ച​ങ്ങ​നാ​ശേ​രിയിൽ ജോബ് മൈക്കിൾ എൽഡിഎഫ് സ്ഥാനാർത്ഥി; ജോസ് വിഭാഗം 13 സീ​റ്റി​ൽ മ​ത്സ​രി​ക്കും

by News Desk 6 | March 9, 2021 3:38 am

ബിജോ തോമസ് അടവിച്ചിറ

ച​ങ്ങ​നാ​ശേ​രി സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന് ന​ൽ​കാ​ൻ എ​ൽ​ഡി​എ​ഫി​ൽ ധാ​ര​ണ. സി​പി​ഐ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സി​ന് ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ച​ങ്ങ​നാ​ശേ​രിയിൽ ജോബ് മൈക്കിൾ ആയിരിക്കും എൽഡിഎഫ് സ്ഥാനാർത്ഥി എന്ന് ഉറപ്പായിട്ടുണ്ട്. മാണി യുഡിഎഫ് ഒപ്പം നിന്നപ്പോൾ കഴിഞ്ഞ രണ്ടു തവണയും സിഎഫ് തോമസിന് വേണ്ടി അവസാന നിമിഷം സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയിൽ നിന്നും എൽഡിഎഫ് ഒപ്പം നിന്നു സ്വന്തം മണ്ഡലമായ ചങ്ങനാശേരി നേടിയെടുത്തു 100 ശതമാനം വിജയപ്രതീക്ഷയിലാണ് ജോബ് മൈക്കിളും എൽഡിഎഫും.

കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​രി​ക്കൂ​ർ സീ​റ്റു​ക​ൾ ജോ​സ് കെ. ​മാ​ണി​ക്ക് സി​പി​ഐ വി​ട്ടു ന​ൽ​കു​ക​യും ചെ​യ്യും. 13 സീ​റ്റി​ലാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മ​ത്സ​രി​ക്കു​ക. അ​തേ​സ​മ​യം, സി​പി​ഐ 25 സീ​റ്റി​ലാ​യി​രി​ക്കും രം​ഗ​ത്തി​റ​ങ്ങു​ക.

ത​ർ​ക്ക​ങ്ങ​ളി​ല്ലാ​തെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് ക​രു​തി​യ സീ​റ്റ് ച​ർ​ച്ച ച​ങ്ങ​നാ​ശേ​രി എ​ന്ന ഒ​റ്റ സീ​റ്റി​ൽ ത​ട്ടി​യാ​ണ് നീ​ണ്ടു​പോ​യി​രു​ന്ന​ത്. കോ​ട്ട​യ​ത്ത് ഇ​നി സി​പി​ഐ​ക്ക് വൈ​ക്കം മാ​ത്ര​മാ​യി​രി​ക്കും മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ലം. ക​ണ്ണൂ​രി​ൽ സി​പി​ഐ​ക്ക് സീറ്റി​ല്ല.

Endnotes:
  1. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/
  2. പന്തുരുളാൻ മണിക്കൂറുകൾ മാത്രം ! പുൽത്തകിടികളൊരുങ്ങി, ആരവങ്ങൾക്കായ്……: https://malayalamuk.com/fifa-world-cup-2018-schedule/
  3. കുട്ടനാട് അക്ഷരാർത്ഥത്തിൽ മുങ്ങി; ജനം ഒഴുകുന്നു ചങ്ങനാശേരിയിലേക്ക്……: https://malayalamuk.com/changanacherry-rescue-camp-kuttanad-save/
  4. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: https://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  5. അദ്ഭുതങ്ങൾ നിറഞ്ഞ ല​ണ്ട​നി​ലെ ബ​ക്കിം​ഗ് ഹാം ​കൊ​ട്ടാ​രം: https://malayalamuk.com/buckingham-palace/
  6. കൊന്നത് വി​ദ​ഗ്ധ​നാ​യ കൊലയാളി, കൊലപ്പെടുത്തിയത് മൂർച്ചയുള്ള കട്ടർ കൊണ്ട്; രക്തം കട്ടപിടിക്കാത്ത ശരീരം, മുറിച്ച ഭാഗങ്ങളിൽ ശരീരം ചിന്നിച്ചിതറിയ നിലയിൽ, കൊല്ലപ്പെട്ടത് ആര് ? കൊലയാളിയും….: https://malayalamuk.com/kozhikode-elavazhinjipuzha-dead-body/

Source URL: https://malayalamuk.com/changanacherry-job-mickel-ldf-candidate/