ബ്രിട്ടനിലെ പ്രമുഖ കല ,സാംസകാരിക സംഘടനയായ ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ നാലാം വാർഷികം ജനുവരി 23 ,ശനിയാഴ്ച ഉച്ചക്ക് 1 :30 (യുകെ ) ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് ഓൺലൈനിൽ ഉത്‌ഘാടനം ചെയ്യും. മലയാള ചലച്ചിത്ര നടൻ ശ്രീ എം .ആർ.ഗോപകുമാർ ആണ് ചടങ്ങുകൾ ഉത്‌ഘാടനം ചെയ്യുന്നത് . കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ വിദ്യാഭാസ ചാരിറ്റി പ്രോജക്ടിന്റെ ഉത്‌ഘാടനം ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനി ആയ എ .വി .എം.പ്രൊഡക്ഷൻസിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറും ,ചെന്നൈയിലെ പ്രമുഖ വിദ്യാഭാസ സ്ഥാപനമായ എ .വി .എം .രാജേശ്വരി എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറിയുമായ ശ്രീ എ .വി..എം.ഷൺമുഖം നിർവഹിക്കും .

തായ്‌വാനിലെ പ്രമുഖ കലാ സാംസകാരിക പ്രവർത്തകനും ,കാർട്ടൂണിസ്റ്റുമായ ശ്രീ ഡി.അജോയ് കുമാറിന്റെ ലൈവ് ഇല്ലുസ്ട്രേഷൻ ചടങ്ങിന്റെ മുഖ്യ ആകർഷണം ആയിരിക്കും . തുടർന്ന് പ്രശസ്ത ഗായികയായ ശ്രീമതി പ്രവീണ അനൂപും , കീബോർഡിസ്റ്റും ,പ്രോഗ്രാമ്മറും ആയ ശ്രീ അനൂപ് ആനന്ദും സംഗീത വിരുന്ന് ഒരുക്കും . മഹാമാരിയുടെ സാഹചര്യത്തിൽ ആദരവോടെ ,കരുതലോടെ ക്ലബ്ബിന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി വലിയ ആഘോഷങ്ങളില്ലാതെ ആയിരിക്കും ക്ലബ്ബിന്റെ വാർഷികം ആചരിക്കുക എന്ന് ക്ലബ്ബിന്റെ പ്രസിഡന്റ് ശ്രീ ജോസ് മാത്യു , സെക്രട്ടറി ശ്രീ ബിജുമോൻ ജോസഫ് ,ട്രഷറർ ശ്രീ ടോം ജോർജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു .