ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ വനനശീകരണം നിയന്ത്രണാതീതമാകുന്നു : ജെയിൻ ബോൾസോനാരോ അധികാരത്തിൽ എത്തിയതിനു ശേഷമാണ് വനനശീകരണം വർദ്ധിക്കുന്നതെന്ന് വിമർശകർ

by News Desk | December 1, 2020 4:01 am

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

ബ്രസീൽ :- ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ വനനശീകരണം വർധിച്ചുവരികയാണെന്ന് പുതിയ റിപ്പോർട്ടുകൾ. ബ്രസീൽ നാഷണൽ സ്പേസ് ഏജൻസിയായിരിക്കുന്ന ഇൻപേ ആണ് റിപ്പോർട്ട്‌ പുറത്തിറക്കിയിരിക്കുന്നത്. 2008 ന് ശേഷം ഇപ്പോഴാണ് വനനശീകരണം ഇത്രയധികം വർദ്ധിച്ചു വരുന്നത്. 2019 ഓഗസ്റ്റ് മാസം മുതൽ 2020 ജൂലൈ വരെയുള്ള കാലഘട്ടത്തിൽ മാത്രം 11,088 സ്‌ക്വയർ കിലോമീറ്റർ വനമേഖലയാണ് നശിപ്പിക്കപ്പെട്ടത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 9.5 ശതമാനം വർധനവാണ് ഇത്. ആഗോളതാപനത്തെ തടഞ്ഞുനിർത്തുന്നതിൽ ആമസോൺ മഴക്കാടുകൾക്കുള്ള പങ്ക് വളരെ വലുതാണ്. അതിനാൽ തന്നെ ദ്രുതഗതിയിലുള്ള ഈ വനനശീകരണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ ഇല്ലാതാക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2019 ജനുവരിയിൽ ബ്രസീലിയൻ പ്രസിഡന്റായി ജെയിൻ ബോൾസോനാരോ സ്ഥാനമേറ്റതിനുശേഷമാണ് ആമസോൺ മഴക്കാടുകളുടെ നശീകരണം ദ്രുതഗതിയിൽ ആയതെന്ന് ശാസ്ത്രജ്ഞർ കുറ്റപ്പെടുത്തുന്നു.

പുതിയ പ്രസിഡന്റ് ആമസോൺ മഴക്കാടുകളിൽ കൃഷി ചെയ്യുന്നതിനും, ഖനനം നടത്തുന്നതിനും അനുമതി നൽകിയിരുന്നു. ഇതാണ് വനമേഖലയുടെ നശീകരണം വേഗത്തിലാക്കിയത് എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഏകദേശം മൂന്ന് മില്യനോളം വിവിധതരത്തിലുള്ള സസ്യങ്ങളുടെയും, ജീവജാലങ്ങളുടെയും വാസസ്ഥലമാണ് ആമസോൺ മഴക്കാടുകൾ. ഇത് സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ അടുത്തവർഷം മാത്രമേ പുറത്തു വരികയുള്ളൂ.

പ്രകൃതിയെ ചൂഷണം ചെയ്യുന്ന കർഷകരെ പിടിക്കാൻ അധികാരമുള്ള ഫെഡറൽ ഏജൻസിക്കുള്ള ഫണ്ടിങ്ങും പുതിയ പ്രസിഡണ്ട് വെട്ടിക്കുറച്ചിരുന്നു. റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്ന നാഷണൽ സ്പേസ് ഏജൻസിക്കെതിരെയും പ്രസിഡന്റ് രംഗത്തെത്തിയിട്ടുണ്ട്. ലോകരാജ്യങ്ങൾക്ക് മുൻപിൽ ബ്രസീലിനെ തരംതാഴ്ത്തുക മാത്രമാണ് ഏജൻസിയുടെ ലക്ഷ്യം എന്ന് പ്രസിഡന്റ് ആരോപിച്ചു. എന്നാൽ റിപ്പോർട്ടുകൾ തെറ്റാണെന്നും, വനനശീകരണം കുറയ്ക്കുന്നതിൽ സർക്കാർ വിജയം കൈവരിച്ചെന്നുമാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.

Endnotes:
  1. ആമസോൺ മഴക്കാടുകളിൽ തീയെരിയുമ്പോൾ…! ബ്രസീല്‍ ഭരണകൂടം സ്വീകരിക്കുന്നത് ആത്മഹത്യപാത; ജി-7 രാഷ്ട്ര തലവന്മാര്‍ അടിയന്തര ചര്‍ച്ചയ്ക്ക്: https://malayalamuk.com/g7-leaders-to-hold-emergency-talks-over-amazon-wildfires-crisis/
  2. കത്തിയമർന്ന് ആമസോൺ മഴക്കാടുകൾ : ജി 7 ഉച്ചകോടിയിലും ചർച്ചാ വിഷയം, ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പുനൽകി നേതാക്കൾ.ബ്രിട്ടൻെറ അകമഴിഞ്ഞ പിന്തുണയുമായി ബോറിസ് ജോൺസൻ .: https://malayalamuk.com/amazon-rainforest-the-g7-summit-is-a-topic-of-discussion-and-leaders-who-have-ensured-adequate-financial-support-boris-johnson/
  3. ആമസോണ്‍ മഴക്കാടുകള്‍ക്ക് വേണ്ടി നിലകൊണ്ട ഗോത്രവർഗക്കാരൻ നേതാവിനെ വെടിവച്ചുകൊന്നു: https://malayalamuk.com/indigenous-forest-guardian-is-shot-in-the-face-and-killed/
  4. ഇരുപതിനായിരത്തോളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആഗോള ഇ കൊമേഴ്‌സ് ഭീമൻ ആമസോൺ ; മാർച്ച്‌ മുതലുള്ള കണക്കുകൾ പുറത്തുവിട്ടത് ജീവനക്കാരുടെ സമ്മർദ്ദത്തെ തുടർന്ന്: https://malayalamuk.com/amazon-says-kovid-has-confirmed-20000-employees/
  5. കൊവിഡ് പ്രതിസന്ധി രൂക്ഷം, ഒന്നര ലക്ഷം പേര്‍ക്ക് കൊറോണയും 10,000 മരണവും; കൂസാക്കാതെ ആഡംബര ജീവിതം ആഘോഷിക്കുന്ന തിരക്കിൽ ബ്രസീല്‍ പ്രസിഡന്റ്റ് ബോള്‍സോനാരോ: https://malayalamuk.com/bolsonaro-attends-floating-barbeque-as-brazils-covid-19-toll-tops-10000/
  6. എൻ എച്ച്‌ എസുമായി കൈകോർത്തു ആമസോൺ . ഇനിമുതൽ ആമസോൺ അലക്സ ഉപകരണങ്ങളിലൂടെ വിദഗ്ധ ആരോഗ്യസേവനങ്ങൾ ലഭിച്ചു തുടങ്ങും: https://malayalamuk.com/amazon-alexa-offering-nhs-health-advice/

Source URL: https://malayalamuk.com/deforestation-in-the-amazon-rainforest-in-brazil-is-out-of-control/