ഉറങ്ങിപോയിട്ടില്ലെന്ന് ഡ്രൈവർ, ഡിവൈഡർ കടന്ന് ബസിൽ ഇടിച്ചു; കോയമ്പത്തൂരിൽ സംഭവിച്ചത് എന്ത് ? കണ്ടെയ്‍നർ ലോറി എറണാകുളം സ്വദേശിയുടേത്

by News Desk 6 | February 20, 2020 1:14 pm

അവിനാശിക്കടുത്ത് ദേശീയപാതയ്ക്ക് അടുത്ത് കെഎസ്ആർടിസി ബസ്സിൽ വന്നിടിച്ച കണ്ടെയ്‍നർ ലോറി ഡ്രൈവർ അറസ്റ്റിൽ. പാലക്കാട് സ്വദേശി ഹേമരാജാണ് അറസ്റ്റിലായത്. അപകടമുണ്ടായ സമയത്ത് ഓടി രക്ഷപ്പെട്ട ഇയാൾ പിന്നീട് പൂണ്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

മാർബിൾ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. എറണാകുളത്തെ വല്ലാർപാടം കണ്ടെയ്‍നർ ടെർമിലനിൽ നിന്ന് ലോഡ് കയറ്റിക്കൊണ്ടുപോവുകയായിരുന്നു ലോറി. ഡ്രൈവർ ഉറങ്ങിപ്പോയതോടെ വണ്ടി നിയന്ത്രണം തെറ്റി ഡിവൈഡറിലിടിച്ച് കയറി. ഡിവൈഡർ ഇടിച്ച് തെറിപ്പിച്ച് കുറേ ദൂരം ലോറി നിരങ്ങി നീങ്ങി. ഇതോടെ, ചൂട് കാരണം ലോറിയുടെ പിന്നിലെ ടയർ പൊട്ടി. ഇതോടെ ഡിവൈഡർ ഇടിച്ച് തെറിപ്പിച്ച് വണ്ടിയിലുണ്ടായ കണ്ടെയ്‍നർ എതിർദിശയിൽ വരികയായിരുന്ന കെഎസ്ആർടിസിയിലിടിക്കുകയായിരുന്നു. കെഎസ്ആർടിസിയുടെ വലത് ഭാഗം മുഴുവൻ കണ്ടെയ്‍നർ ഇടിച്ച് തകർത്തു. ആ നിരയിലിരുന്ന ആളുകൾക്കെല്ലാം സാരമായ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്തു.

അപകടത്തിൽ തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നടുക്കം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന റിപ്പോർട്ട് എടപ്പാടി സ്ഥിരീകരിക്കുകയും ചെയ്തു. നിയമസഭയിലാണ് മുഖ്യമന്ത്രി എടപ്പാടിയുടെ പ്രസ്താവന.

അതേസമയം, കോയമ്പത്തൂർ അവിനാശിയിൽ 20 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്നർ ലോറി എറണാകുളം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി. ഒരു വർഷം മുൻപ് രജിസ്റ്റർ ചെയ്ത പുതിയ ലോറിയാണ് ദാരുണമായ അപകടം ഉണ്ടാക്കിയത്.

എന്നാൽ തന്‍റെ സഹോദരന് മദ്യപിക്കുന്ന ശീലമില്ലെന്നും മനഃപൂർവം അപകടമുണ്ടാക്കിയതല്ലെന്നും അറസ്റ്റിലായ ഡ്രൈവറുടെ സഹോദരൻ പറഞ്ഞു. ഇതുവരെ ഹേമരാജ് ഓടിച്ച വണ്ടിയിടിച്ച് ഒരു അപകടമുണ്ടായിട്ടില്ല. പുലർച്ചെ അപകടമുണ്ടായ ഉടൻ തന്നെ സഹോദരൻ വിളിച്ചിരുന്നു. ലോറിയുടെ ടയർ പൊട്ടിപ്പോയതാണെന്നും, അങ്ങനെയാണ് അപകടമുണ്ടായതെന്നുമാണ് ഹേമരാജ് സഹോദരനോട് പറഞ്ഞത്. താൻ ഉറങ്ങിപ്പോയിട്ടില്ലെന്ന് ഹേമരാജ് പറഞ്ഞതായും സഹോദരൻ.

Endnotes:
  1. ആലപ്പുഴ ദേശീയപാതയിൽ സഹോദരങ്ങളുടെ മരണത്തിനിടയാക്കി നിർത്താതെ പോയ ലോറിയും ഡ്രൈവറും അറസ്റ്റിൽ; പ്രതിയെ കുരുക്കിയത് സിസിടിവി ദൃശ്യങ്ങൾ നോക്കിയുള്ള പോലീസിന്റെ യാത്ര…..: https://malayalamuk.com/alappuzha-national-highway-accident-brothers-death/
  2. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/
  3. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: https://malayalamuk.com/opportunity-cochin-shipyard/
  4. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കരുത്! ദീര്‍ഘ ക്ഷമയോടു കൂടിയാവണം ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയ്യേണ്ടത്. ‘പത്ത് തലയുള്ള മനഃശാസ്ത്രജ്ഞന്‍’ പാര്‍ട്ട് 2: https://malayalamuk.com/vipin-roldant-interview-part-two/
  5. കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ വ്യാജരേഖ; ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ട്, രണ്ടാം പ്രതി ബിഷപ്പ് ജേക്കബ് മനത്തോടത്ത്, വിവാദത്തില്‍ ആടിയുലഞ്ഞ് സിറോ മലബാര്‍ സഭ: https://malayalamuk.com/fake-documents-against-cardinal/
  6. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: https://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/

Source URL: https://malayalamuk.com/coimbatore-ksrtc-accident-lorry-driver-slept-was-the-reason/