കാലാവസ്ഥാ വ്യതിയാനം: ലക്ഷ്യങ്ങൾ സാധ്യമാകണമെങ്കിൽ ബ്രിട്ടീഷ് ജനത റെഡ്മീറ്റ് ഉപേക്ഷിക്കേണ്ടി വരുമോ?

by News Desk | March 18, 2020 1:22 am

സ്വന്തം ലേഖകൻ

കാലാവസ്ഥാ വ്യതിയാനത്തിൽ 2050- ഓടെ ഉള്ള ലക്ഷ്യങ്ങൾ സാധ്യമാകണമെങ്കിൽ ബ്രിട്ടീഷ് ജനത റെഡ്മീറ്റ് പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വരികയും മാലിന്യങ്ങൾ തള്ളുന്നതിന്റെ അളവ് വലിയതോതിൽ കുറയ്ക്കേണ്ടിയും വരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കാനായിട്ടുള്ള ബ്രിട്ടന്റെ മാനദണ്ഡങ്ങൾ പുനർനിർണയിക്കേണ്ട സാഹചര്യമാണുള്ളത്.

2050 – ഓടു  കൂടിയുള്ള  കാലാവസ്ഥാ വ്യതിയാനം  മൂലമുള്ള  ദോഷഫലങ്ങൾ കുറയ്ക്കുന്നതിനായിട്ടുള്ള  ബ്രിട്ടന്റെ  ലക്ഷ്യങ്ങൾ  സാധ്യമാകാതെ  വരുന്നത് പരിസ്ഥിതിവാദികളിലും പ്രകൃതിസ്നേഹികളിലും കടുത്ത നിരാശയാണ് ഉളവാക്കിയിരിക്കുന്നത്. വ്യവസായവത്ക്കരണത്തിൻെറ ആധുനിക കാലഘട്ടത്തിൽ ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ മൂലമുള്ള ഉയർന്നതോതിലുള്ള കാർബൺഡൈഓക്സൈഡ് എമിഷൻ ഭൂമിയുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് ബ്രിട്ടന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചിട്ടുള്ള ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കത്തില്ല എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നുമുള്ള വൈദ്യുതോല്പാദനം ഇരട്ടിയാക്കുകയാണെങ്കിൽ ബ്രിട്ടന് അതിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇനിയും സാധ്യതകൾ ഉണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Endnotes:
  1. ഓസ്ട്രേലിയന്‍ തീരത്ത് സംഭവിക്കുന്നത്? മുന്നറിയിപ്പുമായി ഗവേഷകർ!: https://malayalamuk.com/happening-on-the-australian-coast-researchers-with-warning/
  2. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയെ ചൂഷണവും വൻ നാശത്തിലേക്ക് !!! ഏറ്റവും കൂടുതല്‍ ബാധിക്കുക യൂറോപ്പിനെ, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയും മനുഷ്യാരോഗ്യത്തെ വലിയ തോതില്‍ ബാധിക്കും…..: https://malayalamuk.com/climate-change-affects/
  3. വരാനിരിക്കുന്ന വലിയ അപകടത്തിന്‍റെ സൂചനകൾ…! ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടം അപ്രത്യക്ഷമാകുന്നുവോ?: https://malayalamuk.com/worlds-largest-victoria-falls-is-running-out-of-water-in-devastating-drought-might-disappea/
  4. ലോകം മുഴുവൻ ഒരുകുടകിഴിൽ…..!!! കാലാവസ്ഥാ പ്രതിസന്ധി; ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരം തുടങ്ങി, കൊച്ചിയിലും ‘ക്ലൈമറ്റ് മാര്‍ച്ച്’……: https://malayalamuk.com/climate-strike-global-change-protest-sydney-melbourne-london-new-york-nyc-school-student-protest-greta-thunberg-rally/
  5. കാലാവസ്ഥാ മാറ്റം; വന്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍; ക്ലാസുകള്‍ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങിയത് ലക്ഷക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍: https://malayalamuk.com/children-stage-mass-walkout-across-uk-in-protest-at-climate-change/
  6. ഓക്സിജന്റെ അളവ് സമുദ്രത്തിൽ കുറയുന്നു; സ്രാവ്, ചൂര തുടങ്ങിയ മൽസ്യങ്ങൾ ഭൂമുഖത്തുനിന്നും ഇല്ലാതാകും ?: https://malayalamuk.com/climate-change-oceans-running-out-of-oxygen-as-temperatures/

Source URL: https://malayalamuk.com/climate-change-uk-government-to-commit-to-2050-target/