ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി ബാങ്ക് ജെയ്പൂരിൽ പ്രവർത്തനമാരംഭിച്ചു ; ബാങ്കിന്റെ 14 ശാഖകൾ കൂടി 2021 ജനുവരിയിൽ തന്നെ തുറക്കുമെന്ന് യൂണികാസ് സി ഇ ഒ ദിനേശ് കുക്രജ ; പല ബാങ്കുകളും ക്രിപ്റ്റോ കറൻസി അനുകൂല സംവിധാനം സൃഷ്‌ടിക്കാൻ ഒരുങ്ങുന്നു

by News Desk | January 13, 2021 10:43 am

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും  സംയുക്ത സംരംഭത്തിലൂടെ ക്രിപ്റ്റോ കറൻസി ബാങ്ക് ശാഖകൾ ഇന്ത്യയിൽ തുറക്കുന്നു. ഇതിൽ ആദ്യത്തേത് ജെയ്പൂരിൽ  പ്രവർത്തനമാരംഭിച്ചു. ഉപയോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനും ക്രിപ്റ്റോ കറൻസികൾ വാങ്ങാനും വിൽക്കാനും ക്രിപ്റ്റോ പിന്തുണയുള്ള വായ്പകൾ എടുക്കാനും ഇതിലൂടെ സാധിക്കും. ജെയ്പൂരിലാണ് ആദ്യ ബ്രാഞ്ച് ആരംഭിച്ചതെന്ന് ബാങ്ക് അറിയിച്ചു. “2021 ജനുവരിയിൽ യൂണികാസ് ഓൺ‌ലൈനിലൂടെയും എൻ‌സി‌ആർ, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി 14 ശാഖകളിലൂടെയും ഞങ്ങൾ സേവനം ആരംഭിക്കുന്നു. 2022 അവസാനത്തോടെ 100 ശാഖകളിലേക്ക് അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്.” യൂണികാസ് സിഇഒ ദിനേശ് കുക്രജ വ്യക്തമാക്കി. ഇനിയുള്ള 13 ശാഖകൾ ജനുവരി 4 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ആരംഭിക്കുമെന്ന് കാഷയുടെ വക്താവ് സ്ഥിരീകരിച്ചു.

2021 ന്റെ ആദ്യ പാദത്തിനുള്ളിൽ 25,000 ഉപഭോക്താക്കളെ നേടാനാണ് യൂണികാസ് ലക്ഷ്യമിടുന്നത്. ഫിയറ്റ്, ക്രിപ്റ്റോ ആസ്തികൾക്കായി യൂണികാസ് ബാങ്കിംഗ് സേവനങ്ങൾ നൽകും. സേവനങ്ങളിൽ സേവിംഗ്സ് അക്കൗണ്ടുകൾ, ക്രിപ്റ്റോ എക്സ്ചേഞ്ച്, ക്രിപ്റ്റോ ലോൺ, ഡെബിറ്റ് കാർഡുകൾ എന്നിവ ഉൾപ്പെടുന്നു. ബാങ്കിംഗിനുപുറമെ, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ നിലവാരത്തെ കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും യൂണികാസ് നൽകും.

വീഡിയോ കാണുക ,,,

സുപ്രീം കോടതി ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി വ്യാപാരം പൂർണ്ണമായും അനുവദിക്കുകയും , സർക്കാർ ക്രിപ്റ്റോ കറൻസിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി ഏർപ്പെടുത്തുവാൻ നടപടികൾ ആരംഭിച്ചതോട് കൂടി ഇന്ത്യൻ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അനുകൂലമായ സാങ്കേതിക വിദ്യകൾ തങ്ങളുടെ ബാംങ്കിംഗ് സംവിധാനങ്ങളിൽ ഏർപ്പെടുത്തുവാൻ പല ഇന്ത്യൻ ബാങ്കുകളും നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ ചുരുങ്ങിയ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ച് വരും വർഷങ്ങളിൽ ലാഭം ഉണ്ടാകുവാനുള്ള തിരക്കിലാണ്  ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി നിക്ഷേപകർ.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

Endnotes:
  1. ഇന്ത്യയിലും ക്രിപ്റ്റോ കറൻസി ബാങ്ക് ആരംഭിക്കുന്നു ; ആദ്യത്തെ 22 ക്രിപ്റ്റോ സഹകരണ ബാങ്ക് ശാഖകൾ യുണിക്കാസ് ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഉടൻ തുറക്കുന്നു: https://malayalamuk.com/crypto-bank-in-india/
  2. മലയാളികൾ ക്രിപ്റ്റോ കാർബണുമായി ടെസ്കോ, ആർഗോസ് അടക്കമുള്ള ഷോപ്പുകളില്‍ പണം ലാഭിക്കുന്നു … ബിറ്റ് കോയിൻ വാർത്തകളിൽ നിറയുമ്പോൾ യുകെയിൽ താരമാകുന്നത് ക്രിപ്റ്റോ കാർബൺ… ഇനി വരുന്നത് ഡിജിറ്റൽ കറൻസിയുടെ നാളുകളോ?: https://malayalamuk.com/crypto-carbon-can-be-used-for-paying-ten-percentage-of-shopping-cost-at-tesco-argos-and-many-other-shops/
  3. റഷ്യയുടെ ക്രിപ്റ്റോ കറൻസിയായ റൂബിൾ നിലവിൽ വരുന്നു ; ഡിജിറ്റൽ കറൻസി പരീക്ഷിക്കാനുള്ള പദ്ധതികൾ റഷ്യയുടെ സെൻട്രൽ ബാങ്ക് പുറത്തിറക്കി ; അങ്ങനെ ചൈനയ്ക്ക് പുറമെ റഷ്യയും അവരുടെ സ്വന്തം ക്രിപ്റ്റോ കറൻസി പുറത്തിറക്കുന്നു: https://malayalamuk.com/rashyan-crypto-currency/
  4. സുഭാഷ് ജോർജ്ജ് മാനുവൽ എന്ന ബിസിനസ്സുകാരനെ നമ്മുക്ക് അഭിനന്ദിക്കാം ; ബ്രിട്ടന്റെ സെൻട്രൽ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ക്രിപ്റ്റോ കറൻസി ഉപയോഗിക്കാൻ തീരുമാനമെടുത്തു എന്ന വാർത്തകൾ പുറത്ത് വരുമ്പോൾ ലോകമലയാളികൾക്ക് അഭിമാനമായി മാറുന്നു ഈ പാലാക്കാരൻ ; ബ്രിട്ടണിൽ നിന്നുള്ള ആദ്യ ക്രിപ്റ്റോ കറൻസി…: https://malayalamuk.com/subhashmanual-ccrb/
  5. ക്രിപ്റ്റോ കറൻസി ഉടമകൾക്ക് സുവർണ്ണ കാലഘട്ടം ; ആദ്യ ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിനിന്റെ വില 20000 ഡോളറിലേയ്ക്ക് നീങ്ങുന്നു ; റഷ്യ ക്രിപ്‌റ്റോ കറൻസിയെ സ്വത്തായി അംഗീകരിക്കുന്നു.: https://malayalamuk.com/bitcoins-record-rate/
  6. വരും വർഷങ്ങളിൽ യുകെ ഡിജിറ്റൽ കറൻസിയിലേക്ക് നീങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി ; ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് സന്തോഷകരമായ വാർത്ത: https://malayalamuk.com/bank-of-england-governor/

Source URL: https://malayalamuk.com/crypto-bank-opens-branches-in-india/