15 വയസുകാരി വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചു; ഉത്തരവാദി അയല്‍വാസിയായ 14 വയസുകാരന്‍

by News Desk 1 | April 18, 2017 9:20 am

പത്തനാപുരത്ത് 15 വയസുകാരി വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ് കുഞ്ഞിന്റെ പിതാവെന്ന് പെണ്‍കുട്ടിയുടെ മൊഴി.

തിങ്കളാഴ്ച രാവിലെയാണ് പെണ്‍കുട്ടി കുളിമുറിയില്‍ പ്രസവിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. രാവിലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ അമ്മ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പെണ്‍കുട്ടി പൂര്‍ണ്ണ ഗര്‍ഭിണിയാണന്നും ഉടന്‍ തന്നെ മറ്റേതെങ്കിലും ആശുപത്രിയില്‍ എത്തിക്കാനും നിര്‍ദേശം നല്‍കി.

വീട്ടിലെത്തിയ പെണ്‍കുട്ടി കുളിമുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് കതക് തളളി തുറന്ന് നോക്കിയപ്പോള്‍ കുഞ്ഞിനെ പ്രസവിച്ച നിലയിലായിരുന്നു. പ്രസവത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെയും ശിശുവിനെയും വീട്ടുകാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.. ഇരുവരും ആശുപത്രിയില്‍ ചിക്തസയിലാണ്. അയല്‍വാസിയായ 14 വയസുകാരനാണ് കുഞ്ഞിന്റെ പിതാവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

പുനലൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പോക്‌സൊ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പെണ്‍കുട്ടിയെക്കാള്‍ പ്രായം കുറഞ്ഞ ആണ്‍കുട്ടിയെ പ്രതിയാക്കണമൊ വേണ്ടയൊ എന്ന ആശങ്കയിലാണ് പൊലീസ്. നേരത്തെ എറണാകുളത്ത് നടന്ന കേസില്‍ ആണ്‍കുട്ടിയെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ഈ കേസിലും സമാന രീതി സ്വീകരിക്കാനാണ് സാധ്യത.

Endnotes:
  1. തനിക്കെതിരെ എന്തു വാർത്ത എഴുതിയാലും റേറ്റിംഗ് കിട്ടുമെന്ന അവസ്ഥ; പത്തനാപുരത്ത് തന്നെ മത്സരിക്കും, വിവാദങ്ങളിൽ പ്രതികരിച്ച് കെ ബി ഗണേഷ് കുമാർ: https://malayalamuk.com/kb-ganesh-kumar-responds-to-controversy/
  2. കൊല്ലം കുണ്ടറയിൽ വീട്ടമ്മയുടെ കൊലപാതകം; പ്രതി തലങ്ങും വിലങ്ങും യുവതിയുടെ ശരീരത്തിൽ കുത്തിയത് 31 തവണ, ചുറ്റുവട്ടത്തുള്ളവർ അലമുറയിട്ടിട്ടും മരണം ഉറപ്പുവരുത്തുന്നതുവരെ അവിടെ നിലയുറപ്പിച്ചു…………: https://malayalamuk.com/neighbour-kill-house-wife-kollam-kundara/
  3. വിനീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധം; നിലമ്പൂരില്‍ യുവതിയും കുട്ടികളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി രഹ്നയുടെ കുടുംബം….: https://malayalamuk.com/nilambur-women-and-his-child-suicide-news-latest-updates/
  4. കൊല്ലം കുണ്ടറയിൽ അയൽവാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി: https://malayalamuk.com/man-stabbed-woman-to-death-in-kundara/
  5. മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം വീട്ടമ്മ ഒളിച്ചോടി; സംഭവം മലപ്പുറത്ത്, രണ്ടുപേരും അറസ്റ്റിൽ….: https://malayalamuk.com/woman-ran-away-with-lover-who-raped-her-daughter/
  6. യുഎഇയില്‍ വൃദ്ധ മാതാവിന്റെ മരണം മര്‍ദനമേറ്റ്; ഇന്ത്യക്കാരായ മകനും മരുമകളും അറസ്റ്റിൽ: https://malayalamuk.com/man-tortures-starves-mother-to-death-in-dubai/

Source URL: https://malayalamuk.com/delivery-minor-girl/