അധ്വാനിക്കുന്ന ജനവിഭാഗത്തിന് മധുരം നിറഞ്ഞ ഷോക്ക് നൽകി ചാൻസിലർ റിഷി സുനക് . വരും വർഷങ്ങളിൽ നികുതി കൂടുതൽ നൽകേണ്ടിവരും

by News Desk | March 7, 2021 4:43 am

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇത്തവണത്തെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുള്ള ബ്രിട്ടീഷ് ഗവൺമെൻറിൻറെ പ്രഖ്യാപിത നയം, ഇൻകം ടാക്സ്, നാഷണൽ ഇൻഷുറൻസ്, വാറ്റ് എന്നിവയിൽ വർദ്ധനവ് ഉണ്ടാവില്ലന്നായിരുന്നു. ഗവൺമെൻറ് അതിൻറെ പ്രഖ്യാപിത നിലപാടിൽ നിന്ന് മാറിയില്ലെങ്കിലും, ഇൻകം ടാക്സിന്റെ കാര്യത്തിൽ വലിയൊരു ചതി ഒളിപ്പിച്ചു വെച്ചത് അധികമാരും ശ്രദ്ധിച്ചില്ല. സ്റ്റാൻഡേർഡ് പേഴ്സണൽ അലവൻസിന്റെ വർദ്ധനവ് 2026 വരെ മരവിപ്പിച്ചതിലൂടെയാണ് ചാൻസിലർ റിഷി സുനക് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ പിന്നിൽനിന്ന് കുത്തിയത്. ഒരു വ്യക്തിക്ക് ജീവിക്കാൻ ആവശ്യമായ അടിസ്ഥാന വരുമാനത്തിന് ബ്രിട്ടീഷ് സർക്കാർ നികുതി ചുമത്താറില്ല.

വിലക്കയറ്റ സൂചികയ്ക്ക് ആനുപാതികമായി ഓരോവർഷവും ഗവൺമെൻറ് ഈ തുക പുനർനിർണ്ണയിക്കാറുണ്ട്. ഈ ഏപ്രിൽ മുതൽ സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസുകൾക്കും 12570 പൗണ്ടിന് മുകളിലുള്ള വരുമാനത്തിനു മാത്രമേ 20 ശതമാനം ടാക്സ് നൽകേണ്ടതുള്ളൂ. വരുമാനം 50270 പൗണ്ടിന് മുകളിൽ ആയാൽ 40 ശതമാനം ടാക്സ് നൽകണം. എന്നാൽ സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസിലുള്ള വർദ്ധനവ് അടുത്ത അഞ്ച് വർഷത്തേയ്ക്ക് മരവിപ്പിച്ചതിലൂടെ വ്യക്‌തികൾക്ക് ലഭിക്കുന്ന ശമ്പള വർദ്ധനവിന്റെ നേട്ടത്തിൽ സാരമായ കുറവുണ്ടാകും. മാത്രമല്ല ജീവിത ചെലവിനനുസരിച്ച് സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസിൽ വർദ്ധനവ് ഉണ്ടാകാത്തത് ഒരു തരത്തിലും ന്യായീകരിക്കാനാകുന്നതല്ല എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

 

Endnotes:
  1. ഭൂവുടമകൾ, ചെറുകിട ബിസിനസ്സ് ഉടമകൾ, നിക്ഷേപകർ, രണ്ട് വീടുകളുള്ളവർ തുടങ്ങിയ ആളുകൾ ഇനി അധിക നികുതി നൽകേണ്ടി വരും. നികുതി പരിഷ്കരണം നിലവിൽ വരുന്നു. കോടിക്കണക്കിന് പൗണ്ട് അധിക വരുമാനം ട്രഷറിയിലേക്ക് എത്തും: https://malayalamuk.com/tax-reform-is-underway/
  2. ചോർന്ന ട്രഷറി രേഖകൾ വിരൽചൂണ്ടുന്നത് എങ്ങോട്ട്? ബ്രിട്ടൻ കനത്ത സാമ്പത്തികമാന്ദ്യത്തിലേക്കെന്ന് ചാൻസലർ റിഷി സുനക്: https://malayalamuk.com/chancellor-rishi-sunak-says-britain-is-heading-for-a-recession/
  3. വയനാട്ടിലെ പത്താം ക്ലാസുകാരൻ ദ്രുപത് ഗൗതം മുതൽ ടാഗോർ വരെ…! കണക്കുകൾക്കൊപ്പം ഉദ്ധരിച്ചത് പുതിയ തലമുറയുടെ വരികളും നിലപാടുകളും; പിണറായി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിച്ചു തോമസ് ഐസക്………: https://malayalamuk.com/highlights-of-kerala-budget-2020/
  4. നികുതിയിൽ വലിയ മാറ്റങ്ങൾ. കോവിഡ് സഹായങ്ങളുടെ ചിലവ് തിരിച്ചുപിടിക്കാനുള്ള പദ്ധതി ദരിദ്രരെ ബാധിക്കുമെന്ന അവകാശവാദം തള്ളിക്കളഞ്ഞ് ചാൻസലർ. യുകെയെ തിരിച്ചുപിടിക്കാനൊരുങ്ങി സുനക്: https://malayalamuk.com/big-changes-in-taxes/
  5. മിനി ബജറ്റ് 2020 ; 30 ബില്യൺ പൗണ്ടിന്റെ തൊഴിൽ പ്രഖ്യാപനവുമായി റിഷി സുനക്. ചാൻസലറുടെ സമ്മർ സ്റ്റേറ്റ്മെന്റിൽ ജോബ് റീട്ടെൻഷൻ ബോണസും വാറ്റ് വെട്ടികുറയ്ക്കലും ഉൾപ്പടെയുള്ള സുപ്രധാന പദ്ധതികൾ: https://malayalamuk.com/mini-budget-2020-rishi-sunak-with-30bn-job-announcement/
  6. ഫർലോ സ്‌കീം സെപ്റ്റംബർ അവസാനം വരെ നീട്ടി. ആദായനികുതി പരിധി മരവിപ്പിച്ചു. സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള പിന്തുണയും ഉറപ്പാക്കി. രാജ്യത്തെ താങ്ങാനുള്ള നിർണായക ബജറ്റുമായി ചാൻസലർ റിഷി സുനക്: https://malayalamuk.com/the-farlow-scheme-was-extended-until-the-end-of-september/

Source URL: https://malayalamuk.com/chancellor-rishi-sunak-gave-a-sweet-shock-to-the-working-people/