കൊറോണ വൈറസ് ലോക് ഡൗൺ : പോലീസ് തടഞ്ഞു നിർത്തിയാൽ എന്ത് ചെയ്യണം.

by News Desk | April 2, 2020 5:21 am

സ്വന്തം ലേഖകൻ

എക്സസൈസ്, ഷോപ്പിങ്, ഡ്രൈവിംഗ് എന്നിവയുമായി പുറത്തിറങ്ങുമ്പോൾ പോലീസ് തടഞ്ഞു നിർത്തുന്നത് സ്ഥിരം കാഴ്ചയാണ്, എന്തൊക്കെയാണ് വേണ്ടത് എന്ന് കൃത്യമായ ധാരണ ഇല്ലാത്തത് ഔദ്യോഗിക നിർദ്ദേശങ്ങളുടെ അവ്യക്തത മൂലം എന്ന് മുൻ പോലീസ് ഓഫീസർ.

കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടി നിലവിൽ വന്നിരിക്കുന്ന പുതിയ നിയമ സംവിധാനങ്ങൾ ജനങ്ങളെ വെട്ടിലാക്കുന്നു എന്ന പരാതി ഉയർന്നിട്ടുണ്ട്, എന്നാൽ വിവാദങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടത് പൗരന്മാരുടെ കടമയാണ്. എന്നാൽ എവിടേയ്ക്കാണ് പോകുന്നത് എന്ന പോലീസിന്റെ ചോദ്യത്തിന് വീട്ടിലിരുന്ന് മടുത്തിട്ട് പുറത്തിറങ്ങിയതാണെന്നോ, ചെറിയൊരു ആവശ്യത്തിനു കടയിലേക്ക് പോവുകയാണെന്നോ മറുപടി പറഞ്ഞാൽ എങ്ങനെയുണ്ടാവും? പോലീസ് പൊതുജനങ്ങൾ നിരത്തിലിറങ്ങുന്നത് ഡ്രോണുകൾ വഴി നിരീക്ഷിക്കുന്നതും, പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാം ബ്ലോക്കിങ് സംവിധാനങ്ങൾ ഉപയോഗിച്ച് തടയുന്നതും ചർച്ചയ്ക്ക് വഴിവച്ചിരുന്നു. പോലീസുകാർ അല്പം കൂടുതൽ കർശനമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ട്രാൻസ്പോർട്ട് സെക്രട്ടറിയായ ഗ്രാൻഡ് ഷാപ്പ്സ് മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിലിരുന്ന് സഹകരിക്കുകയാണെങ്കിൽ ഈ പ്രശ്നം ഉണ്ടാകുന്നില്ലെന്നും, ചില പോലീസുകാർ അവർക്ക് നൽകിയ നിർദ്ദേശങ്ങൾക്കും ഉപരിയായി പ്രവർത്തിച്ചിട്ടുണ്ട് എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സമ്മതിച്ചു.

അത്യാവശ്യ സാധനങ്ങൾ ആയ ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാൻ ജനങ്ങൾക്ക് പുറത്തുപോകാൻ അനുവാദമുണ്ട്, ദിവസത്തിലൊരിക്കൽ എക്സസൈസ് ചെയ്യാനും, രക്തം നൽകുക പോലുള്ള മെഡിക്കൽ ആവശ്യങ്ങൾക്കും പുറത്തിറങ്ങാം, വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കാത്ത ജീവനക്കാർക്ക് ജോലിക്ക് പോകാൻ അനുവാദമുണ്ട്. എന്നാൽ ഇവയൊന്നും തന്നെ ഇടയ്ക്കിടെ പുറത്തിറങ്ങി നടക്കാനുള്ള സമ്മതപത്രങ്ങൾ അല്ല.

മുൻ പൊലീസ് ഉദ്യോഗസ്ഥനായ മിസ്റ്റർ വെടോൺ പറയുന്നു, നിങ്ങൾ ഒരു പോലീസുകാരന്റെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്കുക, അവർക്ക് നിയമം നടപ്പിൽ വരുത്താൻ കൃത്യമായ നിർദ്ദേശങ്ങൾ നൽകപ്പെട്ടിട്ടുണ്ട് എന്നിരിക്കെ നിങ്ങൾ ചെറിയ ചെറിയ ആവശ്യങ്ങൾക്കായി പുറത്തു കറങ്ങി നടക്കുന്നു. രണ്ടു ഭാഗത്ത് നിന്നും യുക്തിപരമായി ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ നിയമം തെറ്റിച്ച് പുറത്തിറങ്ങി നടന്നാൽ ആദ്യത്തെ തവണ 30 പൗണ്ടും , പിന്നീട് ഓരോതവണയും തുക ഇരട്ടിച്ചു 960 പൗണ്ട് വരെ പിഴ ഈടാക്കാവുന്നതാണ്. എന്നാൽ ഇത് അടയ്ക്കാൻ നിങ്ങൾ തയ്യാറായില്ലെങ്കിൽ കോടതി കയറേണ്ടി വരും. ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി ഉള്ളതല്ല എന്നും സുരക്ഷ മാത്രമാണ് പ്രഥമലക്ഷ്യമെന്നും നാഷണൽ പോലീസ് ചീഫ് കൗൺസിൽ പറഞ്ഞു. ഗവൺമെന്റ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശങ്ങളിൽ ചില അവ്യക്തതകൾ ഉണ്ട്, എന്നാൽ അതിന്റെ തിരുത്തലിനോ കൂടുതൽ നിർദ്ദേശങ്ങൾക്കോ കാത്തുനിൽക്കേണ്ട സമയമല്ല ഇതെന്നും അവർ കൂട്ടിച്ചേർത്തു.

Endnotes:
  1. കടുത്ത ഒറ്റപ്പെടലിലും ഭീതിയിലും ഒരു നഗരം . പ്രേതനഗരം പോലെ ആളൊഴി‍ഞ്ഞ വീഥികൾ .ചൈനയിലെ വുഹാൻ നഗരത്തിലെ കാഴ്ചകൾ ഞെട്ടിക്കുന്നത്: https://malayalamuk.com/a-city-of-extreme-isolation-and-fear/
  2. കൊറോണ ഭീതിയിൽ വീണ്ടും കേരളം….! ജാഗ്രതാനിര്‍ദേശം; എന്താണ് കൊറോണ വൈറസ് ? അറിയേണ്ടതെല്ലാം: https://malayalamuk.com/corona-virus-covid-19-in-kerala-pathanamthitta-symptoms-precautions-treatment-test/
  3. സൂക്ഷിക്കുക കേരളത്തിൽ മുറി വൈദ്യന്മാർ ഇറങ്ങിയിട്ടുണ്ട്. കൊറോണാ വൈറസിനെ തടയുമെന്നുള്ള രീതിയിൽ അബദ്ധങ്ങൾ പ്രചരിക്കുന്നു.: https://malayalamuk.com/myths-about-corona-virus-doctor-explain/
  4. ഒസിഐ കാർഡ് പുതുക്കുന്നതിനുള്ള ആപ്ളിക്കേഷൻ ഓൺലൈനിൽ ചെയ്യുന്ന വിധം.  കുട്ടികളുടെ ആപ്ളിക്കേഷനുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.: https://malayalamuk.com/oci-renewal-process-for-minors/
  5. കേരളത്തിലെ കടുവാപോലീസിനെ കൂട്ടിലടക്കാൻ കാലമായി…….: https://malayalamuk.com/aginst-keralapolice-on-lockup-murder-by-karoor-soman/
  6. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുമോ ? ഈ ആറ് മണ്ഡലങ്ങളില്‍ ഒന്ന് ബിജെപിയെ തുണയ്ക്കും, സാധ്യതകള്‍ ഇങ്ങനെ….!: https://malayalamuk.com/lok-sabha-election-kerala-bjp-open-an-account/

Source URL: https://malayalamuk.com/coronavirus-lockdown-what-to-do-if-police-stop-you/