പതിമൂന്ന് വയസ്സുള്ള പെൺകുട്ടിക്ക് 48–കാരൻ വരൻ; 20 വയസിൽ കുട്ടികൾ മതി അതുവരെ പഠിക്കാം എന്നും വരൻ, വിവാഹചിത്രങ്ങൾ പുറത്ത്
by News Desk 6 | November 18, 2020 5:56 pm
പതിമൂന്ന് വയസ്സുള്ള പെൺകുട്ടിക്ക് 48–കാരൻ വരൻ. ഫിലിപ്പീൻസിലാണ് ഇത്രയും മുതിർന്ന ആളെ വിവാഹം ചെയ്യാൻ പെൺകുട്ടി നിർബന്ധിതയായിരിക്കുന്നത്. ഇവരുടെ വിവാഹചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഒക്ടോബർ 22ന് ആയിരുന്നു വിവാഹമെന്നാണ് റിപ്പോർട്ട്.
അബ്ദുൾ റസാഖ് അമ്പാട്ടുവാൻ എന്നയാളുടെ അഞ്ചാമത്തെ ഭാര്യയാണ് ഈ പതിമൂന്നുകാരി. ആഢംബരത്തോടെയാണ് ഇവരുടെ വിവാഹം നടന്നിരിക്കുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് സമയം ചെലവഴിക്കാനും തന്റെ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനും അവളെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പതിമൂന്നുകാരിയായ ഭാര്യയ്ക്ക് 20 വയസ് തികയുമ്പോൾ തങ്ങൾക്ക് കുട്ടികളുണ്ടാകുകയുള്ളൂ. വിവാഹത്തെക്കുറിച്ച് അബ്ദുൾ റസാഖ് പറയുന്ന വാദങ്ങള്‍ ഇങ്ങനെയാണ്.
കുട്ടികളുണ്ടാകാൻ ഇത്രയും നാൾ കാത്തിരിക്കുന്നതിനാൽ ഈ സമയത്ത് ഭാര്യയെ പഠിക്കാൻ വിടുമെന്നും ഭർത്താവ് പറഞ്ഞു. യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിന്റെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവുമധികം ബാലവധുക്കളുള്ള രാജ്യങ്ങളിൽ പന്ത്രണ്ടാമതാണ് ഫിലിപ്പീൻസിന്റെ സ്ഥാനം.
Endnotes:- ദേവി ക്ഷേത്ര സന്നിധേ സരസ്വതീ ക്ഷേത്രo : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 33: https://malayalamuk.com/orma-cheppu-thurannappo-chapter-33/
- ‘നാട്ടുകാരോട് പറയണം സൗകര്യമുള്ളപ്പോൾ ഗർഭിണിയാകുമെന്ന്’… കേറി ചെല്ലുന്ന വീട്ടില്‍ ഇറാഖിലെ യുദ്ധമാണോ അതോ യു. എന്‍. ഉച്ചകോടിയാണോ എന്നറിവില്ലാത്തതുകൊണ്ട് പെൺകുട്ടികൾ ഈ ഒൻപത് കാര്യങ്ങൾ ഓർത്തിരിക്കുക : https://malayalamuk.com/dr-shinu-shyamalam-facebook-post/
- ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം കാത്തിരിക്കുന്നത് 21ാമത്തെ കുഞ്ഞതിഥിയെ; വലിയ കുടുബത്തെ പോറ്റാന്‍ യാതൊരു ബെനിഫിറ്റുകളും കൈപ്പറ്റാതെ മാതൃകയായി റാഡ്ഫോര്‍ഡ് ദമ്പതികള്‍: https://malayalamuk.com/uks-biggest-family-bigger-announce-21st-baby/
- ചലച്ചിത്ര പുരസ്കാര വിതരണത്തിലെ വിവാദങ്ങളില്‍ രാഷ്ട്രപതിക്ക് അതൃപ്തി; അടുത്ത വര്‍ഷം മുതല്‍ പുതിയ പ്രോട്ടോക്കോള്‍: https://malayalamuk.com/national-film-award-issues/
- മൗനരാഗങ്ങൾ : രാധിക എഴുതിയ കഥ: https://malayalamuk.com/mounaragangal-story-by-radhika/
- പതിനഞ്ചാം വയസിൽ സിറിയയിലേക്ക് പാലായനം ചെയ്ത് ഐഎസിൽ ചേർന്നു ഭീകരന്റെ ഭാര്യയായി. ജന്മം നൽകിയ മൂന്ന് കുട്ടികളും മരണമടഞ്ഞു . ഒടുവിൽ ബ്രിട്ടനിലേക്ക് മടങ്ങിഎത്താനുള്ള ആഗ്രഹത്തിന് എതിർപ്പുമായി ഹോം ഓഫീസ് . ഷമീമ ബീഗത്തിന്റെ നരകയാതന അവസാനിക്കുന്നില്ല: https://malayalamuk.com/at-the-age-of-15-she-fled-to-syria-and-joined-the-is-becoming-the-wife-of-the-terroris/
Source URL: https://malayalamuk.com/child-13-forced-marry-48-year-old-man-fifth-wife-philippines/