നഴ്സിംഗ് വൻ തൊഴിലവസരങ്ങൾ. ലോകമാകെ 60 ലക്ഷം നഴ്സുമാരെ ആവശ്യമുണ്ടെന്ന് ലോകാരോഗ്യസംഘടന. കൊറോണക്കാലത്തെ പാഠമുൾക്കൊണ്ട് റിക്രൂട്ട്മെന്റിന് വികസിത രാജ്യങ്ങൾ.

by News Desk | April 15, 2020 2:30 am

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ആധുനിക കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കൊറോണാ വൈറസിനെ ലോകം നേരിടുമ്പോൾ ആരോഗ്യ മേഖല നേരിടുന്ന പ്രധാന പ്രശ്നം  നഴ്സ്മാരുടെ വലിയതോതിലുള്ള കുറവാണ്. കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മുന്നിലുള്ളത് ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ലായ നഴ്സുമാരാണ്. എന്നാൽ ലോകമൊട്ടാകെ 60 ലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണ പോലുള്ള ഒരു മഹാമാരിയെ നേരിടുമ്പോൾ നഴ്സുമാരുടെ ഈ കുറവ് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. ലോകത്തൊട്ടാകെ ഇപ്പോഴുള്ളത് 28 മില്യൺ നഴ്സുമാരാണ്. ഇത് ലോക ജനസംഖ്യയുടെ 50 ശതമാനം പേരെ പരിചരിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന ലോകാരോഗ്യ സംഘടനയുടെ തലവൻ ടെസ്റോസ് അധനോം ഗബ്രിയേസിസ് ചൂണ്ടിക്കാട്ടി. സ്ത്രീകൾ ഭൂരിപക്ഷമുള്ള ഈ മേഖലയിലേക്ക് കൂടുതൽ പുരുഷന്മാർ കടന്നുവരുന്നതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

ഇതിനിടയിൽ കോവിഡ്-19 പല വികസിത രാജ്യങ്ങളുടെയും കണ്ണുതുറപ്പിച്ചിരിക്കുകയാണ്.കൂടുതൽ നഴ്സുമാരെ റിക്രൂട്ട് ചെയ്ത് ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പരിശീലനത്തിനും റിക്രൂട്ട്മെന്റിനുമായി കൂടുതൽ ബഡ്ജറ്റ് വകയിരുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് ആരോഗ്യരംഗത്തെ തലപ്പത്തുള്ളവർ ഇപ്പോൾ ചിന്തിക്കുന്നത് .എന്തായാലും വരാനിരിക്കുന്നത് നഴ്സിംഗ് കരിയർ ഒരു പാ ഷനായി കാണുന്നവർക്കുള്ള അവസരങ്ങൾ ഉള്ള ഒരു കാലഘട്ടമാണ്.

Endnotes:
  1. ഭയപ്പെടരുത് നമ്മുടെ ജീവിതം കേവലം നമ്മുടേതുമാത്രമല്ല അത് ഒരു സമൂഹത്തോടുള്ള പ്രതിബദ്ധതകൂടിയാണ് ഈഡിത് കവലിന്റെ വാക്കുകളാകട്ടെ മലയാളി നേഴ്‌സുമാരുടെ പ്രചോദനം: https://malayalamuk.com/follow-malayalee-nurse-mar-eidith-kavel-and-florence-netting-game/
  2. വൈകിട്ടെന്താ പരിപാടി..! “സംശയമെന്ത്, കൊറോണക്കാലത്തെ ലൈംഗികത !” മലയാളിയുടെ ലൈംഗിക ആശങ്കൾ; തുറന്നെഴുതി മുരളീ തുമ്മാരുക്കുടി: https://malayalamuk.com/muralee-thummarukudy-facebook-post/
  3. ‘അണ്‍ലോക്കിംഗ് ദി എന്‍എംസി കോഡ്’ – പാര്‍ട്ട് 1: https://malayalamuk.com/unlocking-the-nmc-code-part1/
  4. ഇന്ത്യയിൽ നിന്ന് നഴ്സുമാരെ എൻ എച്ച് എസ് കൊണ്ടുവരുന്നത് റിക്രൂട്ട്മെൻറിൻറെ ഭാഗമായല്ല. സമ്പാദിക്കുക, പഠിക്കുക, മടങ്ങുക എന്ന ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാമാണ് നടപ്പിലാക്കുന്നതെന്ന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട്.: https://malayalamuk.com/nhs-to-bring-nurses-from-india-as-part-of-global-learners-programme-health-education-england-revealed/
  5. വോസ്റ്റെക്ക് നഴ്സിംഗ് എജന്‍സി തട്ടിപ്പിന്റെ രാജാക്കന്മാരോ? ; സ്രാമ്പിക്കല്‍ പിതാവിന്‍റെ ശുപാര്‍ശ കത്ത് നേടിയെടുത്തത് വസ്തുതകള്‍ മറച്ച് വച്ച്. ചോദിച്ച പണം ലഭിക്കുന്നതിനാല്‍ ഷാജന്‍ സ്കറിയയും തട്ടിപ്പിന് കൂട്ട്: https://malayalamuk.com/vostek-nursing-agency/
  6. മലയാളികളുടേത് ഉൾപ്പെടെ യുകെയിലെ ആയിരക്കണക്കിന് തൊഴിൽസാധ്യതകൾ അനിശ്ചിതത്വത്തിൽ. മൂലധന നേട്ടനികുതി ഒഴിവാക്കി പ്രവാസികളെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. നഴ്സിംഗ് ഹോമുകളിൽ മാത്രം നഷ്ടമാകുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ. മാസാന്ത്യവലോകനം : ജോജി തോമസ്: https://malayalamuk.com/masandhyavalokanam-may-2020/

Source URL: https://malayalamuk.com/developed-countries-for-recruitment-with-the-lesson-of-the-coronation/