ലാലീഗയ്ക്ക് പിന്നാലെ ചാമ്പ്യൻസ് ലീഗിലും ബാഴ്സയ്ക്ക് അടിപതറി, യുവന്റസിനോട് 3 ഗോളിന് തോറ്റു

by News Desk 6 | April 12, 2017 7:39 am

ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സിണോയ്ക്ക് തോൽവി. ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസാണ് കരുത്തരായ ബാഴ്സയെ തോൽപ്പിച്ചത്. സ്വന്തം മൈതാനതത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. ഇരട്ട ഗോൾ നേടിയ പൗളോ ഡിബാലയാണ് യുവന്റസിന്റെ വിജയശിൽപ്പി. ഇതോടെ രണ്ടാം പാദ മത്സരത്തിൽ 4 ഗോളുകൾ തിരിച്ചടിച്ചാൽ മാത്രമെ ബാഴ്സയ്ക്ക് സെമിയിൽ പ്രവേശിക്കാനാകു.

യുവന്റസിന്രെ തട്ടകത്ത് നടന്ന മത്സരത്തിന്റെ ഏഴം മിനുറ്റിൽ തന്നെ ബാഴ്സയുടെ വലയിൽ പന്തെത്തി. മെസിയുടെ പിൻഗാമി എന്ന് ഖ്യാതിയുളള യുവതാരം പോളോ ഡിബാലയാണ് ബാഴ്സിലോണയുടെ വലകുലുക്കിയത്. പെനാൽറ്റി ബോക്സിന്റെ വലത് മൂലയിൽ നിന്ന് തൊടുത്ത നിലംപറ്റിയുള്ള ഷോട്ട് ബാഴ്സ ഗോൾകീപ്പറെ കീഴടക്കുകയായിരുന്നു. 22 മിനുറ്റിൽ തകർപ്പൻ ഒരു ഇടങ്കാലൻ ഷോട്ടിലൂടെ ഡിബാല യുവന്റസിന്റെ ലീഡ് ഉയർത്തി. എന്നാൽ ഗോൾ മടക്കാൻ ബാഴ്സ കിണഞ്ഞു. ശ്രമിച്ചു. ഗോളെന്നുറച്ച നിരവധി അവസരങ്ങൾ ഇനിയേസ്റ്റയും , നെയ്മറും പാഴാക്കിയത് ബാഴ്സയക്ക് വിനയായി. കളിയുടെ 55 മിനുറ്റിൽ കോർണ്ണർ കിക്കിൽ തലവെച്ച് ജോർജ്ജിയോ ചില്ലൈനി യുവന്റസിന്റെ വിജയം പൂർത്തിയാക്കി.

ഈ തോൽവിയോടെ പ്രീക്വാർട്ടറിൽ പിഎസ്ജിക്ക് എതിരെ നേരിട്ട അതേ സാഹചര്യത്തിൽ ബാഴ്സ എത്തിയിരിക്കുകയാണ്. പിഎസ്ജിക്ക് എതിരെ ആദ്യ പാദത്തിൽ 4 ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് ബാഴ്സ ജയിച്ചുകയറിയത്. യുവന്റസിന് എതിരെയും ഇത്തരത്തിലൊരു തിരിച്ചുവരവ് നടത്തിയാൽ മാത്രമെ ബാഴ്സയ്ക്ക് സെമി ബർത്ത് നേടാനാകു.

Endnotes:
  1. ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് കലാശപ്പോര്…! എവേ ഗോളിന്റെ പിൻബലത്തിൽ അജാക്സിനെ തകർത്ത് ടോട്ടനം ഫൈനലിൽ: https://malayalamuk.com/tottenham-stuns-ajax-to-advance-to-champions-league-final/
  2. ഇംഗ്ലണ്ട് – ന്യൂസിലൻഡ് പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ല ; ഇന്നിംഗിസ് വിജയം നേടിയത് ന്യൂസിലൻഡ് എങ്കിലും ഭാഗ്യം തുണച്ചത് ഇംഗ്ലണ്ടിന്: https://malayalamuk.com/heres-why-new-zealand-vs-england-series-is-not-part-of-icc-world-test-championship/
  3. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം ലോർഡ്‌സിൽ ജൂൺ പതിനെട്ട് മുതൽ 22 വരെ; ഫൈനലിൽ ഏറ്റുമുട്ടുക പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ…..: https://malayalamuk.com/world-test-championship-final-postponed-will-start-on-june-18-detail-report/
  4. സ്‌നേഹം, ത്യാഗം, സേവാ, സഹനം’ എന്ന മുദ്രാവാക്യത്തിന്റെ ജയാരവങ്ങള്‍ സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയപ്പോൾ നേതൃത്വ നിരയിൽ ഇവരെല്ലാം.. തളർത്തുന്ന കൊറോണയുടെ വകഭേദത്തിലും മുൻപോട്ട് കുതിക്കുന്ന സ്റ്റോക്ക് മിഷന് ഇത് അഭിമാന നിമിഷം. : https://malayalamuk.com/cheru-pushpa-mission-league-stoke-on-trent/
  5. ജോസ്‌മോന് മുന്നിൽ ജോസഫിന് അടിപതറി; ഹൈറേഞ്ചിൽ തിരിച്ചടി, തൊടുപുഴയിൽ ഏഴില്‍ അഞ്ചു സീറ്റിലും തോറ്റു: https://malayalamuk.com/joseph-jose-thodupuzha/
  6. അന്താരാഷ്ട്ര സൗഹൃദ മത്സരം, തകർപ്പൻ ജയത്തോടെ ബ്രസീൽ; അർജന്‍റീനയും വിജയവഴിയിൽ: https://malayalamuk.com/football-sports-international-friendly-argentina-and-brazil-won/

Source URL: https://malayalamuk.com/champions-league-two-goal-dybala-upstages-messi-as-juventus-thump-barcelona/