തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ശ്രദ്ധിക്കുന്ന മിസ് കേരള മത്സരത്തിന്റെ 2020 എഡിഷൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ. 1999ൽ ഇംപ്രസാരിയോയുടെ സിഗ്നേച്ചർ ഇവന്റോടെ ആരംഭിച്ച മിസ് കേരള മത്സരം ലോകമെമ്പാടുമുള്ള മലയാളി യുവതികൾക്ക് തങ്ങളുടെ കഴിവും ചിന്തയും അവതരിപ്പിക്കാനുള്ള വേദി കൂടിയാണ്.

ഈ വർഷം കോവിഡ് നിയന്ത്രണങ്ങൾ കാരണം മിസ് കേരള മത്സരം പൂർണ്ണമായും വെർച് വൽ ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് പങ്കെടുക്കാനും കഴിയും. ലോകത്ത് ആദ്യമായാണ് ഒരു സൗന്ദര്യ മത്സരം പൂർണ്ണമായും വെർച്വലായി നടക്കുന്നത്.ഓഡിഷന്‍ മുതല്‍ കിരീട ധാരണം വരെ, ഇക്കുറി ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറിയിരിക്കുകയാണ്.

ആദ്യ റൗണ്ടിൽ പങ്കെടുത്ത മുന്നൂറോളം കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറു പേരാണ് രണ്ടാം റൗണ്ടില്‍ മല്‍സരിച്ചത്. നിരവധി റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ്‌ ജേതാക്കളെ നിർണ്ണയിക്കുന്നത്. ഈ വർഷത്തെ മത്സരത്തിൽ പങ്കെടുത്ത സ്വിറ്റസർലണ്ടിലെ സ്റ്റീജാ ചിറക്കൽ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു എന്നുള്ളത് പ്രവാസി മലയാളികൾക്ക് ഏറ്റവും അഭിമാനകരമാണ് ..

മത്സരം ഡിജിറ്റൽ ആയതോടെ ലോകമെമ്പാടുമുള്ള മത്സരാത്ഥികൾക്കു പങ്കെടുക്കാനുള്ള വേദി കൂടിയായി 2020 എഡിഷൻ മാറി . ഡിജിറ്റൽ സൗകര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്ന ഇംപ്രസാരിയോ മത്സര ചരിത്രത്തിൽ ആദ്യമായി 2019 ൽ ഓഡിഷൻ ഡിജിറ്റലായി സംഘടിപ്പിച്ചത്. ടിക് ടോകിൽ അൻപത് ദശലക്ഷം മുദ്രകളും ഇൻസ്റ്റാഗ്രാമിൽ അഞ്ച് ദശലക്ഷം വ്യൂസും ഉപയോഗിച്ചാണ് ഓഡിഷൻ നടത്തിയത്.

ഈ വർഷം കൂടുതൽ വ്യത്യസ്ത റൗണ്ടുകൾക്കും ബ്രാൻഡ് അവതരണങ്ങൾക്കുമായി കൂടുതൽ വിഡിയോ ഉള്ളടക്കങ്ങളും ഇംപ്രഷനുകളും സൃഷ്ടിച്ചു . നിരവധി ഡിജിറ്റൽ റൗണ്ടുകളിലൂടെയാണ് മത്സരാർത്ഥികൾ ഗ്രാന്റ് ഫിനാലെയിലേക്കെത്തിയത് .

ഫൈനൽ മത്സരത്തിലേക്കെത്തിയിരിക്കുന്ന മുപ്പതോളം കുട്ടികളിൽ നിന്നും ഈ മാസം മുപ്പതാം തീയതി നടക്കുന്ന അവസാന റൗണ്ടിൽ നിന്നും മിസ്സ് കേരളയെ തെരഞ്ഞെടുക്കും …സ്വിസ്സ് മലയാളികൾക്കും ,പ്രവാസി മലയാളികൾക്കൊന്നാകെയും അഭിമാനമായി സ്റ്റീജ മിസ്സ്‌ കേരള കിരീടം ചൂടുവാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു ..

മത്സരത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഷോർട്ട് ഫിലിം …..

https://www.instagram.com/wonderfully_chaotic_/?utm_source=ig_embed