സ്വന്തം ലേഖകൻ

ലണ്ടൻ : ധനകാര്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ബ്ലോക്ക് ചെയിനും , ക്രിപ്‌റ്റോ കറൻസിക്കും , സ്മാർട്ട് കോൺട്രാക്ടുകൾക്കും കഴിയുമെന്ന് അലക്സാണ്ടർ ലെബെദേവ്. റഷ്യൻ പ്രസിദ്ധീകരണമായ നോവയ ഗസറ്റിനൊപ്പം യുകെ പത്രങ്ങളായ ഈവനിംഗ് സ്റ്റാൻഡേർഡ് , ദി ഇൻഡിപെൻഡന്റ് എന്നിവയുടെ ഉടമയാണ് അലക്സാണ്ടർ. വികേന്ദ്രീകൃത ധനകാര്യത്തിൽ  പ്രവർത്തിക്കുന്ന “ബാങ്ക് 2.0” ആരംഭിക്കാൻ ആഗ്രഹിക്കുന്നതായി മുൻ ബാങ്കർ കൂടിയായ അലക് സാണ്ടർ വെളിപ്പെടുത്തി. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യകളും സ്മാർട്ട് കോൺട്രാക്ടുകളും സാമ്പത്തിക മേഖലയിൽ ഉടലെടുക്കുന്ന അനാവശ്യ ജോലികൾക്ക് തടയിടുമെന്ന് ഒക്ടോബർ 13 ന് ദി ഇൻഡിപെൻഡന്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെഫീ ( ഡിസെൻട്രലൈസ്ഡ് ഫൈനാൻസ് )  പ്ലാറ്റ്ഫോമുകളുടെ സ്ഫോടനാത്മക വളർച്ചയെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. “ഈ ഇൻഫ്രാസ്ട്രക്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാങ്കേതികവിദ്യകൾ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ പുനർനിർമ്മാണത്തിന് ധാരാളം അവസരങ്ങൾ തുറക്കുന്നു.” അലക് സാണ്ടർ കൂട്ടിച്ചേർത്തു. ഒരു മധ്യസ്ഥനെ കൂടാതെ തന്നെ സാമ്പത്തിക സേവനങ്ങൾ നടത്തിയെടുക്കാൻ സ്മാർട്ട്‌ കോൺട്രാക്ടുകൾ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇൻഡിപെൻഡന്റ് ഡിസെൻട്രലൈസ്ഡ് ഫിനാൻഷ്യൽ ഇക്കോസിസ്റ്റം സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കറൻസി എക്സ്ചേഞ്ച്, നിക്ഷേപം, വായ്പ, സെറ്റിൽമെന്റ്, ക്യാഷ് സേവനങ്ങൾ, അന്തർദേശീയ കൈമാറ്റങ്ങൾ എന്നിവയുൾപ്പെടെ പരമ്പരാഗത ബാങ്കുകളുടെ മുഴുവൻ സേവനങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ സാധ്യമാകും.

ആഗോള സാമ്പത്തിക വ്യവസ്ഥ ലോക സമ്പദ്‌വ്യവസ്ഥയെ ദുരന്തത്തിലേക്ക് നയിക്കുന്നുവെന്ന് അലക്സാണ്ടർ അഭിപ്രായപ്പെട്ടു. അതിനാൽ തന്നെയാണ് ക്രിപ്‌റ്റോകറൻസിയുടെ സാധ്യതകളിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. ലെബെദേവ് 25 വർഷം ബാങ്കിംഗിനായി നീക്കിവച്ചു. റഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ നാഷണൽ റിസർവ് ബാങ്ക് 1995 ൽ വാങ്ങി. 1990 കൾക്കുശേഷം ആയിരക്കണക്കിന് റഷ്യൻ ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കളുടെ 100 മില്യൺ ഡോളറിലധികം പണം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ലെബെദേവ് അറിയിച്ചു. സാമ്പത്തിക സ്രോതസുകളിലേക്കുള്ള പ്രവേശനം കുറച്ചതിനാൽ കോടിക്കണക്കിന് ആളുകൾ ബാങ്കിംഗ് സേവനങ്ങളിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെടുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിൽ ഒരു യഥാർത്ഥ വിപ്ലവത്തിന്റെ വക്കിലാണ് താൻ നിലകൊള്ളുന്നതെന്നും ലെബെദേവ് വ്യക്തമാക്കി.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക