നീറ്റ് പരീക്ഷ എഴുതുവാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉരിഞ്ഞ് പരിശോധന; കണ്ണൂരിലെ സ്വകാര്യ സ്കൂള്‍ അധികൃതര്‍ക്കെതിരെ പരാതി

by News Desk 1 | May 8, 2017 8:39 am

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള നീറ്റ് പരീക്ഷ വിവാദത്തില്‍. ഞായറാഴ്ച നടന്ന പ്രവേശന പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളാണ് കോപ്പിടയടി തടയാനെന്ന പേരില്‍ ആവിഷ്‌കരിച്ച നിബന്ധനകള്‍ മൂലം കരഞ്ഞുകൊണ്ട് പരീക്ഷ എഴുതേണ്ടിവന്നത്. കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ അടിവസ്ത്രം വരെ അഴിപ്പിച്ച് പരിശോധന നടത്തി. വിദ്യാര്‍ത്ഥിനികള്‍ക്ക് അവരുടെ ബ്രാ പുറത്ത് കാത്തുനില്‍ക്കുന്ന അമ്മമാരുടെ കൈകളില്‍ കൊടുത്ത് കരഞ്ഞുകൊണ്ട് പരീക്ഷ എഴുതേണ്ട ഗതികേടുണ്ടായി.

കോപ്പിയടി തടയാനെന്ന പേരിലാണ് വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചത്. കണ്ണൂരിലെ ടിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരെയാണ് പ്രധാനമായി പരാതി ഉയര്‍ന്നത്. എന്നാല്‍ മെറ്റല്‍ ഡിറ്റക്ടറിലൂടെ കടത്തിവിടുമ്പോള്‍ ശബ്ദം ഉയര്‍ന്നാല്‍ ആരെയും അകത്തേക്ക് കടത്തിവിടരുതെന്ന് സ്‌കൂളിലെ അധ്യാപകന്‍ പറയുന്നു. എന്നാല്‍ അടിവസ്ത്രം മാറ്റണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നാണ് ഇവരുടെ അവകാശവാദം. ബ്രായിലെ ഹുക്കുകളുടെ പേരിലാണ് ഡിറ്റക്ടര്‍ ശബ്ദമുണ്ടാക്കിയത്. ഇതേത്തുടര്‍ന്നാണ് ഇത് അഴിച്ചുവെച്ച് പരീക്ഷ എഴുതാന്‍ നിര്‍ദ്ദേശിച്ചത്.

പരീക്ഷയ്ക്ക് മിനിറ്റുകള്‍ മാത്രം ശേഷിച്ചിരുന്നതിനാല്‍ വിദ്യാര്‍ത്ഥിനി അടിവസ്ത്രം അഴിച്ചുവെച്ച് കരഞ്ഞുകൊണ്ട് പരീക്ഷയ്ക്ക് ഇരിക്കാന്‍ നിര്‍ബന്ധിതയായി. കടുത്ത നിറത്തിലുള്ള കീഴ് വസ്ത്രങ്ങള്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് അതിരാവിലെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് അവ വാങ്ങേണ്ട ഗതികേടും ചില മാതാപിതാക്കള്‍ക്കുണ്ടായി. മാത്രമല്ല ചെവിയില്‍ കിടക്കുന്ന കമ്മല്‍ വരെ ചിലര്‍ക്ക് അഴിച്ചുമാറ്റേണ്ടിവന്നു. ചുരിദാറുകളുടെ ഇറക്കമുള്ള കൈകള്‍ മുറിച്ചുമാറ്റുകയും, ജീന്‍സിന്റെ മെറ്റല്‍ ബട്ടണുകള്‍ മുറിച്ചുമാറ്റുകയുമുണ്ടായി.

Endnotes:
  1. നീറ്റ് ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാളിന് 720 ല്‍ 701 മാർക്കുമായി ഒന്നാം റാങ്ക്. ഇനി എന്ത് ചെയ്യണം . വിദ്ധാർത്ഥികൾ അറിയേണ്ടത് എല്ലാം .: https://malayalamuk.com/neet-result-2019/
  2. നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളെ പരീക്ഷയ്ക്ക് മുന്‍പ് ബ്രാ അഴിപ്പിച്ചു, പരീക്ഷാ കേന്ദ്രത്തില്‍ നിരീക്ഷകന്റെ ഒളിഞ്ഞുനോട്ടവും. ഞെട്ടിക്കുന്ന സംഭവം നടന്നത് കേരളത്തില്‍: https://malayalamuk.com/neet-exam/
  3. ഒട്ടേറെ അവസങ്ങളുമായി പിഎസ്‌സി. അറിയാം കൂടുതൽ വിവരങ്ങൾ: https://malayalamuk.com/opportunity-9-kerala-psc/
  4. പാര്‍ലമെന്റില്‍ കറുത്ത അടിവസ്ത്രം ഉയര്‍ത്തികാട്ടി വനിത എംപിയുടെ വ്യത്യസ്ത പ്രതിഷേധം; ഇരയെ പഴിചാരി പ്രതിയെ വെറുതെ വിട്ടതിലുള്ള വ്യത്യസ്ത പ്രതിഷേധം: https://malayalamuk.com/irish-politician-ruth-coppinger-shows-womens-thong-in-parliament-in-sex-assault-protest/
  5. പറശ്ശിനിക്കടവ് കൂട്ടബലാല്‍സംഗം: മകളുടെ നഗ്നത കാണാൻ കുളിമുറിയിൽ ദ്വാരം ഉണ്ടാക്കി അച്ഛൻ, മുഖ്യ പ്രതികളുടെ അറസ്റ്റോടെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തേക്ക്: https://malayalamuk.com/kannur-parassinikadavu-girl-brutal-rape-case-follow-up/
  6. തമിഴ്നാട്ടിൽ വൻ കോളിളക്കം സൃഷ്ടിച്ചു പൊള്ളാച്ചി പീഡനക്കേസ്; പ്രതികള്‍ നൂറിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയ്‌ലിംഗ്, പ്രമുഖ രാഷ്ട്രീയക്കാര്‍ക്കെതിരേയും പരാതി: https://malayalamuk.com/%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b5%bd-%e0%b4%b5%e0%b5%bb-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95/

Source URL: https://malayalamuk.com/checking-students/