കിടപ്പറയിലെ പ്രണയം ഭര്‍ത്താവ് പോണ്‍ സൈറ്റിലേക്ക് തത്സമയം ലൈവ് സ്ട്രീം ചെയ്തു; മലയാളി യുവതിയുടെ പരാതിയിൽ കുടുങ്ങിയത്  ഹൈദരാബാദുകാരനായ  സ്വന്തം ഭർത്താവ്..

by News Desk 3 | April 17, 2017 11:17 pm

ഇന്ത്യൻ യുവമിഥുനങ്ങൾ എളുപ്പത്തിൽ പണം സമ്പാദിക്കുന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി മെയിൽ ഓൺലൈൻ .കിടപ്പറയിലെ പ്രണയം ഭര്‍ത്താവ് പോണ്‍ സൈറ്റിലേക്ക് തത്സമയം ലൈവ് സ്ട്രീം ചെയ്ത സംഭവത്തില്‍ മലയാളി യുവതി ഹൈദരാബാദിലെ ടെക്കി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയില്‍ ആണ്  ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. ഹൈദരാബാദില്‍ അറസ്റ്റിലായ ടെക്കി ആറു മാസമായി ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പോണ്‍ സൈറ്റിന് വിറ്റിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.  ഇത്തരത്തില്‍ സ്വന്തം കിടപ്പറ രംഗങ്ങള്‍ തത്സമയം പോണ്‍ സൈറ്റുകള്‍ക്ക് വിറ്റ് 15 ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കുന്നവരുണ്ടെന്ന് സൈബര്‍ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം രണ്ടായിരം പേരോളം ഇത്തരത്തില്‍ സ്വന്തം രംഗങ്ങള്‍ വിറ്റ് പണം സമ്പാദിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഹൈദരാബാദ് സംഭവത്തില്‍ ഭാര്യ അറിയാതെ ആയിരുന്നു ഭര്‍ത്താവിന്റെ ഇടപാട് എങ്കിലും അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം ഇടപാടുകള്‍ നടത്തുന്ന ആയിരക്കണക്കിന് പേരുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പോണ്‍ സൈറ്റുകളില്‍ അടുത്തിടെയായി ഇന്ത്യന്‍ ദമ്പതികളുടെ വിഡിയോയുടെ മാര്‍ക്കറ്റ് ഉയര്‍ന്നിട്ടുണ്ട്. ഇതു മുതലെടുത്താണ് പലരും ഈ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ചില ഇന്ത്യന്‍ ദമ്പതികള്‍ക്ക് പോണ്‍ വിപണിയില്‍ വലിയ ജനപ്രീതിയാണെന്നും ഇവരുടെ സബ്‌സ്‌ക്രൈബേഴ്‌സ് മില്യണ്‍ കടന്നതായും മെയില്‍ ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ട്രിപ് ക്ലബ് എന്ന പേരിലാണ് ഇത്തരം ലൈവ് സ്ട്രീമിങ് നടക്കുന്നത്. രണ്ടായിരം പേര്‍ വരെ തത്സമയം ഇത്തരം വിഡിയോകള്‍ കാണും. പണം നല്‍കിയാല്‍ മാത്രമേ ലൈവ് സ്ട്രീമിങ് കാണാന്‍ കഴിയൂ.

ചില പോണ്‍ വെബ്‌സൈറ്റുകള്‍ രജിസ്‌റ്റേര്‍ഡ് യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം നല്‍കുക. ചില ദമ്പതികള്‍ ഇപ്പോള്‍ ഫുള്‍ടൈം കോണ്‍ട്രിബ്യൂട്ടേഴ്‌സായി മാറിയിരിക്കുകയാണെന്ന് ഡല്‍ഹി സൈബര്‍ ക്രൈം വിദഗ്ധന്‍ കിസ്ലേ ചൗധരി ചൂണ്ടിക്കാട്ടുന്നു. സബ്‌സ്‌ക്രൈബേഴ്‌സിന്റെ ആവശ്യപ്രകാരമുള്ള ചെയ്തികള്‍ക്ക് ദമ്പതികള്‍ മുതിരണം. ഇഷ്ടപ്പെടുന്നവര്‍ നല്‍കുന്ന ടിപ്‌സാണ് ഇവരുടെ വരുമാനം. ദിവസം 25000 മുതല്‍ 30000 വരെ രൂപയാണ് ഇത്തരത്തില്‍ സമ്പാദിക്കുന്നത്. അനായാസമുള്ള വരുമാനം എന്ന നിലയില്‍ കൂടുതല്‍ പേര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നും കിസ്ലേ ചൂണ്ടിക്കാട്ടുന്നു.

പുതുമുഖങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണ് സമ്പാദിക്കാന്‍ കഴിയുക. പരിചയ സമ്പന്നര്‍ 15 ലക്ഷം വരെയാണ് മാസം സ്വന്തമാക്കുന്നത് എന്ന് മറ്റൊരു സൈബര്‍ വിദഗ്ധനായ ദീപ് ശങ്കര്‍ പറയുന്നു. അനധികൃത ബിസിനസ് ആയതിനാല്‍ സൈബര്‍ പൊലീസ് ഇതിനെതിരേ ശക്തമായി രംഗത്തു വന്നിരിക്കുകയാണ്. ഐ ടി ആക്ട് 2000 സെക്ഷന്‍ 67എ പ്രകാരം ഇന്ത്യയില്‍ ഇത് നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ പുറം  രാജ്യങ്ങളിലാണ് ഇത്തരം സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നത്.

Endnotes:
  1. ഏഴുവയസുകാരനോടുള്ള ക്രൂരതയ്ക്ക് പിന്നാലെ യുവതിയുടെ ഭർത്താവിന്റെ മരണത്തിലും സംശയങ്ങൾ; ഭര്‍ത്താവ് മരിച്ച് 43 ദിവസം കാമുകനുമൊപ്പം മുങ്ങി, കുട്ടികളുടെ പേരിൽ ഉണ്ടായിരുന്ന ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് ഉപയോഗിച്ച് ആഡംബര ജീവിതവും: https://malayalamuk.com/big-breaking-thodupuzha-incident/
  2. പത്താം ക്ലാസിൽ തുടങ്ങിയ പ്രണയം യുവതിയുടെ വിവാഹ ശേഷവും തുടർന്നു; കൊച്ചി ആൾക്കൂട്ട കൊലപാതകം, യുവതിയുടെ ഭര്‍ത്താവും വീട്ടുകാരും കെണിയൊരുക്കിയത് മാസങ്ങള്‍ നീണ്ട ഹോംവര്‍ക്കിനൊടുവിൽ…..: https://malayalamuk.com/kochi-thrikkakara-jibin-murder-case-follow-up/
  3. ഭര്‍ത്താവിന്റെ അനുജന്‍ എന്നെ വേശ്യ എന്ന് വിളിച്ചു, യാതൊരു കൂസലുമില്ലാതെ ഭര്‍ത്താവ് അതുകേട്ടു നിന്നു; ഭര്‍തൃവീട്ടില്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി…..: https://malayalamuk.com/bhagyalakshmi-fb-post/
  4. അവളെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് അടുത്തു കിടക്കുമ്പോൾ കൈ വെക്കാതിരിക്കാൻ ഞാൻ മാലാഖയൊന്നുമല്ലല്ലോ…; നിങ്ങളെയും പ്രണയം വേദനിപ്പിച്ചോ ? രക്തത്തിന്റെ ഗന്ധമുള്ള ഒരു പ്രണയ കഥ….: https://malayalamuk.com/true-love-never-has-a-happy-ending-because-there-is-no-ending-to-true/
  5. പൊതുസ്ഥലങ്ങളില്‍ വച്ചുള്ള ആളുകളുടെ തുറിച്ചുനോട്ടം, വലിയ അപമാനം തോന്നുന്നു; മാനസിക പ്രശ്നങ്ങളെക്കുറിച്ചും സ്വകാര്യത നഷ്ടപ്പെടുന്നതിനെക്കുറിച്ചും വെളിപ്പെടുത്തി പോൺ താരം മിയ ഖലീഫ: https://malayalamuk.com/image-result-for-miya-khalifa-miya-khalifa/
  6. മൂന്നില്‍ ഒരു എന്‍.എച്ച്.എസ് സ്ഥാപനം ‘ബേബി ഫോര്‍മുല’ സ്ഥാപനങ്ങളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പുകള്‍ സ്വീകരിച്ചതായി വെളിപ്പെടുത്തല്‍; പണം സ്വീകരിച്ചത് ഗെയിഡ്‌ലൈന്‍സുകള്‍ പാലിക്കാതെ!: https://malayalamuk.com/formula-milk-scandal-one-three-nhs-boards-accepted-payment-sponsorship-makers/

Source URL: https://malayalamuk.com/cyber-experts-warn-indians-are-live-streaming-sex-acts-for-cash/