യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം, സംസ്ഥാനത്ത് വീണ്ടും വൈറസ് സ്ഥിരീകരിച്ചു; സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് വൈറസ് സ്ഥിരീകരിച്ചത്

by News Desk 6 | February 24, 2021 4:10 am

സംസ്ഥാനത്ത് വീണ്ടും ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കേരളത്തില്‍ ഇന്ന് 4034 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4823 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80 ആണ്. തിങ്കളാഴ്ച 5.81 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അഞ്ഞൂറിൽ കുറവ് രോഗബാധകളാണ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 484 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 71 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

കേരളത്തില്‍ ഇന്നലെ 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4823 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 54,665 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,81,835 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

 

Endnotes:
  1. ഗുരുതര സ്ഥിതിയിലേക്ക് ആലപ്പുഴ…! ഐടിബിപി ബറ്റാലിയനിലെ അമ്പതിലധികം ജവാന്‍മാര്‍ക്ക് കോവിഡ്; ചേര്‍ത്തലയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം, കുട്ടനാട്ടിൽ പുളിങ്കുന്ന് പഞ്ചായത്തിൽ രണ്ടു മരണം…..: https://malayalamuk.com/covid-19-situation-alarming-in-alappuzha/
  2. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: https://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  3. കോവിഡ് കേസുകൾ കേരളത്തിൽ കുതിച്ചുയരുന്നു . ഇന്ന് 7445 പേര്‍ക്ക്കോവിഡ് സ്ഥിരീകരിച്ചു: കോഴിക്കോട് മാത്രം 956 രോഗികള്‍: https://malayalamuk.com/covid-update-sept-27-2020/
  4. 8553 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു; 7527 പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ: https://malayalamuk.com/covid-update-on-october-2020/
  5. ബ്രിട്ടീഷ് വകഭേദം ഉൾപ്പെടെ കേരളത്തിൽ പടർന്ന് പിടിക്കുന്നു. പത്തനംതിട്ട ഒഴികെ 13 ജില്ലകളിലും വകഭേദം വന്ന വൈറസുകളുടെ സാന്നിധ്യം: https://malayalamuk.com/widespread-in-kerala-including-british-varieties/
  6. ഇംഗ്ലണ്ടില്‍നിന്നുള്ള വാര്‍ത്തയില്‍ പേടിക്കേണ്ട. വൈറസിന് പരിവര്‍ത്തനമുണ്ടാവുക സ്വാഭാവിക പ്രക്രിയ മാത്രം : ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വൈറോളജി വിഭാഗം മുന്‍ മേധാവി: https://malayalamuk.com/transformation-of-the-virus-is-a-natural-process/

Source URL: https://malayalamuk.com/coronavirus-covid-19-kerala-news-wrap-february-23/