

Endnotes:
  1. കേരളാ കോൺഗ്രസ് (എം ) രാഷ്ട്രീയ നിലപാടിന് പൂർണ്ണ പിന്തുണയുമായി യുകെ യിലെ പ്രവാസി കേരളാ കോൺഗ്രസ്: https://malayalamuk.com/expatriate-kerala-congress-in-the-uk/
  2. ഇതരസംസ്ഥാനതൊഴിലാളികളെ നാടുകടത്തണം ; വിവാദ പോസ്റ്റുമായി കെ സുരേന്ദ്രൻ: https://malayalamuk.com/k-surendran-facebook-post-against-inter-state-labour-workers/
  3. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത പിരിച്ചുവിടല്‍ നല്‍കാന്‍ നീക്കം ; പത്താം ക്ലാസ് മുതൽ എല്ലാപരീക്ഷയ്ക്കും ഒന്നാം സ്‌ഥാനക്കാരൻ എന്നും ഭരണക്കാരുടെ കണ്ണിൽ അനഭിമതൻ .: https://malayalamuk.com/raju-narayana-swami-ias/
  4. സംസ്ഥാന ടൂറിസത്തിന് പിന്തുണയുമായി യുക്മ കേരളാ ടൂറിസം പ്രമോഷന്‍ ക്ലബ്ബ് – ഡിക്‌സ് ജോര്‍ജ് വൈസ് ചെയര്‍മാന്‍: https://malayalamuk.com/uukma-tourism-club-dix-vice-chairman/
  5. പ്രവാസി മലയാളികളെ സംരക്ഷിക്കാൻ കേരളത്തിനു ശേഷിയുണ്ട്. ഇനിയും വേണ്ടത് കേന്ദ്ര സർക്കാരിൻെറ അടിയന്തിര ഇടപെടൽ : ജിബിൻ ആഞ്ഞിലിമൂട്ടിൽ എഴുതിയ ലേഖനം .: https://malayalamuk.com/kerala-has-the-potential-to-protect-the-non-resident-keralites-what-is-needed-is-the-urgent-intervention-of-the-central-government/
  6. കേരള കോൺഗ്രസ് പിന്നെയും പിളർന്നു, ജോസ് കെ.മാണി പുതിയ ചെയർമാൻ; വെറും ആള്‍ക്കൂട്ട യോഗം മാത്രം, കൂടുതൽ കാര്യങ്ങൾ ഉടൻ വ്യക്തമാക്കും പി.ജെ.ജോസഫ്: https://malayalamuk.com/kerala-congress-m-split-new-chairman-jose-k-mani/

Source URL: https://malayalamuk.com/central-and-state-governments-should-take-urgent-steps-to-bring-back-the-malayalees-in-distress-in-england-and-other-parts-of-the-world-pj-joseph/