റാസ്പുട്ടിന്‍ ഗാനം കേരളത്തില്‍ സൃഷ്ടിച്ച ഓളം ചെറുതല്ല. ഗാനത്തിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിജ്യാര്‍ത്ഥികളായ ജാനകിയും നവീനും ചുവടുകള്‍ വെച്ചതോടെയാണ് ഗാനം കേരളത്തിലും നിറഞ്ഞു തുടങ്ങിയത്. ഇവര്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം കൂടി കനത്തതോടെ നിരവധി പേര്‍ പിന്തുണയുമായി രംഗത്തെത്തി. നൃത്തം വെച്ച് തന്നെയാണ് പിന്തുണ പ്രഖ്യാപിച്ചത്.

എന്നാല്‍ ഇപ്പോള്‍ ഏറെ വ്യത്യസ്തമാകുന്ന ദയ ബാബുരാജ് എന്ന വയനാട് സ്വദേശിനിയുടെ പ്രതിഷേധമാണ്. കുലസ്ത്രീയായി എത്തിയാണ് ദയ റാസ്പുട്ടിന്‍ ഗാനത്തിന് ചുവടുവെച്ചിരിക്കുന്നത്. നിലവിളക്കും സെറ്റ് സാരിയുമൊക്കെയായി റാസ്പൂട്ടിന്‍ ഗാനത്തിനു ക്ളാസിക്കല്‍ ഡാന്‍സ് ചുവടുകളാണ് വെയ്ക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.

‘ഡാന്‍സ് പാര്‍ട്ണറെ ആവശ്യമുണ്ട്. സ്വജാതി മതത്തില്‍പ്പെട്ടവര്‍ മാത്രം ജാതകസഹിതം അപേക്ഷിക്കുക എന്ന് പ്രതിഷേധ സൂചകമായ ക്യാപ്ഷനോടു കൂടിയാണ് ദയ ബാബുരാജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാര്‍ത്ഥിനിയാണ് ദയ ബാബുരാജ്.

ദയ ബാബുരാജിന്റെ വാക്കുകളിലേയ്ക്ക്;

‘ശുദ്ധമായ കലാ അവതരണത്തിനെതിരെ വര്‍ഗ്ഗീയതയുടെ വിഷം കലര്‍ന്ന വിദ്വേഷ പ്രചാരണം നടന്നതോടെ ആകെ അസ്വസ്ഥയായി. അതിനെതിരെ പ്രതിഷേധ സൂചകമായി ഫേസ്ബൂക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ദേവഗിരി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെ ‘പ്രതിഷേധ ചുവട്’ എന്ന ക്യാമ്പയിന്‍ പോസ്റ്റര്‍ കണ്ടു. അങ്ങനെയാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. വെറുതെ സ്റ്റെപ് ഇടുന്നതിനേക്കാളും നവീനിനും ജാനകിക്കുമെതിരെ ഉയര്‍ന്നുവന്ന വിദ്വേഷവുമായി ബന്ധപ്പെടുന്ന രീതിയില്‍ ഒരു പ്രതിഷേധം നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് നിലവിളക്കും സെറ്റ് സാരിയുമൊക്കെയായി റാസ്പൂട്ടിന്‍ ഗാനത്തിന് ചുവടുവയ്ക്കാന്‍ തീരുമാനിച്ചത്.

 

View this post on Instagram

 

A post shared by Daya Baburaj (@dayadevz)