ദേ​ശീ​യ രാ​ഷ്‌ട്രീ​യം വീ​ണ്ടും ചൂ​ടു​പി​ടി​ക്കു​ന്നു; ത​ല​സ്ഥാ​നം ആ​രു​നേ​ടും ? ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി എ​ട്ടി​ന്, വോ​ട്ടെ​ണ്ണ​ൽ 11-നും…

by News Desk 6 | January 6, 2020 11:02 am

ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി എ​ട്ടി​ന്. ഡ​ൽ​ഹി​യി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഈ ​മാ​സം 14-ന് ​പു​റ​പ്പെ​ടു​വി​ക്കും. 21 ആ​ണ് നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. 22-ന് ​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ക്കും. 24 ആ​ണ് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം. ഫെ​ബ്രു​വ​രി എ​ട്ടി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. പ​തി​നൊ​ന്നി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ. 70 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ തെരഞ്ഞെടുപ്പ് പ്ര​ഖ്യാ​പിച്ച​തോ​ടെ ദേ​ശീ​യ ​രാ​ഷ്‌ട്രീ​യം വീ​ണ്ടും ചൂ​ടുപി​ടി​ക്കു​ക​യാ​ണ്. ഏ​ഴു​മാ​സം മു​ന്പു ന​ട​ന്ന ലോ​ക്സ​ഭാ തെരഞ്ഞെടുപ്പിനു​ശേ​ഷം വ​രു​ന്ന പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന നിലയി​ൽ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ​യി​ൽ ഏ​റെ സൂചന​ക​ൾ ന​ൽ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം കൂ​ടി​യാ​യി​രി​ക്കു​മി​ത്. കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭ​ത്തെ നേ​രി​ടു​ന്ന അ​വ​സ​ര​ത്തി​ൽ ഈ തെരഞ്ഞെടുപ്പ് എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളെ സം​ബ​ന്ധി​ച്ചും ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും താ​മ​സി​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളും ഭ​ര​ണ​വും എ​ത്ര​ത്തോ​ളം ജ​ന​കീ​യ​മാ​യി​രു​ന്നു എ​ന്നു കൂ​ടി തെ​ളി​യി​ക്കാ​ൻ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​ഴി​യും. പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഏ​റെ​യും പ്ര​തി​ഫ​ലി​ക്കു​ക എ​ന്നു പ​റ​യാ​റു​ണ്ടെ​ങ്കി​ലും ഡ​ൽ​ഹി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റ്റു പ​ല ഘ​ട​ക​ങ്ങ​ളും നി​ർ​ണാ​യ​ക​മാ​വാ​റു​ണ്ട്. ഡ​ൽ​ഹി​യെ സം​ബ​ന്ധി​ച്ച് ത​ല​സ്ഥാ​ന​മെ​ന്ന രീ​തി​യി​ൽ അ​ധി​കാ​ര​ങ്ങ​ൾ സം​സ്ഥാ​ന-​കേ​ന്ദ്ര സർക്കാരുക​ൾ​ക്ക് വി​ഭ​ജി​ച്ചു നി​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

പോ​ലീ​സും ആഭ്യന്ത​ര​വു​മെ​ല്ലാം ഇ​പ്പോ​ഴും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് കേ​ന്ദ്ര​മാ​ണ്. എ​ന്താ​യാ​ലും ബി​ജെ​പി​യെ സം​ബ​ന്ധി​ച്ച് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​ണ്. ഡ​ൽ​ഹി ഞ​ങ്ങ​ൾ എ​ടു​ക്കും എ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി ആഭ്യന്ത​ര മ​ന്ത്രി അ​മി​ത് ഷാ ത​ന്നെ രം​ഗ​ത്തു വ​ന്നു ക​ഴി​ഞ്ഞു. ദീ​ർ​ഘ​കാ​ലം കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും മാ​റി മാ​റി ഭ​രി​ച്ച ഡൽ​ഹി​യി​ൽ ഇ​പ്പോ​ൾ ആം ​ആ​ദ്മി പാ​ർ​ട്ടി​യാ​ണ് ഭ​ര​ണ​ത്തി​ൽ. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഏ​റെ ജ​ന​കീ​യ​നാ​യ നേ​താ​വാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ജ​ന​പ്രി​യ പ​ദ്ധ​തി​ക​ളും അ​ഴി​മ​തി ര​ഹി​ത ഭ​ര​ണ​വു​മെ​ല്ലാം ചേ​ർ​ന്ന് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കേ​ജ​രി​വാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് ന​ല്ല വേ​രോ​ട്ട​മു​ള്ള ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ഭ​ര​ണ​ത്തി​ലെ​ത്താ​മെ​ന്നാ​ണ് അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ഡ​ൽ​ഹി​യി​ൽ ഏ​റെ സ്വാ​ധീ​ന​മു​ള്ള പാ​ർ​ട്ടി​ക​ൾ ത​ന്നെ​യാ​ണെ​ന്ന​തും വ​സ്തു​ത​യാ​ണ്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞെ​ടു​പ്പി​ൽ ഡ​ൽ​ഹി തൂ​ത്തു​വാ​രി​യ ബി​ജെ​പി ഇ​പ്പോ​ഴും ആ ​പ്ര​തീ​ക്ഷ​യാ​ണ് വ​ച്ചുപു​ല​ർ​ത്തു​ന്ന​ത്. കോ​ണ്‍​ഗ്ര​സാക​ട്ടെ ഷീ​ലാ​ദീ​ക്ഷി​ത്തി​ലൂ​ടെ ത​ങ്ങ​ൾ നേ​ടി​യ സ്വാ​ധീ​നം ഇ​നി​യും അ​സ്ത​മി​ച്ചി​ട്ടി​ല്ലെ​ന്നു ക​രു​തു​ന്നു. ഡ​ൽ​ഹി സം​സ്ഥാ​നം രൂ​പീ​ക​രി​ച്ച​തി​നു​ശേ​ഷം 1993ൽ ​ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യാ​യി​രു​ന്നു അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത്. മ​ദ​ൻ​ലാ​ൽ ഖു​റാ​ന​യാ​യി​രു​ന്നു ആ​ദ്യ മു​ഖ്യ​മ​ന്ത്രി. പി​ന്നീ​ട് 98ൽ ​ന​ട​ന്ന തെരഞ്ഞെടുപ്പി​ൽ ഷീ​ലാ​ ദീ​ക്ഷി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി. തു​ട​ർ​ച്ച​യാ​യി മൂ​ന്നു ടേം ​അ​ധി​കാ​ര​ത്തി​ലി​രു​ന്ന കോ​ണ്‍​ഗ്ര​സ് പി​ന്നീ​ട് ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് വ​ഴി​മാ​റി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

2015ൽ ​ആം ആ​ദ്മി പാ​ർ​ട്ടി ര​ണ്ടാം ത​വ​ണ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത് 70ൽ 67 ​നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും നേ​ടി​ക്കൊ​ണ്ടാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് ആ​ക​ട്ടെ നാ​മാ​വി​ശേ​ഷ​മാ​വു​ക​യും ചെ​യ്തു. 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ എ​ങ്ങ​നെ രൂ​പ​പ്പെ​ടു​മെ​ന്ന് ഇ​നി​യും പ​റ​യാ​റാ​യി​ട്ടി​ല്ല. ഒ​റ്റ​യ്ക്ക് പൊ​രു​തി നേ​ടാ​നൂ​ള്ള ശേ​ഷി കോ​ണ്‍​ഗ്ര​സി​നി​ല്ല. ഷീ​ലാ​ദീ​ക്ഷി​ത്തി​നു ശേ​ഷം മി​ക​ച്ചൊ​രു നേ​താ​വി​നെ ഡ​ൽ​ഹി​യി​ൽ ഇ​നി​യും കോ​ണ്‍​ഗ്ര​സി​ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. മ​രി​ക്കു​ന്ന​തു​വ​രെ ഷീ​ല​യാ​യി​രു​ന്നു ഡ​ൽ​ഹി കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​സാ​ന വാ​ക്ക്. ആം ​ആ​ദ്മി പാ​ർ​ട്ടി​യും കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഖ്യം ഇ​രു​പാ​ർ​ട്ടി​ക​ൾ​ക്കും ഗു​ണം ചെ​യ്യു​മെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച് ഇ​രു പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കു​മി​ട​യി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളു​ണ്ട്. ബി​ജെ​പി​യാ​ക​ട്ടെ ഏ​തു​വി​ധേ​ന​യും ഭ​ര​ണം പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ​യു​ള്ള വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം ഏ​റ്റ​വും ശ​ക്ത​മാ​യി ന​ട​ന്ന ഡ​ൽ​ഹി​യി​ൽ ഇ​പ്പോ​ഴ​ത്തെ രാ​ഷ്‌ട്രീ​യം എ​ങ്ങ​നേ​യും ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ക്കാ​നു​ള്ള ക​രു​നീ​ക്ക​ങ്ങ​ളി​ലാ​ണ് ബി​ജെ​പി.

Endnotes:
  1. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: https://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  2. പ​​​ത്തു​​​വ​​​ർ​​​ഷം നീ​​​​​ണ്ട പി​​​​​ൻ​​​​​സീ​​​​​റ്റ് ഭ​​​​​ര​​​​​ണം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച് മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ സൈ​​​​​ന്യം; ഉ​​​​റ്റു​​​​നോ​​​​ക്കി ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ: https://malayalamuk.com/military-take-over-in-myanmar/
  3. അവൾ വിശ്വസിച്ച അവളുടെ കൂട്ടുക്കാരൻ അവളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; വി​ഗിം​ഗ്ട​ൺ പാ​ർ​ക്കിലെ കീലി ബങ്കറുടെ കൊലപാതകത്തിലേക്കുള്ള വഴിയിലൂടെ ഒരു യാത്ര….: https://malayalamuk.com/trusted-friend-raped-killed-woman-20-promising-walk-home-trial-hears/
  4. ആര് കടക്കും കിഴക്കിന്റെ വിനീസ്; ആ​​ല​​പ്പു​​ഴ ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ രാ​​ഷ്‌ട്രീ​​യജീ​​വി​​തം ആ​​രം​​ഭി​​ച്ച​​ ആ​​രി​​ഫും ഷാ​​നി​​മോ​​ളും, മുൻതൂക്കം എട്ടുതവണയും യുഡിഫിനൊപ്പം നിന്ന മണ്ഡലം….: https://malayalamuk.com/alappuzha-triangle-election-2019/
  5. അദ്ഭുതങ്ങൾ നിറഞ്ഞ ല​ണ്ട​നി​ലെ ബ​ക്കിം​ഗ് ഹാം ​കൊ​ട്ടാ​രം: https://malayalamuk.com/buckingham-palace/
  6. ദുരന്ത മുഖത്തുനിന്നും; ഇടുക്കിയിൽ മാത്രം മരണപ്പെട്ടത്, ഒരു വീട്ടിലെ 5 പേർ ഉൾപ്പെടെ 11 പേർ….: https://malayalamuk.com/idukki-11-people-dead-in-urulpottal/

Source URL: https://malayalamuk.com/delhi-state-assembly-election/